സുരാജ് – ഇന്ദ്രജിത്ത് ചിത്രം പത്താം വളവ്..! കിടിലൻ ട്രൈലർ കാണാം..

എം പത്മകുമാറിന്റെ ജോസഫ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അദ്ദേഹം അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് പത്താംവളവ്. റിലീസിന് ഒരുങ്ങി നിൽക്കുകയാണ് ഈ ത്രില്ലർ ചിത്രം. ഒരു മാസം മുൻപ് ആണ് ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത്. ഈ ടീസർ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായി മാറിയിരുന്നു . ഇപ്പോഴിതാ പ്രേക്ഷകർക്ക് മുന്നിലേക്ക് ചിത്രത്തിന്റെ ട്രൈലെർ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കി മുന്നേറുകയാണ് ഈ ട്രൈലെർ.

ടീസറിന് മുന്നേ ഇറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. കഡാവർ, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച അഭിലാഷ് പിള്ള ആണ് ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായ പത്താം വളവിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് സുകുമാരനുമാണ് ഈ ത്രില്ലർ ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഈ ചിത്രത്തിൽ കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം ഉണ്ടെന്നു വെളിപ്പെടുത്തി കൊണ്ടാണ് ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ കഥ പറയുന്നതെന്ന് ട്രൈലറിൽ നിന്നും മനസിലാക്കാം.

ഈ ചിത്രം ഒരുക്കിയിരിക്കുന്നത് കേരള മനസാക്ഷിയെ ഞെട്ടിച്ച വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ അദിതി രവിയും സ്വാസിക വിജയുമാണ് നായികമാരായി എത്തുന്നത്. ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത്. ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ആണ് ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് .

കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ അജ്മൽ അമീർ, മേജർ രവി, സുധീർ കരമന, അനീഷ് ജി മേനോൻ, സോഹൻ സീനു ലാൽ, രാജേഷ് ശർമ്മ, ഇടവേള ബാബു, നന്ദൻ ഉണ്ണി, ജയകൃഷ്ണൻ,ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്‌, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. രതീഷ് റാം ആണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിപ്പിചിരിക്കുന്നത്. ജോസഫ്, കാവൽ, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രെഞ്ജിൻ രാജു ആണ് ഈ ചിത്രത്തിന് സംഗീതമൊരുക്കിയത്. ഷമീർ മുഹമ്മദ് ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് .

Scroll to Top