
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയാണ് അമ്മ . 1994 ൽ ആയിരുന്നു അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് എന്ന സംഘടന രൂപം കൊള്ളുന്നത്. താരങ്ങൾക്ക് ഒരു സംഘടന എന്ന ആശയം മുന്നോട്ട് വച്ചത് സുരേഷ് ഗോപി , മണിയൻപ്പിള്ള രാജു , ഗണേഷ് കുമാർ എന്നിവരാണ്. ഈ സംഘടനയുടെ ആദ്യ അംഗമായതും നടൻ സുരേഷ് ഗോപി തന്നെ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് അമ്മ എന്ന താര സംഘടനയുടെ സ്പെഷ്യൽ മീറ്റിംഗ് വീഡിയോ ആണ്…

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ജനഗണമന മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. 20 കോടിയാണ് അഞ്ച് ദിവസം കൊണ്ട് ഈ കളക്ട് ചെയ്തത്. ഇപ്പോഴിതാ അണിയറപ്രവര്‍ത്തകര്‍ ഈ ചിത്രത്തിന്റെ സക്‌സസ് ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ്. പുറത്തുവിട്ടിരിക്കുന്ന ടീസറിൽ ചിത്രത്തിലെ കോര്‍ട്ട് രംഗങ്ങള്‍ ആണ് ഉള്‍പ്പെടുത്തിയുള്ളത്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ഡ്രൈവിംഗ് ലൈസൻസ് ഈ ചിത്രത്തിന് ശേഷം ജനഗണമനയിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. 5.15…

ട്രയാംഗിൾ- എ ഫ്‌ളവർ സ്റ്റോറി എന്ന ഹ്രസ്വ ചിത്രം ഇപ്പോൾ യൂട്യൂബിൽ വൈറലായി മാറി കൊണ്ടിരിക്കുകയാണ് . ജനുവരി ഇരുപത്തിയേഴിന് ആണ് ട്രയാംഗിൾ- എ ഫ്‌ളവർ സ്റ്റോറി എന്ന ഹ്രസ്വ ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തത്. പ്രേക്ഷകർക്കിടയിൽ ഈ ചിത്രം ഇപ്പോൾ തരംഗമായി മാറുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ആറു ലക്ഷത്തിലധികം കാഴ്ചക്കാരെ ഈ വീഡിയോ സ്വന്തമാക്കിയിരുന്നു. ഈ ഹ്രസ്വ ചിത്രം മൂന്ന് താര ജോഡികളുടെ കഥയാണ് പറയുന്നത്. ആൻസു മരിയ, ആഷിക അശോകൻ, അശ്വതി…

തെലുങ്കു സൂപ്പർ താരം മഹേഷ് ബാബുവിനെ നായകനാക്കി പരശുറാം പെട്‌ല ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സര്‍ക്കാരു വാരി പാട്ട . ചിത്രത്തിൽ മഹേഷ് ബാബുവിന്റെ നായികയായി എത്തുന്നത് താരസുന്ദരി കീർത്തി സുരേഷ് ആണ്. മെയ് 12ന് ആണ് ഈ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പ്രേക്ഷകർക്കായി പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത് ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് . ടൈലർ കണ്ട ആരാധകരുടെ ചിത്രത്തിന് മേലുള്ള പ്രതീക്ഷയിപ്പോൾ…

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. സന്തോഷ് ശിവൻ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. കോമഡിയും ആക്ഷനും സസ്പൻസും നിറഞ്ഞ ഒരു കിടിലൻ ട്രൈലറാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. നടി മഞ്ജുവാര്യരുടെ ആക്ഷനും കോമഡി രംഗങ്ങളും തന്നെയാണ് ട്രൈലറിന്റെ ഹൈലൈറ്റ്. ട്രൈലറിൽ മഞ്ജുവാര്യരെ കൂടാതെ സൗബിൻ ഷാഹിർ , കാളിദാസ് ജയറാം എന്നിവരുടെയും മനോഹര അഭിനയ മുഹൂർത്തങ്ങൾ കാണാം.…

മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ട്വൽത്ത് മാൻ . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു ദിവസത്തെ കഥപറയുന്ന ഈ ചിത്രം സസ്‌പെൻസും എന്റർടൈൻമെന്റും നിറഞ്ഞതാണ്. നേരത്തെ തന്നെ ഈ ചിത്രത്തിന്റെ ഒരു പോസ്റ്റർ റിലീസ് ചെയ്യുകയും അത് വളരെയധികം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ജിത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ട് പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയർത്തുകയാണ്. ഇപ്പോൾ പുറത്തിറങ്ങിയ ട്രൈലറും ഈ പ്രതീക്ഷ ഊട്ടി…

ടൊവിനോയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല . ഈ ചിത്രത്തിലെ ഒരു ഗാനം പ്രേക്ഷകർക്കായി ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. കണ്ണിൽ പെട്ടോളെ എന്ന ഈ ഗാനത്തിൽ വ്യത്യസ്തമാർന്ന ലുക്കിൽ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ടൊവിനോയും കല്യാണി പ്രിയദർശനും എത്തുന്നുണ്ട്. ഇരുവരും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രമാണിത്. ഈ ഗാന രംഗത്തിൽ സ്‌റ്റൈലിഷ് ലുക്കിലെത്തിയ കല്യാണിയേയും ഫ്രീക്കൻ ലുക്കിൽ എത്തിയ ടൊവിനോയേയും നമുക്ക് കാണാനാകും . വിഷ്ണു വിജയ്, ഇർഫാന ഹമീദ് എന്നിവരാണ്…

മെഗാ സ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാതമായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് പുഴു. നേരിട്ടുള്ള ഒറ്റിറ്റി റിലീസായി എത്തുന്ന അദ്ദേഹത്തിന്റെ ആദ്യത്തെ ഈ ചിത്രം, സോണി ലൈവ് പ്ലാറ്റ്‌ഫോമിലാണ് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്നത്. നേരത്തെ തന്നെ പുറത്തുവിട്ട ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, അതുപോലെതന്നെ ടീസർ എന്നിവ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചതും സോഷ്യൽ മീഡിയയിൽ തരംഗമായതും . ഇപ്പോഴിതാ പ്രേക്ഷകർക്ക് മുന്നിലേക്ക് ഈ ചിത്രത്തിന്റെ ട്രൈലെർ കൂടി ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിലെ പ്രധാന…

ആൻഡ്രിയ ജെറമിയയെ നായികയാക്കി മിസ്കിൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പിസാസ് ടു . 2014 ൽ പുറത്തിറങ്ങിയ പിസാസ് എന്ന ഹിറ്റ് ഹൊറർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് പിസാസ് ടു . ഈ ചിത്രവും ഒരു ഹൊറർ ഡ്രാമ വിഭാഗത്തിൽ പെട്ടതാണെന്ന് പറയപ്പെടുന്നു. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ റീലീസ് ചെയ്യുകയും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ചിത്രത്തിൽ ആൻഡ്രിയയ്ക്ക്…

രതീഷ് രഘുനാഥൻ സംവിധാനം ചെയ്ത് ഇന്ദ്രൻസ് , ധ്യാൻ ശ്രീനിവാസൻ , ദുർഗ്ഗ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉടൽ. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ഇപ്പോൾ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തു വിട്ടിരിക്കുകയാണ്. ശ്രീഗോകുലം മൂവീസ് യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. മണിക്കൂറുകൾ തികയും മുൻപേ നിരവധി കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്. ഇന്ദ്രൻസ് ചേട്ടന്റെ മറ്റൊരു കിടിലൻ പെർഫോമൻസു കൂടി എന്നാണ് പ്രേക്ഷകർ വീഡിയോയ്ക്ക് താഴെ കമന്റ്…