ശ്രദ്ധ നേടി അർജുൻ അശോകൻ , ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി എന്നിവർ ഒന്നിക്കുന്ന ഖജരാഹോ ഡ്രീംസ്.. ടീസർ കാണാം..
മലയാളത്തിന്റെ ഒരു ശ്രദ്ധേയ യുവ താരനിര അണിനിരക്കുന്ന പുത്തൻ ചിത്രമാണ് ഖജരാഹോ ഡ്രീംസ്. ഒരു റോഡ് മൂവിയായി അണിയിച്ചെടുക്കുന്ന ഈ ചിത്രത്തിൻറെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ വളരെയധികം ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയായി ഇപ്പോഴിതാ ഖജരാഹോ ഡ്രീംസിന്റെ ഒഫീഷ്യൽ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് 2 മിനിറ്റ് ദൈർഘ്യമുള്ള ടീസർ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
മനോജ് വാസുദേവ് അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ അർജുൻ അശോകൻ , ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഇവരെ കൂടാതെ ധ്രുവൻ , അതിഥി രവി , ചന്തുനാഥ്, രാജ് അർജുൻ , വർഷാ വിശ്വനാഥ്, നയന സർവർ എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇപ്പോൾ പുറത്തിറങ്ങിയ ടീസർ വീഡിയോയ്ക്ക് പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മികച്ച ഒരു താരനിര അണിനിരക്കുന്നത് കൊണ്ട് തന്നെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും വർദ്ധിക്കുന്നുണ്ട്.
സേതു രചന നിർവഹിച്ച ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് എം കെ നാസർ ആണ് . ഗോപി സുന്ദർ ആണ് ചിത്രത്തിൻറെ സംഗീത സംവിധായകൻ. ഹരിനാരായണൻ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ തയ്യാറാക്കിയിട്ടുള്ളത്. പ്രദീപ് നായർ കാമറ ചലിപ്പിച്ച ഖജരാഹോ ഡ്രീംസിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ലിജോ പോൾ ആണ് . ഗുഡ്‌ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രം പുറത്തിറങ്ങുന്നത്. കോസ്റ്റ്യൂം – ഡിസൈനർ അരുൺ മനോഹർ , മേക്കപ്പ് – സജി കാട്ടാക്കട, പ്രൊജക്റ്റ് ഡിസൈനർ – ബാദുഷ, സ്റ്റിൽസ് – ശ്രീജിത്ത് .