പ്രേക്ഷക ശ്രദ്ധ നേടി കുഞ്ചാക്കോ ബോബൻ അരവിന്ദ് സ്വാമി ചിത്രം “ഒറ്റ്” ട്രൈലർ കാണാം..

കുഞ്ചാക്കോ ബോബൻ , അരവിന്ദ് സ്വാമി എന്നിവർ കേന്ദ്ര കുപാത്രങ്ങളായി എത്തുന്ന മലയാള ചിത്രമാണ് ഒറ്റ്. സെപ്തംബർ രണ്ടിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രം തമിഴിൽ രണ്ടകം എന്ന പേരിലാണ് പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലർ റിലീസ് ചെയ്തിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ , അരവിന്ദ് സ്വാമി എന്നിവരെയാണ് പ്രധാനമായും ഈ ട്രൈലർ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഒരു കിടിലൻ ആക്ഷൻ ത്രില്ലർ മൂവിയാണ് ഇതെന്ന സൂചനയാണ് ഈ ട്രൈലർ നൽകുന്നത് .

അത്യുഗ്രൻ ആക്ഷൻ സീനുകളും റൊമാന്റിക് രംഗങ്ങളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഈഷ റെബ ആണ് നായികയായി എത്തുന്നത്. ചാക്കോച്ചനും ഈഷയും തമ്മിലുള്ള ഈ ചിത്രത്തിലെ ഒരു പ്രണയ ഗാനം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

ബോളിവുഡ് താരം ജാക്കി ഷറോഫും ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്. കൂടാതെ ആടുകളം നരേൻ , അമൽഡ ലിസ് , ജീൻസ് ഭാസ്ക്കർ, സിയാദ് യദു , അനീഷ് ഗോപാൽ, ലബൻ , ശ്രീകുമാർ മേനോൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. എസ് സഞ്ജീവ് രചന നിർവഹിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ആര്യ , ഷാജി നടേശൻ എന്നിവർ ചേർന്നാണ്. അരുൾരാജ് കെന്നഡി ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് അപ്പു എൻ ഭട്ടതിരി ആണ്.

Scroll to Top