
തെന്നിന്ത്യയിൽ വലിയ ട്രെൻഡായി മാറിയ തമിഴ് ചിത്രമായിരുന്നു നവാഗത സംവിധായകരായ പുഷ്കർ- ഗായത്രി ടീം ഒരുക്കിയ വിക്രം വേദ. പ്രശസ്ത തമിഴ് താരങ്ങളായ മാധവൻ, മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്ത ഈ ചിത്രം അഞ്ചു വർഷം മുൻപാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് പ്രദർശനത്തിന് എത്തുകയാണ്. തമിഴ് ചിത്രം ഒരുക്കിയ സംവിധായകരായ പുഷ്കർ- ഗായത്രി ടീം തന്നെയാണ് ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്കും ഒരുക്കുന്നത്. ഹിന്ദി പതിപ്പിൽ…

സുധീർ വർമ്മ സംവിധാനം ചെയ്ത് നിവേദ തോമസ്, റെജീന കസാൻഡ്ര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് സാകിനി ഡാകിനി . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ആക്ഷൻ കോമഡി ചിത്രം 2017 ൽ പുറത്തിറങ്ങിയ മിഡ്നൈറ്റ് റണ്ണേഴ്സ് എന്ന കൊറിയൻ ചിത്രത്തിന്റെ റിമേക്കാണ്. ചിത്രത്തിൽ ശാലിനി എന്ന കഥാപാത്രമായി നിവേദയും ദാമിനി എന്ന കഥാപാത്രമായി റെജീനയും വേഷമിടുന്നു. രസകരമായ നർമ്മ രംഗങ്ങളും കിടിലൻ ആക്ഷൻ രംഗങ്ങളും നിറഞ്ഞ…

മലയാളത്തിലെ ശ്രദ്ധേയ സംവിധായകൻ വിനയന്റെ ഏറ്റവും പുതിയ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ട് പ്രദർശനത്തിന് എത്തുകയാണ്. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചരിത്ര ചിത്രം സെപ്റ്റംബർ എട്ടിന് ഓണം റിലീസായാണ് എത്തുന്നത് . യുവ താരം സിജു വിൽസൺ ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. നേരത്തെ തന്നെ പുറത്തുവന്ന ഈ ചിത്രത്തിന്റെ ട്രൈലെർ, ടീസർ, മേക്കിങ് വീഡിയോ എന്നിവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ വീഡിയോ സോങ് പുറത്തു…

തിയറ്ററുകളിൽ ഗംഭീര വിജയമാണ് തല്ലുമാല എന്ന ചിത്രം കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. ഖാലിദ് റഹ്മാന്റെ സംവിധാന മികവിൽ ഒരുങ്ങിയ ഈ ചിത്രം ഓഗസ്റ്റ് 12 ന് ആണ് ആഗോള തലത്തിൽ റിലീസ് ചെയ്തത്. ചിത്രത്തിൽ നായകനായി എത്തിയിരിക്കുന്നത് മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസ് ആണ് . ഒരുകോമഡി ആക്ഷൻ ചിത്രമായ തല്ലുമാല രണ്ടാം ദിനം തന്നെ 15 കോടിയിലേറെ കളക്ഷനാണ് നേടിയത്. ഇപ്പോഴിതാ തല്ലുമാലയിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ചക്കര ചുണ്ടിൽ എന്ന ഗാനത്തിന്റെ വീഡിയോ…

കുടുക്ക് 2025 എന്ന വരാനിരിക്കുന്ന മലയാള ചിത്രം മനോഹരമായ ഗാനങ്ങളാൽ സമ്പന്നമാണ് . സിദ്ദ് ശ്രീറാം ആലപിച്ച മാരൻ എന്ന റൊമാന്റിക് ഗാനവും, റീൽസുകളിൽ ട്രെൻഡിംഗ് ആയി മാറിയ തെയ്തക ഗാനവും പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ച ഓളം ചെറുതൊന്നുമല്ല. ഗാനങ്ങൾ മാത്രമല്ല ചിത്രത്തിന്റെ ട്രെയിലറും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിക്കുന്നുണ്ട് . കൃഷ്ണ ശങ്കറും ദുർഗ കൃഷ്ണയും ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത് . ഒരു റൊമാന്റിക് ചിത്രമായിരിക്കും കുടുക്ക് 2025 എന്ന പ്രേക്ഷക കാഴ്ചപ്പാടിനെ മാറ്റി…

മലയാളത്തിലെ ശ്രദ്ധേയ നടനായ ജോജു ജോർജിനെ നായകനാക്കി നവാഗത സംവിധായകൻ സൻഫീർ കെ ഒരുക്കുന്ന ഒരു ആക്ഷേപ ഹാസ്യ ചിത്രമാണ് പീസ്. ഈ ചിത്രത്തിന്റെ രണ്ടാം ട്രൈലർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ആഗസ്റ്റ് 26 ന് ആണ് ഈ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ജോജുവിന്റെ വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെയാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. കാർലോസ് എന്ന ഡെലിവറി ബോയ് ആയാണ് അദ്ദേഹം ഈ ചിത്രത്തിൽ വേഷമിടുന്നത്. നടി ആശ ശരത്താണ് ജോജുവിന്റെ…

ഓഗസ്റ്റ് പതിനെട്ടിന് തിയറ്ററുകളിൽ എത്തിയ ലാൽ ജോസ് ചിത്രമാണ് സോളമന്റെ തേനീച്ചകൾ . നടൻ ജോജു ജോര്‍ജ്ജ് ആണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് . ഈ ചിത്രത്തിലെ ട്രൈലറും ഒരു ഗാനവും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു . ഇപ്പോഴിതാ ഈ ചിത്രത്തിലെ മറ്റൊരു ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ആനന്ദമോ എന്ന ഗാനത്തിന്റെ വീഡിയോ ആണ് മനോരമ മ്യൂസിക് സോങ്സ് എന്ന ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. മനോഹരമായ ഈ പ്രണയ ഗാനത്തിൽ നായികാ…

മലയാളത്തിലെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് പതിപ്പാണ് ഗോഡ്ഫാദർ. മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. തെലുങ്കിൽ മോഹൻ രാജ ഒരുക്കുന്ന ഈ ചിത്രത്തിൽ മെഗാസ്റ്റാർ ചിരഞ്ജീവി ആണ് നായകനായി എത്തുന്നത്. ഇപ്പോഴിതാ ഗോഡ് ഫാദറിന്റെ പുതിയ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഗംഭീര പ്രകടനം ആണ് ആദ്യാവസാനം വരെ ഈ ടീസറിൽ നിറഞ്ഞു നിൽക്കുന്നത്. ചിത്രത്തിൽ നടൻ സൽമാൻ ഖാൻ അതിഥി താരമായെത്തുണ്ട്. അദ്ദേഹത്തെയും ഈ ടീസറിൽ…

മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയെടുത്ത മലയാളി താരം നടി അപർണ ബാലമുരളി നായികയായി എത്തുന്ന പുതിയ ചിത്രമാണ് ഇനി ഉത്തരം. ഈ ഡ്രാമ ചിത്രം അണിയിച്ചൊരുക്കുന്നത് സുധീഷ് രാമചന്ദ്രൻ ആണ്. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ഒരു ദൂരൂഹത ഒളിപ്പിച്ചു കൊണ്ടാണ് ഈ ചിത്രം ഒരുക്കുന്നതെന്ന് ഈ ടീസറിൽ നിന്ന് മനസ്സിലാക്കാം . കൊലപാതകം, പോലീസ് അന്വേഷണം , മീഡിയ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി കൊണ്ടാണ്…

ആറാട്ടുപ്പുഴ വേലായുധപണിക്കർ എന്ന നവോത്ഥാന നായകന്റെ ജീവിത കഥയെ മുൻ നിർത്തി സംവിധായകൻ വിനയൻ അണിയിച്ചൊരുക്കുന്ന ബ്രാഹ്മാണ്ഡ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട് . സിജു വിൽസൺ നായകനായി എത്തുന്ന ഈ ചിത്രം ഓണം റിലീസായാണ് എത്തുന്നത്. ഇപ്പോൾ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു യഥാർത്ഥ കഥയെ ആസ്പതമാക്കിയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത് . താഴ്ന്ന ജാതിക്കാർ അനുഭവിച്ച ക്രൂരതകളാണ് ഈ ചിത്രം പറയുന്നതെന്ന് ട്രൈലറിൽ നിന്നും മനസ്സിലാക്കാം. അക്കാലത്ത് താഴ്ന്ന വർഗ്ഗക്കാർക്ക് അമ്പലങ്ങളിൽ…