മിന്നൽ മുരളിയുടെ സാഹസിക മേക്കിങ് വീഡിയോ പുറത്തുവിട്ട് നെറ്റ് ഫ്ളിക്സ്.. വീഡിയോ കാണാം..

ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ടൊവിനോ തോമസിനെ നായകനാക്കി പുറത്തിറങ്ങിയ ചിത്രമാണ് മിന്നൽ മുരളി . ഡിസംബർ 24 ന് ഓൺലൈൻ പ്ലാറ്റ്ഫോമായ നെറ്റ് ഫ്ളക്സിലൂടെയാണ് ചിത്രം പ്രദർശിപ്പിച്ചത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി മികച്ച പ്രതികരണങ്ങൾ നേടി ഈ ചിത്രം കുതിച്ചുയരുകയും ചെയ്തു.
ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണ്. നെറ്റ് ഫ്ളിക്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടിട്ടുള്ളത്.

മേക്കിങ് വീഡിയോയ്ക്കൊപ്പം ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫ്, നിർമ്മാതാവ് സോഫിയ പോൾ, തിരക്കഥാകൃത്തുക്കൾ, ടൊവിനോ, ഫെമിന, ഗുരു സോമസുന്ദരം, ആക്ഷൻ ഡയറക്ടർ വ്ലാഡ് റിമംബർ തുടങ്ങിയവർ സിനിമയുടെ ചിത്രീകരണ അനുഭവങ്ങളെക്കുറിച്ചും സിനിമയെ കുറിച്ചും സംസാരിക്കുന്നുണ്ട്.
ഈ അടുത്ത് പുതിയൊരു നേട്ടവും മിന്നൽ മുരളി കൈവരിച്ചിരുന്നു. ന്യൂയോർക്ക് ടൈംസിന്റെ മികച്ച അഞ്ച് സിനിമകളുടെ പട്ടികയിൽ മിന്നൽ മുരളിയും ഇടം പിടിച്ചിരുന്നു. നെറ്റ് ഫ്ളിക്സിന്റെ ആഗോള ലിസ്റ്റിലെ ആദ്യ പത്തിൽ മിന്നൽ മുരളി ഇടം നേടിയിരുന്നു. മാത്രമല്ല ഏറ്റവും അധികം റേറ്റിംഗ് നേടിയ ആക്ഷൻ, അഡ്വഞ്ചർ ചിത്രങ്ങളുടെ പട്ടികയിലും മിന്നൽ മുരളി ഇടം നേടി.


ചിത്രത്തിൽ ഗുരു സോമാസുന്ദരം, അജു വർഗീസ്, ഫെമിന ജോർജ്, ഹരിശ്രീ അശോകൻ, ഷെല്ലി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഏതായാലും ഇപ്പോൾ പുറത്തുവിട്ട മേക്കിങ് വീഡിയോ പ്രേക്ഷകർക്കിടയിൽ തരംഗമാവുകയാണ്.

Scroll to Top