മഞ്ജു വാര്യരുടെ മനോഹര നൃത്തവുമായി ജാക്ക് ൻ ജില്ലിലെ ഗാനം..! കാണാം…

മലയാള സിനിമയിലെ ശ്രദ്ധേയ നായിക മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകൽ സന്തോഷ് ശിവനൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. ഈ ചിത്രം വരുന്ന മെയ് ഇരുപതിന്‌ ആഗോള റിലീസായെത്താൻ പോകുകയാണ്. ഇതുവരെ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മാത്രമല്ല ഈ ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷക പ്രതികരണമാണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ പ്രേക്ഷകർക്കായി ഈ ചിത്രത്തിലെ മറ്റൊരു ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ്. സിതാര കൃഷ്ണകുമാർ ആലപിച്ച അങ്ങനെ എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.

ബി കെ ഹരിനാരായണൻ ആണ് ഈ ഗാനം രചിച്ചിരിക്കുന്നത്. ലിറിക്കൽ വീഡിയോ ആയി പുറത്തിറങ്ങിയ ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഗോപി സുന്ദർ ആണ്. ലെറിക്കൽ വീഡിയോ ആണെങ്കിൽ കൂടിയും ഈ വീഡിയോയിൽ നിന്ന് മഞ്ജുവാര്യരുടെ മനോഹരമായ ക്ലാസിക്കൽ നൃത്ത ചുവടുകൾ ഒരിക്കൽ കൂടി പ്രേക്ഷകരിലേക്ക് എത്തുന്നു എന്ന് മനസിലാക്കാം.

ഗോകുലം ഗോപാലൻ, എം പ്രശാന്ത് ദാസ് , സംവിധായകൻ സന്തോഷ് ശിവൻ, എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത് . മഞ്ജു വാര്യരെ കൂടാതെ ചിത്രത്തിൽ സൗബിൻ ഷാഹിർ, കാളിദാസ് ജയറാം, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്ഥേർ അനിൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് റാം സുരീന്ദർ, ഗോപി സുന്ദർ, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ് .

ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നതും സന്തോഷ് ശിവൻ തന്നെയാണ്. സന്തോഷ് ശിവൻ, അജിൽ എസ് എം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. രഞ്ജിത്ത് ടച് റിവറാണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് . ഇതിന്റെ ട്രൈലെ റിൽ നിന്നും ചിത്രം സയൻസ് ഫിക്ഷനും ഫാന്റസിയും ഹാസ്യവും ആക്ഷനും എല്ലാം ഒരുപോലെ ചേർത്താണ് ഒരുക്കിയിരിക്കുന്നത് എന്ന് മനസിലാക്കാം .

Scroll to Top