സായി പല്ലവിയും റാണ ദഗ്ഗുബതിയും ഒന്നിക്കുന്ന ചിത്രം വിരാടപർവ്വം..! മനോഹര ഗാനം കാണാം..

റാണ ദഗ്ഗുബതി – സായ് പല്ലവി താര ജോടികൾ ഒന്നിക്കുന്ന ചിത്രമാണ് വിരാടപർവ്വം . വേണു ഉഡുഗുല സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂൺ 17 ന് ആണ് പ്രദർശനത്തിന് എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ലെറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. നഗാദാരിലോ എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.

ലഹാരി മ്യൂസിക് ടി – സീരീസ് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ലെറിക്കൽ വീഡിയോ ആണെങ്കിലും ചിത്രത്തിലെ ഒന്ന് രണ്ട് രംഗങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റാണ ദഗ്ഗുബതിയും സായ് പല്ലവിയും തന്നെയാണ് ഗാനരംഗത്തിൽ നിറഞ്ഞ് നിൽക്കുന്നത് . ഈ വീഡിയോയിൽ കാടിനുള്ളിലെ രംഗങ്ങളാണ് കൂടുതലായും കാണിച്ചിരിക്കുന്നത്.

ദ്യാവരി നരേന്ദർ റെഡ്ഡി, സഹാപതി എന്നിവർ വരികൾ രചിച്ച ഈ ഗാനം ഒരുക്കിയിരിക്കുന്നത് സുരേഷ് ബൊബ്ബിലി ആണ്. ഈ ഗാനം ആലപിച്ചരിക്കുന്നത് വരം ആണ് . ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ വേണു ഉഡുഗുല തന്നെയാണ്. തെലങ്കാന മേഖലയിലെ നെക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. പ്രിയാമണി, നവീൻ ചന്ദ്ര, സറീന വഹാബ്, നന്ദിത ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ .

Scroll to Top