കൂട്ടുകാരികൾക്കൊപ്പം കിടിലൻ ക്ലാസ്സിക്കൽ ഡാൻസുമായി സായ് പല്ലവി…

മലയാളത്തിൽ ഹിറ്റായി മാറിയ പ്രേമം എന്ന ക്യാമ്പസ് ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയായ താരമാണ് നടി സായി പല്ലവി. താരമിപ്പോൾ തെന്നിന്ത്യയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി മാറിയിരിക്കുന്നു. നിങ്കളിൽ യാര് അടുത്ത പ്രഭുദേവ എന്ന ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സായി പല്ലവി അഭിനയ രംഗത്തേക്ക് എത്തുന്നത് . ഈ റിയാലിറ്റി ഷോയെ തുടർന്ന് ചില തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് താരത്തിന് അവസരം ലഭിച്ചു . അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത മലയാള ചിത്രം പ്രേമത്തിൽ നിവിൻ പോളിയുടെ നായികയായി സായി പല്ലവി എത്തിയത് താരത്തിന്റെ കരിയറിൽ വലിയ വഴിത്തിരിവ് ആയി മാറി.


സായ് പല്ലവി അഭിനേത്രി മാത്രമല്ല ഒരു ഡോക്ടർ കൂടിയാണ്. അതുകൊണ്ട് തന്നെ പഠന ആവശ്യത്തിനായി അഭിനയരംഗത്ത് നിന്ന് താരം ഒരു ഇടവേള എടുത്തിരുന്നു. പിന്നീട് ശക്തമായ തിരിച്ചു വരവ് നടത്തുകയും തെന്നിന്ത്യയിലെ സജീവ താരമായി തകർക്കുകയും ചെയ്യുന്നു. പ്രേമം എന്ന ചിത്രത്തിലെ ഡാൻസ് പ്രകടനത്തിലൂടെ താരം നല്ലൊരു നർത്തകി കൂടിയാണെന്ന് എല്ലാ പ്രേക്ഷകർക്കും അറിയാം. ഓരോ ചിത്രത്തിലും ഗംഭീരമായ ഒരു ഡാൻസ് പെർഫോമൻസ് താരം കാഴ്ചവയ്ക്കാറുണ്ട് . മനോഹരമായ ക്ലാസ്സിക്കൽ നൃത്തമാണ് ഈ അടുത്ത് പുറത്തിറങ്ങിയ ചിത്രത്തിൽ താരം കാഴ്ചവച്ചത്. ഒരു ഗ്രൂപ്പ് പെർഫോമൻസിൽ സായി പല്ലവി ഒപ്പം നൃത്തം ചെയ്യുന്നവരെ ശ്രദ്ധിക്കാൻ തോന്നിപ്പിക്കാത്ത വിധം അതിഗംഭീര പ്രകടനമാണ് കാഴ്ച്ച വച്ചിരിക്കുന്നത്.


സായ് പല്ലവിയെ ഏറ്റവും മെയ് വഴക്കമുള്ള തെന്നിന്ത്യൻ താരം എന്നാണ് ഏവരും വിശേഷിപ്പിക്കുന്നത്. ഓരോ സിനിമകളിലേയും നൃത്ത രംഗങ്ങൾ കൊണ്ട് താരം ഇത് പ്രേക്ഷകർക്ക് തെളിയിച്ചു കാണിച്ചു തരികയാണ്. ദൈവത്തെ പോലെയാണ് സായി പല്ലവി നൃത്തത്തെ ആരാധിക്കുന്നത് . എന്നും നൃത്തം അഭ്യസിക്കാനും നൃത്തത്തെ ആരാധിക്കാനും സായ് പല്ലവി മറക്കാറില്ല. തങ്ങളുടെ ശരീര സൗന്ദര്യം നിലനിർത്താൻ വേണ്ടി ഒട്ടുമിക്ക നായികമാരും മണിക്കൂറുകളോളം ചില വഴിക്കുന്നത് ജിമ്മിൽ വർക്ക് ഔട്ട് ചെയ്തു കൊണ്ടും യോഗ അഭ്യസിച്ചു കൊണ്ടുമെല്ലാം ആണ്. എന്നാൽ ഇതിനൊന്നും മുതിരാത്ത സായി പല്ലവി അത്തരം നടിമാർക്ക് ഒരു വെല്ലുവിളി തന്നെയാണ് എന്ന് പറയാം.


കാരണം സായി പല്ലവി തന്റെ ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കാൻ ഒരിക്കൽ പോലും ജിമ്മിൽ പോയിട്ടില്ല . മാത്രമല്ല ഇതിനായി താരം തന്റെ ഇഷ്ട ഭക്ഷണം ഒഴിവാക്കുകയോ ഡയറ്റ് ചെയ്യുകയോ ഒന്നും തന്നെ ചെയ്യുന്നും ഇല്ല. ഡാൻസ് കൊണ്ട് മാത്രമാണ് സായ് പല്ലവി തന്റെ ശരീര സൗന്ദര്യം നിലനിർത്തുന്നത്.

കൂട്ടുകാരികൾക്കൊപ്പം കിടിലൻ ക്ലാസ്സിക്കൽ ഡാൻസുമായി സായ് പല്ലവി… Read More »

പിന്നെയും ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഗ്ലാമർ ലുക്കിൽ സാമന്ത…! വൈറൽ വീഡിയോ കാണാം..

തെലുങ്ക് ഇൻഡസ്ട്രിയിൽ വളരെ കുറവ് ചിത്രങ്ങൾ കൊണ്ട് മാത്രം തന്റെതായ സ്ഥാനമുണ്ടാക്കി പ്രേക്ഷക ശ്രദ്ധ നേടിയ താര സുന്ദരിയാണ് നടി സാമന്ത റൂത്ത് പ്രഭു. അഭിനയ രംഗത്തേക്ക് താരം എത്തുന്നത് താരത്തിന്റെ പഠനത്തിനു ശേഷമാണ്. സാമന്ത ആദ്യമായി ബിഗ്സ്ക്രീനിൽ എത്തുന്നത് 2010ലാണ്. ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ റൊമാന്റിക് ചലചിത്രമായ ഐ മായ ചീസവേ എന്ന ചിത്രത്തിലൂടെയാണ് സാമന്ത തന്റെ അരങ്ങേറ്റം കുറിക്കുന്നത്.

തെലുങ്ക് ഇൻഡസ്ട്രിയിൽ അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച അഭിനയം കാഴ്ചവച്ച് ഒട്ടേറെ ആരാധകരെ സ്വന്തമക്കാൻ കഴിഞ്ഞു താരത്തിന് . ആ വർഷത്തെ ഫിലിംഫയർ അവാർഡ് ആദ്യ സിനിമയിലെ മികച്ച അഭിനയത്തിന് സാമന്ത കരസ്ഥമാക്കി. ലഭിച്ച വേഷങ്ങൾ എല്ലാം തന്നെ താരം മനോഹരമാക്കുകയും അഭിനയിച്ച ചിത്രങ്ങൾ വൻ വിജയം കൈവരിക്കുകയും ചെയ്തു. അതോടെ സാമന്തയുടെ താരമൂല്യവും ഉയർന്നു.
ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം കൈപറ്റുന്ന നടിമാരുടെ ലിസ്റ്റിൽ മുൻ നിരയിലുള്ള ഒരാളായി മാറി കഴിഞ്ഞിരിക്കുകയാണ് സാമന്ത.

താരത്തിന്റെ അഭിനയ മികവും സൗന്ദര്യവും ആണ് താരത്തെ ഈ നിലയിൽ എത്തിച്ചത്. അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കെ ആയിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. താരം ജീവിത പങ്കാളിയാക്കിയത് തെലുങ്ക് സൂപ്പർ സ്റ്റാർ നാഗചൈതന്യയെ ആയിരുന്നു . പിന്നീട്
ഇരുവരും വേർപിരിയുകയായിരുന്നു .

തുടർന്നും സാമന്ത അഭിനയ ജീവിതത്തിൽ സജീവമായി തുടർന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ്. അതീവ ഗ്ലാമർസായി ആയാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് . ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

പിന്നെയും ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഗ്ലാമർ ലുക്കിൽ സാമന്ത…! വൈറൽ വീഡിയോ കാണാം.. Read More »

കൂട്ടുകാരികളുടെ കൂടെ തകർപ്പൻ ക്ലാസ്സിക്കൽ ഡാൻസുമായി സായ് പല്ലവി… വീഡിയോ കാണാം..

സായ് പല്ലവി മലയാളത്തിൽ വളരെ കുറവ് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. എന്നാൽ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്നെ ഗംഭീര പ്രകടനം കാഴ്ചവച്ച് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സായ് പല്ലവി . തെലുങ്കിലും തമിഴിലും സജീവ താരമായി മാറിയിരിക്കുകയാണ് താരം ഇപ്പോൾ .താരം ഏറ്റവും ഒടുവിൽ ബിഗ്സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത് ‘ശ്യാം സിംഹ റോയ്’ എന്ന ചിത്രത്തിൽ നാനിയുടെ നായികയായാണ് . ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത് 2021 ഡിസംബർ 24 നായിരുന്നു . ചിത്രത്തിലെ നായിക സായ് പല്ലവിയും നായകനായ നാനിയുടെയും അഭിനയ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടി.

ഈ ചിത്രത്തിൽ സായി അവതരിപ്പിച്ചിരിക്കുന്നത് റോസി എന്ന കഥാപാത്രത്തെയാണ്. ഈ ചിത്രത്തിലെ പ്രണവലയ’ എന്ന ഗാനവും ഗാന രംഗത്തിലെ സായ് പല്ലവിയുടെ ഗംഭീര നൃത്ത പ്രകടനവും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറി. ‘ ഈ ഗാനത്തിൽ സായ് പല്ലവി അവതരിപ്പിച്ച മികച്ച ഡാൻസ് പ്രകടനം വളരെ പ്രശംസാർഹമായിരുന്നു. ഈ ഗാനത്തിൽ ഒരു മുഴുനീള ക്ലാസിക്കൽ നൃത്ത പ്രകടനമാണ് സായി പല്ലവി കാഴ്ച്ച വച്ചത്. താരത്തിന്റെ മനോഹര ഭാവങ്ങളും ക്ലാസിക്കൽ നൃത്തചുവടുകളും പ്രേക്ഷക ഹൃദയം കീഴടക്കി എന്ന് തന്നെ പറയണം.

ഈ ഗാനത്തിലെ താരത്തിന്റെ ക്ലാസിക്കൽ വേഷവിധാനവും ആരാധക ശ്രദ്ധ നേടി.
ഈ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ സായി തന്നെയാണ് പങ്കുവച്ചത്. സായി പല്ലവി, ഈ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഒരു സംഘം നർത്തകർക്കൊപ്പം നൃത്തച്ചുവടുകൾ റിഹേഴ്സൽ ചെയ്യുന്നത് ഈ വീഡിയോയിൽ നമുക്ക് കാണാം. താരം പങ്കുവച്ച വീഡിയോയ്ക്കൊപ്പം ഒരു ക്യാപ്ഷനും നൽകിയിരുന്നു. “ ഏറ്റവും മികച്ച നർത്തകർക്കൊപ്പം എനിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞു, നന്ദി എന്നായിരുന്നു താരം രേഖപെടുത്തിയത്. ഈ വീഡിയോ മുപ്പത് ലക്ഷത്തിലധികം ആളുകൾ ഇതിനോടകം കണ്ടു കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയത്.

ഒരു ചിത്രത്തിന് വേണ്ടി ഇത്രയും സങ്കീർണ്ണമായ ഒരു നൃത്തരൂപം പഠിക്കാനുള്ള താരത്തിന്റെ മനസ്സിനെയും ഒപ്പം സായി പല്ലവിയുടെ ഗംഭീര പ്രകടനത്തേയും അഭിനന്ദിച്ചത്. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത് . ഒരു പീരിയഡ് ഡ്രാമ വിഭാഗത്തിൽപെട്ട ചിത്രമാണ് ശ്യാം സിംഘ റോയ് . കേന്ദ്ര കഥാപാത്രങ്ങളായ നാനിയേയും സായ് പല്ലവിയേയും കൂടാതെ മഡോണ സെബാസ്റ്റ്യൻ, കൃതി ഷെട്ടി, രാഹുൽ രവീന്ദ്രൻ തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. രാഹുൽ സംകൃത്യൻ ആണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

കൂട്ടുകാരികളുടെ കൂടെ തകർപ്പൻ ക്ലാസ്സിക്കൽ ഡാൻസുമായി സായ് പല്ലവി… വീഡിയോ കാണാം.. Read More »

പ്രേക്ഷക ശ്രദ്ധ നേടി ജോജു ജോർജ് അനശ്വര രാജൻ ചിത്രം അവിയൽ ട്രൈലെർ കാണാം..!

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഷാനിൽ മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് പോക്കറ്റ് എസ്ക്വയർ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ഒരുങ്ങുന്ന അവിയൽ എന്ന ചിത്രത്തിന്റെ ട്രൈലെർ ആണ് . നേരത്തെ തന്നെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ടീസർ, ഇതിലെ ഒരു ഗാനം എന്നിവ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ ചിത്രത്തിൽ ജോജു ജോര്‍ജ്ജ്, അനശ്വര രാജൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇവരെ കൂടാതെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നത്.

കേതകി നാരായണൻ, സിനിൽ സൈനുദ്ദീൻ, അഞ്ജലി നായര്‍, ആത്മീയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ . സുജിത്ത് സുരേന്ദ്രൻ ആണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകരായ സുദീപ് എളമൺ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് റഹ്മാൻ മുഹമ്മദ് അലി, ലിജോ പോൾ എന്നിവർ ചേർന്നാണ് .

ഈ ചിത്രത്തിന്റെ പശ്‌ചാത്തല സംഗീതം ഒരുക്കിയത് ശങ്കർ ശർമയാണ്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ശങ്കർ ശർമ്മ, ശരത് എന്നിവർ ചേർന്നാണ് . ഏപ്രിൽ ഏഴിന് റിലീസ് ചെയ്യാൻ ഒരുക്കിയിരിക്കുന്ന ഈ ചിത്രം പ്രണയത്തിനു പ്രാധാന്യം നൽകിയാണ് തയ്യാറാകിയിട്ടുള്ളത്. ഇനി വരാനുള്ള ജോജു ജോർജ് ചിത്രങ്ങളാണ് തുറമുഖം, പീസ്, ഒറ്റക്കൊമ്പൻ, സോളമന്റെ തേനീച്ചകൾ എന്നിവ അനശ്വര രാജന്റെ സൂപ്പർ ഹിറ്റായ സൂപ്പർ ശരണ്യക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രമാണ് അവിയൽ. ഇത് കൂടാതെ അനശ്വരയുടേതായി റിലീസ് ചെയ്യാനുള്ള ചിത്രങ്ങളാണ് റാങ്കി, മൈക്ക് എന്നിവ . ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തിയ ഏറ്റവും പുതിയ ചിത്രമായ പട ഇന്ന് പ്രദർശനത്തിന് എത്തുകയാണ്.

പ്രേക്ഷക ശ്രദ്ധ നേടി ജോജു ജോർജ് അനശ്വര രാജൻ ചിത്രം അവിയൽ ട്രൈലെർ കാണാം..! Read More »

പ്രേക്ഷക ശ്രദ്ധ നേടി ബിജു മേനോൻ മഞ്ജു വര്യയർ ചിത്രം ലളിതം സുന്ദരം ട്രൈലർ കാണാം..

മലയാളികളുടെ പ്രിയ നടൻ ബിജു മേനോനും മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന് വിശേഷിപിക്കുന്ന നടി മഞ്ജു വാര്യരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലളിതം സുന്ദരം. നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യരുടെ സംവിധാനത്തിലെ ആദ്യ ചുവടുവയ്പാണ് ഈ ചിത്രം. ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും വലിയ പ്രേക്ഷക ശ്രദ്ധയാണ് ഈ ട്രൈലെർ നേടുന്നത്.

ഇതിന്റെ ട്രൈലെറിൽ നിന്നും ചിത്രം ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയത് എന്ന് മനസ്സിലാക്കാം. ഏഷ്യാനെറ്റ് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ .മാർച്ച് പതിനെട്ടിന് ആണ് “ലളിതം സുന്ദരം” പ്രേക്ഷക സദസ്സിൽ എത്തുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ ബിജു മേനോൻ , മഞ്ജു വാര്യർ എന്നിവരെ കൂടാതെ സെെജു കുറുപ്പ്, ദീപ്തി സതി, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്സ്, സറീന വഹാബ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് “ലളിതം സുന്ദരം” . മഞ്ജു വാര്യർ,കൊച്ചുമോൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന “ലളിതം സുന്ദരം” മഞ്ജു വാര്യർ പ്രൊഡക്ഷൻസ്,സെഞ്ച്വറി ഫിലിംസ് എന്നീ ബാനറുകളിൽ ആണ് പുറത്തിറങ്ങുന്നത്. പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. തിരക്കഥ, സംഭാഷണങ്ങൾ എന്നിവ രചിച്ചിരിക്കുന്നത് പ്രമോദ് മോഹൻ ആണ് . ലിജോ പോൾ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നു. ബിജിബാലാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിട്ടുള്ളത് . കുറച്ചു ദിവസം മുന്നേ ചിത്രത്തിലെ ഒരു ഗാനം റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

പ്രേക്ഷക ശ്രദ്ധ നേടി ബിജു മേനോൻ മഞ്ജു വര്യയർ ചിത്രം ലളിതം സുന്ദരം ട്രൈലർ കാണാം.. Read More »

ബിജു മേനോൻ-മഞ്ജു വാര്യർ ഒന്നിക്കുന്ന ലളിതം സുന്ദരം…! ശ്രദ്ധ നേടിയ ചിത്രത്തിലെ ഗാനം കാണാം..

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും പ്രശസ്ത നടൻ ബിജു മേനോനും പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലളിതം സുന്ദരം. ഏഷ്യാനെറ്റ് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ഈ ചിത്രം ഉടൻ തന്നെ.പ്രേക്ഷക സദസ്സിലേക്ക് എത്തുമെന്നു ഈ അടുത്തിടെ ആണ് പ്രഖ്യാപിച്ചത്. നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. ഇപ്പോഴിതാ പ്രേക്ഷകർക്ക് മുന്നിലേക്ക് ഈ ചിത്രത്തിലെ ആദ്യ വീഡിയോ സോങ് പുറത്തുവിട്ടിരിക്കുകയാണ്.

ഈ ഗാനം റീലീസ് ചെയ്തിരിക്കുന്നത് മഞ്ജു വാര്യരുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ്. മേഘജാലകം എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം നജിം അർഷാദ് ആണ് ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണൻ വരികൾ രചിച്ച ഈ ഗാനത്തിന് സംഗീതം നൽകിയത് ബിജിബാൽ ആണ്.

ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മലയാളത്തിലെ പ്രശസ്ത നിർമ്മാണ ബാനർ ആയ സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് പ്രമോദ് മോഹൻ ആണ്. പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.

പ്രധാന കഥാപാത്രങ്ങളായ ബിജു മേനോൻ, മഞ്ജു വാര്യർ എന്നിവരെ കൂടാതെ ചിത്രത്തിൽ സെെജു കുറുപ്പ്, ദീപ്തി സതി,സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്സ്, സറീന വഹാബ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരും വേഷമിടുന്നുണ്ട്. ഈ സിനിമ എഡിറ്റ് ചെയ്തിരിക്കുന്നത് ലിജോ പോൾ ആണ്.

ബിജു മേനോൻ-മഞ്ജു വാര്യർ ഒന്നിക്കുന്ന ലളിതം സുന്ദരം…! ശ്രദ്ധ നേടിയ ചിത്രത്തിലെ ഗാനം കാണാം.. Read More »

പ്രഭാസ് നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം “രാധേ ശ്യം” കിടിലൻ ട്രൈലർ കാണാം..

പാൻ ഇന്ത്യൻ സൂപ്പർ താരമായ പ്രഭാസ് നായകനായി രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് രാധേ ശ്യാം. പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ഈ റൊമാന്റിക് ത്രില്ലർ മാർച്ച് പതിനൊന്നിന് ആണ് പ്രദർശനത്തിന് എത്തുന്നത്. ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി മാറുമെന്നും വിദേശ മാർക്കറ്റിലെ ഏറ്റവും വലിയ ഇന്ത്യൻ റിലീസ് ആയിരിക്കുമെന്നുള്ള സൂചനകളും ലഭിക്കുന്നുണ്ട്. റിലീസിനായി ഒരുങ്ങി നിൽക്കുന്ന ഈ ചിത്രത്തിന്റെ പ്രീ റിലീസ് ടീസർ ആണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് .

നേരത്തെ തന്നെ പുറത്തിറങ്ങിയ ടീസർ, ട്രൈലെർ എന്നിവ പോലെ ഈ പ്രീ റിലീസ് ടീസറും സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി കഴിഞ്ഞു. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത് നടി പൂജ ഹെഗ്‌ഡെ ആണ് . ഈ ചിത്രത്തിൽ പ്രഭാസ് അവതരിപ്പിക്കുന്നത് വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് .

പൂജ ഹെഗ്ഡെ , പ്രേരണ എന്ന കഥാപാത്രമായും എത്തുന്നു. ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം യുവി ക്രിയേഷന്‍, ടി – സീരീസ് എന്നീ ബാനറില്‍ ആണ് പുറത്തിറങ്ങുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ പ്രഭാസ് – പൂജ താര ജോഡികളെ കൂടാതെ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്.

ജനനം മുതല്‍ മരണം വരെ തന്റെ ജീവിതത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരു ഹസ്തരേഖ വിദഗ്ദ്ധനായാണ് പ്രഭാസ് ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത് എന്ന് ഇതുവരെ പുറത്തിറങ്ങിയ ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയിൽ നിന്നും മനസിലാക്കാം.

പ്രഭാസ് നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം “രാധേ ശ്യം” കിടിലൻ ട്രൈലർ കാണാം.. Read More »

ആരാധകരെ ആകാംഷയിലാകി പട.. ട്രൈലർ കാണാം..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത് നവാഗതനായ കമൽ കെ എം സംവിധാനം ചെയ്യുന്ന പട എന്ന ചിത്രത്തിന്റെ ട്രൈലെർ ആണ്. നേരത്തെ തന്നെ റിലീസ് ചെയ്ത ഇതിന്റെ ടീസറും സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് അയ്യൻ‌കാളി പട എന്ന പേരിൽ ആദിവാസികൾക്ക് വേണ്ടി പട പൊരുതുന്ന ഒരു നാലംഗ സംഘത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത് എന്നാണ്. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ഇന്ദ്രൻസ്, ഷൈൻ ടോം ചാക്കോ, പ്രകാശ് രാജ്, കനി കുസൃതി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ട്രൈലറിൽ നിന്നും ഈ ചിത്രം ഒരു സോഷ്യൽ ത്രില്ലർ ആയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം മുകേഷ് ആർ മെഹ്ത, എ വി അനൂപ്, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നത് . ചിത്രം ഒരുങ്ങുന്നത് ഇ ഫോർ എന്റർടൈൻമെന്റ്, എ വി എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ആണ്.

മാർച്ച് പത്തിന് ആണ് പട പ്രദർശനത്തിന് എത്തുന്നത്. പ്രധാന കഥാപാത്രങ്ങളെ കൂടാതെ സലിം കുമാർ, ജഗദീഷ്, ടി ജി രവി, അർജുൻ രാധാകൃഷ്ണൻ, ഉണ്ണിമായ, സാവിത്രി ശ്രീധരൻ, വി കെ ശ്രീരാമൻ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, സജിത മഠത്തിൽ, ബിറ്റോ ഡേവിസ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. വിഷ്ണു വിജയനാണ് ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഷാൻ മുഹമ്മദും ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് സമീർ താഹിറും ആണ്. ഈ ചിത്രത്തിന്റെ തിരക്കഥ തയ്യറാക്കിയത് സംവിധായകൻ കമൽ കെ എം തന്നെയാണ് .

ആരാധകരെ ആകാംഷയിലാകി പട.. ട്രൈലർ കാണാം.. Read More »

ഇത് അമേരിക്കയല്ല ഭരതമാണ്.. അർണബ് ഗോസാമിയായി ടൊവിനോ..! നാരദൻ ട്രൈലർ കാണാം..

മലയാളത്തിന്റെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ടോവിനോ തോമസിനെ നായകനാക്കി സംവിധായകൻ ആഷിഖ് അബു ഒരുക്കുന്ന പുത്തൻ ചിത്രമാണ് നാരദൻ . പ്രദർശനത്തിന് ഒരുങ്ങി നിൽക്കുന്ന ഈ ചിത്രം മാർച്ച് മൂന്നിന് ആഗോള റിലീസ് ആയി എത്തും. നേരത്തെ തന്നെ റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ട്രൈലെർ സോഷ്യൽ മീഡിയയിൽ വൈറലാവുകയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആകാംഷഭരിതരായ പ്രേക്ഷകർക്ക് മുന്നിലേക്ക് ഈ ചിത്രത്തിന്റെ രണ്ടാം ട്രൈലെർ എത്തിയിരിക്കുകയാണ്.

ഈ രണ്ടാം ട്രൈലെർ , ഡയലോഗുകൾ ഒന്നും തന്നെ ഇല്ലാതെ ഉദ്വേഗം നിറക്കുന്ന രംഗങ്ങൾ കോർത്തിണക്കിയാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. മായാനദി, വൈറസ് എന്നി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആഷിഖ് അബു – ടോവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് നാരദൻ. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് ഉണ്ണി ആർ ആണ്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും സംവിധായകൻ ആഷിഖ് അബുവും ചേർന്നാണ് .

ഈ ചിത്രത്തിൽ നായികാ വേഷം അവതരിപ്പിക്കുന്നത് അന്ന ബെന്‍ ആണ്. ഇവരെ കൂടാതെ ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിര ചിത്രത്തിൽ എത്തുന്നുണ്ട്. ഈ ചിത്രത്തിൽ ടോവിനോ തോമസ് ചന്ദ്രപ്രകാശ് എന്ന പേരുള്ള ഒരു വാർത്താ അവതാരകൻ ആയാണ് വേഷമിടുന്നത്. ഈ ചിത്രം ഒരുക്കിയിരിക്കുന്നത് സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് . ജാഫർ സാദിക്കാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് സൈജു ശ്രീധരൻ ആണ് നിർവഹിച്ചിരിക്കുന്നത്.

ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഡി.ജെ ശേഖര്‍ മേനോനും നേഹയും യാക്സണ്‍ പെരേരയും ചേർന്നാണ് . മിന്നൽ മുരളി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം എത്തുന്ന ടോവിനോയുടെ പുത്തൻ ചിത്രം എന്ന നിലയിൽ നാരദന് വലിയ പ്രേക്ഷക പിന്തുണ ലഭിക്കും എന്നാണ് പ്രതീക്ഷ.

ഇത് അമേരിക്കയല്ല ഭരതമാണ്.. അർണബ് ഗോസാമിയായി ടൊവിനോ..! നാരദൻ ട്രൈലർ കാണാം.. Read More »

തകർപ്പൻ ഡാൻസുമായി നാഗാർജുന..!ബംഗാർ രാജു വീഡിയോ സോങ്ങ് കാണാം..

കല്യാൺ കൃഷ്ണ കുരസല സംവിധാനം ചെയ്ത നടൻ നാഗചൈതന്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ ചിത്രമാണ് ബംഗാർ രാജു . നാഗ്ഗാർജുനയെ നായകനാക്കി കല്യാൺ കുരസല തന്നെ സംവിധാനം ചെയ്ത സോഗ്ഗടെ ചിന്നി നയന എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ബംഗാർ രാജു . ഈ ചിത്രത്തിന്റെ ട്രൈലറും സോങ് ടീസറും സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ഈ ചിത്രത്തിലെ നാഗചൈതന്യ – ദക്ഷ എന്നിവർ ഒന്നിക്കുന്ന ഗാനരംഗം പുറത്തു വിട്ടിരിക്കുകയാണ്. എൻതാ സക്കാ ഗുന്ധിരോ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് ബാലാജി ആണ്. അനുപ് റുബെൻസ് ആണ് ഗാനത്തിന് ഈണം പകർത്തിരിക്കുന്നത്.

സായ് മാധവ്, മോഹന, മേഘന , കാവ്യ , അപർണ എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
കിടിലൻ നൃത്ത ചുവടുകളുമായി മണിക്കൂറുകൾ മുൻപ് പുറത്തിറങ്ങിയ ഈ ഗാനം ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത്. സീ മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം പുറത്തുവിട്ടിരിക്കുന്നത്.

കളർ ഫുള്ളായി ഒരുക്കിയ ഈ ഗാനം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
നായകനായ നാഗചൈതന്യയെ കൂടാതെ നാഗാർജ്ജുന, കൃതി ഷെട്ടി, രമ്യ കൃഷ്ണൻ , റാവു രമേഷ്, ബ്രഹ്മാജി , വെന്നെല കിഷോർ, ത്സാൻസി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സംവിധായകനായ കല്യാൺ കൃഷ്ണ കുരസല തന്നെയാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. സീ സ്റ്റുഡിയോസ് , അന്നപൂർണ സ്റ്റുഡിയോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് വിജയ് വർദൻ കെ ആണ്.

തകർപ്പൻ ഡാൻസുമായി നാഗാർജുന..!ബംഗാർ രാജു വീഡിയോ സോങ്ങ് കാണാം.. Read More »

Scroll to Top