തകർപ്പൻ ഡാൻസുമായി സായ് പല്ലവി..! ശ്യാം സിംഗ റോയ് വീഡിയോ സോങ്ങ് കാണാം..

തെന്നിന്ത്യൻ സിനിമലോകത്തെ മികച്ച നർത്തകി അഥവാ ഡാൻസ് റാണി എന്ന വിശേഷണം നടി സായി പല്ലവിയ്ക്ക് തന്നെ നൽകണം. ഈ താരം ഓരോ ചിത്രങ്ങളിലൂടെയും തെളിയിച്ചു കൊണ്ടിരിക്കുകയാണ് താൻമികച്ചൊരു ഡാൻസർ ആണെന്നത്. മലയാളത്തിലെ കോളേജ് ചിത്രങ്ങളിൽ വമ്പൻ വിജയം കാഴ്ചവച്ച പ്രേമം എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടി അതിന് ശേഷം തമിഴ് , തെലുഗു , ഭാഷകളിലും മികച്ച പ്രകടനം കാഴ്ചവച്ചു കൊണ്ട് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറുകയും വിവിധ ഭാഷാ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയും ചെയ്തു.

സായ് പല്ലവി അഭിനയിക്കുന്ന ചിത്രങ്ങളിൽ ഡാൻസ് ഒരു മുഖ്യ ഘടകമാണ്. താരത്തിന്റെ കിടിലൻ ഡാൻസ് പെർഫോമൻസ് എല്ലാ ചിത്രങ്ങളിലും കാണാനും സാധിക്കും. അതു കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ റീലീസ് ചെയ്യുന്ന താരത്തിന്റെ ഗാനങ്ങൾക്ക് വമ്പൻ സ്വീകരണമായിരിക്കും പ്രേക്ഷകർ നൽകുന്നത്. കാരണം ഈ ഗാനരംഗങ്ങളിൽ എല്ലാം കൈയൊപ്പ് ചാർത്തും പോല താരത്തിന്റെ കിടിലൻ ഡാൻസ് പെർഫോമൻസ് പ്രതീക്ഷിക്കാവുന്നതാണ്.

ആരാധക പ്രതീക്ഷകൾക്ക് ഒട്ടും മങ്ങൽ ഏൽപ്പിക്കാതെ എത്തിയിരിക്കുകയാണ് പ്രണവാലയ എന്ന താരത്തിന്റെ പുത്തൻ ഗാനം . ശ്യാം സിംഘ റോയ് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഈച്ച എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനായ നാനിയാണ് ചിത്രത്തിലെ നായകൻ. ഒരു സ്റ്റേജ് പെർഫോമൻസ് ആയാണ് ഈ ഗാനരംഗം ചിത്രീകരിച്ചിട്ടുള്ളത്.

മനോഹര നൃത്തചുവടുകളുമായി എത്തുന്ന ഈ ഗാനരംഗം പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായിരിക്കുകയാണ്. ഒരു ഹിസ്റ്റോറിക്കൽ ത്രില്ലർ ചിത്രമായ ശ്യാം സിംഘ റോയ് സംവിധാനം ചെയ്തിരിക്കുന്നത് രാഹുൽ സാനകൃത്യൻ ആണ്. ചിത്രത്തിൽ മഡോണ, കൃതി ഷെട്ടി എന്നിവരും പ്രധാന വേക്ഷത്തിൽ എത്തുന്നു. ഒ.ടി.ടി. റിലീസ് ആയി എത്തുന്ന ചിത്രം ജനുവരി 21 ന് പ്രേക്ഷക സദസ്സിൽ എത്തും. നിഹാരിക എന്റർടൈൻമെന്റ് പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക് കൂടാതെ മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലും ഇത് എത്തും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
ചിത്രത്തിലെ പ്രണവാലയ ഗാനത്തിന് ചുവടുവയ്ക്കുന്ന സായി പല്ലവിയുടെ വീഡിയോ സോങ് കാണാം.

Scroll to Top