
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ടീമിന്റെ ഐപിഎൽ കിരീടനേട്ടം ആഘോഷിച്ച് കന്നഡ ചലച്ചിത്ര ലോകത്ത് നിന്ന് നടി സപ്തമി ഗൗഡയും രംഗത്തെത്തി. ആർസിബിക്ക് ചരിത്രപരമായ ഈ കിരീടം നേടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് സപ്തമി തന്റെ സോഷ്യൽ മീഡിയാ പേജിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമായ വിരാട് കോലിയെക്കുറിച്ചുള്ള സപ്തമിയുടെ വാക്കുകളാണ് കൂടുതൽ ശ്രദ്ധേയമായത്. “ഒരു തലമുറയെ മുഴുവൻ ക്ഷമയും സഹിഷ്ണുതയും കഠിനാധ്വാനവും പഠിപ്പിച്ച…

തെന്നിന്ത്യൻ സൂപ്പർതാരം സാമന്ത റൂത്ത് പ്രഭു ഒരു ആരോഗ്യ സപ്ലിമെന്റ് ബ്രാൻഡിനെ പ്രോത്സാഹിപ്പിച്ചത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ഈ വിഷയത്തെച്ചൊല്ലി നടിക്ക് നേരെ സൈബർ ഇടങ്ങളിൽ വലിയ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. താരം ശാസ്ത്രീയമായ അടിത്തറയില്ലാത്ത ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് വിമർശനം. NMN (Nicotinamide Mononucleotide) അടങ്ങിയ ഒരു സപ്ലിമെന്റ് ബ്രാൻഡിനാണ് സാമന്ത പ്രചാരം നൽകിയത്. ഈ ബ്രാൻഡിന്റെ സഹസ്ഥാപക കൂടിയാണ് സാമന്ത. പ്രായം കൂടുമ്പോൾ ശരീരത്തിലെ NAD+ ലെവലുകൾ കുറയുന്നത് ഊർജ്ജസ്വലതയും ശ്രദ്ധയും കുറയ്ക്കാൻ…

അന്തരിച്ച പ്രമുഖ സിനിമാ, മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്ക് നേരെ സൈബർ ഇടങ്ങളിൽ അടുത്തിടെ വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 2023 ജൂണിൽ നടന്ന ഒരു വാഹനാപകടത്തിലാണ് കേരളത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് കൊല്ലം സുധി അപ്രതീക്ഷിതമായി മരണപ്പെട്ടത്. ഭർത്താവിന്റെ വേർപാടിന് ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും, സമൂഹമാധ്യമങ്ങളിൽ തനിക്ക് നേരെ ഉയർന്നുവരുന്ന വിമർശനങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് രേണു സുധി ഇപ്പോൾ. സുധിയുടെ മരണശേഷം, അദ്ദേഹത്തിന്റെ പേര് തന്റെ പേരിനൊപ്പം ചേർത്ത് ഉപയോഗിക്കുന്നതിനെതിരെ രൂക്ഷമായ…

മലയാള സിനിമയിലെ പ്രശസ്ത നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടയിൽ, അദ്ദേഹത്തിന്റെ അമ്മയും മുതിർന്ന നടിയുമായ മല്ലിക സുകുമാരൻ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. മല്ലിക സുകുമാരൻ തന്റെ മകനെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളിക്കളഞ്ഞു. മോഹൻലാൽ ഉൾപ്പെടെ ചിത്രത്തിന്റെ നിർമ്മാതാക്കൾക്കും പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് മോഹൻലാൽ എല്ലാം കണ്ടിരുന്നുവെന്നും, അദ്ദേഹത്തിന്റെ അറിവില്ലാതെ ഒന്നും നടന്നിട്ടില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു. പൃഥ്വിരാജിനെ ചതിക്കാരനായി ചിത്രീകരിക്കുന്ന ശ്രമങ്ങൾ ചിലർക്ക് വ്യക്തിപരമായ അജണ്ടകളുടെ ഭാഗമായിട്ടാണെന്നും…

നടി ആര്യയും ബിഗ് ബോസ് താരമായ സിബിനും തമ്മിലുള്ള വിവാഹനിശ്ചയ ചടങ്ങിൽ, ആര്യയുടെ സഹോദരി അഞ്ജന പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധേയമായി. “നീയെനിക്ക് അമ്മയോളം പ്രിയപ്പെട്ടവളാണ്; ഇത് നമ്മുടെ അച്ഛന്റെ ആഗ്രഹം,” എന്നായിരുന്നു അഞ്ജനയുടെ വാക്കുകൾ. ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി

മുൻ മാനേജർ വിപിൻ കുമാറിനെ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന ആരോപണത്തിൽ, സംവിധായകൻ ജയൻ വന്നേരി ഉണ്ണിയെ പിന്തുണച്ച് രംഗത്തെത്തി. വിപിൻ മുൻപ് ഒരു പാൻ ഇന്ത്യൻ സിനിമയുടെ പദ്ധതിയെ sabbotage ചെയ്തതായി ജയൻ ആരോപിക്കുന്നു. വിപിന്‍ ഒരു അടിയുടെ കുറവുണ്ടായിരുന്നുവെന്നും, ഉണ്ണിയുടെ കൈയ്യിൽ നിന്ന് കിട്ടിയത് നല്ല കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മോഹൻലാൽ, ശോഭന എന്നിവർ അഭിനയിച്ച ഫാമിലി ത്രില്ലർ ‘തുടരും’ മേയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും. ടോം ആൻഡ് ജെറി കാർട്ടൂണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച കോമഡി ഫാമിലി എന്റർടെയ്‌നർ ‘ജെറി’ സിംപ്ലിസൗത്തിൽ സ്ട്രീം ചെയ്യും, ഇന്ത്യയ്ക്ക് പുറത്തുള്ള പ്രേക്ഷകർക്ക് മാത്രം ലഭ്യമാണ്. ഡാൻസും മ്യൂസിക്കും പ്രാധാന്യമുള്ള ‘ഡാൻസ് പാർട്ടി’ മേയ് 30 മുതൽ മനോരമ മാക്സിൽ സ്ട്രീം ചെയ്യാം.

മുൻ മാനേജർ വിപിൻ കുമാറിനെതിരെ ഉണ്ണി മുകുന്ദൻ ആരോപണങ്ങൾ ഉന്നയിച്ചു. വിപിൻ തന്റെ അറിവില്ലാതെ ഒരു നടിയോട് വിവാഹ അഭ്യർത്ഥന നടത്തിയെന്നും, തന്റെ പേരിൽ വ്യാജ പ്രചാരണങ്ങൾ നടത്തിയെന്നും ഉണ്ണി പറഞ്ഞു. വിപിൻ മാനേജർ ആയിരുന്നില്ലെന്നും, സിസിടിവി ദൃശ്യങ്ങൾ ആരോപണങ്ങൾ തള്ളിക്കളയുമെന്ന് ഉണ്ണി വ്യക്തമാക്കി.

സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായ നടി മീനാക്ഷി അനൂപ് വീണ്ടും വാര്‍ത്തയിലാണിപ്പോള്‍. പല സിനിമകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച നടിയാണ് മീനാക്ഷി. ഇപ്പോള്‍ ഒരു വിദ്യാര്‍ഥിനിയായി തന്റെ വിജയം ആഘോഷിക്കുകയാണ് താരം. ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചറിന്റെ ഫസ്റ്റ് ഇയറിന്റെ രണ്ടാം സെമസ്റ്റര്‍ ഫലമാണ് മീനാക്ഷി പങ്കുവെച്ചത്. രണ്ടു A+, ഒരു A, രണ്ട് B+, ഒരു B എന്നിങ്ങനെയാണ് താരം നേടിയത്. ഫലം ലഭിച്ചപ്പോള്‍ ആ സന്തോഷം മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. “പാസ് പാസ്” എന്ന ക്യാപ്ഷനോടെയായിരുന്നു അതു.…

മലയാള സിനിമ ലോകത്തെ പ്രഗത്ഭ നടന്മാരിൽ ഏറ്റവും മുന്നിലുള്ള ആളാണ് ജനാർദ്ദനൻ, വർഷങ്ങളായി സിനിമ മേഖലയിൽ നിറ സാന്നിധ്യമായി നിൽക്കുന്ന അദ്ദേഹത്തെ കുറിച്ച് ഇപ്പോഴിതാ മമ്മൂട്ടി പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സീ കേരളം അവാര്‍ഡ് നിശയിലാണ് താരം സംസാരിച്ചത്. തന്റെ കരിയറിന്റെ തുടക്കത്തിൽ ജനാർദ്ദനൻ തനിക്ക് നൽകിയ ആത്മധൈര്യത്തെ കുറിച്ചാണ് മമ്മൂട്ടി വാ തോരാതെ സംസാരിക്കുന്നത്. മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജനാര്‍ദ്ദനന്‍ ചേട്ടനാണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. ഞങ്ങളൊരു…