
ആന്റണി സോണി സംവിധാനം ചെയ്ത് മഞ്ജു വാര്യർ നായികയായി എത്തിയ സൈറ ഭാനു എന്ന ചിത്രത്തിന് ശേഷം അദ്ദേഹം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’ . ഈ സിനിമയുടെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങി. ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് ഷറഫുദ്ധീൻ, നൈല ഉഷ, അപർണ ദാസ് എന്നിവരാണ് . കൂടാതെ ഒരുപാട് താരങ്ങൾ വേറെയും അഭിനയിക്കുന്നുണ്ട്.അഭയാകുമാറും അനിൽ കുര്യനും ചേർന്ന് തിരക്കഥ തയ്യാറാക്കിയ ഈ ചിത്രം നിർമ്മിക്കുന്നത് സന്തോഷ് ത്രിവിക്രമൻ ആണ്. ക്യാമറ…

തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉലകനായകൻ കമൽ ഹാസൻ പ്രധാന വേഷത്തിൽ എത്തുന്ന വിക്രം. ലോകേഷ് കനകരാജിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ മാനഗരം, കൈദി, മാസ്റ്റർ എന്നിവയ്ക്ക് ശേഷം ഒരുക്കുന്ന വിക്രം എന്ന ഈ ചിത്രം കാത്തിരിക്കാൻ പ്രേക്ഷകർക്ക് ഒരുപാട് കാരണങ്ങളുണ്ട്. ഇതിന്റെ താരനിര തന്നെയാണ് അതിലെ പ്രധാന കാരണം. ഉലകനായകൻ കമൽഹാസനൊപ്പം മലയാള സിനിമയിലെ യുവതാരം ഫഹദ് ഫാസിൽ, തമിഴ് സിനിമയിലെ മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവരും കൂടാതെ അതിഥി…

ഇന്ത്യൻ സിനിമ ലോകം ഒരുപോലെ കാത്തിരുന്ന ചലച്ചിത്രനായിരുന്നു കെജിഎഫ് രണ്ടാം ഭാഗം. കെ ജി എഫ് 2 തീയേറ്ററുകളിൽ എത്തിയതോടെ ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഇതുവരെ നേടിയ കളക്ഷനെല്ലാം തകർത്തിരിക്കുകയാണ്. കേരളത്തിലെയും സ്ഥിതിയും വേറെ ഒന്നുമല്ല. കേരളത്തിൽ എക്കാലത്തെയും ഓപ്പണിങ് സിനിമ കളക്ഷൻ റെക്കോർഡ് ഇനി ഏക കന്നഡ സിനിമയുടെ പേരിലായിരിക്കും. ഇന്ത്യൻ സിനിമ തന്നെ ഉറ്റുനോക്കുന്നത് കെജിഎഫ് എന്ന സിനമയിലേക്കാണ്. കെജിഎഫ് ഏറ്റെടുത്തത് പോലെ അതിലെ ഗാനങ്ങളും മേക്കിങ് വിഡിയോകളും സിനിമ പ്രേമികൾ ഏറ്റെടുത്തിരുന്നു.…

കങ്കണ റണാവത് കേന്ദ്ര കഥാപാത്രമായി എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം ധാക്കിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. റസ്നീഷ് റാസി ഗായ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഏജന്റ് അഗ്നി എന്ന കഥാപാത്രമായാണ് കങ്കണ വേഷമിടുന്നത് . താരത്തിന്റെ അതി ഗംഭീര മേക്കോവർ തന്നെയാണ് ട്രൈലറിൽ കാണാൻ സാധിക്കുന്നത്. കങ്കണയെ കൂടാതെ അർജുൻ രാംപാൽ, ദിവ്യ ദത്ത, ഷരീബ് ഹാഷ്മി എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നു. ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് റാസി ഗായി , രാജീവ് ജി മേനോൻ…

മലയാള സിനിമയിലെ ശ്രദ്ധേയ നായിക മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകൽ സന്തോഷ് ശിവനൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. ഈ ചിത്രം വരുന്ന മെയ് ഇരുപതിന് ആഗോള റിലീസായെത്താൻ പോകുകയാണ്. ഇതുവരെ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മാത്രമല്ല ഈ ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷക പ്രതികരണമാണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ പ്രേക്ഷകർക്കായി ഈ ചിത്രത്തിലെ മറ്റൊരു ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ്. സിതാര…

പ്രശസ്ത സംവിധായകൻ സന്തോഷ് ശിവൻ അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ജാക്ക് ആൻഡ് ജില്ലിന്റെ തമിഴ് പതിപ്പാണ് സെന്റീമീറ്റർ. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടു. സയൻസ് ഫിക്ഷനും ഫാന്റസിയും കോമഡിയും ആക്ഷനും എല്ലാം നിറച്ച ഒരു ട്രൈലർ തന്നെയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ട്രൈലറിൽ മലയാളി താരങ്ങളായ ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ് ,നെടുമുടി വേണു, ഇന്ദ്രൻസ് എന്നിവരും…

സിജു വിൽസൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വരയൻ. മെയ് ഇരുപതിന് പ്രദർശനത്തിന് ഒരുങ്ങിനിൽക്കുന്ന ഈ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം ഇപ്പോൾ പുറത്തുവിട്ടു. ഏദനിൽ മധുരം നിറയും എന്ന വരികളോടെ ആരംഭിക്കുന്ന ഒരു പ്രണയ ഗാനം ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ബി കെ ഹരിനാരായണൻ വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് സന മൊയ്‌തുട്ടിയാണ്. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് പ്രകാശ് അലെക്‌സാണ്. ഈ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ നേരത്തെ…

മലയാളി എൻ എസ് ജി കമാൻഡോയായിരുന്ന മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ , 2008 ൽ നടന്ന മുംബൈ ഭീകരാക്രമണത്തിൽ ആണ് വീരമൃത്യു വരിച്ചത്. ഇദ്ദേഹത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് മേജർ. ഈ ചിത്രം നിർമ്മിക്കുന്നത് തെലുങ്കു സൂപ്പർ താരം മഹേഷ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ജി മഹേഷ് ബാബു എന്റർടൈൻമെൻറ്സും സോണി പിക്ചേഴ്സും ചേർന്നാണ്. ആദി വിശേഷാണ് ഈ ചിത്രത്തിൽ സന്ദീപ് ഉണ്ണിക്കൃഷ്ണനായി വേഷമിടുന്നത് . ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്തുവിട്ടിരിക്കുകയാണ്.…

മെഗാസ്റ്റാർ മമ്മൂട്ടിയും നടി പാര്‍വതി തിരുവോത്തും പ്രധാനവേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ പുഴു മെയ് പതിമൂന്നിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ്. സോണി ലൈവിൽ സ്ട്രീം ചെയ്യുന്ന ഈ ചിത്രം നേരിട്ടുള്ള ഒടിടി റിലീസായെത്തുന്ന മമ്മൂട്ടിയുടെ ആദ്യത്തെ ചിത്രമാണ് . നേരത്തെ തന്നെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകർക്കായി ഇരുപതു സെക്കന്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ മൂന്നു പ്രോമോ വീഡിയോ കൂടി സോണി ലൈവ് ടീം പുറത്തു…

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നടൻ ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് സീതാ രാമം. ഈ തെലുങ്ക് ചിത്രം മൊഴിമാറ്റത്തോടെ മലയാളം, തമിഴ് ഭാഷകളിലും എത്തുന്നുണ്ട്. ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, പ്രൊമോ വീഡിയോ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ഒരു ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ഈ ഗാനത്തിന്റെ മലയാള പതിപ്പിലെ വരികളാരംഭിക്കുന്നത് പെണ്പൂവേ തേൻവണ്ടേ എന്നാണ്…