തിയേറ്റർ പൊളിച്ചടുക്കിയ കടുവയിലെ പാല പള്ളി ഫുൾ വീഡിയോ സോങ്ങ് കാണാം..

സോഷ്യൽ മീഡിയയിൽ വൈറലായി മുന്നേറുകയാണ് പൃഥ്വിരാജ് ചിത്രം കടുവയിലെ വീഡിയോ ഗാനം. ഷാജി കൈലാസ് ഒരുക്കുന്ന ഈ ചിത്രത്തിലെ പാല പള്ളി തിരുപ്പള്ളി എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് . ലെറിക്കൽ വീഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ പ്രേക്ഷകരിൽ ഓളം സൃഷ്ടിച്ച ഗാനമായിരുന്നു ഇത്. ഇപ്പോഴിതാ ഗാനത്തിന്റെ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

മാജിക്ക് ഫ്രെയിംസ് മ്യൂസികിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ഗാനത്തിൽ പാല ഉറങ്ങാതെ കാത്തിരിക്കുന്ന പാലപ്പള്ളി പെരുന്നാളും അതിന്റെ ആഘോഷങ്ങളുമാണ് കാണിച്ചിരിക്കുന്നത് . ഒപ്പം വിവേക് ഒബ്രോയ് അവതരിപ്പിക്കുന്ന നെഗറ്റീവ് കഥാപാത്രത്തിന്റെ ക്രൂരതകളും ഈ ഗാന രംഗത്തിൽ കാണാൻ സാധിക്കും. പാട്ടിനൊപ്പം ചുവടു വയ്ക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുകയും ആവേശത്തിലാഴ്ത്തുകയും ചെയ്യുന്ന ഈ കിടിലൻ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ് .

സന്തോഷ് വർമ്മ , ശ്രീഹരി തറയിൽ എന്നിവർ ചേർന്നാണ് ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത് അതുൽ നറുകറയാണ്. സംയുക്ത മേനോൻ , അർജുൻ അശോകൻ,സുദേവ് നായർ,വിജയ രാഘവൻ, സിദ്ദിഖ്, അജു വർഗീസ്, ദിലീഷ് പോത്തൻ, സായി കുമാർ, സീമ,കലാഭവൻ ഷാജോൺ, മീനാക്ഷി, വൃദ്ധി വിശാൽ, ജൈസ് ജോസ്, കൊച്ചു പ്രേമൻ, രാഹുൽ മാധവ്, റീന മാത്യൂസ്, സച്ചിൻ കടേക്കർ , ജനാർദ്ദനൻ, പ്രിയങ്ക നായർ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Scroll to Top