
ടെലിവിഷൻ അവതാരകനായി ശ്രദ്ധ നേടിയ രക്ഷൻ പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ തമിഴ് ചിത്രമാണ് മറക്കുമ നെഞ്ചം . 2015 മുതൽ ടെലിവിഷൻ രംഗത്ത് സജീവമായ രക്ഷൻ 2020 മുതൽക്കാണ് സിനിമയിൽ ശ്രദ്ധ നേടുന്നത്. റാക്കോ യോഗന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു സ്കൂൾ കാല പ്രണയ കഥയുമായാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. സ്കൂൾ ജീവിതം കഴിഞ്ഞ് 10 വർഷം കഴിഞ്ഞതിനു…