മലയാളത്തിന്റെ ഒരു ശ്രദ്ധേയ യുവ താരനിര അണിനിരക്കുന്ന പുത്തൻ ചിത്രമാണ് ഖജരാഹോ ഡ്രീംസ്. ഒരു റോഡ് മൂവിയായി അണിയിച്ചെടുക്കുന്ന ഈ ചിത്രത്തിൻറെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ വളരെയധികം ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയായി ഇപ്പോഴിതാ ഖജരാഹോ ഡ്രീംസിന്റെ ഒഫീഷ്യൽ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് 2 മിനിറ്റ് ദൈർഘ്യമുള്ള ടീസർ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. മനോജ് വാസുദേവ് അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ അർജുൻ അശോകൻ , ഷറഫുദ്ദീൻ, ശ്രീനാഥ്…