ബിക്കിനിയിൽ സ്വിമ്മിങ് പൂളിൽ നീന്തി കളിക്കുന്ന നടി ജാൻവി കപൂർ..!

Posted by

ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹയായ താരമായിരുന്നു അന്തരിച്ച ബോളിവുഡ് നടി ശ്രീദേവി. ബോളിവുഡ് സിനിമ ലോകത്തിന് തീരാ നഷ്ടമാണ് അപ്രതീക്ഷിതമായ ശ്രീദവിയുടെ വിയോഗം. 2018 ഫെബ്രുവരിയിൽ ദുബായിലെ ജുമൈറ ടവേർസ് ഹോട്ടൽ മുറിയിലെ ബാത് ടബിൽ മുങ്ങിമരിച്ച നിലയിൽ ശ്രീദേവിയെ കണ്ടെത്തുകയായിരുന്നു.
മൂന്ന് വർഷം മുമ്പാണ് ശ്രീദേവി വിട പറഞ്ഞത്. അതെ വർഷത്തിൽ തന്നെയായിരുന്നു മൂത്തമകൾ ജാൻവി കപൂർ സിനിമ ലോകത്തേക്ക് രംഗ പ്രവേശനം നടത്തിയതും.

ദഡാക് എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു ജാൻവി അരങ്ങേറ്റം കുറിച്ചത്. വരും വർഷങ്ങളിൽ ബോളിവുഡിലെ മുൻനിര നായികമാരുടെ നിരയിലേക്ക് താരം ഉയരും എന്ന പ്രതീക്ഷയിലാണ് ആരാധകർ. അമ്മയെ പോലെ തന്നെ അതിസുന്ദരിയാണ് ജാൻവിയും . ഒട്ടേറെ ആരാധകരാണ് താരത്തിനുള്ളത്.


ജാൻവിയുടെ അവസാന റിലീസ് ചിത്രം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റൂഹിയാണ് . ഗോസ്റ്റ് സ്റ്റോറീസ്, അൺഗ്രസി മീഡിയം, ഗുഞ്ചൻ സക്സേന – ദി കാർഗിൽ ഗേൾ തുടങ്ങിയ സിനിമകളിൽ ജാൻവി തന്റെ അഭിനയ മികവ് കാഴ്ചവച്ചിട്ടുണ്ട്. ഗുഡ് ലക്ക് ജെറി, മിലി, ദോസ്താന 2 എന്നിവയാണ് റിലീസ് ചെയ്യാനായി ഒരുങ്ങി നിൽക്കുന്ന ജാൻവിയുടെ ചിത്രങ്ങൾ . ഇൻസ്റ്റാഗ്രാമിൽ ജാൻവി കപൂർ നിറ സാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തെ ഫോളോ ചെയ്യുന്നത് ഒന്നര കോടി ആളുകളാണ്.


ഇപ്പോൾ വൈറലായി മാറുന്നത് സ്വിമ്മിങ് പൂളിൽ നീന്തി കളിക്കുന്ന ജാൻവിയുടെ ചിത്രങ്ങൾ ആണ്. ബിക്കിനി ധരിച്ച് പൂളിൽ ഇറങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് ജാൻവി ആരാധകരുമായി പങ്കുവച്ചിട്ടുള്ളത്. ചിത്രത്തിനൊപ്പം “ആർക്കാഡിയ – നിങ്ങളിലേക്കുള്ള എന്റെ വഴി കണ്ടെത്തുന്നു..”, എന്ന ക്യാപ്ഷനും നൽകി കൊണ്ടാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.

Categories