ഗ്ലാമർ രംഗങ്ങളാൽ ശ്രദ്ധ നേടി ദീപിക പദുകോൺ നായികയായി എത്തുന്ന ഗെഹ്റയാൻ ട്രൈലർ കാണാം..

സംവിധായകൻ ഷകുൻ ബത്രയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രമാണ് ഗെഹ്റയാൻ. ചിത്രത്തിൽ ദീപിക പദുകോൺ, സിദ്ദന്റ് ചതുർവേദി, അനന്യ പാണ്ഡെ, ധൈര്യ കർവ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഒരു റൊമാന്റിക് ഡ്രാമ ചിത്രമായ ഗെഹ്റയാൻ ഇന്നത്തെ തലമുറയിലെ സങ്കീർണത നിറഞ്ഞ ബന്ധങ്ങളാണ് വെളിപെടുത്തുന്നത്.

ചിത്രത്തിൽ അനന്യ പാണ്ഡെ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയാണ് സിദ്ദന്റ് ചതുർവേദി . എന്നാൽ ദീപിക അവതരിപ്പിക്കുന്ന അലിഷ എന്ന കഥാപാത്രവും സിദ്ദന്റിന്റെ സെയ്ൻ എന്ന കഥാപാത്രവും പരസ്പരം പ്രണയത്തിലാകുന്നു. ഇവർ നാലു പേർക്കും ഇടയിലൂടെ കടന്നു പോകുന്ന ശിഥിലമായ ബന്ധങ്ങളിലേക്കാണ് ഈ ചിത്രം വിരൽ ചൂണ്ടുന്നത്.


സുമിത് റോയ്, ആയിഷ ദേവിത്രേ, യാഷ് സഹായി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിട്ടുള്ളത്. ഈ ചിത്രം നിർമ്മിക്കുന്നത് ധർമ്മ പ്രൊഡക്ഷൻസും വിയാകോം 18 സ്റ്റുഡിയോസും ജൗസ്കഫിലിംസും ചേർന്നാണ്. കൗശൽ ഷായാണ് ചിത്രത്തിന്റെ ഛായഗ്രഹണം. കബീർ കത്പാലിയ , സവേര മേത്ത എന്നിവരാണ് ചിത്രത്തിന് സംഗീതം നൽകിയിട്ടുള്ളത്. ഫെബ്രുവരി പതിനൊന്നിന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. റീലീസ് ചെയ്ത മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും ലക്ഷക്കണക്കിന് കാഴ്ച്ചക്കാരെയാണ് ഈ ട്രൈലർ സ്വന്തമാക്കിയത്.

Scroll to Top