കോടതി കഥയുമായി സൗദി വെള്ളക്ക..

കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഓപ്പറേഷൻ ജാവ എന്ന ചിത്രം വലിയ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു . നവാഗത സംവിധായകനായ തരുൺ മൂർത്തി ഒരുക്കിയ ഈ ചിത്രത്തിൽ ബാലു വർഗീസ്, ലുഖ്മാൻ, ബിനു പപ്പു, മമിതാ ബൈജു, ഇർഷാദ്, പ്രശാന്ത് അലക്സാണ്ടർ, വിനായകൻ, ഷൈൻ ടോം ചാക്കോ, മാത്യു തോമസ് എന്നിവരെല്ലാമാണ് പ്രധാന വേഷങ്ങളിൽ എത്തിയത് . തീയേറ്ററിൽ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം അതിനു ശേഷം ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലും സൂപ്പർ ഹിറ്റായി മാറുകയായിരുന്നു. ഇപ്പോഴിതാ തരുൺ മൂർത്തി തന്റെ രണ്ടാമത്തെ സംവിധാന സംരംഭവുമായി ആരാധകർക്ക് മുന്നിൽ എത്താനുള്ള തയ്യാറെടുപ്പിലാണ്. മെയ് ഇരുപതിന്‌ ആണ് ആണ് അദ്ദേഹത്തിന്റെ പുത്തൻ ചിത്രമായ സൗദി വെള്ളക്ക റിലീസ് ചെയ്യുക. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇതിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റാണ്. ഇപ്പോഴിതാ പ്രേക്ഷകർക്കായി ചിത്രത്തിന്റെ ആദ്യ ടീസർ കൂടി പുറത്തു വിട്ടിരിക്കുകയാണ്.

ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഒരുക്കുന്ന പുത്തൻ ചിത്രമാണ് സൗദി വെള്ളക്ക. ഈ ചിത്രത്തിൽ ലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍ ഗോകുലന്‍, റിയ സെയ്‌റ, ധന്യ, അനന്യ എന്നിവരാണ് വേഷമിട്ടിരിക്കുന്നത്. പാലി ഫ്രാന്‍സിസ് ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിട്ടുള്ളത്. നിഷാദ് യൂസഫ് ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. ശരൺ വേലായുധൻ ആണ് ക്യാമറമാൻ . തരുൺ മൂർത്തി ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ഏകദേശം ഇരുപതോളം വക്കീലന്മാർ, റിട്ടയേർഡ് മജിസ്‌ട്രേറ്റുമാർ, നിരവധി കോടതി ജീവനക്കാർ എന്നിവരുടെ സഹായത്തോടെയാണ് . ചിത്രത്തിലെ പോലീസ് സ്റ്റേഷൻ രംഗങ്ങളുടെ പൂർണ്ണതക്കു വേണ്ടി പോലീസ് ഓഫിസർമാരുടെ സഹായവും അദ്ദേഹത്തിന് ഉണ്ടായിരുന്നു.

Scroll to Top