ആക്ഷൻ & ഗ്ലാമർ രംഗങ്ങളിൽ ശ്രദ്ധ നേടി “ടീസ് മാർ ഖാൻ” ടീസർ കാണാം..

ആദി സായ്കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ടീസ് മാർ ഖാൻ . കല്യാൺ ജി ഗോഗനയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ഡ്രാമ ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. ആദിത്യ മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ആക്ഷനും റൊമാൻസും നിറഞ്ഞ അത്യുഗ്രൻ ടീസറാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് . പായൽ രജ്പുത് ആണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. ടീസറിലെ ആദി സായ്കുമാറിന്റെ ആക്ഷൻ രംഗങ്ങൾക്കൊപ്പം പായൽ രജ്പുത്തിന്റെ ഗ്ലാമറസ് രംഗങ്ങളും ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിൽ മൂന്ന് ഭാവങ്ങളിൽ ആദിയുടെ കഥാപാത്രം എത്തുന്നുണ്ട്. സ്റ്റുഡന്റ്, റൗഡി, പോലീസ് എന്നീ മൂന്ന് ഭാവങ്ങളിൽ എത്തുന്ന ആദിയെ ടീസറിൽ കാണാം. ഇവരെ കൂടാതെ സുനിൽ , പൂർണ , കബീർ സിംഗ്, അനൂപ് സിംഗ് താക്കൂർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട് .

വിഷൻ സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് നഗം തിരുപതി റെഡ്ഡി ആണ്. സായ് കാർത്തിക് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് വീഡിയോയ്ക്ക് താഴെ ആശംസകൾ നേർന്ന് കമന്റുകൾ നൽകിയിട്ടുള്ളത്.

Scroll to Top