
ജൂൺ 16ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഇതിഹാസ ചിത്രമാണ് ആദി പുരുഷ് . ഓം റൗട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രഭാസ് , കൃതി സനോൺ , സെയ്ഫ് അലി ഖാൻ , സണ്ണി സിംഗ്, ദേവദത്ത നാഗേ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. രാമായണത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്. ഹിന്ദി തെലുങ്ക് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിട്ടുള്ള ആദിപുരുഷിൻറെ ടീസർ വീഡിയോ ഒരുപാട് വിമർശനങ്ങൾ നേരിട്ടിരുന്നു . എന്നാൽ ആ പോരായ്മകളെല്ലാം നികത്തിക്കൊണ്ട്…


നടി ശ്രുതി രാമചന്ദ്രൻ ടൈറ്റിൽ കഥാപാത്രമായി എത്തുന്ന പുത്തൻ ചിത്രമാണ് നീരജ . ഇതിനോടകം പുറത്തിറങ്ങിയ നീരജയിലെ വീഡിയോ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിന് പിന്നാലെയായി ഇപ്പോൾ ഇതാ നീരജയുടെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ടി സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഇതിൻറെ വീഡിയോ ഗാനങ്ങൾക്ക് ലഭിച്ച അതേ സ്വീകാര്യത തന്നെയാണ് ട്രെയിലറിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. നീരജ എന്ന കഥാപാത്രത്തിന്റെ കഥയാണ്…

സുനിൽ കാര്യാട്ടുകരയുടെ സംവിധാന മികവിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് പിക്കാസോ . പകിട , ചാക്കോ രണ്ടാമൻ എന്നീ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ സംവിധായകനാണ് സുനിൽ കാര്യാട്ടുകര . ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് പുത്തൻ ചിത്രമായ പിക്കാസോയുടെ ട്രെയിലർ വീഡിയോ ആണ് . ഒരു ആക്ഷൻ ത്രില്ലർ ജോണറിലാണ് പിക്കാസോ അണിയിച്ച ഒരുക്കിയിട്ടുള്ളത്. ചിത്രത്തിൽ നായകനായി വേഷമിടുന്നത് സിദ്ധാർത്ഥ് രാജൻ ആണ് . അയന ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമാതാവ്…

മെയ് 19 ന് ആഗോളതലത്തിൽ പ്രദർശനത്തിനെത്താൻ ഒരുങ്ങുന്ന ചിത്രമാണ് ചാൾസ് എൻറർപ്രൈസസ് . ഇപ്പോഴിതാ ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ജോയ് മ്യൂസിക് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടുന്നത്. പഞ്ചതന്ത്രം ശൈലിയിൽ കഥ പറഞ്ഞു തുടങ്ങുന്ന ഈ ചിത്രം നഗര ജീവിതത്തെ പ്രമേയമാക്കി ഭക്തിയെയും യുക്തിയെയും ഇടകലർത്തി അണിയിച്ചൊരുക്കിയിട്ടുള്ളതാണ്. ഉർവശി, ബാലു വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിൽ…

മെയ് 12 മുതൽ തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കാൻ ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് കസ്റ്റഡി . തമിഴ് തെലുങ്ക് ഭാഷകളിലായി ഒരുക്കുന്ന ഈ ചിത്രത്തിൽ നാഗചൈതന്യ അക്കിനേനി, അരവിന്ദ് സ്വാമി, കൃതി ഷെട്ടി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. ഒരു കേസ് അന്വേഷണ ചിത്രമായാണ് കസ്റ്റഡിയിൽ എത്തുന്നത്. ചിത്രത്തിൽ നാഗചൈതന്യ ഒരു പോലീസ് കോൺസ്റ്റബിളിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്.…

ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തപ്പോൾ മുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ ഉറ്റു നോക്കുന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു നീരജ . നീരജയിലെ ഒരു പ്രണയഗാനം ഇതിനോടകം പുറത്തിറങ്ങുകയും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. അതിനുശേഷം ഇപ്പോഴിതാ മറ്റൊരു വീഡിയോ ഗാനം കൂടി പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. ടി സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് ആളും നീയേ എന്ന വരികളുടെ തുടങ്ങുന്ന വീഡിയോ ഗാനം റിലീസ് ചെയ്തിട്ടുള്ളത്. പ്രണയത്തിൻറെ മറ്റൊരു തീവ്ര ഭാവവുമായി എത്തിയ ഈ വീഡിയോ…

തിയേറ്ററുകളിൽ വമ്പൻ വിജയം കാഴ്ചവച്ചു കൊണ്ട് മുന്നേറുകയാണ് ജൂഡ് ആൻറണി ജോസഫ് അണിയിച്ചൊരുക്കിയ 2018 എവരിവൺ ഈസ് എ ഹീറോ എന്ന ചിത്രം . ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ 2018ലെ ഒരു വീഡിയോ ഗാനമാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. വെൺമേഘം എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. ജോ പോൾ വരികൾ തയ്യാറാക്കിയ ഈ ഗാനത്തിന് നൽകിയിരിക്കുന്നത് നോബിൻ പോൾ ആണ്. കെ എസ് ഹരീശങ്കർ ആണ്…