Song

“Punnara Kattile Poovanatthil”: Harmonious Prelude to ‘Malaikottai Vaaliban’

As the clock ticks towards the release of ‘Malaikottai Vaaliban’ on January 25th, 2024, the film unveils its enchanting first single, “Punnara Kattile Poovanatthil.” Featuring the legendary Mohanlal and directed by Lijo Jose Pellissery, the song serves as a melodic gateway to the emotional journey that awaits audiences.

Voiced by Shreekumar Vakkiyil and Abhaya Hiranmayi, with poignant lyrics by P.S Rafeeque, the musical composition, directed by Prashant Pillai, promises a captivating auditory experience. Additional contributions from Sreerag Saji and Rakesh enrich the song’s melodic tapestry, creating an immersive and emotional ambiance.

Lijo Jose Pellissery’s directorial vision, coupled with the visual expertise of cinematographer Madhu Neelakandan, sets the stage for a cinematic masterpiece. The film boasts a stellar cast, including Mohanlal, Sonalee Kulkarni, Hareesh Peradi, and more, ensuring a potent blend of talent on screen.

With producers Shibu Baby John, Achu Baby John, and Vikram Mehra steering the ship, ‘Malaikottai Vaaliban’ stands as a testament to excellence in storytelling. Technical brilliance from editor Deepu Joseph, art director Gokuldas, and sound designer Renganaath Ravee contributes to the seamless fusion of visual and auditory prowess.

The behind-the-scenes creativity, led by associate director Ratheesh Michael, stunt coordinators Vikram Mor and Supreme Sundar, and choreographers Samanth Vinil and Phulawa Khamkar, promises an action-packed extravaganza.

As “Punnara Kattile Poovanatthil” delicately unfurls its melody, anticipation for ‘Malaikottai Vaaliban’ intensifies. With a harmonious convergence of talent, storytelling, and musical brilliance, the film is poised to be a captivating journey into the realms of emotion and the magic of Indian cinema.

“Punnara Kattile Poovanatthil”: Harmonious Prelude to ‘Malaikottai Vaaliban’ Read More »

“Sher Khul Gaye”: A Cinematic Extravaganza from the Upcoming Film Fighter

The buzz around the January 25, 2024, release of “Fighter” reaches a crescendo with the launch of its pulsating dance number, “Sher Khul Gaye.” Featuring Hrithik Roshan, Deepika Padukone, Anil Kapoor, Karan Singh Grover, and Akshay Oberoi, the song is a testament to the collaborative brilliance of its creators.

The musical maestros Vishal & Sheykhar, along with Benny Dayal and Shilpa Rao, infuse “Sher Khul Gaye” with a unique blend of rhythm and melody. Kumaar’s lyrical finesse adds depth to the composition, creating a song that promises to captivate audiences.

Under the guidance of producer Abhijit Nalani, the instrumental prowess of Dipesh Varma, Iqbal Azad, and Rhythm Shaw elevates the song to new heights. The film’s director, Siddharth Anand, ensures a visual spectacle, with “Sher Khul Gaye” likely to be a highlight of the cinematic experience.

The behind-the-scenes powerhouse, including Mamta Anand, Ramon Chibb, Anku Pande, Kevin Vaz, and Ajit Andhare, contributes to the film’s success. Technical brilliance from Satchith Paulose, Aarif Shiekh, and visual effects studios Redefine and Dneg enhances the overall experience.

Choreographed by industry stalwarts Bosco – Caesar, Remo D’souza, and Piyush – Shazia, the dance sequences promise to be a visual treat. Costume stylists Shaleena Nathani, Lakshmi Lehr, and Niharika Jolly add a fashion-forward touch.

“Sher Khul Gaye” is not merely a song; it’s a celebration of talent, creativity, and the magic that unfolds when passionate individuals collaborate. As “Fighter” gears up for its release, fans can anticipate a cinematic masterpiece that seamlessly combines storytelling, performances, and musical brilliance. Get ready to be swept away as “Fighter” unfolds its magic on the big screen. #SherKhulGaye #Fighter #BollywoodMagic

“Sher Khul Gaye”: A Cinematic Extravaganza from the Upcoming Film Fighter Read More »

തിയേറ്ററിൽ വൻ ഹിറ്റായി മാറിയ ആൻ്റണി..വീഡിയോ സോങ്ങ് കാണാം..

Embark on a cinematic journey with the phenomenal success of ‘Antony’ in theaters! The film, directed by Joshiy and featuring a stellar cast including Joju George, Kalyani Priyadarshan, Nyla Usha, and Chemban Vinod, has emerged as a blockbuster sensation. Amidst its triumph, the video song “Alivozhukum” stands out, offering an immersive experience into the movie’s soulful narrative.

Crafted by the musical maestro Jakes Bejoy, “Alivozhukum” is a mesmerizing composition, complemented by the legendary vocals of K S Chithra. The song not only enriches the film’s storyline but has also become a sensation in its own right. The hauntingly beautiful melody, combined with the film’s compelling narrative, has resonated with audiences, making ‘Antony’ a must-watch.

Directed with finesse by Joshiy, ‘Antony’ has become more than just a film; it’s a cultural phenomenon. As viewers revel in its theatrical success, the allure of ‘Alivozhukum’ continues to captivate hearts. Don’t miss the chance to be part of this cinematic triumph, where every frame tells a story, and every note of the song adds to the enchantment. 🎬🎶 #AntonyMovie #Alivozhukum #CinematicTriumph #BlockbusterHit

തിയേറ്ററിൽ വൻ ഹിറ്റായി മാറിയ ആൻ്റണി..വീഡിയോ സോങ്ങ് കാണാം.. Read More »

കാതൽ ചിത്രത്തിലെ മികച്ച തീയറ്റർ എക്സ്പീരിയൻസ് സമ്മാനിച്ച നീയാണെൻ ആകാശം വീഡിയോ ഗാനം കാണാം…

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി – ജ്യോതിക എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പുത്തൻ ചിത്രമായിരുന്നു കാതൽ. നവംബർ 23 ന് റിലീസ് ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഏറെ ശ്രദ്ധ നേടുകയാണ്.

മമ്മൂട്ടി കമ്പനി യൂട്യൂബ് ചാനലിലൂടെയാണ് നീയാണെൻ ആകാശം എന്ന വീഡിയോ ഗാനം പുറത്തിറങ്ങിയത്. പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഈ ഗാനം. മമ്മൂട്ടി – ജ്യോതിക താര ജോടികളാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ജാക്വിലിൻ മാത്യു വരികൾ തയ്യാറാക്കിയ ഈ ഗാനം ആലപിച്ചത് ആനീ എമി ആണ്. മാത്യു പുളിക്കനാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്.



ആദർശ് സുകുമാരൻ , പോൾ സ്കറിയ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത്. മുത്തുമണി, സുധി കോഴിക്കോട്, ജോജി ജോൺ , ചിന്നു ചാന്ദ്നി, അലക്സ് അലിസ്റ്റർ, കലാഭവൻ ഹനീഫ്, അനഘ മായ രവി , ജോസി സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിച്ച ഈ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. സാലു കെ തോമസ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ ഫ്രാൻസിസ് ലൂയിസ് ആണ്.



വിപ്ലവകരമായ ഒരു വിഷയമാണ് ഈ ചിത്രം കൈകാര്യം ചെയ്തത്. തന്റെ ഭർത്താവ് സ്വവർഗാനുരാഗി ആണെന്ന് അവകാശപ്പെട്ട് കൊണ്ട് ഭാര്യ വിവാഹമോചനത്തിന് അപേക്ഷിക്കുന്നതും , തുടർന്ന് അയാളുടെ പോരാട്ടവും എല്ലാമാണ് ഈ ചിത്രം കൈകാര്യം ചെയ്തത്. നിരൂപകരിൽ നിന്ന് മികച്ച പ്രതികരണം കരസ്ഥമാക്കാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു.

കാതൽ ചിത്രത്തിലെ മികച്ച തീയറ്റർ എക്സ്പീരിയൻസ് സമ്മാനിച്ച നീയാണെൻ ആകാശം വീഡിയോ ഗാനം കാണാം… Read More »

ഹോട്ട് ലുക്കിൽ തെലുങ്കിൽ പിന്നെയും തിളങ്ങി അനുപമ പരമേശ്വരൻ..! തെലുങ്ക് ചിത്രം ടില്ലു സ്ക്വയറിലെ സോങ്ങ് കാണാം..

മല്ലിക് റാമിന്റെ സംവിധാന മികവിൽ സിദ്ധു ജൊന്നലഗദ്ദ, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് അണിയിച്ച് ഒരുക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ടില്ലു സ്ക്വയർ . പലതവണ റിലീസ് തീയതി മാറ്റിവെച്ച ഈ ചിത്രം ലോകമെമ്പാടുമായി പ്രദർശനത്തിന് എത്തുന്നത് 2024 ഫെബ്രുവരി 9 ന് ആണ്. 2022ൽ സിദ്ധു ജൊന്നലഗദ്ദയെ നായകനാക്കി വിമൽ കൃഷ്ണ ഒരുക്കിയ ഡി ജെ ടില്ലു എന്ന റൊമാൻറിക് ക്രൈം കോമഡി ചിത്രത്തിൻറെ തുടർ പതിപ്പാണ് വരാനിരിക്കുന്ന ടില്ലു സ്ക്വയർ . സിദ്ധു ആദ്യഭാഗത്തിലെ അതേ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ രണ്ടാം ഭാഗത്തിൽ നായികയായി വേഷമിടുന്നത് അനുപമയാണ്.

2022 മുതൽ ഈ ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ പ്രേക്ഷകരിൽ ആവേശം ഉളവാക്കിയിരുന്നു. ഈ വർഷം ജൂലൈ മാസത്തിൽ ചിത്രത്തിലെ ആദ്യ ഗാനരംഗവും പുറത്തുവിട്ടിരുന്നു. അതിനുശേഷം ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. രാധിക എന്ന വരികളുടെ തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത് . പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം കരസ്ഥമാക്കുന്ന ഈ വീഡിയോ ഗാനം ആദിത്യ മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിട്ടുള്ളത്. നായകൻറെ തകർപ്പൻ പ്രകടനത്തോടൊപ്പം ഏറെ ശ്രദ്ധ നേടുന്നത് ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന നായിക അനുപമ തന്നെയാണ്. ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് റാം മിരിയാല ആണ്. കസർല ശ്യാം രചന നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകൻ റാം മിരിയാല തന്നെയാണ്.

മുരളീധർ ഗൗഡ, പ്രണീത് റെഡ്ഡി കല്ലേം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ആദ്യ ഭാഗത്തിന്റെ രചനയിൽ പങ്കുള്ള നടൻ സിദ്ധു തന്നെയാണ് ഈ തുടർ ഭാഗത്തിന്റെയും രചയിതാവ്. സിത്താര എന്റർടൈൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാക്കൾ സായി സൗജന്യ , സൂര്യദേവര നാഗവംശി എന്നിവരാണ് . ചിത്രത്തിൻറെ വിതരണം നിർവഹിക്കുന്നത് ശ്രീകര സ്റ്റുഡിയോസ് ആണ്. സായ് പ്രകാശ് ഉമ്മഡിസിംഗു ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൻറെ എഡിറ്റർ നവീൻ നൂലി ആണ്.

ഹോട്ട് ലുക്കിൽ തെലുങ്കിൽ പിന്നെയും തിളങ്ങി അനുപമ പരമേശ്വരൻ..! തെലുങ്ക് ചിത്രം ടില്ലു സ്ക്വയറിലെ സോങ്ങ് കാണാം.. Read More »

സോഷ്യൽ മീഡിയയിൽ തരംഗമായി അനിരുദ്ധ് രവിചന്ദർ ആലപിച്ച ശേഷം മൈക്കിൽ ഫാത്തിമയിലെ പുത്തൻ ഗാനം….

നവംബർ 17 ന് റിലീസ് ചെയ്ത മലയാള ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. ടട്ട ടട്ടറ എന്ന പേരിൽ പുറത്തിറങ്ങിയ ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഹെഷാം അബ്ദുൾ വഹാബ് ആണ്. സുഹൈൽ കോയ വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് തമിഴ് ഗാനങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന അനിരുദ്ധ് രവിചന്ദർ ആണ്.



മലബാർ സ്വദേശിനിയായ ഒരു മുസ്ലിം പെൺകുട്ടിയുടെ ഫുട്ബോൾ കമന്റേറ്ററാകാനുള്ള ആഗ്രഹമാണ് ഈ ചിത്രം പറയുന്നത്. സമ്മിശ്ര പ്രതികരണം ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. കല്യാണി പ്രിയദർശനെ കൂടാതെ ഫെമിനാ ജോർജ് , ഷഹീൻ സിദ്ദിഖ്, പാർവതി ടി, അനീഷ് ജി മേനോൻ , സാബുമോൻ , സുധീഷ് തുടങ്ങിയ താരങ്ങളും ചിത്രത്തിൻറെ ഭാഗമായി.



മനു സി കുമാർ ആണ് ഈ ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ളത്. പാഷൻ സ്റ്റുഡിയോസ് ദി റൂട്ട് നിർമ്മാണം നിർവഹിച്ച ഈ ചിത്രത്തിൽ നിർമ്മാതാക്കൾ സുധൻ സുന്ദരം , ജഗദീഷ് പളനിസാമി എന്നിവരാണ്. സന്താന കൃഷ്ണ രവിചന്ദ്രൻ ആണ് ഈ ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് നിർവഹിച്ചത് കിരൺ ദാസ് .

സോഷ്യൽ മീഡിയയിൽ തരംഗമായി അനിരുദ്ധ് രവിചന്ദർ ആലപിച്ച ശേഷം മൈക്കിൽ ഫാത്തിമയിലെ പുത്തൻ ഗാനം…. Read More »

തിയേറ്ററിൽ വൻ ഹിറ്റായി മാറിയ ബാന്ദ്രയിലെ കിടിലൻ ഐറ്റം സോങ്ങ്.. കാണാം..

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മലയാള ചിത്രമായിരുന്നു നവംബർ 10ന് റിലീസ് ചെയ്ത ബാന്ദ്ര. അരുൺ ഗോപിയുടെ സംവിധാന മികവിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ജനപ്രിയ നായകൻ ദിലീപ് ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏറെ പ്രതീക്ഷയോടെ എഴുതിയ ഈ ചിത്രം പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം ആണ് നേടിയത്. എന്നാൽ ഇതിലെ ഗാനങ്ങളെല്ലാം തന്നെ വമ്പൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും നേടിയത്. അതിൽ എടുത്തു പറയേണ്ടത് ചിത്രത്തിലെ ഐറ്റം സോങ് തന്നെയാണ്.



മുജ്‌ഹേ പാലെ എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ ഗാനത്തിന്റെ തീയറ്റർ എക്സ്പീരിയൻസ് അതിഗംഭീരം എന്നാണ് നിരവധി പ്രേക്ഷകർ വീഡിയോ ഗാനത്തിന് താഴെ കമൻറ് ചെയ്തിട്ടുള്ളത്. സായി ആനന്ദ് വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നത് സാം സി എസ് ആണ് . പവിത്ര ചാരി , സർതക് കല്യാണി എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഉദയ കൃഷ്ണയാണ് ഈ ചിത്രത്തിൻറെ രചയിതാവ്. പ്രശസ്ത ബോളിവുഡ് താരം താര ജാനകിയുടെ ആത്മഹത്യയെ കുറിച്ചുള്ള അന്വേഷണവും ആ താരത്തിന് ഗുണ്ടാ സംഘത്തലവനും ബിസിനസുകാരനുമായ അലൻ അലക്സാണ്ടർ ഡൊമനിക്കുമായുള്ള ബന്ധത്തെക്കുറിച്ചും താരത്തിനുവേണ്ടി അയാൾ നടത്തിയ പോരാട്ടങ്ങളെ കുറിച്ചും ആണ് ഈ ചിത്രം പറയുന്നത്. അലൻ അലക്സാണ്ടർ ഡൊമിനിക് എന്ന കഥാപാത്രമായി ദിലീപും താര ജാനകി എന്ന ബോളിവുഡ് താരമായി തമന്നയും വേഷമിടുന്നു.



മംമ്ത മോഹൻദാസ് , കലാഭവൻ ഷാജോൺ , ഡിനോ മോറിയ , ആർ ശരത് കുമാർ , ലെന, ഈശ്വരി റാവു , ഗണേഷ് കുമാർ , സിദ്ദീഖ്, ഗണേഷ്, ദാരാസിംഗ് ഖുറാന, അമിത് തിവാരി, സുരേഷ് കുമാർ , സുരേഷ് ചന്ദ്ര മേനോൻ , സുന്ദർരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ . ചെമ്പൻ വിനോദ് ജോസ് , ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ അതിഥി താരങ്ങളായി എത്തുന്നുണ്ട്.

തിയേറ്ററിൽ വൻ ഹിറ്റായി മാറിയ ബാന്ദ്രയിലെ കിടിലൻ ഐറ്റം സോങ്ങ്.. കാണാം.. Read More »

പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടി ജോജു ജോർജ് ചിത്രം ആന്റണിയിലെ പുത്തൻ വീഡിയോ ഗാനം….

വമ്പൻ ഹിറ്റായി മാറിയ പൊറിഞ്ചു മറിയം ജോസ് സിനിമ ടീം വീണ്ടും ഒന്നിക്കുന്ന പുത്തൻ മലയാള ചിത്രമാണ് ആൻറണി . ജോജു ജോർജ്, കല്യാണി പ്രിയദർശൻ , നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൻറെ ഇതിനോടകം പുറത്തിറങ്ങിയ വീഡിയോകൾ എല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. അതിനുശേഷം ഇപ്പോൾ ഇതാ ആന്റണിയിലെ ഒരു ലെറിക്കൽ ഗാന വീഡിയോ കൂടി അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായി പുറത്തുവിട്ടിരിക്കുകയാണ്.



ചെല്ലകുരുവിക്ക് എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ് സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. ഈ ഗാന രംഗത്തിൽ നൈല ഉഷ, ജോജു ജോർജ് , കല്യാണി പ്രിയദർശൻ , ആശാ ശരത് എന്നീ താരങ്ങളെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ഈണം പകർന്ന ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് ജ്യോതിഷ് കാശി ആണ് . കപിൽ കപിലൻ ആണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.



ജോഷി അണിയിച്ചിരിക്കുന്ന ഈ ആക്ഷൻ ഡ്രാമ ചിത്രം നവംബർ 17നാണ് റിലീസ് ചെയ്യുന്നത്. വിജയരാഘവൻ , അപ്പാനി ശരത്, സിജോയ് വർഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ . ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ പുറത്തിറങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാവ് ഐൻസ്റ്റീൻ സാക്ക് പോൾ ആണ് . ഒരു പ്രൊഫഷണൽ ബോക്സറുടെ കഥാപാത്രത്തെയാണ് ചിത്രത്തിൽ കല്യാണി അവതരിപ്പിക്കുന്നത്. ടൈറ്റിൽ കഥാപാത്രമായ ആന്റണിയായി എത്തുന്നത് ജോജു തന്നെയാണ്. രാജേഷ് വർമ്മയാണ് ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത്. റെനദീവ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് ശ്യാം ശശിധരൻ ആണ് .

പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടി ജോജു ജോർജ് ചിത്രം ആന്റണിയിലെ പുത്തൻ വീഡിയോ ഗാനം…. Read More »

ദിലീപും തമന്നയും ഒന്നിക്കുന്ന ബാന്ദ്ര.. പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ വീഡിയോ സോങ്ങ് കാണാം..

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ദീപാവലിയോട് അനുബന്ധിച്ച് റിലീസിന് ഒരുങ്ങുന്ന മലയാള ചിത്രം ബാന്ദ്ര. നവംബർ പത്തിന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ടീസർ ട്രെയിലർ വീഡിയോകളും ചിത്രത്തിലെ ഒരു വീഡിയോ ഗാനവും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയായി ഇപ്പോൾ ഇതാ ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി പ്രേക്ഷകർക്കും മുൻപാകെ എത്തിയിരിക്കുകയാണ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് വാർമേഘമേ എന്ന വരികളുടെ തുടങ്ങുന്ന മനോഹരമായ റൊമാൻറിക് വീഡിയോ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്.

ദിലീപ് – തമന്ന താര ജോടികൾ ഒന്നിച്ചെത്തിയ ഈ വീഡിയോ ഗാനത്തിൽ ഇരുവരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിലെ പ്രണയ രംഗങ്ങളാണ് ചിത്രീകരിച്ചിട്ടുള്ളത്. സാം സി എസ് ഈണം പകർന്നിരിക്കുന്ന വാർമേഘമേ എന്ന ഗാനത്തിന് വരികൾ തയ്യാറാക്കിയത് സന്തോഷ് വർമ്മ ആണ് . ശ്വേതാ മോഹൻ , കപിൽ കപിലൻ എന്നിവർ ചേർന്നാണ് ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ ഗാനരംഗത്തിനും ലഭിക്കുന്നത്.

മംമ്ത മോഹൻദാസ് , ഡിനോ മോറിയ , ലെന , കലാഭവൻ ഷാജോൺ , ശരത് കുമാർ , ദാരാസിംഗ് ഖുറാന, ഈശ്വരി റാവു,  സുരേഷ് മേനോൻ , സുന്ദർ രാജ്, സിദ്ദിഖ്, കെ ബി ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. നിരവധി ദിലീപ് ചിത്രങ്ങൾക്ക് രചന നിർവഹിച്ച ഉദയകൃഷ്ണയാണ് ഈ ചിത്രത്തിൻറെ രചയിതാവ്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വിനായക അജിത് ആണ് . ഷാജി കുമാർ ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിട്ടുള്ളത് വിവേക് ഹർഷൻ ആണ് .

ദിലീപും തമന്നയും ഒന്നിക്കുന്ന ബാന്ദ്ര.. പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ വീഡിയോ സോങ്ങ് കാണാം.. Read More »

അനു ഇമ്മാനുവലിന്റെ ഗ്ലാമറസ് നൃത്ത ചുവടുകളുമായി കാർത്തി ചിത്രം ജപ്പാനിലെ പുത്തൻ വീഡിയോ സോങ്ങ്.. കാണാം..

കാർത്തി അനു ഇമ്മാനുവൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കികൊണ്ട് സംവിധായകൻ രാജു മുരുകൻ അണിയിച്ചൊരുക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് ജപ്പാൻ . നവംബർ പത്തിന് ദീപാവലിയോട് അനുബന്ധിച്ച് തീയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയെടുത്തിരുന്നു. അതിന് പിന്നാലെയായി ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം കൂടി പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്.

സരിഗമ തമിഴ് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ടച്ചിങ് ടച്ചിങ് എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. അരുൺരാജ കാമരാജ് വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിയും ഇന്ദ്രാവതി ചൗഹാനും ചേർന്നാണ്. ജി വി പ്രകാശ് കുമാറാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. നടൻ കാർത്തിയും നായിക അനു ഇമ്മാനുവലും ആണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. അനുവിന്റെ ഗ്ലാമർ നൃത്ത ചുവടുകൾ തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്.

ടൈറ്റിൽ കഥാപാത്രമായ കുപ്രസിദ്ധ മാസ്റ്റർ കള്ളൻ ജപ്പാൻ എന്ന കഥാപാത്രത്തെയാണ് നടൻ കാർത്തി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 200 കോടി വിലമതിക്കുന്ന ആഭരണങ്ങൾ ജ്വല്ലറിയിൽ നിന്നും മോഷ്ടിച്ച് കടന്നുകളയുന്ന ജപ്പാന്റെ കഥയാണ് ചിത്രം പറയുന്നത്. കാർത്തി, അനു എന്നിവരെ കൂടാതെ കെ എസ് രവികുമാർ , സുനിൽ , ജിതിൻ രമേശ്, വിജയ് മിൽട്ടൺ, വാഗൈ ചന്ദ്രശേഖർ, ബാവ ചെല്ലദുരൈ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

രാജു മുരുകൻ തന്നെയാണ് ചിത്രത്തിൻറെ രചനയും കൈകാര്യം ചെയ്തിട്ടുള്ളത്. എസ് ആർ പ്രഭു നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. രവിവർമ്മൻ ആണ് ചിത്രത്തിൻറെ ഛായാഗ്രഹകൻ . എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഫിലോമിൻ രാജാണ്. തമിഴിൽ പുറത്തിറങ്ങുന്ന ഈ ചിത്രത്തിന് തെലുങ്കു മലയാളം കന്നട പതിപ്പുകളും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നുണ്ട്.

അനു ഇമ്മാനുവലിന്റെ ഗ്ലാമറസ് നൃത്ത ചുവടുകളുമായി കാർത്തി ചിത്രം ജപ്പാനിലെ പുത്തൻ വീഡിയോ സോങ്ങ്.. കാണാം.. Read More »

Scroll to Top