
മുംബൈയിലെ കാമാത്തിപുര എന്ന സ്ഥലത്ത് ജനിച്ച ലൈംഗിക തൊഴിലാളിയായ ‘ഗംഗുഭായി കോതേവാലി’ എന്ന സ്ത്രീയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘ഗംഗുഭായി കതിത്വവാദി’. സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ പുത്തൻ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഗംഗുഭായിയെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരസുന്ദരിയായ ആലിയ ഭട്ടാണ്. പദ്മാവതിന് ശേഷം സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ചിത്രമാണിത്. പ്രേക്ഷകർക്കായി നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സഞ്ജയുടെ മറ്റൊരു ഹിറ്റ് ചിത്രമായിരിക്കും ഇതെന്ന് നമുക്ക് പ്രതീക്ഷിക്കാം.…

മാമാങ്കം എന്ന മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രത്തിനും ജോജു ജോർജിന്റെ ജോസഫ് എന്ന ഹിറ്റ് ചിത്രത്തിനും ശേഷം എം പത്മകുമാർ ഒരുക്കുന്ന പത്താം വളവ് എന്ന ത്രില്ലർ ചിത്രം പ്രേക്ഷക സദസ്സിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യ ടീസർ പുറത്തു വിട്ടത് കഴിഞ്ഞ ദിവസമാണ്. ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് വളരെ തീവ്രമായ അഭിനയ മുഹൂർത്തങ്ങളും കഥാ സന്ദർഭങ്ങളുമാണ് . ഇതിന്റെ ടീസറിൽ നിന്നും പത്താം വളവ് ഒരു സൂപ്പർ ത്രില്ലർ ആയി മാറുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ…

പ്രശസ്ത തെന്നിന്ത്യൻ താരങ്ങളായ കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിച്ചെത്തുന്ന പുത്തൻ ചിത്രമായ രണ്ടഗം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നേറുകയാണ് ഈ ടീസർ . ടോവിനോ തോമസിനെ നായകനാക്കി ഒരുക്കിയ തീവണ്ടി എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ ടി.പി ഫെല്ലിനിയാണ് ഈ ചിത്രം ഒരുക്കുന്നത്. കുഞ്ചാക്കോ ബോബൻ ആദ്യമായി തമിഴിൽ വേഷമിടുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. മലയാളത്തിലും തമിഴിലും ഒരുക്കുന്ന ഈ ചിത്രം ഒറ്റ് എന്ന പേരിലാണ്…

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് തമിഴ് ചിത്രമായ ഡോണിലെ ഏറ്റവും പുതിയ ഗാനമാണ്. ഇന്നലെ പുറത്തുവിട്ട ഈ ഗാനം 20 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത്. ഈ ചിത്രത്തിന്റെ നായകനായ ശിവകാർത്തികേയൻ തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും. ഇപ്പോൾ സൂപ്പർ ഹിറ്റായി മാറുന്നത് ഈ ചിത്രത്തിന് വേണ്ടി അനിരുദ്ധ് രവിചന്ദർ ഈണമിട്ട ബേ, കണ്ണാലെ തിട്ടിടാതെ എന്ന വരികളോടെ ആരംഭിക്കുന്ന പ്രണയ ഗാനമാണ് . സോഷ്യൽ മീഡിയ കീഴടക്കിയ ഈ ഗാനത്തെ ക്കുറിച്ച് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്…

പ്രേക്ഷകരെ ആവേശം കൊള്ളിച്ചും പ്രതീക്ഷയുടെ മുൾമുനയിൽ നിർത്തിയും മലയാള സിനിമയിലെ താരാരാജാവ് മോഹൻലാൽ നായകനായ ആറാട്ട് എന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. മോഹൻലാൽ എന്ന സൂപ്പർ സ്റ്റാറിന്റെ പക്കാ മാസ്സ് ഷോ ആണ് ആറാട്ടിൽ എന്ന സൂചനയാണ് ഈ ട്രൈലെർ നൽകുന്നത്. ഈ ട്രൈലറിൽ നിന്നും ചിത്രം ആക്ഷനും, കോമഡിയും , ഡാൻസും , പാട്ടും, കിടിലൻ ഡയലോഗുകളും നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കും എന്ന് മനസിലാക്കാം. പ്രേക്ഷക മനസ്സുകൾ നിറക്കുന്ന ഒരു മാസ്സ്…

തെലുങ്ക് സൂപ്പർ സ്റ്റാറുകളിൽ ശ്രദ്ധേയനായ രവി തേജയെ നായകനാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ഖിലാഡി. പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ എത്തി നിൽക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രമേശ് വർമ്മ ആണ്. സത്യനാരായണ കൊനേരു, രമേശ് വർമ്മ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഒരുങ്ങുന്നത് എ സ്റ്റുഡിയോയുടെ ബാനറിൽ ആണ്. മീനാക്ഷി ചൗധരി, ഡിംപിൾ ഹയാത്തി എന്നിവരാണ് ഈ ചിത്രത്തിലെ നായികമാരായി എത്തുന്നത് . ഇപ്പോൾ ഈ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.…

അരയന്നങ്ങളുടെ വീട് എന്ന മമ്മൂട്ടി ചിത്രത്തിൽ അദ്ദേഹത്തിന്റെ നായികയായി സിനിമരംഗത്ത് അരങ്ങേറ്റ് കുറിച്ച താരമാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളി അല്ലാത്ത ലക്ഷ്മി പ്രേക്ഷക ശ്രദ്ധ നേടിയത് മലയാള ചിത്രങ്ങളിലുടെ ആണ്. മലയാളത്തിലെ താരരാജക്കന്മാരായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും കൂടെ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. അമ്പത്തിയൊന്ന് വയസ്സ് പിന്നിട്ട താരം ഇതുവരേയും വിവാഹം കഴിച്ചട്ടില്ല. എന്നാൽ തന്റെ വിവാഹത്തെക്കുറിച്ച് ലക്ഷ്മി പറയുന്നത് “താൻ വിവാഹം കഴിക്കാതെ ഇരുന്നത് അല്ല , തനിക്ക് പറ്റിയ ആളെ ഇതുവരെ കണ്ടുമുട്ടിയില്ല ” എന്നതാണ്. 1970…

മലയാളി പ്രേക്ഷകർക്കിടയിൽ തരംഗമായി മറ്റൊരു യൂട്യൂബ് ഹൃസ്വ ചിത്രം കൂടി . ഈ കഴിഞ്ഞ ജനുവരി ഇരുപത്തിയേഴിനു യൂട്യൂബിൽ റിലീസ് ചെയ്ത ട്രയാംഗിൾ- എ ഫ്‌ളവർ സ്റ്റോറി എന്ന ഹ്രസ്വ ചിത്രമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ആറു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഇതിനോടകം ഈ ഹൃസ്വ ചിത്രം നേടിയെടുത്തത്. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ആഷിക അശോകൻ, അശ്വതി നായർ, മക്ബൂൽ സൽമാൻ, സന്ജ സോമനാഥ്, സാനിഫ്, കെ ജയകൃഷ്ണൻ, ആൻസു മരിയ എന്നിവരാണ് .…

താര വിവാഹങ്ങൾ ഏറെ കൊട്ടിഘോഷിക്കപ്പെടുന്നവയാണ്. എന്നാൽ അതിൽ പല ദാമ്പത്യത്തിനും അധികം ആയുസ്സ് ഉണ്ടാകുകയില്ല. പരസ്പരം മനസ്സിലാക്കാൻ കഴിയാത്തതാണ് ഏതൊരു ദാമ്പത്യ തകർച്ചയുടേയും പ്രധാന കാരണം. അത്തരത്തിൽ ദാമ്പത്യ ജീവിതം തകർന്നു പോയ പത്ത് സിനിമാ താരങ്ങൾ . ജഗതി ശ്രീകുമാർ – മല്ലിക ആയിരത്തി അഞ്ഞൂറോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ച ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന നടനാണ് ജഗതി ശ്രീകുമാർ . 1974 മുതൽ മലയാള സിനിമാലോകത്ത് നടിയായും സഹ നടിയായും തിളങ്ങിയ താരമാണ് മല്ലിക. ഒരേ…