പ്രേക്ഷക ശ്രദ്ധ നേടിയ പൂജ ഹെഗ്ഡെ തകർത്തു കളിച്ച F3 ലെ പുതിയ ഗാനം..

അനിൽ രവിപുഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് എഫ് ത്രീ. മെയ് 27 ന് ആഗോള റിലീസ് ആയി എത്തുന്ന ഈ ചിത്രത്തിൽ വെങ്കടേഷ്, വരുൺ തേജ്, തമന്ന ഭാട്ടിയ , മെഹ്റിൻ പിർസാദ, പൂജ ഹെഗ്ഡെ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത് . ഈ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ആദിത്യ മ്യൂസിക്ക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ലെറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ലൈഫ് അൺട്ടെലാ വുണ്ടാലാ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ലെറിക്കൽ വീഡിയോ ഗാനത്തിൽ വെങ്കടേഷ്, വരുൺ തേജ്, പൂജ ഹെഗ്‌ഡെ എന്നിവരാണ് ഉള്ളത്. ഈ ഗാനത്തിന്റെ മേക്കിങ് വീഡിയോ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് ഈ ലെറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നായകന്മാരുടെ കിടിലൻ നൃത്ത ചുവടുകൾക്കൊപ്പം ഗ്ലാമറസ് ലുക്കിൽ ത്രസിപ്പിക്കുന്ന നൃത്ത ചുവടുകളുമായി നടി പൂജയും എത്തുന്നുണ്ട്. കസർല ശ്യാം വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയത് ദേവി ശ്രീപ്രസാദ് ആണ്. രാഹുൽ , ഗീതാമാധുരി എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഈ ചിത്രത്തിന്റെ ട്രൈലറും തമന്ന ഭാട്ടിയ , മെഹ്റിൻ പിർസാദ, എന്നീ നായകമാർക്ക് ഒപ്പമുള്ള മറ്റൊരു ഗാനവും നേരത്തെ തന്നെ റിലീസ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ഗാനവും വൈറലായി മാറി കൊണ്ടിരിക്കുകയാണ് . ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ശ്രീരീഷ് ആണ്. ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് തമ്മിരാജു ആണ്.

Scroll to Top