കിടിലൻ ഡാൻസുമായി ഗാങ്സ്റ്റർ ഗംഗാരാജുലെ പുത്തൻ വീഡിയോ സോങ്ങ്..

ഈഷൻ സൂര്യയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ഗാങ്സ്റ്റർ ഗംഗാരാജു . ലക്ഷ് ചടലവട , വേദിക ദത്ത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിലെ പുത്തൻ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. എല്ലാ എല്ലാ എന്ന ലെറിക്കൽ വീഡിയോ ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിട്ടുള്ളത് .

ഈ ചിത്രത്തിന്റെ ടീസറും ട്രൈലറും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ പുറത്തുവിട്ട ലെറിക്കൽ വീഡിയോയും സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. ലെറിക്കൽ വീഡിയോ ആണെങ്കിൽ കൂടിയും ഗാനരംഗത്തിന്റെ ശകലങ്ങളും മേക്കിങ് വീഡിയോയും ഉൾപ്പെടുത്തി കൊണ്ടാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നായകന്റെ കിടിലൻ നൃത്ത ചുവടുകൾക്കൊപ്പം നായികയുടെ ഗ്ലാമറസ് വേഷത്തിലുള്ള ത്രസിപ്പിക്കുന്ന പെർഫോമൻസും ഏറെ ശ്രദ്ധ നേടുന്നു.

മതുര കവി വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർത്തിരിക്കുന്നത് സായ് കാർത്തിക് ആണ്. ദീപക് ബ്ലൂ, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീ തിരുമല തിരുപതി വെങ്കടേശ്വേര ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ചടലവട പത്മാവതി ആണ്. പി.സി ഖന്ന ആണ് ചിത്രത്തിന്റെ ക്യാമറമാൻ . അനുഗോജു രേണുക ബാബു ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. ഈ ആക്ഷൻ ചിത്രത്തിൽ ലക്ഷ് ചടലവട , വേദിക ദത്ത് എന്നിവരെ കൂടാതെ വെന്നല കിഷോർ, ചരൺദീപ്, ശ്രീകാന്ത് അയ്യങ്കാർ ,ഗോപരാജു രമണ, രാജേശ്വരി നായർ, സത്യ കൃഷ്ണൻ ,രവി തേജ ,അന്നപൂർണ , നിഹാർ കപൂർ, രാജേന്ദ്ര , അനു മാനസ , ലാവണ്യ റെഡ്ഢി എന്നിവരും അഭിനയിക്കുന്നു.

Scroll to Top