മോഹൻലാലിനെതിരെ ഇന്നുവരെ ആരോപണം വന്നിട്ടില്ല,   മോഹൻലാൽ എന്ന നടന്റെ ഇമേജ് തകർക്കുക എന്നതാണ് ചിലരുടെ ലക്ഷ്യം; സന്തോഷ് പണ്ഡിറ്റ്

Posted by

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ പ്രതിസന്ധികളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ പലരും ലക്ഷ്യം വയ്‌ക്കുന്നത് നടൻ മോഹൻലാലിനെയാണെന്നാണ് താരം പറഞ്ഞത് .മലയാളികൾ കഥയറിയാതെ ആട്ടം കാണുകയാണെന്നും പലരും ഈ വിഷയം ഏറ്റു പിടിക്കുന്നത് സ്ത്രീകളുടെ നന്മയെ കരുതിയല്ലെന്നും,ഇവിടുത്തെ വിഷയം സ്ത്രീകളേയല്ല , ആണുങ്ങൾ തമ്മിലുള്ള യുദ്ധമാണിത് . മോഹൻലാൽ എന്ന നടനെ സ്ട്രെയിറ്റായി ആക്രമിക്കുക .മോഹൻലാലിന്റെ ഇമേജ് തകർക്കുക എന്നതാണ് ലക്ഷ്യം .അതിനു വേണ്ടിയാണ് സ്വന്തം നിലയിൽ ചാനലുകൾ ഉള്ള ആളുകൾ അവരവരുടെ പവറാണല്ലോ യൂസ് ചെയ്യുക .തുടക്കം മുതൽ ഈ നടനെതിരെയാണ് കൂരമ്പുകൾ .ഒരു ബന്ധവുമില്ലാത്ത കേസിൽ പോലും അദ്ദേഹത്തിന്റെ ഇമേജാണ് ഉപയോഗിക്കുന്നത് . ഇതുവരെ ഒരു പെൺകുട്ടിയും അദ്ദേഹത്തിനെതിരെ പരാതിയുമായി വന്നിട്ടില്ല . പക്ഷെ എന്നിട്ടും എത്രയോ ഓൺലൈൻ ചാനലുകൾ അദ്ദേഹത്തിന്റെ ചിത്രം വയ്‌ക്കുന്നു.

രാധിക കാരവാനിൽ ഒളിക്യാമറ വച്ച കാര്യം പറഞ്ഞു . അത് മോഹൻലാൽ വിളിച്ചു അന്വേഷിച്ചുവെന്നും പറഞ്ഞു . അതിലും അദ്ദേഹത്തിന്റെ ചിത്രം കൊടുക്കുന്നു. എന്തിനു വേണ്ടിയാണത് . ‘ – സന്തോഷ് പണ്ഡിറ്റ് ചോദിച്ചു.തിരുവനന്തപുരം, എറണാകുളം, മട്ടാഞ്ചേരി മാഫിയ. ഇതിൽ മട്ടാഞ്ചേരി മാഫിയ ഏറ്റവും ഒടുവിൽ 2014ൽ രൂപീകൃതമായ ഒന്നാണ്. ഇതിലെ പ്രധാനപ്പെട്ട നടൻമാർ തമ്മിലുള്ള യുദ്ധം നേരത്തെ തന്നെയുണ്ട്. ഈ മാഫിയകൾ തമ്മിലുള്ള യുദ്ധമാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത് .

Categories