തീയറ്ററിൽ ശ്രദ്ധ നേടിയ മഹാവീര്യർ..! വീഡിയോ സോങ്ങ് കാണാം..

ജൂലൈ 21 ന് ആഗോള തലത്തിൽ പ്രദർശനത്തിന് എത്തിയ നിവിൻ പോളി ചിത്രമാണ് മഹാവീര്യർ . ആദ്യ ദിനം തന്നെ ഗംഭീര വിജയം കാഴ്ചവച്ച ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈൻ ആണ്. നിവിൻ പോളിയെ കൂടാതെ ആസിഫ് അലിയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഈ ചിത്രത്തിലെ പുതിയൊരു വീഡിയോ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. അനുരാഗ മനം എന്ന ഈ വീഡിയോ ഗാനത്തിൽ ആസിഫ് അലിയെയും നായിക ഷാൻവി ശ്രീ വാസ്തവയേയും ആണ് കാണാൻ സാധിക്കുന്നത്.

അതിമനോഹരമായ ഈ പ്രണയ ഗാനം ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഇതിന് മുൻപ് പുറത്തിറങ്ങിയ വരാനാവില്ലേ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു. ബി.കെ ഹരി നാരായണൻ വരികൾ രചിച്ച ഈ ഗാനത്തിന് ഇഷാൻ ചാമ്പ്ര ആണ് ഈണം പകർന്നിരിക്കുന്നത്. അൻവേഷാ, കാർത്തിക് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

മഹാവീര്യർ എന്ന ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം ട്രൈം ട്രാവലറും ഫാന്റസിയും ആണ് . കൂടാതെ നിരവധി നർമ്മ രംഗങ്ങളും വൈകാരിക നിമിഷങ്ങളും കൂടി ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ഈ ചിത്രത്തിൽ ലാൽ , സിദ്ദിഖ്, ലാലു അലക്സ് , മല്ലിക സുകുമാരൻ , മേജർ രവി , സുധീർ കരമന എന്നിവരും വേഷമിടുന്നുണ്ട്. നിവിൻ പോളി , പി.എസ് ഷംനാസ് , എബ്രിഡ് ഷൈൻ എന്നിവരാണ് പോളി ജൂനിയർ ഫിലിംസിന്റെ ബാനറിൽ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ചേർന്നാണ്. എം. മുകുന്ദൻ ആണ് ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് . ചന്ദ്രു സെൽവരാജ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മനോജ് ആണ്.

Scroll to Top