പ്രേക്ഷക ശ്രദ്ധ നേടി ധ്യാൻ ശ്രീനിവാസൻ – ഇന്ദ്രൻസ് ചിത്രം “ഉടൽ” ടീസർ കാണാം..

രതീഷ് രഘുനാഥൻ സംവിധാനം ചെയ്ത് ഇന്ദ്രൻസ് , ധ്യാൻ ശ്രീനിവാസൻ , ദുർഗ്ഗ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉടൽ. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ഇപ്പോൾ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തു വിട്ടിരിക്കുകയാണ്. ശ്രീഗോകുലം മൂവീസ് യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. മണിക്കൂറുകൾ തികയും മുൻപേ നിരവധി കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്. ഇന്ദ്രൻസ് ചേട്ടന്റെ മറ്റൊരു കിടിലൻ പെർഫോമൻസു കൂടി എന്നാണ് പ്രേക്ഷകർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന ഒരു കിടിലൻ ടീസർ തന്നെയാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഇന്ദ്രൻസ് എന്ന കലാകാരന്റെ മറ്റൊരു കിടിലൻ അഭിനയ പ്രകടനം തന്നെയാണ് ഈ ചിത്രത്തിൽ കാഴ്ചവയ്ക്കുന്നത് എന്ന് ടീസറിൽ നിന്നും വ്യക്തമാണ്. ഒപ്പം ദുർഗ്ഗയും ധ്യാനും മികച്ച പ്രകടനം തന്നെ ടീസറിൽ കാഴ്ചവയ്ക്കുന്നുണ്ട്.

സംവിധായകൻ രതീഷ് രഘുനാഥൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിട്ടുള്ളത്. ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വി.സി പ്രവീൺ , ബൈജു ഗോപാലൻ എന്നിവർ സഹ നിർമ്മാതാക്കൾ ആണ്. വില്യം ഫ്രാൻസിസ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം നൽകിയിട്ടുള്ളത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്.

Scroll to Top