സൂര്യസ്ഥമയ മനോഹാരിതയിൽ ഗ്ലാമറസായി പ്രിയ വാര്യർ..! വീഡിയോ പങ്കുവച്ച് താരം..
ചുരുക്കം ചില സിനിമകളിലൂടെ ചലചിത്ര പ്രേഷകരുടെ ഹൃദയം കവർന്ന അഭിനയത്രിയാണ് പ്രിയ പി വാരിയർ. ഒരു മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ സജീവമായി നിൽക്കുന്നത് ബോളിവുഡിലാണ്. മലയാളത്തിലെ ന്യൂ ജെൻ സംവിധായകൻ എന്ന ഓമന പേരുള്ള ഒമർ ലുലു സംവിധാനം ചെയ്ത ഒരു അധാർ ലവ് എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്.
മലയാള സിനിമയുടെ മറ്റൊരു താരം കൂടിയായ നൂറിനും ഈ സിനിമയിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. അതുകൊണ്ട് ആദ്യം നായികയായി തെരഞ്ഞെടുത്തത് നൂറിനെയായിരുന്നു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് നൂറിനെ മാറ്റേണ്ടി വരുകയും പ്രിയ പി വാരിയറിനെ നായികയായി തീരുമാനിക്കുകയായിരുന്നു. സിനിമ റിലീസിനു മുമ്പ് ചിത്രത്തിലെ ഗാനം യൂട്യൂബിലൂടെ റിലീസ് ചെയ്യുകയും പിന്നീട് ലോകമെങ്ങും ഗാനം ഹിറ്റായി തീരുകയും ചെയ്തിരുന്നു.
വിമർശനങ്ങൾ അടക്കം നിരവധി പ്രതികരണങ്ങളായിരുന്നു സിനിമ റിലീസിനു മുമ്പ് ലഭിച്ചിരുന്നത്. എന്നാൽ സിനിമ തിയേറ്ററിൽ എത്തിയപ്പോൾ പ്രേഷകർക്ക് വേണ്ട രീതിയിൽ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്ന് തന്നെ പറയാം. മലയാളത്തിലൂടെ കടന്ന വന്ന പ്രിയ പിന്നീട് ചേക്കേറിയത് ബോളിവുഡിലായിരുന്നു. ചെറുപ്രായത്തിൽ തന്നെ മറ്റ് നടിമാർക്ക് നേടാൻ കഴിയാത്ത നിരവധി നേട്ടങ്ങൾ താരം സ്വന്തമാക്കിയിരുന്നു.
ഇടയ്ക്ക് അതിമനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് നടി സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. പ്രിയ ആരാധകാരുമായി കൈമാറിയ ഒട്ടുമിക്ക ചിത്രങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോൾ ഇതാ മറ്റൊരു വീഡിയോയാണ് പ്രിയ ഇൻസ്റ്റാഗ്രാമിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് കമന്റ്സ് പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്.
സൂര്യസ്ഥമയ മനോഹാരിതയിൽ ഗ്ലാമറസായി പ്രിയ വാര്യർ..! വീഡിയോ പങ്കുവച്ച് താരം.. Read More »