
നവാഗതനായ നഹാസ് ഹിദായത്ത് അണിയിച്ചൊരുക്കുന്ന സൂപ്പർ ആക്ഷൻ ചിത്രമാണ് ആർ ഡി എക്സ്. ഓണത്തോടനുബന്ധിച്ച് പ്രദർശനത്തിനെത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കുകയാണ്. ഇതിനോടകം പുറത്തിറങ്ങിയ ആർ ഡി എക്സിന്റെ ടീസർ വീഡിയോയും വീഡിയോ ഗാനവും എല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോൾ പങ്കുവെച്ചിട്ടുള്ള ഒഫീഷ്യൽ ട്രെയിലർ വീഡിയോയും ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി മുന്നേറുകയാണ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് രണ്ടേമുക്കാൽ മിനുട്ട് ദൈർഘ്യമുള്ള ആർ ഡി എക്സിന്റെ…

സെപ്റ്റംബർ ഒന്നിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ഖുശി. വിജയ് ദേവരകൊണ്ട, സാമന്ത റൂത്ത് പ്രഭു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന റൊമാൻറിക് കോമഡി ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. തെലുങ്കിൽ ഒരുക്കുന്ന ഈ ചിത്രം തമിഴ് കന്നട മലയാളം ഹിന്ദി ഭാഷകളിലും ഡബ്ബ് ചെയ്തു റിലീസ് ചെയ്യുന്നുണ്ട്. ഇപ്പോൾ പ്രേക്ഷകർക്കിടയിലേക്ക് എത്തിയിരിക്കുന്നത് ഈ ചിത്രത്തിൻറെ തമിഴ് ട്രെയിലർ വീഡിയോ ആണ് . സരിഗമ തമിഴ് യൂട്യൂബ്…

സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന പുത്തൻ ചിത്രമാണ് ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തുന്ന കിംഗ് ഓഫ് കൊത്ത. കിംഗ് ഓഫ് കൊത്ത അണിയിച്ച് ഒരുക്കുന്നത് മലയാളത്തിന്റെ ലെജൻഡ് സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആണ്. അഭിലാഷിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ദുൽഖറിന്റെ ഒരു മലയാള ചിത്രം തിയേറ്ററിലേക്ക് എത്തുന്നത്. ദുൽഖർ ആരാധകർ അതിന്റെ കൂടി ആവേശത്തിൽ ആണ് . ഇപ്പോഴിതാ പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയർത്തിക്കൊണ്ട്…

ഇക്കഴിഞ്ഞ വർഷങ്ങളിലായി നിരവധി കോർട്ട് റൂം ഡ്രാമ ചിത്രങ്ങളാണ് മലയാള സിനിമയിൽ വന്നുപോയത്. അവയിൽ ഒട്ടുമിക്ക ചിത്രങ്ങളും വമ്പൻ ഹിറ്റുകളായി മാറുകയും ചെയ്തു. ചെറിയ ഒരു ഇടവേളക്കു ശേഷം ഇപ്പോൾ ഇത് മറ്റൊരു കോർട്ട് റൂം ഡ്രാമ ചിത്രം കൂടി വന്നിരിക്കുകയാണ്. ജലധാര പമ്പ് സെറ്റ് സിൻസ് 1962. ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ടി സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയിരിക്കുകയാണ്. രണ്ടേകാൽ മിനിറ്റ് ആയിരിക്കുമുള്ള ജലധാരയുടെ ട്രെയിലർ…

ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും ഒരിക്കൽ കൂടി സ്ക്രീനിൽ ഒന്നിച്ച ചിത്രമാണ് കുറുക്കൻ. ജൂലൈ 27ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ഈ ക്രൈം കോമഡി ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയ ട്രെയിലർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് നേടിയത്. ഈ ക്രൈം കോമഡി ചിത്രത്തിൽ വിനീത് ശ്രീനിവാസൻ ദിനേഷ് കെ ടി എന്ന…

നവാഗതനായ ചാൾസ് ജോസഫ് അണിയിച്ച് ഒരുക്കുന്ന പുത്തൻ ചിത്രമാണ് സമാർ . റഹ്മാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ എല്ലാം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ടി – സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെ സമാറിന്റെ മൂന്നേക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ഒഫീഷ്യൽ ട്രെയിലർ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പാറ്റേണിലാണ് സമാർ എത്തുന്നത് എന്ന കാര്യം ഈ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. അതിഗംഭീരമായ ഒരു ആക്ഷൻ പാക്കഡ് ട്രെയിലർ…

ഇന്ദ്രജിത്ത് സുകുമാരൻ , നൈല ഉഷ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ മലയാള ചിത്രമാണ് കുഞ്ഞമ്മണിസ് ഹോസ്പിറ്റൽ . ഇതിനോടകം പുറത്തിറങ്ങിയ കുഞ്ഞമ്മണിസ് ഹോസ്പിറ്റലിന്റെ ടീസർ വീഡിയോയും ഗാന വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയായി ഇതിന്റെ ഒഫീഷ്യൽ ട്രൈലർ വീഡിയോ കൂടി എത്തിയിരിക്കുകയാണ്. ടി – സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് രണ്ടര മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയത്. ഒരു പഴയ ലോഡ്ജിനെ ഹോസ്പ്പിറ്റലാക്കി മാറ്റുന്നതും അതിന്…

വമ്പൻ ഹിറ്റായി മാറിയ എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രം ഒരുക്കിയ ആർ എസ് വിമൽ തിരക്കഥയും നിർമ്മാണവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ശശിയും ശകുന്തളയും . ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ബിച്ചാൾ മുഹമ്മദ് ആണ്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ശശിയും ശകുന്തളയും ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ വീഡിയോ ആണ്. എഴുപതുകളുടെ കാലത്തിലെ കഥ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത് . ഒരു ട്യൂട്ടോറിയൽ കോളേജിനെ ആസ്പദമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ…

സൈജു കുറുപ്പിനെ നായകനാക്കി കൊണ്ട് നവാഗത സംവിധായകൻ സിന്റോ സണ്ണി ഒരുക്കുന്ന പുത്തൻ ചിത്രമാണ് പാപ്പച്ചൻ ഒളിവിലാണ്. ഇതിനോടകം പ്രേക്ഷകരിലേക്ക് ഈ ചിത്രത്തിന്റെ ടീസർ വീഡിയോയും ഗാന വീഡിയോയും എത്തിയിരുന്നു. അവയ്ക്കെല്ലാം വൻ സ്വീകാര്യതയും ലഭിച്ചിരുന്നു. മനോരമ മ്യൂസിക് സോങ്സ് യൂട്യൂബ് ചാനലിലൂടെ ഇപ്പോഴിതാ പാപ്പച്ചൻ ഒളിവിലാണ് ചിത്രത്തിന്റെ ട്രൈലർ വീഡിയോ കൂടി പങ്കുവച്ചിരിക്കുകയാണ് . രണ്ട് മിനുട്ട് ദൈർഘ്യമുള്ള ഈ ട്രൈലർ വീഡിയോയിൽ നിന്നും ഈ ചിത്രം മികച്ച ഒരു ഫാമിലി കോമഡി എന്റർടൈനർ ആണെന്ന്…

സലിം കുമാർ, ജോണി ആന്റണി, അപ്പാനി ശരത്ത്, മല്ബൂൽ സൽമാൻ, കനി, വിജയരാഘവൻ, അനാർക്കലി മർക്കാർ, ജാനകി മേനോൻ, മീര വാസുദേവൻ, ശീതൾ ശ്യാം എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ് കീർക്കൻ. ഇപ്പോൾ ഇതാ സിനിമയുടെ ട്രൈലെറാണ് അണിയറ പ്രവർത്തകർ യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. മനോരമ മ്യൂസിക്ക് എന്ന യൂട്യൂബ് ചാനൽ വഴിയാണ് ട്രൈലെർ വീഡിയോ പങ്കുവെച്ചത്. ത്രില്ലർ തരത്തിലുള്ള കഥയാണ് ട്രൈലെർ കാണുമ്പോൾ ഒരു വീഡിയോ പ്രേഷകന്…