കൃതി ഷെട്ടി തകർത്തു കളിച്ച പുത്തൻ വീഡിയോ സോങ്ങ് കാണാം..

ആഗസ്റ്റ് 12 ന് റിലീസിന് ഒരുങ്ങുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് മച്ചേർല നിയോജകവർഗ്ഗം. എം.എസ്. രാജശേഖർ റെഡ്ഢി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കൃതി ഷെട്ടി, നിതിൻ, കാതറിൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇപ്പോഴിതാ മച്ചേർല നിയോജകവർഗ്ഗത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ആദിത്യ മ്യൂസിക് യൂട്യുബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ വീഡിയോ ഗാനം പതിനെട്ട് ലക്ഷത്തോളം കാഴ്ചക്കാരെയാണ് നേടിയത്. പൊരി സൂപ്പറോ എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. നിതിൻ, കൃതി ഷെട്ടി, എന്നിവരാണ് ഈ ഗാന രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.

കിടിലൻ നൃത്ത ചുവടുകളുമായാണ് ഈ വീഡിയോ ഗാനം എത്തിയിരിക്കുന്നത്. കൃഷ്ണ കാന്ത് വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് മഹതി സ്വര സാഗർ ആണ്. രാഹുൽ , ഗീത മാധുരി എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഈ ചിത്രം ശ്രേഷ്ഠ് മൂവീസിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത്, നിഖിത റെഡ്ഢി , സുധാകർ റെഡ്ഢി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ . രാജ്കുമാർ അക്കേല ആണ് ഈ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് . മമിഡല തിരുപതി സംഭാഷണങ്ങൾ തയ്യാറാക്കിയ ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ എം.എസ്. രാജശേഖർ റെഡ്ഢി തന്നെയാണ്. പ്രസാദ് മുരെല്ല ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് കോട്ടഗിരി വെങ്കടേശ്വര റാവു ആണ്.

Scroll to Top