നടൻ കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പദ്‌മിനി..! പ്രേക്ഷക ശ്രദ്ധ നേടിയ ടീസർ കാണാം..
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകൻ സെന്ന ഹെഗ്ഡെ അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് പദ്മിനി. ചാക്കോച്ചൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ടീസർ വീഡിയോ ലിറ്റിൽ ബിഗ് ഫിലിംസ് യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്കും മുൻപാകെ ഏത്തിയിരിക്കുകയാണ്. വെറും ഒന്നേക്കാൾ മിനിറ്റ് ദൈർഘ്യമുള്ള ഈ ടീസർ വീഡിയോ 12 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയിട്ടുള്ളത്.
ചിത്രത്തിൽ ഒരു കോളേജ് അധ്യാപകന്റെ കഥാപാത്രമാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് പദ്‌മിനിയുടെ കഥ മുന്നേറുന്നതും. കോമഡിയും റൊമാൻസും നിറഞ്ഞ ഈ മനോഹരമായ ചിത്രത്തിൽ ആക്ഷൻ രംഗങ്ങളും ശ്രദ്ധ നേടുന്നുണ്ട് എന്നത് ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോയിൽ നിന്നും വ്യക്തമാണ്. കുഞ്ചാക്കോ ബോബനെ കൂടാതെ അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് , മാളവിക മേനോൻ , അൽത്താഫ് സലിം, സജിൻ ചെറുകയിൽ , ഗണപതി, ആനന്ദ് മന്മഥൻ, സീമ ജി നായർ , ഗോകുലൻ , ജെയിംസ് എലിയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
കുഞ്ഞിരാമായണം, മുകുന്ദനുണ്ണി അസോസിയേറ്റ് , കൽക്കി, എബി എന്നീ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ ലിറ്റിൽ ബിഗ് ഫിലിംസിലെ ബാനറിൽ ആണ് പദ്മിനിയും പുറത്തിറങ്ങുന്നത്. സുവിൻ കെ വർക്കി , പ്രശോക് കൃഷ്ണ, അഭിലാഷ് ജോർജ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ദീപു പ്രദീപ് ആണ് ഈ ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത്. ശ്രീരാജ് രവീന്ദ്രൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചത് മനു ആൻറണി ആണ് . ജേക്സ് ബിജോയ് ആണ് പദ്മിനിയിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്.
നടൻ കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പദ്‌മിനി..! പ്രേക്ഷക ശ്രദ്ധ നേടിയ ടീസർ കാണാം.. Read More »