2024ലെ ആദ്യ ഹിറ്റ് ചലച്ചിത്രം ; ഓസ്‌ലർ സക്സസ് ടീസർ കാണാം..
ഒരിടവേളയ്ക്ക് ശേഷം ജയറാം പ്രധാന കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ സിനിമയായിരുന്നു ഓസ്‌ലർ. ജയറാം ഈ സിനിമയിലൂടെ ശക്തമായ തിരിച്ചു വരവായിരുന്നു നടത്തിയത്. അതിനാൽ തന്നെ മികച്ച പ്രേക്ഷക പ്രതീകരണം സിനിമ പ്രേമികളുടെ ഭാഗത്ത് നിന്നും ആരാധകരുടെ ഭാഗത്ത് നിന്നും സിനിമയ്ക്കും ജയറാമിനും ലഭിച്ചു. ഒരു സിനിമ പ്രേമിക്ക് വേണ്ട രീതിയിലാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് ചലച്ചിത്രം ഒരുക്കിരിക്കുന്നത്.
കൂടതെ മമ്മൂട്ടിയുടെ അതിഥി വേഷം കൂടിയായപ്പോൾ സിനിമയ്ക്ക് ഗംഭീര വരവേൽപ്പായിരുന്നു ലഭിച്ചത്. മമ്മൂട്ടി ചെറിയ കഥാപാത്രമാണ് കൈകാര്യം ചെയുന്നുവെങ്കിലും മികച്ച രീതിയിൽ ചെയ്തുവെക്കാൻ മമ്മൂട്ടി എന്ന നടന് സാധിച്ചു. ഈ സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് 2024ലെ ആദ്യ ഹിറ്റ് സിനിമ എന്ന പദവി. തീയേറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ അണിയറ പ്രവർത്തകർ സിനിമയുടെ സക്സസ് ടീസർ റിലീസ് ചെയ്തിരിക്കുകയാണ്.
സിനിമയിലെ പ്രധാന രംഗങ്ങൾ മാത്രം കോർത്തിണക്കിയാണ് അണിയറ പ്രവർത്തകർ സക്സസ് ടീസർ യൂട്യൂബ് എന്ന പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്തത്. ഇതിൽ തന്നെ മമ്മൂട്ടിയുടെ മാസ്സ് ഡയലോഗം , അദ്ദേഹത്തിന്റെ എൻട്രിയും ഉൾപ്പെടുത്തിട്ടുണ്ടെന്നതാണ് ഏറ്റവും വലിയ പ്രേത്യകത. അനേകം പേരാണ് ഓസ്ലർ സിനിമയെ പുകഴ്ത്തി കൊണ്ട് ഇപ്പോൾ രംഗത്തെത്തിരിക്കുന്നത്. ടീസർ റിലീസായി നിമിഷ നേരം കൊണ്ട് തന്നെ ടീസറിനു ആയിരക്കമ് കണക്കിന് ലൈക്സം, കമന്റ്സം, കാണികളെയുമാണ് ലഭിച്ചത്.
ജയറാം പ്രധാന വേഷത്തിലും മമ്മൂട്ടി അതിഥി വേഷത്തിലും എത്തുമ്പോൾ അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അന്വേഷര രാജൻ, ദർശന നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദുകുമാർ, അസീം ജമാൽ, ആര്യ സലിം തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്.
2024ലെ ആദ്യ ഹിറ്റ് ചലച്ചിത്രം ; ഓസ്‌ലർ സക്സസ് ടീസർ കാണാം.. Read More »