കാജൽ അഗർവാൾ പോലീസ് വേഷത്തിൽ എത്തുന്നു “ഖോസ്തി”.. കിടിലൻ ട്രെയിലർ കാണാം..

നടി കാജൽ അഗർവാൾ പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ തെലുങ്കു ചിത്രമാണ് ഖോസ്തി . ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്. ഒരു കോമഡി ഹൊറർ ത്രില്ലർ പാറ്റേണിൽ ആണ് ഈ ചിത്രം അണിയിച്ച് ഒരുക്കിയിട്ടുള്ളത് എന്ന കാര്യം ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. രസകരമായ നർമ്മരംഗങ്ങൾക്കൊപ്പം പേടിപ്പെടുത്തുന്ന സീനുകളും ഈ ട്രെയിലർ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് ഖോസ്തിയുടെ ട്രെയിലർ വീഡിയോ സ്വന്തമാക്കിയത്.



കാജൽ അഗർവാൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൽ താരത്തെ കൂടാതെ കെ എസ് രവികുമാർ , യോഗി ബാബു , റെഡിൻ കിംഗ്സ്ലി , തങ്കദുരൈ , ജഗൻ, ഉർവശി, സത്യൻ,ആടുകളും നരേൻ , മനോബാല, മൊട്ട രാജേന്ദ്രൻ , മയിൽ സാമി, സ്വാമിനാഥൻ, ദേവദർശിനി , സുരേഷ് മേനോൻ , സുബ്ബു പഞ്ചു അരുണാചലം, ലിവിങ്സ്റ്റൺ , ശാന്തന ഭാരതി , മദൻ ബാബു, രാധിക ശരത് കുമാർ എന്നിവരും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട് .



ഈ ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ളത് കല്യാൺ ആണ് . ഈ ചിത്രത്തിൻറെ നിർമ്മാണം സീഡ് പിക്ച്ചേഴ്സ് ആണ് നിർവഹിക്കുന്നത്. എ കുമാർ ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ് . ഖോസ്തിയിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത് സാം സി എസ് ആണ് . ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ജേക്കബ് രതിൻ രാജും എഡിറ്റിംഗ് നിർവഹിച്ചത് വിജയ് വേലുക്കുട്ടിയും ആണ് . ബില്ല ജഗൻ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്. ട്രെയിലർ എത്തിയതോടെ കാജൽ അഗർവാൾ ഫാൻസ് ഏറെ ആകാംക്ഷയുടെ ചിത്രത്തിനായി കാത്തിരിക്കുകയാണ്. മാർച്ച് 22നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കാജൽ അഗർവാൾ പോലീസ് വേഷത്തിൽ എത്തുന്നു “ഖോസ്തി”.. കിടിലൻ ട്രെയിലർ കാണാം.. Read More »