Entertainment

വിചിത്ര അന്യഗ്രഹ ജീവിയുടെ കഥ പറഞ്ഞ് ആര്യ നായകനായ “ക്യാപ്റ്റൻ” ട്രൈലർ കാണാം..!

ശക്തി സൗന്ദർ രാജൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് ക്യാപ്റ്റൻ . നടൻ ആര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ടെഡി എന്ന ചിത്രത്തിന് ശേഷം ആര്യയും സംവിധായകൻ ശക്തിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഏലിയൻ ഇൻവാൻഷൻ ത്രില്ലർ ചിത്രമാണ് ക്യാപ്റ്റൻ . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. തിങ്ക് മ്യൂസിക് ഇന്ത്യ യൂടൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ വീഡിയോ പതിനേഴ് ലക്ഷത്തിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ് .

ഈ ട്രൈലറിൽ ഒരു വ്യത്യസ്തമായ ജീവിയേയും അതിനോടുള്ള പോരാട്ടവുമെല്ലാം കാണാൻ സാധിക്കും. ആക്ഷൻ രംഗങ്ങളും പ്രണയവും നിറഞ്ഞ ഈ ട്രൈലറിൽ നിന്നും ഒരു സർവൈവൽ ത്രില്ലറാണ് ഈ ചിത്രം എന്ന് മനസ്സിലാക്കാം. ഒരു പട്ടാളക്കാരനായാണ് ചിത്രത്തിൽ ആര്യ വേഷമിടുന്നത്. മലയാളി താരം നടി ഐശ്വര്യ ലക്ഷ്മിയാണ് ആര്യയുടെ നായികയായി ചിത്രത്തിൽ എത്തുന്നത്.

ആര്യ , ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ ചിത്രത്തിൽ സിമ്രാൻ , ഹരീഷ് ഉത്തമൻ , തൗഫീഖ് ഷേർഷ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഡി ഇമ്മൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. എസ് യുവ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് പ്രദീപ് ഇ രാഘവ് ആയിരുന്നു. ആർ . ശക്തി ശരവണൻ ,കെ ഗണേഷ് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്. പ്രൊഡക്ഷൻ ഡിസൈനർ – എസ് എസ് മൂർത്തി, കോസ്റ്റ്യൂം ഡിസൈനർ – ദീപാലി നൂർ.

വിചിത്ര അന്യഗ്രഹ ജീവിയുടെ കഥ പറഞ്ഞ് ആര്യ നായകനായ “ക്യാപ്റ്റൻ” ട്രൈലർ കാണാം..! Read More »

ഹിന്ദിയിലും ശ്രദ്ധ നേടി ടോവിനോ ചിത്രം ഫോറൻസിക്..! ചിത്രത്തിൻ്റെ ഹിന്ദി റീമേക്ക് ടീസർ കാണാം..

മലയാളത്തിൽ ടൊവിനോ നായകനായി എത്തിയ ഫോറൻസിക് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ ടീസർ പുറത്തിറങ്ങി. ജൂൺ 24 ന് പ്രദർശനത്തിന് എത്തുന്ന ഈ ചിത്രം സീ ഫൈവ് എന്ന ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

ഫോറൻസിക്കിന്റെ ഈ ഹിന്ദി പതിപ്പ് ഒരുങ്ങുന്നത് മാനസി ബാഗനുമിനി ഫിലിംസിന്റെ ബാനറിൽ ആണ്. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിശാൽ ഫ്യൂരിയയാണ്. ചിത്രത്തിൽ ടൊവിനോ അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദി പതിപ്പിൽ അവതരിപ്പിക്കുന്നത് വിക്രാന്ത് മാസേയാണ്. ചിത്രത്തിലെ മംമ്തയുടെ പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാധിക ആപ്തെയുമാണ്.

മലയാള ചിത്രം ഫോറൻസിക് 2020 ൽ ആണ് പുറത്തിറങ്ങിയത്. ഫോറൻസിക് സംവിധാനം ചെയ്തത് അഖിൽ പോളും , അനസ് ഖാനും ചേർന്നാണ്. ഇവർ ഇരുവരും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിട്ടുള്ളത് . അഖിൽ ജോർജ് ആയിരുന്നു ചിത്രത്തിന്റെ ക്യാമറമാൻ . ടൊവിനോ തോമസ്, മംമ്ത മോഹൻദാസ് എന്നിവരെ കൂടാതെ സൈജു കുറിപ്പ് , റേബ മോണിക്ക ജോൺ , രഞ്ജി പണിക്കർ, ധനേഷ് ആനന്ദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തി.

ഹിന്ദിയിലും ശ്രദ്ധ നേടി ടോവിനോ ചിത്രം ഫോറൻസിക്..! ചിത്രത്തിൻ്റെ ഹിന്ദി റീമേക്ക് ടീസർ കാണാം.. Read More »

ആരാധകരെ ആകാംക്ഷയിലാകി നിവിൻ പോളി ചിത്രം “തുറമുഖം” ട്രൈലർ..!

നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. 1962 കാലഘട്ടം വരെ കൊച്ചിയിൽ നില നിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും , അതിന് അന്ത്യം കുറിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഈ കഥ ആരംഭിക്കുന്നത് 1920 ൽ കൊച്ചി തുറമുഖം നിർമ്മിക്കുന്ന കാലഘട്ടത്തിലാണ്. ഒരു നേരത്തെ അന്നത്തിന് വേണ്ടി , തൊഴിൽ ലഭിക്കാൻ തമ്മിൽ പൊരുതുന്ന തൊഴിലാളികളുടെ കാലം.

ആക്ഷൻ രംഗങ്ങൾ നിറഞ്ഞ , പ്രേക്ഷകരിൽ ആകാംഷ നിറയ്ക്കുന്ന ഒരു ട്രൈലറാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത് മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തെയാണ്. നിവിൻ പോളിയെ കൂടാതെ ചിത്രത്തിൽ ജോജു ജോർജ് , അർജുൻ അശോകൻ , നിമിഷ സജയൻ , ദർശന രാജേന്ദ്രൻ , ഇന്ദ്രജിത്ത്, പൂർണിമ ഇന്ദ്രജിത്ത്, സുദേവ് നായർ , മണികണ്ഠൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

ഗോപൻ ചിദംബരം കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയ ഈ ചിത്രം നിർമ്മിക്കുന്നത് സുകുമാർ തെക്കേപ്പാട്ട്, ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവർ ചേർന്നാണ്. ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് സംവിധായകൻ രാജീവ് രവിയാണ് . മാഫിയ ശശി, പ്രഭു, ദിനേഷ് സുബ്രഹ്മണ്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്. അൻവർ അലി വരികൾ രചിച്ച ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ബിജു നാരായണൻ , സയനോര, ഷഹബാസ് അമൻ എന്നിവരാണ് . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ബി അജിത് കുമാർ ആണ്.

ആരാധകരെ ആകാംക്ഷയിലാകി നിവിൻ പോളി ചിത്രം “തുറമുഖം” ട്രൈലർ..! Read More »

ആരാധകരെ പൊട്ടിചിരിപ്പിച് ദിലീപ്..! കേശു ഈ വീടിന്റെ നാഥൻ ട്രൈലർ കാണാം..

മലയാളത്തിന്റെ പ്രിയ നടൻ ദിലീപിന്റെ റിലീസിനായി കാത്തു നിൽക്കുന്ന ഏറ്റവും പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥൻ . ഒറ്റിറ്റി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴിയാണ് ഈ ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നത് . മേരാ നാം ഷാജി , സൂപ്പർ ഹിറ്റുകളായി മാറിയ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നി ചിത്രങ്ങൾക്ക് ശേഷം നാദിർഷയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ.

ഈ ചിത്രത്തിന്റെ പോസ്റ്ററുകളും, നാദിർഷ ഈണം പകർന്ന് ദിലീപ് ആലപിച്ച നാരങ്ങാ മിട്ടായി , യേശുദാസ് ആലപിച്ച പുന്നാര പൂങ്കാറ്റിൽ എന്നീ ഗാനങ്ങളും ഒരു മോഷൻ പോസ്റ്ററും നേരത്തെ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വീണ്ടും സോഷ്യൽ മീഡിയ കീഴടക്കാനായി എത്തിയിരിക്കുന്നത് ഈ ചിത്രത്തിന്റെ ട്രൈലെർ ആണ്. ട്രൈലറർ കണ്ട ഏവരും എടുത്തു പറയുന്നത് ദിലീപിന്റെ മേക്ക് ഓവറാണ്.

ട്രൈലറിനൊപ്പം തന്നെ ചിത്രത്തിലെ ദിലീപിന്റെ ലുക്കും പ്രേക്ഷക ശ്രദ്ധയാണ് നേടുന്നുണ്ട് . പൊട്ടിച്ചിരിപ്പിക്കുന്ന കുടുംബ ചിത്രങ്ങളുടെ പട്ടികയിൽ കേശം ഈ വീടിന്റെ നാഥനും ഇടം പിടിക്കും എന്ന സൂചനയാണ് ഈ ട്രൈലെർ കാണുമ്പോൾ തോന്നുന്നത് . തമാശയും വൈകാരിക മുഹൂർത്തങ്ങളും എല്ലാം ഒരുപോലെ കോർത്തിണക്കി ഒരുക്കിയ ഒരു മാസ്സ് കോമഡി ഫാമിലി എന്റെർറ്റൈനെർ ആയിരിക്കും ഈ ചിത്രം എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം. ചിത്രത്തിൽ ഉർവശിയും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, കോട്ടയം നസീർ, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, അനുശ്രീ, സ്വാസിക എന്നിവരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട് . സജീവ് പാഴൂരിന്റെ രചനയിൽ വിരിഞ്ഞ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ദിലീപും ഡോക്ടർ സക്കറിയ തോമസും ഒന്നിച്ചാണ് . അനിൽ നായരാണ് ഈ ചിത്രത്തിന്റെ ക്യാമറമാൻ . എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സാജനാണ്.

ആരാധകരെ പൊട്ടിചിരിപ്പിച് ദിലീപ്..! കേശു ഈ വീടിന്റെ നാഥൻ ട്രൈലർ കാണാം.. Read More »

ആക്ഷൻ രംഗങ്ങളൊരുക്കി പൃഥ്വിരാജ് ചിത്രം കടുവയുടെ കിടിലൻ ടീസർ.. കാണാം..

ആകാംഷ നിറഞ്ഞ ആക്ഷൻ രംഗങ്ങളൊരുക്കി ചിത്രം കടുവയുടെ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ യുവ താരനിരയിലെ ഒരാളായ നടൻ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കടുവ. ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ട് മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ നാലു ലക്ഷത്തിനടുത്ത് കാഴ്ചക്കാരെയാണ് ടീസറിന് ലഭിച്ചത്. ഒട്ടേറെ അഭിപ്രായങ്ങൾ ലഭിച്ചതിൽ ഒരാൾ കമന്റ് ചെയ്തത് ഇപ്രകാരമാണ് ‘തിരിച്ചു കിട്ടി ഞങ്ങൾക്ക് ആ പഴയ രാജുവേട്ടനെ എന്നും ഇതാണ് കൊറേ നാളായിട്ട് ഞാൻ ആഗ്രഹിച്ചത്, ദൈവം ഉണ്ട്’ എന്നുമാണ്.


വിവേക് ഒബ്റോയി എന്ന ബോളിവുഡ് താരം ആണ് കടുവയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിൽ വിവേക് ഒബ്റോയി വില്ലൻ വേഷത്തിൽ എത്തിയിരുന്ന മറ്റൊരു ചിത്രമായിരുന്നു പൃഥ്വിരാജിന്റെ സംവിധാന മികവിൽ വൻ വിജയം നേടിയ ലൂസിഫർ എന്ന സിനിമ . ലൂസിഫറിന് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് കടുവ എന്ന സിനിമയ്ക്ക് .
കടുവ എന്ന ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും ഒന്നിച്ചാണ്. കടുവ എന്ന ചിത്രത്തിന് മറ്റൊരു സവിശേഷത കൂടി ഉണ്ട് , എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് എന്ന പ്രതിഭ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്നതും . 2013-ല്‍ ജയറാമിനെ നായകനാക്കി പ്രേക്ഷകരിലേക്കെത്തിച്ച ജിഞ്ചര്‍ എന്ന ചിത്രമാണ് ഷാജി കൈലാസ് ഏറ്റവും അവസാനമായി മലയാളത്തിൽ സംവിധാനം ചെയ്ത ചിത്രം.
കടുവ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു വി എബ്രഹാം ആണ്. ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് കടുവ. ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന ആദ്യ ചിത്രമായിരുന്നു 2012-ല്‍ പുറത്തിറങ്ങിയ സിംഹാസനം എന്ന മലയാള ചിത്രം .

ആക്ഷൻ രംഗങ്ങളൊരുക്കി പൃഥ്വിരാജ് ചിത്രം കടുവയുടെ കിടിലൻ ടീസർ.. കാണാം.. Read More »

ബ്രഹ്മാണ്ഡ ചിത്രം മറക്കാറിന്റെ സ്റ്റില്ലുകൾ…
ഹോളിവുഡനെ വെല്ലുന്ന ചിത്രത്തിന്റെ റീലീസ് ഇപ്പോഴും ആശങ്കയിൽ….

സൂപ്പർ സ്റ്റാർ മോഹന്ലാലിന്റെ ആരാധകർ കണ്ണും നട്ട് കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മരക്കാർ. എന്നാൽ, ചിത്രം റിലീസ് ചെയ്യുന്നത് ഒ ടി ടിയിലാണോ അതോ തിയറ്ററിലാണോ എന്ന് ഇതുവരെ ആരും തന്നെ അറിച്ചിട്ടില്ല. അതേസമയം, ചിത്രത്തിലെ ചില സ്റ്റില്ലുകൾ ഇപ്പോൾ ആരാധകർക്കായി പങ്കുവച്ചിരികുകയാണ്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലാണ് മരക്കാറിലെ ചിത്രീകരണം എന്ന് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന സ്റ്റില്ലുകളിൽ നിന്നും വ്യക്തമാകുന്നത്. ചിത്രത്തിലെ പല സെറ്റുകളുടെയും മോഹൻലാൽ, പ്രണവ് എന്നിവരുടെ ഗെറ്റപ്പുകളുടെയും സ്റ്റില്ലുകളാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിരിക്കുന്നത്. മറക്കാറിലെ യുദ്ധരംഗങ്ങൾ ചിത്രീകരിച്ച സെറ്റിൽ നിന്നുള്ള ചിത്രങ്ങളും ഇതിൽ കാണാനാകുന്നുണ്ട് .


എന്നിരുന്നാലും, മരക്കാർ ഒ ടി ടി റിലീസ് ആയിരിക്കുമോ അല്ലെങ്കിൽ തിയറ്റർ റിലീസ് ആയിരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും തീരുമാനത്തിൽ എത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. കോവിഡ് സാഹചര്യത്തിൽ തിയറ്ററിൽ സിനിമ റിലീസ് ചെയ്താൽ വലിയ നഷ്ടം വരുമെന്നാണ് നിർമാതാവായ ആന്റണി പെരുമ്പാവൂരിന്റെ വാദം. മരക്കാർ തിയറ്റർ റിലീസുമായി ബന്ധപ്പെട്ട് ഫിലിം ചേംബറിന് മുമ്പാകെ ആന്റണി പെരുമ്പാവൂർ നിബന്ധനകൾ വെച്ചിട്ടുണ്ടായിരുന്നു. സിനിമ കുറഞ്ഞത് 25 ദിവസമെങ്കിലും തിയറ്ററുകളിൽ പ്രദർശിപ്പിക്കുമെന്ന ഗാരന്റി നൽകണം, തിയറ്ററുകളിൽ നിന്ന് 50 കോടി രൂപയെങ്കിലും ലഭിക്കണം എന്നിവ ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന നിബന്ധനകൾ. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ ഇത്രയധികം പണം നൽകാൻ കഴിയില്ലെന്നാണ് പല തിയറ്റർ ഉടമകളും അറിയിച്ചത്.


മരക്കാർ തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മന്ത്രി സജി ചെറിയാൻ ഈ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇനി നടക്കാൻ പോകുന്ന ചർച്ചയക്കു ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകു.

പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മാണം ചെയ്യുന്നത് ആന്റണി പെരുമ്പാവൂർ ആണ്. എൺപതു കോടിയോളം രൂപയാണ് ചിത്രത്തിന് വേണ്ടി ചെലവിട്ടുടുള്ളത്. അഞ്ചു ഭാഷകളിൽ ആയി ഒരുക്കിയ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം ഉൾപ്പെടെ, മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും ഇതിനോടകം നേടി. മോഹന്‍ലാലിനൊപ്പം അര്‍ജുന്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് എന്നിവരും മരക്കാർ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും ചിത്രം റീലീസ് ചെയ്യുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാറിന്റെ നിർമ്മാതാക്കൾ. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് തിരുവരശ് ആണ് .

ബ്രഹ്മാണ്ഡ ചിത്രം മറക്കാറിന്റെ സ്റ്റില്ലുകൾ…
ഹോളിവുഡനെ വെല്ലുന്ന ചിത്രത്തിന്റെ റീലീസ് ഇപ്പോഴും ആശങ്കയിൽ….
Read More »

സെൽഫി എടുക്കാൻ വിസമതിചു.. വിജയ് സേതുപതിയെ ചാടി ചവുട്ടി ആരാധകൻ..

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ ബെംഗളൂരു വിമാനത്താവളത്തിൽ ആക്രമിച്ചത് മലയാളി യുവാവ് ആണെന്ന് കണ്ടെത്തി. ബംഗളൂരുവിൽ താമസിക്കുന്ന ജോൺസൻ എന്ന മലയാളി യുവാവ് ആണ് മദ്യലഹരിയിലെത്തി താരത്തെ ആക്രിമിച്ചത്. ഒപ്പമുണ്ടായിരുന്ന നടൻ മഹാഗാന്ധിക്കും പരുക്കേറ്റിരുന്നു. സെൽഫിയെടുക്കാൻ താരം വിസമ്മിതച്ചെന്നും അതാണ് പ്രകോപന കാരണം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വിമാനത്താവളത്തിനു പുറത്തേക്കുവരികയായിരുന്ന വിജയ് സേതുപതിക്ക് നേരെ ഇയാൾ ഓടിയെത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിജയ് സേതുപതിക്ക് പരുക്കേറ്റിട്ടില്ല. എന്നാൽ വിജയ് സേതുപതിയുടെ ടീമിലെ ഒരാളുടെ അടുത്തേക്ക് യുവാവ് ഓടിയെത്തുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുടെ കാണാൻ സാധിക്കുന്നത്. ഞെട്ടിപ്പോയ വിജയ് സേതുപതി രണ്ടു പേരുടെയും അടുത്തേക്ക് നീങ്ങുന്നതും ആരോ നടനെ തള്ളിയിടുന്നതും ആയ ദൃശ്യങ്ങൾ വിഡിയോയിലുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നു.

താരത്തിന്റെ ബോഡി ഗാർഡ്സ് തടഞ്ഞതുകൊണ്ടാണ് അദ്ദേഹത്തിന് മർദ്ദനം ഏൽക്കാതിരുന്നത്. സിഐഎസ്എഫ് പിടികൂടി ജോൺസണെ പൊലീസിന് കൈമാറിയിരുന്നു. എന്നാൽ ഇതിന്റെ പേരിൽ കേസിന് ഒന്നും താൽപ്പര്യമില്ലെന്ന് വിജയ് സേതുപതി പൊലീസിനെ അറിയിച്ചു. എന്നാൽ താരത്തിന്റെ പരാതി ഇല്ലെങ്കിലും സ്വമേധയാ കേസെടുക്കുമെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു.

വിജയ് സേതുപതി വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വരുന്നതും . ആരോഗ്യവാനായ ജോൺസൻ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ പുറകിൽ ചവിട്ടുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. അപ്രതീക്ഷിത ആക്രമണത്തിനിടെയുണ്ടായ തിക്കുതിരക്കുകൾക്കിടയിൽ വിജയ് മുന്നോട്ട് വീഴാൻ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്.

സെൽഫി എടുക്കാൻ വിസമതിചു.. വിജയ് സേതുപതിയെ ചാടി ചവുട്ടി ആരാധകൻ.. Read More »

ഹോട്ട് & ഗ്ലാമറസ്സ് ബ്യുട്ടിയായി യുവ താരം റെബ മോണിക്ക ജോൺ..! ഫോട്ടോഷൂട്ട് വീഡിയോ..!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് റീബ മോണിക്ക ജോൺ. ചുരുക്കം ചില സിനിമകൾ കൊണ്ട് ചലചിത്ര പ്രേമികളുടെ ഇടയിൽ തന്റെതായ സ്ഥാനം ഉണ്ടാക്കാൻ റീബ മോണിക്കയ്ക്ക് കഴിഞ്ഞു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മിടുക്കി എന്ന ടെലിവിഷൻ ഷോയിലൂടെയാണ് താരത്തെ പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്.

റിയാലിറ്റി ഷോയിൽ സെക്കന്റ്‌ റണ്ണർപ്പ് കരസ്ഥമാക്കാൻ താരത്തിന് കഴിഞ്ഞു. നിവിൻ പോളി തകർത്ത് അഭിനയിച്ച് ഹിറ്റുകൾ വാരി കൂട്ടിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യം ചിത്രത്തിലാണ് ആദ്യമായി ബിഗ്സ്ക്രീനിൽ താരം മുഖം കാണിക്കുന്നത്. നിവിന്റെ നായികയായി പ്രേത്യക്ഷപ്പെട്ട റീബ മോണിക്ക ജോൺ പിന്നീട് വിവിധ സിനിമകളിൽ ഭാഗമായി തീർന്നു. നീരജ് മാധവ് നായകനായി റിലീസ് ചെയ്ത പൈപ്പിൻ ചുവട്ടിലെ പ്രണയത്തിലൂടെയാണ് നായികയായി ആരാധകരുടെ മുമ്പാകെ എത്തുന്നത്.

എന്നാൽ മലയാളത്തിലെ മറ്റ് പല പ്രേമുഖ നടിമാർക്ക് ലഭിക്കാതേ പോയ ഭാഗ്യം റീബ മോണിക്കയെ തേടി വരുകയായിരുന്നു. തമിഴ് സിനിമ ലോകത്തിലെ താരരാജാവായ ദളപതി വിജയ് കേന്ദ്ര കഥാപാത്രമായിയെത്തിയ ‘ബിഗിൽ’ൽ ശ്രെദ്ധയമായ വേഷം ചെയ്യാൻ അവസരം കിട്ടിയിരുന്നു. ഒരുപാട് ആരാധകരെ ഇതിലൂടെ നേടിയെടുക്കാൻ റീബയ്ക്ക് അധിക നാൾ വേണ്ടി വന്നില്ല.

സൈബർ ഇടങ്ങളിൽ ഇടയ്ക്ക് റീബ തന്റെ പുത്തൻ ചിത്രങ്ങളും സിനിമ വിശേഷങ്ങളും കൈമാറി കൊണ്ട് പ്രിയ പ്രേഷകരുടെ മുമ്പാകെ എത്താറുണ്ട്. നിരന്തരം ചിത്രം അപ്‌ലോഡ് ചെയുന്നതിലൂടെ ലക്ഷ കണക്കിന് ഫോള്ളോവർസിനെ സ്വന്തമാക്കാൻ നിസാരമായി സാധിച്ചു. ഇപ്പോൾ ഗ്ലാമർ വേഷത്തിലെത്തിയ റീബ മോണിക്ക ജോണിന്റെ പുതുപുത്തൻ ചിത്രങ്ങളാണ് മാധ്യമങ്ങളിൽ ഹിറ്റായി മാറി കൊണ്ടിരിക്കുന്നത്.

ഹോട്ട് & ഗ്ലാമറസ്സ് ബ്യുട്ടിയായി യുവ താരം റെബ മോണിക്ക ജോൺ..! ഫോട്ടോഷൂട്ട് വീഡിയോ..! Read More »

അമ്മയും മക്കളും പൊളിച്ചടുക്കി..! കിടിലൻ ഡാൻസ് വീഡിയോ പങ്കുവച്ച് നിത്യാ ദാസ്..!

മലയാള സിനിമ പ്രേമികളുടെ മനസ്സിൽ വളരെ പെട്ടെന്ന് കടന്നു കൂടിയ ഒരു അഭിനയത്രിയായിരുന്നു നിത്യ ദാസ്. മോളിവുഡിലൂടെയാണ് നടി പ്രേഷകരുടെ പ്രിയങ്കരിയായി മാറിയത്. കേരളത്തിൽ കോഴിക്കോട് സ്വേദേശിയായ നിത്യ വിരലിൽ എണ്ണാവുന്ന ചലചിത്രങ്ങളിൽ മാത്രമേ വേഷമിട്ടുട്ടുള്ളു. മലയാളത്തിൽ തന്നെ പ്രേമുഖ താരങ്ങളുടെ നായികയായും, അനുജത്തിയായും നിത്യയ്ക്ക് തിളക്കമാർണ പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞു.

ഇന്ന് പൊതുവെ സിനിമ ലോകത്തിൽ കാണുന്ന ഒന്നാണ് വിവാഹത്തിനു ശേഷം അഭിനയത്രിമാർ നീണ്ട ഇടവേള എടുക്കുന്നത്. ചില നടിമാർ ആകട്ടെ ശക്തമായ തിരിച്ചു വരവ് ഉണ്ടെങ്കിലും മറ്റ് ചിലർ എന്നേക്കുമായി യാത്രയാണ് പറയുന്നത്. ഇതേ സംഭവം തന്നെയാണ് നടിയായ നിത്യദാസിന്റെ ജീവിതത്തിൽ ഉണ്ടായത്. കല്യാണത്തിനു ശേഷം നടി അഭിനയ ജീവിതത്തിൽ നിന്നും വിട പറയുകയും ഭർത്താവുമായി സുഖ ജീവിതത്തിൽ കഴിയുകയാണ്.

ദിലീപ്, ഹരിശ്രീ അശോകൻ കൂട്ടുക്കെത്തിൽ മലയാളികളുടെ എക്കാലത്തെയും പ്രിയ ചലചിത്രമായ ഈ പറക്കും തളികയിലൂടെയാണ് നിത്യ ദാസ് ഏറെ പ്രേശക്തി ആർജിക്കുന്നത്. കേരളത്തിൽ നിന്നും പുറമെ വരെ ആരാധകർ നടിയ്ക്ക് നിലവിൽ ഉണ്ട്. സിനിമകളിൽ ഇപ്പോൾ കാണാൻ ഇല്ലെങ്കിലും ഇൻസ്റ്റാഗ്രാം റീൽസും, റിയാലിറ്റി ഷോകളിലും നടി ഇടയ്ക്ക് അതിഥികളായി പ്രേത്യക്ഷപ്പെടാറുണ്ട്.

തന്റെ മകളായ നൈനയുമായി ആരാധകർക്ക് വേണ്ടി കൈമാറാറുള്ള വീഡിയോകളും, സന്തോഷകരമായ നിമിഷങ്ങളും പ്രേഷകരുടെ ഇടയിൽ എന്നും ഹിറ്റാണ്. അത്തരത്തിലുള്ള ഒരു റീൽസ് വീഡിയോയാണ് ആരാധകർ ഒന്നടങ്കം ഏറ്റെടുക്കുന്നത്. എന്നത്തെ പോലെ ഇത്തവണയും തന്റെ മകളോടപ്പം പശ്ചാത്തല ഗാനത്തിനോടപ്പം നൃത്തം ചെയുന്ന വീഡിയോയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

അമ്മയും മക്കളും പൊളിച്ചടുക്കി..! കിടിലൻ ഡാൻസ് വീഡിയോ പങ്കുവച്ച് നിത്യാ ദാസ്..! Read More »

Scroll to Top