ബിക്കിനിയിൽ അതീവ ഗ്ലാമറസായി സാനിയ ഇയ്യപ്പൻ..! താരത്തിൻ്റെ ബീച്ച് ഫോട്ടോഷൂട്ട് കാണാം..

മലയാള സിനിമയിൽ നടി സാനിയ ഇയ്യപ്പൻ അറിയപ്പെടുന്നത് ഫാഷൻ ക്വീൻ എന്നാണ് .സാനിയയ്ക്ക് അടുത്ത മാസം 20 വയസ്സ് തികയുകയാണ്. ഈ ചെറുപ്രായത്തിലേ സിനിമയിൽ വ്യക്തി മുദ്ര പതിപ്പിച്ച് ശ്രദ്ധേയയായി മാറാൻ സാനിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് കുട്ടി സാനിയയെ പ്രേക്ഷകർക്ക് പരിചിതമായത്. ഇതിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം പിന്നീട് ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഒട്ടും വൈകാതെ നായിക നിരയിലേക്കും താരം ഉയർന്നു.


വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമ രംഗത്തേക്ക് എത്തിയത് കൊണ്ട് സാനിയയ്ക്ക് ഇനിയും വർഷങ്ങളോളം സിനിമയിൽ തുടരാൻ സാധിക്കും. സാനിയ ആദ്യമായി നായികയായി അഭിനയിക്കുന്നത് നവാഗതരെ പ്രധാന വേഷത്തിൽ അഭിനയിപ്പിച്ച ക്വീൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലാണ് . ശേഷം കൈനിറയെ ചിത്രങ്ങളാണ് താരത്തിന് വന്നു കൊണ്ടിരുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മോഹൻ ലാൽ ചിത്രം ലൂസിഫറിലും സാനിയ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ സാനിയ ഒരു സജീവ താരമാണ്. താരത്തിന്റെ ചെറിയ ചെറിയ ഫോട്ടോഷൂട്ടുകൾ ലോക്ക് ഡൗൺ നാളിൽ ശ്രദ്ധനേടുകയും പിന്നീട് താരം ഗ്ലാമറസ് വേഷങ്ങളിലെ ഷൂട്ടുകളിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കുകയും വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. സാനിയയ്ക്ക് ഏത് തരം ഡ്രെസ്സും ചേരും എന്നതാണ് മറ്റൊരു പ്രതേകത. ഫാഷൻ ക്വീൻ എന്നറിയപ്പെടുന്നതും അതുകൊണ്ട് തന്നെയാണ് .


ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് സാനിയയുടെ ഒരു ബിക്കിനി ഫോട്ടോഷൂട്ടാണ് . സാനിയയുടെ ബിക്കിനി ഷൂട്ട് ഇതിന് മുമ്പും സോഷ്യൽ മീഡിയ കീഴടക്കിയിട്ടുണ്ട്. താരത്തിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് കിഷോർ രാധാകൃഷ്ണനാണ് . സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് സ്മിജി കെ.ടിയും മേക്കപ്പ് ഉണ്ണി പി.എസും ആണ്. സാനിയ ഇതിന്റെ ഒരു ബി.ടി.എസ് വീഡിയോയും ഇപ്പോൾ പങ്കുവച്ചിട്ടുണ്ട്.

Scroll to Top