Gallery

പരിഷ്കൃത ജീവിതത്തിൽ അകപ്പെടരുത്.. നിങ്ങൾ സ്വതന്ത്രനാവാനാണ് ജനിച്ചത്…! ചിത്രങ്ങൾ പങ്കുവച്ച് അമലാ പോൾ..

അമല പോളിനെ ഇഷ്ടപ്പെടാത്ത മലയാളികളും, തമിഴ് സിനിമ പ്രേമികളും ഉണ്ടാവില്ല. മലയാളത്തിലൂടെ കടന്ന് വന്ന് തമിഴ് പ്രേമികളുടെ ഇഷ്ട നടിയായി മാറിയ അഭിനയത്രിയാണ് അമല പോൾ. കോളേജിൽ പേടിച്ചോണ്ടിരിക്കുമ്പോൾ തന്നെ മോഡലിംഗ് രംഗത്ത് അമല സജീവമായിരുന്നു. ഒരുപാട് ബ്രാണ്ടുകളിലും പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തിലൂടെ അഭിനയിക്കുമ്പോളായിരുന്നു സംവിധായകൻ ലാൽ ജോസിന്റെ അഭിനയ ജീവിതത്തിലേക്കുള്ള വിളി.

ആ വിളി ഇരുകൈകൾ നീട്ടി സ്വീകരിച്ചതോടെയാണ് നീലത്താമര എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രമല്ലെങ്കിലും നല്ലൊരു വേഷം ചെയ്യാൻ തനിക്ക് ഭാഗ്യം ലഭിച്ചത്. ചലചിത്രം ബിഗ്സ്‌ക്രീനിൽ പ്രദേർശനത്തിലെത്തിയതോടെ റെക്കോർഡുകളായിരുന്നു ചിത്രം വാരികൂട്ടിയത്. തൊട്ട് അടുത്ത സിനിമ കോളിവുഡ് ഇൻഡസ്ട്രിയായിരുന്നു.

എന്നാൽ കോളിവുഡിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചത് മൈന എന്ന ചിത്രത്തിലാണ്. മൈനയിലെ തന്റെ കഥാപാത്രം ഏറെ ജനശ്രെദ്ധ നേടിയിരുന്നു. ശേഷം തമിഴിൽ സ്ഥിരമായി മാറുകയും തെലുങ്ക് കന്നഡ ഇൻഡസ്ട്രികളിൽ വേഷമിടാൻ അവസരം ലഭിച്ചു. തന്റെ അഭിനയ ജീവിതത്തിൽ ഇതിനോടകം തന്നെ പല ഇൻഡസ്ട്രികളിലുള്ള പ്രേമുഖ താരങ്ങളുടെ കൂടെ നായികയായും സഹനടിയായും അഭിനയിക്കാൻ കഴിഞ്ഞു.

നിലവിൽ അഭിനയ ജീവിതത്തിൽ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും വന്ന വഴി താരം ഇതുവരെ മറന്നിട്ടില്ല. സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള മിക്ക ഫോട്ടോഷൂട്ടുകളിലും ഹോട്ട് ബോൾഡ് വേഷത്തിലാണ് പ്രെത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ ഇതാ അമലയുടെ മറ്റൊരു ഇൻസ്റ്റാഗ്രാം ചിത്രമാണ് ജനശ്രെദ്ധ നേടുന്നത്. ബാഡ്മിന്റൺ വലകളിലൂടെ പകർത്തിയ ചിത്രങ്ങളിൽ മറുവശത്ത് നിൽക്കുന്ന അമലയെയാണ് കാണാൻ കഴിയുന്നത്.

പരിഷ്കൃത ജീവിതത്തിൽ അകപ്പെടരുത്.. നിങ്ങൾ സ്വതന്ത്രനാവാനാണ് ജനിച്ചത്…! ചിത്രങ്ങൾ പങ്കുവച്ച് അമലാ പോൾ.. Read More »

സന്തോഷമാണ് ഏറ്റവും നല്ല മേക്കപ്പ്..! ചിത്രങ്ങൾ പങ്കുവച്ച് ഷംന കാസിം..

ഷംന കസീമിനെ അറിയാത്ത സിനിമ പ്രേമികൾ വളരെ ചുരുക്കമായിരിക്കും. സൗത്ത് ഇന്ത്യയിൽ തന്നെ ഒട്ടനവധി ചലചിത്രങ്ങളിൽ തന്റെതായ അഭിനയ പ്രകടനത്തിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത അഭിനയത്രി കൂടിയാണ് ഷംന. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ സിനിമകളിലാണ് ഷംന ഈയൊരു കാലയളവിൽ അഭിനയിച്ച് തകർത്തിരിക്കുന്നത്. ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവെച്ച് തരംഗം സൃഷ്ടിക്കാൻ ഷംന മറക്കാറില്ല.

കുറച്ചു നാളുകൾക്ക് മുമ്പ് ഒരു റിയാലിറ്റി ഷോയിൽ മത്സരാർഥിയെ ചുംബിച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അമൃത ടീവിയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ എന്ന ഷോയിലൂടെയാണ് ഷംന കസീം സിനിമ ജീവിതത്തിലേക്ക് കടക്കുന്നത്. തന്റെ തുടക്കകാലം മലയാള സിനിമകളായിരുന്നു ഷംന കസീം തിളങ്ങി നിന്നിരുന്നത്.

ദിലീപിന്റെ പച്ചകുതിര, മോഹൻലാൽ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച കോളേജ് കുമാരൻ, അലിഭായ്, ഭാർഗവചരിതം എന്നീ ചലചിത്രങ്ങളിലാണ് ഇതിനോടകം വേഷമിട്ടിരിക്കുന്നത്. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചലചിത്രത്തിൽ നായികയായിട്ടായിരുന്നു ഷംന കസീം അഭിനയിച്ചത്. 2012ൽ റിലീസ് ചെയ്ത ചട്ടക്കാരി എന്ന മലയാള സിനിമയിൽ കേന്ദ്ര കഥാപാത്രമായി ഷംന അഭിനയിച്ചിരുന്നു.

അഭിനയത്തിലുപരി മികച്ച നർത്തകിയും, മോഡലും കൂടിയാണ് ഷംന കസീം. നിരവധി ഫോട്ടോഷൂട്ടുകളിൽ ശ്രെദ്ധയമായ മോഡലായി തിളങ്ങി നിൽക്കാൻ ഷംനയ്ക്ക് കഴിഞ്ഞു. ഇപ്പോളത്തെ മിക്ക പരസ്യങ്ങളിലും, ഫോട്ടോഷൂട്ടുകളിലും ഷംന നിറഞ്ഞു നിൽക്കാറുണ്ട്. നിലവിൽ താരത്തിന്റെ ഷംനയുടെ ഏറ്റവും പുതിയ ചിത്രമാണ് ശ്രെദ്ധ പിടിച്ചു പറ്റുന്നത്. ” നല്ല മേക്കപ്പ് സന്തോഷമാണ്” അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത്.

സന്തോഷമാണ് ഏറ്റവും നല്ല മേക്കപ്പ്..! ചിത്രങ്ങൾ പങ്കുവച്ച് ഷംന കാസിം.. Read More »

മഞ്ഞ സാരിയിൽ സുന്ദരിയായി ആരാധകരുടെ പ്രിയ താരം ഐശ്വര്യാ ലക്ഷ്മി..!

സാരീ എന്നത് ചില പെൺകുട്ടികളുടെ കുട്ടികാലം മുതലേയുള്ള സ്വപ്നമായിരിക്കും. വളർന്ന വലുതാകുമ്പോൾ അമ്മയെ പോലെ സാരീയുടുക്കാൻ ഏത് പെൺകുട്ടിയാണ് ആഗ്രഹിക്കാത്തത്. നടിയും മോഡലുമായ ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ജനശ്രെദ്ധ കവർണെടുക്കുന്നത്. മഞ്ഞ സാരീ ധരിച്ചു നിൽക്കുന്ന ഐശ്വര്യയെയാണ് ചിത്രങ്ങളിൽ കാണുന്നത്. അതിസുന്ദരി ആരാധകരുടെ മുന്നിലെത്തിയപ്പോൾ ഇരുകൈകൾ നീട്ടിയാണ് ഐശ്വര്യയെ സ്വീകരിച്ചത്.

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് ചേക്കേറിയ അഭിനയത്രിയാണ് ഐശ്വര്യ ലക്ഷ്മി. എംബിബിഎസ് പഠനം പൂർത്തിയാക്കിയിരിക്കുമ്പോളായിരുന്നു ഒരു ഫോൺ കാൾ നിന്നും അഭിനയ ജീവിതത്തിലേക്കുള്ള വാതിൽ തുറന്നു കിട്ടുന്നത്. പഠനം കാലത്തെ മോഡലിംഗ് രംഗത്ത് കൂട്ടുകാരെയും സഹപാടികളെയും വിസ്മയിപ്പിച്ച ഐശ്വര്യ ഇന്ന് മലയാള സിനിമയിലെ താരമൂല്യമുള്ള നായികമാരിൽ ഒരാളായി എത്തി നിൽക്കുകയാണ്.

നടൻ നിവിൻ പോളിയുടെ നായികയായി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലചിത്രത്തിലൂടെയാണ് ഐശ്വര്യയെ മലയാളികൾ ആദ്യമായി കണ്ട് തുടങ്ങുന്നത്. പിന്നീടുള്ള സിനിമങ്ങളിൽ തന്റെതായ വ്യക്തിമുദ്ര ഐശ്വര്യ പതിപ്പിച്ചിരുന്നു. എന്നാൽ തന്റെ അഭിനയ ജീവിതം തന്നെ മാറ്റിമറിച്ചത് മായനദി എന്ന പടമായിരുന്നു. ആക്ഷൻ എന്നാ തമിഴ് സിനിമയിലേക്ക് തനിക്ക് അവസരം ലഭിക്കുന്നത് മായനദിയിലുള്ള തന്റെ അഭിനയ പ്രകടനം കണ്ടാണ്.

ഫഹദ് ഫാസിലിന്റെ നായികയായി വേഷമിട്ട വരത്തൻ, ആസിഫ് അലിയുടെ കൂടെ വിജയ് സൂപ്പറും പൗർണമിയും, കാളിദാസന്റെ ഒപ്പം അർജെന്റിന ഫാൻസ്‌ കാട്ടൂർക്കടവ്, ബ്രദർസ് ഡേ എന്നീ സിനിമകളിൽ ശ്രെദ്ധയമായ അഭിനയമാണ് ഐശ്വര്യ കാഴ്ചവെച്ചിരുന്നത്. അതിലുപരി തമിഴ് സിനിമ പ്രേമികളുടെ പ്രിയങ്കരനായ ധനുഷിന്റെ നായികയായി വരെ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചിരുന്നു.

മഞ്ഞ സാരിയിൽ സുന്ദരിയായി ആരാധകരുടെ പ്രിയ താരം ഐശ്വര്യാ ലക്ഷ്മി..! Read More »

ദാവണിയിൽ സുന്ദരിയായി യുവ താരം മാളവിക മേനോൻ..! സെൽഫികൾ പങ്കുവച്ച് താരം..

മലയാളം, തമിഴ് സിനിമകളിൽ ശ്രെദ്ധയമായ അഭിനയത്രിയാണ് മാളവിക സി മേനോൻ. ചുരുക്ക കാലം കൊണ്ട് ഒട്ടനവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. മികച്ച പ്രകടനത്തിലൂടെ ഓരോ സിനിമ പ്രേമികളുടെ ഹൃദയത്തിൽ കയറി പറ്റാൻ മാളവികയ്ക്ക് കഴിഞ്ഞു. നായികയെക്കാളും സഹനടിയായിട്ടാണ് മലയാളം തമിഴ് ചലചിത്രങ്ങളിൽ താരം തിളങ്ങിട്ടുള്ളത്.

2012ൽ റിലീസ് ചെയ്ത നിദ്ര എന്ന ചലചിത്രത്തിലൂടെയാണ് മാളവികയെ മലയാളികൾ ബിഗ്സ്ക്രീനുകളിൽ കാണാൻ തുടങ്ങുന്നത്. പിന്നീട് പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രമായിയെത്തിയ ഹീറോ എന്ന സിനിമയിലും അഭിനയിച്ചുവെങ്കിലും ഏറെ ജനശ്രെദ്ധ നേടുന്നത് മാളവിക പ്രധാന കഥാപാത്രമായിയെത്തിയ 916 എന്ന പടത്തിലായിരുന്നു. 916ലെ മീര വേഷം വളരെയധികം പ്രേഷക പ്രീതി പിടിച്ചു പറ്റി.

916നു ശേഷമാണ് മാളവിക തമിഴ് ഇൻഡസ്ട്രിയിലേക്ക് കാലെടുത്തുവെക്കുന്നത്. ഇവൻ വേറെമാതിരി എന്ന പടത്തിലൂടെയാണ് മാളവിക തമിഴ് മേഖലയിൽ തുടക്കം കുറിക്കുന്നത്. അതിനുശേഷം ഒരുപോക് തമിഴ് മലയാളം ചിത്രങ്ങളിൽ തന്റെ കഴിവ് പുറത്തെടുക്കാൻ സാധിച്ചു. സ്‌ക്രീനിൽ മാത്രമല്ല മോഡൽ രംഗത്തും തന്റെതായ കഴിവ് താരം തെളിയിച്ചിട്ടുണ്ട്.

ഒരു മോഡൽ എന്ന നിലയിൽ നിറസാനിധ്യമായ മാളവിക സമൂഹ മാധ്യമങ്ങളിലും സജീവമാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ. ലക്ഷ കണക്കിന് ഫോള്ളോവർസാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം മാളവികയ്ക്കുള്ളത്. ഇപ്പോൾ വിജയദശമി ദിനത്തോട് അനുബന്ധിച്ച് നാടൻ വേഷത്തിലുള്ള ചിത്രമാണ് ആരാധകരുടെയിടയിൽ കോളിളക്കം സൃഷ്ടിക്കുന്നത്. പൂക്കളുമായി നിൽക്കുന്ന മാളവികയുടെ കമന്റ്‌ ബോക്സിൽ നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുള്ളത്. മാളവികയുടെ ഏറ്റവും പുതിയ സിനിമയാണ് കേരളകര ഒരുപോലെ കാത്തിരിക്കുന്ന മോഹൻലാലിന്റെ ആറാട്ട്.

ദാവണിയിൽ സുന്ദരിയായി യുവ താരം മാളവിക മേനോൻ..! സെൽഫികൾ പങ്കുവച്ച് താരം.. Read More »

പിങ്ക് ബ്യൂട്ടിയായി അമലാ പോൾ..! ഗ്ലാമർ ഫോട്ടോഷൂട്ട് പങ്കുവച്ച് താരം..

സ്കൂൾ കാലഘട്ടം മുതലേ കല ജീവിതത്തിൽ ഏറെ സ്വാധീനമുണ്ടായ അഭിനയത്രിയാണ് അമല പോൾ. മലയാള സിനിമയുടെ പ്രിയ സംവിധായകൻ ലാൽ ജോസ് ഒരുക്കിയ 2009ൽ റിലീസ് ചെയ്ത നീലത്താമര എന്ന സിനിമയിലൂടെയാണ് അമല ആദ്യമായി അഭിനയ ജീവിതം തുടങ്ങുന്നത്. തുടക്ക ചലചിത്രം മലയാളത്തിലാണെങ്കിലും പിന്നീട് സജീവമായത് തമിഴ് ഇൻഡസ്ട്രിയിലാണ്.

മൈന എന്ന ചലചിത്രത്തിലൂടെയാണ് തമിഴ് പ്രേഷകരുടെ ഇടയിൽ തരംഗം ഉണ്ടാക്കാൻ അമലയ്ക്ക് കഴിഞ്ഞു. മലയാള സിനിമകളെക്കാളും താരം കൂടുതൽ പ്രാധാന്യം നൽകിയിരുന്നത് തമിഴ് തെലുങ്ക് ഇൻഡസ്ട്രികൾക്കായിരുന്നു. റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയകഥ, മില്ലി, ഇയോബിന്റ പുസ്തകം, ലൈല ഓ ലൈല, രണ്ട് പെൺകുട്ടികൾ, അച്ചായൻസ് എന്നീ മലയാള സിനിമകളിൽ മാത്രമേ അമല അഭിനയിച്ചിട്ടുള്ളു.

താരത്തിന്റെ ഏറ്റവും പുതിയ മലയാള സിനിമയാണ് പൃഥ്വിരാജ് നായകനായി എത്തുന്ന ആട്ജീവിതം. ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കാണാൻ ഏറെ കാത്തിരിപ്പിലാണ് മലയാളികൾ. തമിഴിൽ തന്നെ ഒട്ടേറെ സിനിമകളാണ് ഹിറ്റുകളായി മാറിട്ടുള്ളത്. അതുകൊണ്ട് തന്നെ മികച്ച സ്വീകരണമാണ് എപ്പോഴും അമലയ്ക്ക് ലഭിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ അമല മറ്റ് നടിമാരെ പോലെ മോശമായ കമെന്റ്സിനു മൗനം പാലിക്കാറില്ല. സോഷ്യൽ മീഡിയ ആങ്ങളമാരുടെ കമെന്റ്സ് വരുമ്പോൾ വായടിപ്പിക്കുന്ന ചുട്ട മറുപടിയാണ് അമല എപ്പോഴും നൽകാറുള്ളത്. നിലവിൽ അമലയുടെ ഇൻസ്റ്റാഗ്രാമിൽ നാല്പത് ലക്ഷം ഫോള്ളോവർസായതിന്റെ സന്തോഷകരമായ ഫോട്ടോഷൂട്ടാണ് പങ്കുവെച്ചിരിക്കുന്നത്.

പിങ്ക് ബ്യൂട്ടിയായി അമലാ പോൾ..! ഗ്ലാമർ ഫോട്ടോഷൂട്ട് പങ്കുവച്ച് താരം.. Read More »

സ്വിമ്മിങ് പൂളിൽ ഗ്ലാമറസായി സാധിക വേണുഗോപാൽ..! ഫോട്ടോഷൂട്ട് പങ്കുവച്ച് താരം..

ടെലിവിഷൻ മേഖലയിലൂടെ ഒരുപാട് ആരാധകരെ നേടിയ നടിയാണ് സാധിക വേണുഗോപാൽ. ഗ്ലാമർസ് ഫോട്ടോഷോട്ട് നടത്തി ഇടയ്ക്ക് ആരാധകരെ ഞെട്ടിക്കാൻ സാധികയ്ക്ക് ഇടയ്ക്ക് കഴിയാറുണ്ട്. സിനിമ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കാറുള്ള സാധിക തന്റെ വസ്ത്രധാരണക്കെതിരെ മോശമായ അഭിപ്രായങ്ങൾ വരുമ്പോൾ ചുട്ട മറുപടിയാണ് നൽകാറുള്ളത്.

തന്റെ വസ്ത്രധാരണ തന്റെ അവകാശമാണെന്ന നിലയിലാണ് സാധിക കഴിയുന്നത്. 2015ൽ വിവഹമായ സാധിക ആ ജീവിതം അധിക കാലം മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചില്ല. 2018ൽ തന്റെ ജീവിത പങ്കാളിയുമായി വിവാഹ മോചിത നേടുകയായിരുന്നു. വിവാഹ മോചനം തന്റെ തീരുമാനം മാത്രമാവും പരസ്പരം ജീവിക്കാൻ സാധിച്ചില്ലെങ്കിൽ പിരിയണം എന്നാണ് സാധിക പറയുന്നത്.

മലയാളത്തിലെ തന്നെ ഒട്ടുമിക്ക ചലചിത്രങ്ങളിൽ സഹനടി മുതൽ കേന്ദ്ര കഥാപാത്രങ്ങൾ വരെ കൈകാര്യം ചെയ്യാൻ ഭാഗ്യം ലഭിച്ചിരുന്നു. കലാഭവൻ മണി കേന്ദ്ര കഥപാത്രമായി അഭിനയിച്ച എംഎൽഎ മണി പത്താം ക്ലാസും ഗുസ്തിയുമെന്ന ചിത്രത്തിൽ സാധിക ശ്രെദ്ധയമായ വേഷം ചെയ്തിരുന്നു. പിന്നീട് എണ്ണിയാൽ പല പ്രേമുഖ താരങ്ങളുടെ കൂടെ അഭിനയിക്കാൻ അവസരം കിട്ടി.

സിനിമയിൽ മാത്രമല്ല മോഡലിംഗ് മേഖലയിലും തന്റെതായ വ്യക്തിമുദ്ര സാധിക പതിപ്പിച്ചിരുന്നു. മലയാളികളുടെ മോഡൽ റാണിമെന്ന വിളിപ്പേരും തനിക്കുണ്ട് എന്നതാണ് മറ്റൊരു പ്രെത്യകത. ഇപ്പോൾ സാധികയുടെ മറ്റൊരു ഫോട്ടോഷൂട്ടാണ് മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. സ്വിമ്മിംഗ് പൂളിന്റെ മധ്യേ കിടക്കുന്ന സാധികയെയാണ് താരം പങ്കുവെച്ച പോസ്റ്റിൽ കാണാൻ സാധിക്കുന്നത്.

സ്വിമ്മിങ് പൂളിൽ ഗ്ലാമറസായി സാധിക വേണുഗോപാൽ..! ഫോട്ടോഷൂട്ട് പങ്കുവച്ച് താരം.. Read More »

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ഇനിയയുടെ ഗ്ലാമർ ഫോട്ടോഷൂട്ട്.. ചിത്രങ്ങൾ കാണാം..

മലയാളത്തിലും തമിഴിലും അഭിനയ പ്രകടനം കൊണ്ട് ഒരു കൂട്ടം ജനതയെ സ്വന്തമാക്കിയ നടിയാണ് ഇനിയ. ഒരുപാട് മിനിസ്ക്രീൻ പരമ്പരകളിലും ചലചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് ഈ കലാ ജീവിതത്തിലേക്ക് ഇനിയ കടക്കുന്നത്. അധിക വർഷങ്ങൾ ഇല്ലാതെ തന്റെതായ സ്ഥാനം നേടിയെടുക്കാൻ ഇനിയയ്ക്ക് കഴിഞ്ഞു. വയലാർ മാധവൻകുട്ടിയുടെ ഓർമ്മ, ശ്രീ ഗുരുവായൂരപ്പൻ എന്നീ സീരിയകളിലൂടെയാണ് ഇനിയ മിനിസ്ക്രീനിൽ സജീവമാകുന്നത്.

ശേഷമാണ് ഉമ്മ, വന്മരങ്ങൾ എന്നീ ചലചിത്രങ്ങളിൽ അഭിനയിച്ച് ബിഗ്സ്‌ക്രീനിൽ പ്രെത്യക്ഷപ്പെടുന്നത്. കൂടാതെ ഒട്ടനവധി പരസ്യങ്ങളിലും മോഡലായി തിളങ്ങാൻ നടിയ്ക്ക് സാധിച്ചു. മോഡലിംഗ് രംഗത്ത് സജീവമായതിനു ശേഷമാണ് 2005ൽ മിസ്സ്‌ ട്രിവാൻഡറും പട്ടം താരം സ്വന്തമാക്കുന്നത്. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ആരാധകാരുമായി പങ്കുവെക്കുന്നത് ഇനിയ പതിവാക്കി.

അതിലൂടെ സോഷ്യൽ മീഡിയയിൽ നിന്നും നിരവധി ആരാധകരെ നേടിയെടുക്കാൻ ഇനിയക്ക് കഴിഞ്ഞു. അഭിനയ ജീവിതത്തിൽ തനിക്ക് ഇത്രേയും വളർച്ച ഉണ്ടാവുമെന്ന് നടി പോലും പ്രതീക്ഷിച്ചിട്ടില്ല. ഇടയ്ക്ക് വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് ഇനിയ തരംഗമായി മാറാറുണ്ട്. തന്റെ ഓരോ സൈബർ പോസ്റ്റും ആരാധകർ ഇരുകൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്.

നിലവിൽ ഇനിയയുടെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലായി മാറിയത്. ഫോട്ടോഗ്രായോ പ്രവിയാണ് ഇനിയയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ക്യാമറ കണ്ണുകളിലൂടെ പകർത്തിയിരിക്കുന്നത്. നിമിഷ നേരം കൊണ്ടായിരുന്നു ഇനിയയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ സമൂഹ മാധ്യമങ്ങൾ കീഴടക്കുന്നത്. ഇതിനു മുമ്പും ഇനിയ ആരാധകരുമായി കൈമാറിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരുന്നു.

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ഇനിയയുടെ ഗ്ലാമർ ഫോട്ടോഷൂട്ട്.. ചിത്രങ്ങൾ കാണാം.. Read More »

ബോൾഡ് ലുക്കുൽ രമ്യാ നമ്പീശൻ..! സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട്…

മലയാളം തമിഴ് എന്നീ സിനിമ മേഖലയിൽ സജീവമായ അഭിനയത്രിയാണ് രമ്യ നമ്പീഷൻ. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ താരത്തിനു കഴിഞ്ഞു. 2020ൽ പുറത്തിറങ്ങിയ ആർ ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയ ജീവിതത്തിനു ആരംഭം കുറിച്ചു. ശ്രെദ്ധയമായ വേഷമായിരുന്നു ബാലതാരമായി രമ്യ അവതരിപ്പിച്ചത്.

പിന്നീട് ഒട്ടേറെ ചലചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും 2006 റിലീസ് ചെയ്ത ആനചന്തം എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രമായി രമ്യ വേഷമിട്ടു. ഡാൻസ് ടീച്ചറുടെ വേഷത്തിലായിരുന്നു താരം ആനചന്തത്തിൽ എത്തിയത്. രണ്ട് വർഷങ്ങൾക്ക് ശേഷം രാമൻ തേടിയ സീത എന്ന പടത്തിലൂടെ കോളിവുഡിൽ അഭിനയിച്ചു. തെലുങ്കിലും തന്റെ വ്യക്തിമുദ്ര രമ്യ ചുരുങ്ങിയ കാലം കൊണ്ട് പതിപ്പിച്ചുയെടുത്തു.

നിലവിൽ മലയാളത്തിനെക്കാളും കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത് തമിഴ് ചലചിത്രങ്ങളിലാണ്. സ്വാഭാവികമായി രമ്യ കോളിവുഡിലാണ് സജീവം. 2020ൽ റിലീസ് ചെയ്ത കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രമാക്കി ഇറങ്ങിയ അഞ്ചാം പാതിരയിൽ രമ്യയും അഭിനയിച്ചിരുന്നു. സിനിമയിൽ കുഞ്ചാക്കോ ബോബന്റെ ഭാര്യയായിട്ടായിരുന്നു സംവിധായകൻ രമ്യയെ അവതരിപ്പിച്ചത്.

അനവധി ഹ്വസ ചിത്രങ്ങളിലും വെബ് സീരീസുകളിലും തകർത്തു അഭിനയിക്കാൻ രമ്യയ്‌ക്ക് അവസരം ഒരുക്കിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ രമ്യ തന്റെ ഫോട്ടോഷോട്ട് ചിത്രങ്ങളും ഡാൻസ് വീഡിയോകളും ആരാധകരുമായി പങ്കുവെക്കാൻ എപ്പോഴും ശ്രെമിക്കാറുണ്ട്. രമ്യയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. അതിസുന്ദരിയായി എത്തിയ രമ്യയെ സൈബർ ലോകം ഇരുകൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചത്.

ബോൾഡ് ലുക്കുൽ രമ്യാ നമ്പീശൻ..! സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട്… Read More »

ലെഹങ്കയിൽ തിളങ്ങി നിത്യ ദാസ്..! ശ്രദ്ധ നേടി താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട്..!

ആദ്യ സിനിമയിലൂടെ ചലചിത്ര ലോകത്ത് നിന്നും നിറഞ്ഞ കൈയടികൾ വാരികൂട്ടിയ അഭിനയത്രിയാണ് നിത്യ ദാസ്. ദിലീപ്, ഹരിശ്രീ അശോകൻ തുടങ്ങിയവർ തകർത്ത് അഭിനയിച്ച ഈ പറക്കും തളികയിലെ ദിലീപിന്റെ നായികയായിരുന്നു നിത്യ ദാസ്. ഈ പറക്കും തളികയിലൂടെ താൻ സ്വന്തമാക്കിയ പ്രേഷക പിന്തുണ അത്ര ചെറുതല്ല. ബാസന്തി അല്ലെങ്കിൽ ഗായത്രി എന്നീ വേഷമായിരുന്നു ഗായത്രി അതിമനോഹരമായി പടത്തിൽ കൈകാര്യം ചെയ്‌തത്.

നരിമാൻ, കുഞ്ഞികൂന്നൻ, കണ്മഷി, ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, സൂര്യ കിരീടം എന്നീ മലയാള സിനിമകളിലും 123 ഫ്രം അമലപ്പുറം എന്നീ തെലുങ്ക് ഇൻഡസ്ട്രിയിലും പൊൻ മേഖലായി, മാനത്തോട് എന്നീ തമിഴ് സിനിമകളിലും അഭിനയിക്കാൻ ഭാഗ്യം നിത്യ ദാസിനുണ്ടായി. ബിഗ്സ്‌ക്രീനിൽ മാത്രമല്ല മിനിസ്‌ക്രീനിലും തന്റെതായ അഭിനയ പ്രകടനങ്ങൾ കാണാൻ കഴിയും.

ശ്രീ അയ്യപ്പനും വാവരം, ഇദയം, അക്ക, ഒറ്റചിലമ്പു, അംബേ വാ, അഴകു എന്നീ പാരമ്പരകളിൽ താരം വേഷമിട്ടിട്ടുണ്ട്. വിവാഹത്തിനു ശേഷമാണ് താരം അഭിനയ ജീവിതത്തിൽ നിന്നും വിട പറഞ്ഞത്. നിലവിൽ അഭിനയ മേഖലയിൽ അത്ര സജീവമല്ലെങ്കിലും ടെലിവിഷൻ ഷോകളിൽ നിറസാനിധ്യമാണ്. ഒരുപാട് ഷോകളിൽ അതിഥിയായി താരം പ്രെത്യക്ഷപ്പെട്ടിട്ടുണ്ട്.

നിത്യ സമൂഹ മാധ്യമങ്ങളിൽ സജീവമായാത് പോലെ തന്റെ മകളും നൈനയും സൈബർ ലോകത്തിൽ നിന്നും അനവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ നിത്യ തുർക്കിഷ് നീലയിലുള്ള ലെഹെങ്കയിലാണ് പ്രെത്യക്ഷപ്പെട്ടിട്ടുള്ളത്. സ്വയംവര സിൽക്സിനു വേണ്ടി പകർത്തിയ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിംഗായി മാറിയിരിക്കുന്നത്.

ലെഹങ്കയിൽ തിളങ്ങി നിത്യ ദാസ്..! ശ്രദ്ധ നേടി താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട്..! Read More »

മുന്നോട്ട് മുന്നോട്ട്…! പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് ഗായത്രി സുരേഷ്..!

തൃശൂർക്കാരുടെ സ്വന്തം അഭിനയത്രിയാണ് ഗായത്രി ആർ സുരേഷ്. അഭിനയത്തിൽ മാത്രമല്ല ഭാക്ഷയിലും തൃശൂർക്കാരുടെ രീതിയിലാക്കിയ നടിയാണ് ഗായത്രി. ഫാഷൻ രംഗത്തിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. മോഡലിംഗ് മേഖലയിൽ തന്നെ ഒരുപാട് പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ഗായത്രിയ്ക്ക് ലഭിച്ചിട്ടുണ്ട്.

2015ൽ കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമാക്കി റിലീസ് ചെയ്ത ജമ്‌നാപ്യാരി എന്ന സിനിമയിൽ പാർവതി വേഷമായിരുന്നു ഗായത്രി കൈകാര്യം ചെയ്തത്. ആദ്യ ചിത്രത്തിൽ മികച്ച പിന്തുണയായിരുന്നു ഗായത്രി ആർ സുരേഷിനു ലഭിച്ചത്. സിനിമയിൽ സ്വന്തം നാടൻ ഭാക്ഷയിലാണ് ഗായത്രി അവതരിപ്പിച്ചത്. അതുകൊണ്ട് വളരെ പെട്ടെന്ന് മലയാളികളെ ആകർഷിക്കാൻ കഴിഞ്ഞു.

നിലവിൽ ചെന്നൈയിലെ ആർബിഎസിലാണ് ഗായത്രി ജോലി ചെയ്യുന്നത്. ഒരേമുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്‌ എന്നീ പടങ്ങളിൽ അഭിനയിക്കാൻ ഭാഗ്യം കിട്ടി. കഴിഞ്ഞ ദിവസമായിരുന്നു ഗായത്രിക്കെതിരെ ആരോപണങ്ങൾ പ്രേഷകർ ഉണയിച്ചത്. സുഹൃത്തുമായി വാഹനത്തിൽ പോയപ്പോൾ ഉണ്ടായ പ്രശനങ്ങൾ സോഷ്യൽ മീഡിയയിൽ എങ്ങും തരംഗമായിരുന്നു.

അതിന്റെ ഭാഗമായി ഒരുപാട് ആരോപണമായിരുന്നു തനിക്കെതിരെ ഉണ്ടായിരുന്നത്. എന്നാൽ ഗായത്രി അതിനെല്ലാം ധൈര്യപൂർവമായിരുന്നു നേരിട്ടത്. ഇൻസ്റ്റാഗ്രാം ലൈവിലൂടെ വെക്തമായ മറുപടിയും നടി നൽകാൻ മറന്നില്ല. ഇൻസ്റ്റാഗ്രാമിൽ എപ്പോഴും വൈറലാവുന്നത് താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ്. ഷർട്ടിൽ അതിഗംഭീരമായ ലുക്കിൽ പ്രെത്യക്ഷപ്പെട്ട ഗായത്രിയെ ഇരുകൈകൾ നീട്ടിയായിരുന്നു ആരാധകർ സ്വീകരിച്ചത്. നിമിഷ നേരം കൊണ്ട് ഒട്ടനവധി ലൈക്‌സും കമന്റ്‌സുമാണ് ഗായത്രിയുടെ പോസ്റ്റിനു ലഭിച്ചത്.

മുന്നോട്ട് മുന്നോട്ട്…! പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് ഗായത്രി സുരേഷ്..! Read More »

Scroll to Top