RRR നെ പോലെ മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രം “ഷംഷേര” ട്രൈലർ കാണാം..

കരൺ മൽഹോത്രയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന പുത്തൻ ബോളിവുഡ് ചിത്രമാണ് ഷംഷേര. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു പീരീഡ് ആക്ഷൻ പാറ്റേണിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റൺബീർ കപൂർ ആണ്. ഈ ചിത്രം 1800 കളുടെ പശ്ചാത്തലത്തിൽ നടന്ന കഥയാണ് അവതരിപ്പിക്കുന്നത് .

ഡക്കോയിറ്റ് എന്ന ഗോത്ര വിഭാഗം ബ്രീട്ടീഷ് ഭരണത്തിനും ചൂഷണത്തിനും എതിരെ നടത്തിയ പോരാട്ടമാണ് ഷംഷേര എന്ന ചിത്രത്തിൽ കാണാൻ സാധിക്കുക. ജൂലൈ 22 ന് റിലീസ് ചെയ്യുന്ന ഈ ചിത്രം ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും പുറത്തിറങ്ങും.

ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ സഞ്ജയ് ദത്ത് ആണെന്ന് ട്രൈലറിൽ നിന്നും മനസിലാക്കാം. വളരെ വ്യത്യസ്തവും ശ്രദ്ധേയവുമായ ഗെറ്റപ്പിലാണ് സഞ്ജയ് ദത്തും റൺബീർ കപൂറും ചിത്രത്തിൽ എത്തുന്നത്. ഷംഷേര എന്ന നായക കഥാപാത്രത്തെയാണ് റൺബീർ കപൂർ അവതരിപ്പിക്കുന്നത് . ഇവർക്ക് പുറമെ വാണി കപൂർ, അശുതോഷ് റാണ, സൗരഭ് ശുക്ല , റോണിത് റോയ്, ത്രിധ ചൗധരി, പിറ്റോബാഷ് ത്രിപാഠി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

പ്രേക്ഷകരിൽ ആകാംഷ ഉളവാക്കുന്ന ഒരു ട്രൈലർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വൈ ആർ എഫ് എന്ന യൂടൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ട്രൈലർ മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് നേടിയത്. നീലേഷ് മിശ്ര, ഖില ഭിഷ്ട് എന്നിവർ ചേർന്ന് കഥ തയ്യാറാക്കിയ ഈ ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകൻ കരൺ മൽഹോത്രയും എക്ത പതക് മൽഹോത്രയും ചേർന്നാണ്. മിതൂൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ശിവകുമാർ വി പണിക്കർ ആണ്.

Scroll to Top