തീയറ്ററിൽ ആരാധകരെ കോരിത്തരിപ്പിച്ച റോളക്സ്..! വീഡിയോ കാണാം..

ലോകേഷ് കനകരാജിന്റെ സംവിധാന മികവിൽ ഉലക നായകൻ കമൽ ഹാസനെ കേന്ദ്ര കഥാപത്രമാക്കി ഒരുക്കിയ വിക്രം എന്ന ചിത്രം ഇപ്പോൾ തമിഴിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറിക്കഴിഞ്ഞു. ഇപ്പോൾ ഈ ചിത്രം കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്നത് നാനൂറു കോടി ആഗോള ഗ്രോസ് എന്ന നേട്ടത്തിലേക്കാണ് . രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ ഒരുങ്ങിയ ഈ ചിത്രം നിർമ്മിച്ചത് കമൽ ഹാസൻ തന്നെയാണ്. അദ്ദേഹത്തെ കൂടാതെ ഒരു വമ്പൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നു. മക്കൾ സെൽവൻ വിജയ് സേതുപതി, മലയാളത്തിന്റെ പ്രിയനടൻ ഫഹദ് ഫാസിൽ എന്നിവരും പ്രധാന വേഷങ്ങളിൽ ഈ ചിത്രത്തിൽ എത്തി. എന്നാൽ ഇവരെ കൂടാതെ മറ്റൊരാൾ കൂടി ഈ ചിത്രത്തിൽ ഏറെ കയ്യടി നേടിയെടുത്തു.

അത് തമിഴ് താരം സൂര്യയാണ്. ചിത്രത്തിന്റെ അവസാനം അതിഥി വേഷത്തിലാണ് ഇദ്ദേഹം എത്തിയത് . റോളക്സ് എന്ന ക്രൂരനായ വില്ലനായി ഈ ചിത്രത്തിൽ അഞ്ചു മിനിറ്റിൽ താഴെ മാത്രമുള്ള ഒരു വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തത്. എന്നാൽ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ഈ കിടിലൻ വില്ലൻ കഥാപാത്രം, വിക്രം 3 യിൽ കമൽ ഹാസനൊപ്പം മുഴുനീള വേഷമായി ഉണ്ടാകുമെന്നു കമൽ ഹാസനും സംവിധായകനായ ലോകേഷ് കനകരാജും പറഞ്ഞിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തീയേറ്ററുകളിൽ പ്രേക്ഷകരെ ഇളക്കി മറിച്ച സൂര്യയുടെ ആ രംഗത്തിന്റെ ഒരു ഭാഗം പുറത്തുവിട്ടിരിക്കുകയാണ് . വിക്രം ടീം റിലീസ് ചെയ്ത ഈ സ്‌നീക്ക് പീക്ക് വീഡിയോയിൽ ” അവന്റെ തല എടുക്കുന്നവര്‍ക്ക് ലൈഫ് ടൈം സെറ്റില്‍മെന്റ് ഡാ ” എന്ന റോളക്‌സിന്റെ കിടിലൻ ഡയലോഗും ഉൾപ്പെടുത്തിയിട്ടുണ്ട് . ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. ഏജന്റ് ടീന എന്ന കഥാപാത്രത്തിന്റെ സംഘട്ടനത്തിന്റെ സ്നീക്ക് പീക്ക് വീഡിയോ ഈ അടുത്താണ് റിലീസ് ചെയ്തത് . ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കം കുറിച്ച ഈ ചിത്രം ലോകേഷ് കനകരാജ്- രത്‌നകുമാർ എന്നിവർ ചേർന്നാണ് രചിച്ചത്.

Scroll to Top