Trailer

നായാട്ടുകാരനായി സൈജു കുറുപ്പ്.. പ്രേക്ഷകരെ രസിപ്പിച്ച് “പാപ്പച്ചൻ ഒളിവിലാണ്” ട്രൈലർ വീഡിയോ…

സൈജു കുറുപ്പിനെ നായകനാക്കി കൊണ്ട് നവാഗത സംവിധായകൻ സിന്റോ സണ്ണി ഒരുക്കുന്ന പുത്തൻ ചിത്രമാണ് പാപ്പച്ചൻ ഒളിവിലാണ്. ഇതിനോടകം പ്രേക്ഷകരിലേക്ക് ഈ ചിത്രത്തിന്റെ ടീസർ വീഡിയോയും ഗാന വീഡിയോയും എത്തിയിരുന്നു. അവയ്ക്കെല്ലാം വൻ സ്വീകാര്യതയും ലഭിച്ചിരുന്നു. മനോരമ മ്യൂസിക് സോങ്സ് യൂട്യൂബ് ചാനലിലൂടെ ഇപ്പോഴിതാ പാപ്പച്ചൻ ഒളിവിലാണ് ചിത്രത്തിന്റെ ട്രൈലർ വീഡിയോ കൂടി പങ്കുവച്ചിരിക്കുകയാണ് . രണ്ട് മിനുട്ട് ദൈർഘ്യമുള്ള ഈ ട്രൈലർ വീഡിയോയിൽ നിന്നും ഈ ചിത്രം മികച്ച ഒരു ഫാമിലി കോമഡി എന്റർടൈനർ ആണെന്ന് മനസ്സിലാക്കാം .

കുടുംബ പ്രേക്ഷകർക്ക് ഇരു കൈയ്യും നീട്ടി സ്വീകരിക്കാവുന്ന ചിത്രമാണിത്. ചിത്രത്തിലെ പാപ്പച്ചൻ എന്ന ടൈറ്റിൽ റോൾ ചെയ്യുന്നത് സൈജു കുറുപ്പാണ്. ഈ കഥാപാത്രത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഈ സിനിമയിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത് ദർശന , ശ്രിന്ദ , അജു വർഗ്ഗീസ് , വിജയരാഘവൻ , ജഗദീഷ് , പ്രശാന്ത് അലക്സാണ്ടർ , കോട്ടയം നസീർ എന്നിവരാണ് .

പാപ്പച്ചൻ ഒളിവിലാണ് ചിത്രത്തിന്റെ രചയിതാവ് സംവിധായകൻ സിന്റോ തന്നെയാണ്. തോമസ് തിരുവല്ല നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ശ്രീജിത്ത് നായരാണ്. രതിൻ രാധാകൃഷ്ണനാണ് എഡിറ്റർ . ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ ഔസേപ്പച്ചനാണ്. ഇതിലെ ഗാനങ്ങൾ തയ്യാറാക്കിയത് വി കെ ഹരിനാരായണനും സിന്റോയും ഒന്നിച്ചാണ്.

ഈ കേസ് എങ്ങനെ എങ്കിലും തെളിക്കണെ സാറേ…! പ്രേക്ഷക ശ്രദ്ധ നേടിയ “കിർക്കൻ” ട്രൈലർ കാണാം..

സലിം കുമാർ, ജോണി ആന്റണി, അപ്പാനി ശരത്ത്, മല്ബൂൽ സൽമാൻ, കനി, വിജയരാഘവൻ, അനാർക്കലി മർക്കാർ, ജാനകി മേനോൻ, മീര വാസുദേവൻ, ശീതൾ ശ്യാം എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ് കീർക്കൻ. ഇപ്പോൾ ഇതാ സിനിമയുടെ ട്രൈലെറാണ് അണിയറ പ്രവർത്തകർ യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. മനോരമ മ്യൂസിക്ക് എന്ന യൂട്യൂബ് ചാനൽ വഴിയാണ് ട്രൈലെർ വീഡിയോ പങ്കുവെച്ചത്.

ത്രില്ലർ തരത്തിലുള്ള കഥയാണ് ട്രൈലെർ കാണുമ്പോൾ ഒരു വീഡിയോ പ്രേഷകന് മനസ്സിലാവുന്നത്. ജൂലൈ 21നാണ് കിർക്കൻ സിനിമ പ്രേഷകരുടെ മുന്നിൽ എത്താൻ പോകുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാക്ഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് സ്ത്രീ പ്രാധാന്യമുള്ള ചലച്ചിത്രം മോളിവുഡ് ഇൻഡസ്ട്രിയിൽ എത്താൻ പോകുന്നത്.

ഏറെ നിഗൂനഡകൾ നിറഞ്ഞ ഒരു ക്രൈം ത്രില്ലെർ സിനിമയാണ് പ്രേഷകരുടെ മുന്നിൽ പ്രേത്യേക്ഷപ്പെടാൻ പോകുന്നത്. പുതിയ ഒരു അനുഭവമായിരിക്കും ഈ സിനിമ പ്രേഷകർക്ക് സമ്മാനിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. മാമ്പ്ര ബാനറിൽ മാത്യു മാമ്പ്രയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

ഓൾ മീഡിയയിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അജിത് നായർ, ബിന്ദിയ അജീഷ്, രമ്യ ജോഷ് തുടങ്ങിയവരാണ് ചലച്ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ആർ ജെ അജീഷ് സാരംഗി, ജ്യോതിഷ് കാശി, സാഗർ ഭാരതീയം എന്നിവരുടെ വരികൾക്ക് മണികണ്ഠൻ അയ്യപ്പനാണ് സംഗീതം ചെയ്യുന്നത്. എന്തായാലും മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ക്രൈം ത്രില്ലെർ സിനിമയാകുമെന്നാണ് സിനിമ പ്രേഷകരുടെ വിലയിരുത്തൽ.

എന്നെ തേക്കാൻ ആണോ നിൻ്റെ പ്ലാൻ.. പ്രേക്ഷക ശ്രദ്ധ നേടിയ കൊറോണ ധവാൻ ട്രൈലർ കാണാം..

മലയാളി പ്രേഷകർ ഏറെ കാത്തിരിപ്പോടെ കാത്തിരിക്കുന്ന മലയാള സിനിമയായ കൊറോണ ധവാനിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. ലുക്ക് ആന്റണി, ശ്രീനാഥ്‌ ഭാസി, ജോണി ആന്റണി തുടങ്ങിയവർ പ്രധാന കഥാപാത്രത്തിലെത്തുന്ന ഈ സിനിമയെ മലയാളികൾ ഇരുകൈകൾ നീട്ടിയാണ് സ്വീകരിക്കാൻ പോകുന്നത്. ട്രൈലെറിനു മികച്ച അഭിപ്രായങ്ങളാണ് നിലവിൽ ലഭിച്ചോണ്ടിരിക്കുന്നത്. ആനത്തടം എന്ന ഗ്രാമത്തിലെ ഒരു കൂട്ടം മദ്യം ഇഷ്ടപ്പെടുന്ന ആളുകൾ കൊറോണയ്ക്ക് ശേഷം അവരുടെ ജീവിതത്തിൽ നടക്കുന്ന മാറ്റങ്ങളാണ് സിനിമയിൽ ഉടനീളം കാണിക്കുന്നത്.

സംവിധായകൻ സിസി ഹാസ്യ രൂപേനയാണ് സിനിമ ഒരുക്കിരിക്കുന്നത്. കോവിഡ് കാലത്ത് മലയാളികൾ അടക്കമുള്ള ആളുകൾ നേരിടേണ്ടി വന്നിട്ടുള്ള പ്രശ്നങ്ങൾ തുറന്നു കാണിക്കുന്ന സിനിമയാണ് ട്രൈലെർ കാണുമ്പോൾ ഓരോ സിനിമ പ്രേമികൾക്കും മനസിലാവുന്നത്. ഹാസ്യ രംഗങ്ങൾ ഉള്ളത് പോലെ ഒരുപാട് പ്രണയ രംഗങ്ങളും സിനിമയിൽ കാണാൻ സാധിക്കും.

ജെയിംസ് ആൻഡ് ജെറോം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെയിംസും ജെറോമും ഒന്നിച്ചാണ് സിനിമ നിർമ്മിക്കുന്നത്. സിനിമയുടെ രചന കൈകാര്യം ചെയ്തിരിക്കുന്നത് സുജയ് മോഹൻരാജാണ്. കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ലുക്ക്മാൻ, ശ്രീനാഥ്‌ ഭാസി എന്നിവർ കൂടാതെ ജോണി ആന്റണി, ഇർഷാദ് അലി, ബിറ്റോ, ശ്രുതി ജയൻ, ഉണ്ണി നായർ സിനോജ് അങ്കമാലി, ധർമജൻ ബോൾഗാട്ടി തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

റിജോ ജോസഫ് സംഗീതം ഇരിക്കുമ്പോൾ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ബിബിൻ അശോകാണ്. പ്രൊഡക്ഷൻ കൺട്രോളറായി എത്തുന്നത് ജിനു പി കെയാണ്. അജീഷ് ആനന്ദ് ആണ് എഡിഷൻ വിഭാഗം കൈകാര്യം ചെയ്തിട്ടുള്ളത്. എന്തായാലും ചലച്ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

മാക്സിമം ഫൈവ് ഡേയ്സ് അതിനുള്ളിൽ തനിക്ക് തൊലിക്കാൻ പറ്റിയില്ലെങ്കിൽ കേസ് ക്രൈം ബ്രാഞ്ചിന് വിടും..! വിനീത് ശ്രീനിവാസൻ ചിത്രം കുറുക്കൻ ട്രൈലർ കാണാം..

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ശ്രീനിവാസൻ എത്തുന്ന പുതിയ സിനിമയാണ് കുറുക്കൻ. ഈ സിനിമയിലെ ഏറ്റവും വലിയ പ്രേത്യേകത എന്തെന്നാൽ ശ്രീനിവാസനും അദ്ദേഹത്തിന്റെ മകനുമായ വിനീത് ശ്രീനിവാസനും ഒന്നിച്ചെത്തുന്ന സിനിമ കൂടിയാണ് കുറുക്കൻ. അതുകൊണ്ട് തന്നെ മലയാള സിനിമ പ്രേമികൾ ഏറെ ആകാംഷയോടെയാണ് സിനിമയെ നോക്കി കാണുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി കൊണ്ടിരിക്കുന്നത് കുറുക്കൻ എന്ന സിനിമയുടെ ട്രൈലെറാണ്.

കോടതികളിൽ സ്ഥിരമായി കള്ളസാക്ഷി പറയാൻ എത്തുന്ന കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. അതേസമയം എസ് ഐയുടെ വേഷത്തിലാണ് വിനീത് ശ്രീനിവാസൻ സിനിമയിലെത്തുന്നത്. ഇരുവരും കൂടാതെ ഷൈൻ ടോം ചാക്കോ അടക്കമുള്ള പ്രധാന കഥാപാത്രങ്ങളും ഈ ചലച്ചിത്രത്തിൽ ശ്രെദ്ധയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 2.05 മിനിറ്റ് അടങ്ങിയ ഒരു ട്രൈലെറാണ് അണിയറ പ്രവർത്തകർ യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്.

നവാഗതനായ ജയലാൽ ദിവാകരനാണ് കുറുക്കൻ എന്ന സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമ്മിക്കുന്ന സിനിമയിൽ സുധീർ കരമന, ദിലീപ് മേനോൻ, ശ്രീകാന്ത് മുരളി, അശ്വന്ത്‌ ലാൽ, ജോജി ജോൺ, ബാലാജി ശർമ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി, ആസീസ് നെടുമങ്ങാട്, ഗൗരി നന്ദ, അഞ്ജലി തുടങ്ങിയവരും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്.

മനോജ്‌ റാംസിംഗ് തിരക്കഥ നിർവഹിക്കുമ്പോൾ ചായഗ്രഹണം ഒരുക്കുന്നത് ജിബു ജേക്കബാണ്. മനു മൻജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജയാണ് സംഗീതം പകർന്നത്. എന്തായാലും അച്ഛനും മകനും ഒന്നിച്ചെത്തുന്ന സിനിമയിൽ ആരാധകർ ഏറെ ആവേശത്തോടെയാണ് നോക്കി കാണുന്നത്.

എം എസ് ധോണി നിർമ്മിക്കുന്ന ആദ്യ സിനിമ എൽ ജി എം.. പ്രേക്ഷക ശ്രദ്ധ നേടിയ ട്രൈലർ കാണാം..

ധോണി എന്റർടൈൻമെന്റ്സ് ബാനറിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻ എം എസ് ധോണിയുടെ ഭാര്യ സാക്ഷി സിംഗ് ധോണി നിർമ്മിക്കുന്ന പുതിയ ചലച്ചിത്രമാണ് എൽ എം ജി. ഇപ്പോൾ ഇതാ സിനിമയുടെ ട്രൈലെറാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. രമേശ്‌ തമിൽമണിയുടെ സംവിധാനത്തിലാണ് സിനിമ പ്രേഷകർക്ക് മുന്നിൽ ഒരുങ്ങാൻ പോകുന്നത്. മലയാള നടി ഇവാന, ഹരീഷ് കല്യാൺ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്.

ഇവർക്ക് പുറമെ മലയാളികളുടെ പ്രിയ താരം നാദിയ മൊയ്തു, ആർ ജെ വിജയ്, യോഗി ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി സിനിമയിൽ എത്തുന്നുണ്ട്. എൽജിഎം ഓഡിയോ ലാഞ്ചിങിനു ധോണിയും അദ്ദേഹത്തിന്റെ ഭാര്യയുമായ സാക്ഷി ധോണിയും പങ്കെടുത്തിരുന്നു. നിലവിൽ ധോണി ഭാര്യയുടെ കൂടെ ചെന്നൈയിലാണ് താമസം. ട്രൈലെർ ലോഞ്ചിനിടയിൽ താരം തന്റെ പ്രതികരണവും അറിയിച്ചിരുന്നു.

ധോണി പറഞ്ഞത് ഇങ്ങനെ “എന്റെ ടെസ്റ്റ്‌ ക്രിക്കറ്റ്‌ നടന്നത് ചെന്നൈയിൽ വെച്ചാണ്. ടെസ്റ്റിൽ ഞാൻ ഏറ്റവും കൂടുതൽ റൺ നേടിയത് ചെന്നൈയിൽ വെച്ചിട്ടായിരുന്നു. ഇപ്പോൾ ഇതാ ഞാൻ ആദ്യമായി നിർമ്മിക്കുന്ന ചലച്ചിത്രവും തമിഴിലാണ്. ചെന്നൈ എന്ന സ്ഥലം എനിക്ക് ഒരുപാട് ഓർമ്മകൾ സമ്മാനിച്ചതാണ്.

ഒരുപാട് നാളായി ഞാൻ ഇവിടെയാണ് ജീവിക്കുന്നത്. ഈ നാട് എന്നെ ഇതിനോടകം തന്നെ ദത്തെടുത്തു കഴിഞ്ഞു” എന്നാണ് എം എസ് ധോണി പറഞ്ഞത്. ഈ ജൂലൈയിൽ ഈ സിനിമ തീയേറ്ററുകളിൽ എത്തുമെന്നാണ് എം എസ് ധോണി കുറിച്ചത്. എന്തായാലും അദ്ദേഹത്തിന്റെ ആദ്യ നിർമ്മാണത്തിൽ എത്തുന്ന സിനിമയ്ക്ക് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്.

ഭഗവാൻ ശിവനായി അക്ഷയ് കുമാർ…! പ്രേക്ഷക ശ്രദ്ധ നേടിയ ഓ മൈ ഗോഡ് 2 ട്രൈലർ കാണാം…

അക്ഷയ് കുമാർ നായകനാകുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് ഒഎംജി 2വിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. മുമ്പ് റിപ്പോർട്ട്‌ വന്നിരുന്നത് ഡയറക്റ്റ് ഒടിടി റിലീസ് ചെയ്യുമെന്നാണ്. എന്നാൽ അതിനു ശേഷം നിർമ്മാതാക്കൾ തന്നെ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചത്. ഓഗസ്റ്റ് 11നാണ് സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഉമേഷ്‌ ശുക്ലയുടെ സംവിധാനത്തിൽ 2012ൽ റിലീസ് ചെയ്ത ചലച്ചിത്രമായിരുന്നു ഒഎംജി – ഒ മൈ ഗോഡിന്റെ രണ്ടാം ഭാഗമാണ് പുതിയ സിനിമ.

അമിത് റായ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ആഷേപ തരത്തിലാണ് സിനിമ ഒരുക്കിരിക്കുന്നത്. 2021 സെപ്റ്റംബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സിനിമയിൽ നായികയായി എത്തുന്നത് യാമി ഗൗതമാണ്. പങ്കജ് ത്രിപാഠിയാണ് സിനിമയിൽ മറ്റൊരു പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തിൽ നിന്നും വളരെ വ്യത്യസ്തമായതും രസകരമായ ചില രംഗങ്ങളായിരിക്കും രണ്ടാം ഭാഗത്തിൽ കാണാൻ കഴിയുന്നത്.

ആദ്യ ഭാഗത്തിൽ മതമായിരുന്നു വിഷയമെങ്കിൽ രണ്ടാം ഭാഗത്തിൽ വിദ്യാഭ്യാസമാണ് പ്രധാന വിഷയം. പരെഷ് റാവൽ പ്രധാന കഥാപാത്രമായും, ഭഗവാൻ കൃഷ്ണനായി അക്ഷയ് കുമറാണ് ആദ്യ ഭാഗത്തിൽ അഭിനയിച്ചപ്പോൾ രണ്ടാം ഭാഗത്തിൽ ഭഗവാൻ ശിവനായിട്ട് അക്ഷയ് കുമറാണ് അഭിനയിക്കുന്നത്.

ബോളിവുഡിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ വാരികൂട്ടിയ നടനാണ് അക്ഷയ് കുമാർ. താൻ അഭിനയിച്ച ഒട്ടുമിക്ക സിനിമകളും വളരെ പെട്ടെന്നാണ് ബോക്സോഫിസുകളിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. എന്നാൽ കോവിഡിന് ശേഷം ആകെ ഒരു സിനിമ മാത്രമാണ് വിജയം കാണാൻ കഴിഞ്ഞത്. ആകെ വിജയം കണ്ടത് രോഹിത് ഷെട്ടിയുടെ സൂര്യവൻശിയായിരുന്നു. എന്തായാലും അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ബോളിവുഡ് സിനിമ പ്രേമികൾ.

അവളെ നിനക്ക് ഇഷ്ടപ്പെടാൻ എന്താണ് കാരണം..! പ്രേക്ഷക ശ്രദ്ധ നേടിയ ഭഗവാൻ ദാസന്റെ രാമരാജ്യം.. ട്രൈലർ കാണാം..

അക്ഷയ് രാധകൃഷ്ണൻ, നന്ദന രാജൻ, ടി ജി രവി, ഇർഷാദ് അലി എന്നിവർ പ്രധാന കഥാപാത്രത്തിലെത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് ഭഗവാൻ ദാസന്റെ രാമരാജ്യം. ഇപ്പോൾ ഇതാ ടീസറുടെ ഔദ്യോഗിക ടീസറാണ് യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. റോബിൻ റീൽസ് പ്രൊഡക്ഷൻ ബാനറിൽ റെയ്സൺ കല്ലട നിർമ്മിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഭഗവാൻ ദാസന്റെ രാമരാജ്യം. റഷീദ് പറമ്പിലാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ഒരുപാട് ഹ്വസ ചിത്രങ്ങളിൽ സംവിധാനം നിർവഹിച്ച ഒരു വ്യക്തി കൂടിയാണ് റഷീദ് പറമ്പിൽ.

കഥയും തിരക്കഥയും ഫെബിൻ സിദ്ധാർത്ഥനാണ് തയ്യാറാക്കിരിക്കുന്നത്. പ്രശാന്ത് മുരളി, മണികണ്ഠൻ പട്ടാമ്പി, വശിഷ്ട് വാസു, റോഷ്‌ന ആൻ റോയ്, നിയാസ് ബക്കർ, വരുൺ ധാര, വിനോദ് തോമസ് തുടങ്ങിയവർ പ്രധാന കഥാപാത്രത്തിൽ അഭിനയിക്കുന്നുണ്ട്.

രാഷ്‌ട്രീയ ജാതി മതത്തിനെതിരെ വിരൽ ചൂടുന്ന തരത്തിലാണ് സിനിമയുടെ കഥ. ചലച്ചിത്രത്തിന്റെ സംഗീതം തയ്യാറാക്കിയത് വിഷ്ണു ശിവശങ്കറാണ്. കെ ആർ മിഥുൻ എഡിറ്റിംഗ് കൈകാര്യം ചെയ്യുമ്പോൾ ജിജോയ് ജോർജാണ് ലിറിക്സ് ഒരുക്കിയത്. രാജീവ്‌ പിള്ളത്ത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, പ്രൊഡക്ഷൻ കൺട്രോളർ രജീഷ് പത്തംകുളം, ആർട്ട് ഡയറക്ടർ സജി കോടനാട്, ഫെബിന ജബ്ബാർ കോസ്റ്റും, നരസിംഹ സ്വാമി മേക്കപ്പും, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ വിശാൽ വിശ്വനാദ് എന്നിവരാണ് അണിയറ പ്രവർത്തകരായി ഉള്ളത്.

ഇത്തരം സിനിമകൾക്ക് വേണ്ടിയാണ് മലയാള സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. ഇത്തരം സിനിമകൾ തീയേറ്ററുകളിൽ റിലീസ് ചെയ്യുമ്പോൾ മികച്ച വിജയം തന്നെ കൈവരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല എന്നതാണ് സത്യം. എന്തായാലും മലയാളികൾ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്.

നിൻ്റെയൊക്കെ യഥാർത്ഥ സ്നേഹം ആണെങ്കിലെ.. എന്നെ പോലെ കൂടേ ഇറങ്ങി പൂവ വേണ്ടത്..! പ്രേക്ഷക ശ്രദ്ധ നേടിയ പദ്മിനി ട്രൈലർ കാണാം..

മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനെ നായകനാക്കിക്കൊണ്ട് സംവിധായകൻ സെന്ന ഹെഗ്ഡെ അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് പദ്മിനി. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ ചെയ്തുകൊണ്ട് മലയാളി പ്രേക്ഷകർ ഹൃദയങ്ങളിൽ ഇടം നേടിയ സംവിധായകനാണ് സെന്ന ഹെഗ്ഡെ. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ പദ്മിനിയുടെ ടീസർ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പൊൾ ചിത്രത്തിൻ്റെ ഓഫീഷ്യൽ ട്രൈലർ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്..

ഇതിനോടകം തന്നെ നിരവധി പേരാണ് ചിത്രത്തിൻ്റെ ട്രൈലർ വീഡിയോ കണ്ട് കഴിഞ്ഞത്. ഒരു കോളേജ് അധ്യാപകൻ്റെ വേഷത്തിൽ ആണ് പദ്മിനിയിൽ നടൻ കുഞ്ചാക്കോ ബോബൻ എത്തുന്നത് . റൊമാൻസിനും കോമിഡിയ്ക്കും ഒപ്പം ആക്ഷനും പ്രാധാന്യം നൽകിയാണ ചിത്രം ഒരുക്കുന്നത് .

പദ്മിനി യിൽ കുഞ്ചാക്കോ ബോബൻ, മഡോണ എന്നിവരെ കൂടാതെ അപർണ ബാലമുരളി , വിൻസി അലോഷ്യസ് , മാളവിക മേനോൻ , സജിൻ ചെറുകയിൽ , ഗണപതി, അൽത്താഫ് സലീം, ആനന്ദ് മന്മഥൻ, ഗോകുലൻ , സീമ ജി നായർ , ജെയിംസ് എലിയ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്യുന്നുണ്ട്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് പ്രശോഭ് കൃഷ്ണ, അഭിലാഷ് ജോർജ് , സുവിൻ കെ വർക്കി എന്നിവരാണ് .

പരസ്പരം കൊമ്പ് കോർത്ത് ആലിയയും റൺവീറും..!റോക്കി ഔർ റാണി കീ പ്രേം കഹാനി ട്രൈലർ കാണാം..

കരൺ ജോഹർ തൻറെ കരിയറിന്റെ 25ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം പ്രേക്ഷകർക്ക് മുൻപാകെ ഒരു ലവ് സ്റ്റോറിയുമായി എത്തിയിരിക്കുകയാണ്. റോക്കി ഔർ റാണി കീ പ്രേം കഹാനി എന്നാണ് ചിത്രത്തിൻറെ പേര്. ആലിയ ഭട്ടും രൺവീർ സിംഗും ആണ് ഈ ചിത്രത്തിലെ നായിക നായകന്മാരായി വേഷമിടുന്നത്. ജൂലൈ 28 മുതൽ തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്ന ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. ധർമ്മ പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ വീഡിയോ മണിക്കൂറുകൾകൊണ്ട് 34 ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.

റോക്കി ഔർ റാണി കീ പ്രേം കഹാനി ഒരു പക്കാ ലൗ സ്റ്റോറിയാണ് എന്നത് ഈ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. റോക്കി രൺധാവയായി രൺവീർ സിംഗും റാണി ചാറ്റർജിയായി ആലിയ ഭട്ടും വേഷമിടുന്നു. റോക്കിയും റാണിയും തങ്ങളുടെ പ്രണയ സാക്ഷാത്കാരത്തിനായി വിവാഹത്തിന് മുൻപ് തന്നെ തങ്ങളുടെ പങ്കാളിയുടെ കുടുംബത്തോടൊപ്പം പരസ്പരം മാറി താമസിക്കാൻ തീരുമാനിക്കുന്നു. തുടർന്നുള്ള രസകരമായ രംഗങ്ങളും ഇമോഷണൽ രംഗങ്ങളും എല്ലാം ആണ് ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മികച്ച ഒരു റൊമാൻറിക് കോമഡി ഫാമിലി ഡ്രാമ ചിത്രമായിരിക്കും ഇത് എന്നത് ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാക്കുന്നുണ്ട്.

ഇഷിത മൊയ്ത്ര, ശശാങ്ക് ഖൈതാൻ, സുമിത് റോയ് എന്നിവരാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത്. ധർമ്മ പ്രൊഡക്ഷൻസിന്റെയും വിയോ കോം 18 സ്റ്റുഡിയോസിന്റെയും ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാക്കൾ ഹീരോ യാഷ്, ജോഹർ , കരൺ ജോഹർ, അപൂർവ്വ മേത്ത എന്നിവരാണ് . മനുഷ് നന്ദൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നിതിൻ ബൈദ് ആണ് . പ്രീതമാണ് ചിത്രത്തിൻറെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ധർമേന്ദ്ര , ജയ ബച്ചൻ , ഷബാന ആസ്മി , ടോട്ട റോയ് ചൗധരി , റോണിത് റോയ്, ചുർണി ഗാംഗുലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ .

എനിക്ക് ഉറപ്പ് ആയടി.. എന്നെ പെടുത്തിയത അവര്..! പ്രേക്ഷകരെ മുൾമുനയിൽ നിർത്തി അഭ്യൂഹം..! ട്രൈലർ കാണാം..

അജ്മൽ അമീർ , രാഹുൽ മാധവ് എന്നി താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി നവാഗതനായ അഖിൽ ശ്രീനിവാസ് അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് അഭ്യൂഹം. ഈ മാസം പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന അഭ്യൂഹത്തിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഡിസീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ നിരവധി കാഴ്ചക്കാരെ നേടുകയും ഒപ്പം പ്രേക്ഷക പ്രശംസയും സ്വന്തമാക്കി ശ്രദ്ധ നേടുകയാണ്.

ഒരു ക്രൈം സസ്പെൻസ് ത്രില്ലർ പാറ്റേണിലാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത് എന്ന കാര്യം ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. ഒരു കേസിൽ അകപ്പെട്ടുപോയ തന്റെ പിതാവിനെ രക്ഷിക്കാൻ പരിശ്രമിക്കുന്ന മകനെയും അയാൾ നേരിടുന്ന ചില ജീവിത പ്രതിസന്ധികളെയും ആണ് ഈ ട്രെയിലർ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഒരു കേസിന്റെ ദുരൂഹതയെ ചൂണ്ടിക്കാട്ടി കൊണ്ടാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. ഏതായാലും അഭ്യൂഹത്തിന്റെ ട്രെയിലർ വീഡിയോയ്ക്ക് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. ഒപ്പം അജ്മലിന്റെ ഗംഭീര തിരിച്ചുവരവും പ്രേക്ഷകർ ഈ ചിത്രത്തിലൂടെ പ്രതീക്ഷിക്കുന്നു.

അജ്മൽ അമീർ , രാഹുൽ മാധവ് എന്നിവരെ കൂടാതെ കോട്ടയം നസീർ , ജാഫർ ഇടുക്കി, ആത്മീയ രാജൻ, മാളവിക മൽഹോത്ര, നന്ദു, ജോൺ കൈപ്പള്ളിൽ, ജെയിംസ് ഏലിയ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മൂവി വാഗൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് ജെയിംസ് മാത്യു, അനീഷ് ആൻറണി എന്നിവർ ചേർന്നാണ്. ആനന്ദ് രാധാകൃഷ്ണൻ , നൗഫൽ അബ്ദുള്ള എന്നിവരാണ് ഈ ചിത്രത്തിൻറെ രചയിതാക്കൾ . ഷമീർ ഗിബ്രാൻ , ബാല മുരുഗൻ എന്നിവർ ചേർന്ന് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നൗഫൽ അബ്ദുള്ള ആണ് .

Scroll to Top