സസ്പെൻസ് നിറഞ്ഞ് ക്രൈം ത്രില്ലർ “കർണർ നെപ്പോളിയൻ ഭഗത് സിംഗ്” ട്രൈലർ കാണാം..

ശരത് ജി മോഹന്‍ സംവിധാനം ചെയ്ത് ധീരജ് ഡെന്നി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫാമിലി-ക്രൈം ത്രില്ലര്‍ ചിത്രമാണ് കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് . ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും സംവിധായകൻ ശരത് മോഹന്‍ തന്നെയാണ് . മോനു പഴേടത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രം ഫസ്റ്റ് പേജ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പുറത്തിറങ്ങും. ജനുവരി 28ന് ചിത്ര തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
ആദ്യാ പ്രസാദാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, നന്ദു, ജോയി മാത്യു, ബിജുക്കുട്ടന്‍, സുധീര്‍ കരമന, വിജയ കുമാര്‍, റോണി ഡേവിഡ്, എല്‍ദോ മാത്യു, അല്‍ത്താഫ് സലീം, അനീഷ് ഗോപാല്‍, വിഷ്ണു പുരുഷന്‍, അബു സലിം, അപ്പാ ഹാജാ, കൊച്ചു പ്രേമന്‍, സുനില്‍ സുഖദ, നാരായണന്‍ കുട്ടി, ബാലാജി, ദിനേശ് പണിക്കര്‍, ബോബന്‍ സാമുവേല്‍, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഷൈജു അടിമാലി, കണ്ണന്‍ സാഗര്‍, പ്രസാദ് മുഹമ്മ, ഷിന്‍സ്, സന്തോഷ്, കോട്ടയം പദ്മന്‍, ശ്രീലക്ഷ്മി, കുളപ്പുള്ളി ലീല, സേതുലക്ഷ്മി അമ്മ, മോളി കണ്ണമാലി, ദേവകിയമ്മ, രശ്മി ബോബന്‍, ഷൈനി സാറാ, ആര്യാ മണികണ്ഠന്‍, അമ്പിളി നിലമ്പൂര്‍ തുടങ്ങി ഒട്ടേറെ താങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.


ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുള്ളത് രഞ്ജിന്‍ രാജാണ്. ആകെ അഞ്ചു പാട്ടുകളാണ് ഈ ചിത്രത്തിൽ ഉള്ളത്. ഈ ഗാനങ്ങൾക്ക് വരികൾ രചിച്ചിട്ടുള്ളത് റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, അജീഷ് ദാസന്‍, ശരത് ജി മോഹന്‍ എന്നിവരാണ്. ഉണ്ണിമേനോന്‍, കെ എസ് ഹരിശങ്കര്‍, കണ്ണൂര്‍ ഷരീഫ്, സിയ ഉള്‍ ഹഖ്, രഞ്ജിന്‍ രാജ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ച ഗായകർ.

നേരത്തെ തന്നെ ഈ ചിത്രത്തിലെ ടീസറും മൂന്നുപാട്ടുകളും പുറത്തിറങ്ങുകയും അവ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. കെ എസ് ഹരിശങ്കര്‍ ആലപിച്ച സായാഹ്ന തീരങ്ങളില്‍ എന്നു തുടങ്ങുന്ന ഗാനം ഇപ്പോഴും ട്രെന്‍ഡിങ്ങിലാണ്. ഇപ്പോൾ ചിത്രത്തിന്റെ ട്രൈലർ റിലീസ് ചെയ്തിരിക്കുകയാണ്. സസ്പെൻസ് നിറഞ്ഞൊരു ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ട്രൈലർ കാണുമ്പോൾ മനസിലാക്കുന്നത്. പ്രശാന്ത് കൃഷ്ണ ആണ് ചിത്രത്തിന്റെ ക്യാമറമാന്‍, റെക്സണ്‍ ജോസഫ് ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്.

Scroll to Top