യാഷിക ആനന്ദ് നായികായി എത്തുന്ന കടമൈ സെ..! ട്രൈലർ കാണാം..

വെങ്കട് രാഘവൻ രചനയും സംവിധാനവും നിർവഹിച്ച് എസ്.ജെ സൂര്യ , യാഷിക ആനന്ദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ തമിഴ് ചിത്രമാണ് കടമൈ സെയ്. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. വസി മ്യൂസിക് എന്റർടൈൻമെന്റ് എന്ന യൂടൂബ് ചാനലിലൂടെ ആണ് ഈ വീഡിയോ റീലീസ് ചെയ്തിരിക്കുന്നത്.

ഒരു കോമഡി ആക്ഷൻ ഡ്രാമ ചിത്രമായാണ് വെങ്കട് രാഘവൻ ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. മികച്ച നർമ്മ മുഹൂർത്തങ്ങളും ആക്ഷൻ രംഗങ്ങളും നിറഞ്ഞ ഒരു ട്രൈലറാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾ പിന്നീടുമ്പോഴേക്കും നിരവധി കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്.

കേന്ദ്ര കഥാപാത്രങ്ങളായ എസ്.ജെ സൂര്യ , യാഷിക ആനന്ദ് എന്നിവരെ കൂടാതെ ചിത്രത്തിൽ മൊട്ടൈ രാജേന്ദ്രൻ , വിൻസെന്റ് അശോകൻ , ചാൾസ് വിനോദ്, സേഷു, രാജസിംഹൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു . ടി . ആർ രമേഷ് , എസ്. സഹീർ ഹുസൈൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അരുൺ ഭാരതി വരികൾ രചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് അരുൺ രാജ് ആണ്. ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിട്ടുള്ളത് പ്രദീപ് ദിനേഷ് ആണ്. ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീകാന്ത് എൻ.ബി ആണ് .

Scroll to Top