സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈന്റെ 1983 , ആക്ഷൻ ഹീറോ ബിജു, പൂമരം, കുങ്ഫു മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ് മഹാവീര്യർ . നിവിൻ പോളി- ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിനായി മലയാള സിനിമ പ്രേമികൾ ഏറെനാളായി കാത്തിരിക്കുകയാണ്. കേരളത്തിന് പുറത്തു ഷൂട്ട് ചെയ്ത ഈ ചിത്രത്തിന്റെ അധികം സ്റ്റില്ലുകൾ പോലും പുറത്തു വിട്ടിട്ടില്ല. കുറേ നാൾ മുൻപ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ…