Entertainment

ശാലു മേനോൻ തകർത്തു..! പഞ്ചവർണ്ണ കുളിരെ പാലാഴി കടവിൽ വരുമോ.? ഗാനത്തിന് ചുവടുവച്ച് താരം..

നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ മികവ് കാഴ്ചവെച്ച നടിയാണ് ശാലു മേനോൻ. നാടൻപാട്ടിന്റെ ഈരടിയിൽ ചുവടുവെച്ചും ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ ശാലുവിനെ മലയാളികൾ ഇന്നും ഓർക്കുന്നു.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മിനിസ്‌ക്രീൻ പ്രേക്ഷരുടെ മനസ്സിൽ ഇടം നേടികൊണ്ട് താരം സ്‌ക്രീനിൽ പ്രേത്യക്ഷ പെടുകയായിരുന്നു.. ജീവിതത്തിൽ പലപ്രതിസന്ധികളും നേരിടേണ്ടിവന്നിട്ടുള്ള നായികയാണ് ശാലു.രാഷ്ട്രീയ മേഖലയിൽ താരം തിളങ്ങി നിന്നിട്ടില്ലെങ്കിലും ആരോപണങ്ങൾ വിധേയമായിരുന്ന നടിയാണ്.

നൃത്തം ജീവശ്വാസമായി കൊണ്ടുനടക്കുന്ന നടിക്ക് സ്വന്തമായി എട്ട് അക്കാദമികൾ വരെ വളർന്നു എത്തിയിരിക്കുകയാണ്.പാരമ്പര്യമായി നൃത്തത്തെ പ്രോത്സാഹിപ്പിച്ചിരുന്ന കുടുബത്തിലെ അംഗം ആണ് നടി. അതുകൊണ്ട് തന്നെ കുടുബത്തിന്റെ പിന്തുണയും താരത്തിനുണ്ട്.

വിവാഹജീവിതം പരാജയപ്പെട്ടനടി പുനർവിവാഹം ചെയ്തിട്ടില്ല.സോളാർ വിവാദത്തിന്റെ പേരിൽ ജയിലിൽ കിടക്കേണ്ടിവന്നിട്ടുപോലും ജീവിതത്തിൽ തോറ്റുകൊടുക്കാൻ നടി തയ്യാറല്ലായിരുന്നു എന്നതിന്റെ തെളിവായിരുന്നു നടിയുടെ വിവാഹം.. സോളാർ പ്രശ്നത്തിന്റെ കരിനിഴലിൽ നിൽകുമ്പോഴാണ് മിനിസ്‌ക്രീൻ നടനായാ സജി നായരെ നടി വിവാഹം കഴിക്കുന്നത്.സൗഹൃദത്തിൽ തുടങ്ങിയ ബന്ധം പിന്നീട വിവാഹത്തിൽ കലാശിക്കുകയായിരുന്നു.

സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള നടി ഒരുപാട് നല്ല വീഡിയോകൾ ആരാധകർക്കായി കാഴ്ചവെക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവേഴ്‌സും താരത്തിനുണ്ട്.. ശാലീനസൗന്ദര്യവും വടിവുത്ത ശരീരവും നടിയെ കൂടുതൽ ശ്രെദ്ധ ആകർഷിപ്പിക്കുന്നു.

കടൽത്തീരത്തിനടുത് ബ്ലാക്ക് ആൻഡ് വൈറ്റ് ഷെയ്ഡ് സാരിയിൽ പാറിപറന്നു ചുവടുവെക്കുന്ന പുതിയ വീഡിയോ ശാലു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ക്യാമറ ചലിപ്പിച്ചത് വിഷ്ണു വെഞ്ഞാറമൂടാണ്. അസിസ്റ്റന്റ് ചെയ്തിരിക്കുന്നത് ശ്യാം ആദർശ് ആണ്.പഞ്ചവർണ കുളിരെ എന്ന യേശുദാസ് പാടിയ ഗാനത്തിനൊപ്പം നൃത്തം വെച്ചാണ് താരം വീഡിയോയിൽ എത്തിയത്.

ശാലു മേനോൻ തകർത്തു..! പഞ്ചവർണ്ണ കുളിരെ പാലാഴി കടവിൽ വരുമോ.? ഗാനത്തിന് ചുവടുവച്ച് താരം.. Read More »

സാരിയിൽ ക്യൂട്ട് ലുക്കിൽ ബിഗ് ബോസ് താരം ഋതു മന്ത്ര..! ഫോട്ടോഷൂട്ട് വീഡിയോ..

കലാ ജീവിതത്തിൽ ഏറെ സജീവമായ വ്യക്തിയാണ് ഋതു മന്ത്ര. എന്നാൽ കലാ ജീവിതത്തിൽ സജീവമാണെങ്കിലും പ്രേഷകർക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത് മലയാള ബിഗ്ബോസ് വഴിയാണ്. മോളിവുഡിലെ തന്നെ താരരാജാവായ മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് സീസൺ ത്രീയിലായിരുന്നു ഋതു മന്ത്രം മത്സരാർത്ഥിയായി എത്തിയിരുന്നത്.

ബിഗ്ബോസ് വീട്ടിലെ പെൺപുലി എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒരാളാണ് ഋതു. അവസാന വന്ന മത്സരാർത്ഥികളിൽ ഋതും ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ചയിൽ നടന്ന ഫൈനലിൽ ഋതു പുറത്താവുകയായിരുന്നു. നിരവധി ആരാധകരെയായിരുന്നു ഋതു മന്ത്രയ്ക്ക് ബിഗ്‌ബോസിലൂടെ ലഭിച്ചത്. ഓപ്പറേഷൻ ജാവ, റോൾ മോഡൽ, തുറമുഖം തുടങ്ങിയ ചലചിത്രങ്ങളിലും മറ്റ് ഈരടികൾക്ക് തന്റെ ശബ്ദവും നൽകിട്ടുണ്ട്.

മികച്ച ഗായിക കൂടിയായ ഋതു മന്ത്ര നിരവധി ഗാനങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രെചരിപ്പിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെടുകയും പിന്നീട് തന്നെ നോക്കി വളർത്തിയത് മാതാവാണെന്നും ഋതു പല അഭിമുഖങ്ങളിലും വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിറഞ്ഞ സാനിധ്യമായ ഋതു തന്റെ പുത്തൻ വിശേഷങ്ങൾ പങ്കുവെച്ച് പ്രിയ ആരാധകരുടെ മുന്നിൽ എത്താറുണ്ട്.

ഇപ്പോൾ ഋതുവിന്റെ മറ്റൊരു ചിത്രമാണ് മാധ്യമങ്ങളിൽ നിറഞ്ഞാടുന്നത്. സാരീ അണിഞ്ഞു മനോഹാരിതയിൽ നിറഞ്ഞു നിൽക്കുന്ന ഋതുവിനെ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തിരിക്കുകയാണ്. ഒരു ആരാധക കൂട്ടം തന്നെ ഋതുവിനു ഉള്ളതിനാൽ മികച്ച രീതിയിലുള്ള പിന്തുണയാണ് മാധ്യമ ഉപഭോക്‌താൾക്കളിൽ നിന്നും ലഭിക്കുന്നത്.

സാരിയിൽ ക്യൂട്ട് ലുക്കിൽ ബിഗ് ബോസ് താരം ഋതു മന്ത്ര..! ഫോട്ടോഷൂട്ട് വീഡിയോ.. Read More »

അവഗണനകൾ മാത്രമായിരുന്നു മോഡലിംഗ് രംഗത്തേക്ക് വന്നപ്പോൾ..! മലയാളി മോഡൽ മനസ്സ് തുറക്കുന്നു..

മോഡലിങ്ങിലൂടെ നിരവധി കഴിവുള്ള പ്രതിഭകളെയാണ് മലയാള സിനിമയ്ക്കും മറ്റ് ഇൻഡസ്ടറികൾക്കും ലഭിച്ചോണ്ടിരിക്കുന്നത്. പലരും ഇന്ന് സിനിമകളിൽ യുവനായികമരായിരിക്കുകയാണ്. ഇത്തരം സിനിമയിലേക്ക് അവസരം ഒരുക്കി കൊടുക്കുന്ന പ്രധാന മേഖലകളിൽ ഒന്നാണ് മോഡൽ. മോഡൽ രംഗത്ത് പ്രേശക്തി ആർജിച്ച നടിയാണ് തിരുവല്ല സ്വേദേശിയായ നേഹ റോസ്.

ഒരുപാട് വിമർശനങ്ങൾ ഉണ്ടെങ്കിലും അതിനെയൊക്കെ അതിജീവിച്ച് മുന്നോട്ട് പോയികൊണ്ടിരിക്കുന്ന മോഡലാണ് നേഹ. സാധാരണ ഫോട്ടോഷൂട്ടുകളിൽ നിന്നും ഏറെ വേറിട്ട് ഹോട്ട് ഗ്ലാമൾ ഫോട്ടോഷൂട്ടുകളിലാണ് നേഹ ഏറെ സജീവം. അനവധി വെബ്സീരിസുകളിലും ഷോർട് ഫിലിമുകളിലും നടി ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. എം ബി എ ബിരുദം കരസ്ഥമാക്കി ബാംഗ്ലൂരിൽ ഉള്ള മൾട്ടി നാഷണൽ കമ്പനിയിൽ എച് ആർ എക്സിക്യൂട്ടീവ് ജോലി ചെയുന്നതിനോപ്പമായിരുന്നു മോഡലിംഗ് രംഗത്തിലേക്ക് തന്റെ കടന്നു വരവ്.

ആദ്യമൊക്കെ ഒരുപാട് പ്രതിസന്ധികൾ നേരിട്ടുവെങ്കിലും പിന്നീട് നേഹ അതിനെ ശീലമാക്കി. ചെറിയ ഫാഷൻ ഷോകൾ ചെയ്യാൻ ആരംഭിച്ച നേഹ പിന്നീട് മിസ്സ്‌ ബാംഗ്ലൂരിൽ മികച്ച മോഡലായി മാറി. ശേഷം ഫാഷൻ മേഖലയിൽ നിന്നും നിരവധി അവസരങ്ങൾ തേടിയെത്താൻ തുടങ്ങി. അറിയപ്പെടുന്ന മോഡലുകളുടെ ലിസ്റ്റിൽ നേഹയുടെ പേരും കാണാൻ തുടങ്ങി. എന്നാൽ ഒരു ഷോയുടെ ഇടയ്ക്ക് വെച്ച് വേദിയിൽ നിന്നും വീഴുകയും ഇടത് കണ്ണിൽ സാരമായ പരിക്ക് ഏൽക്കുകയും ചെയ്തു.

പിന്നീട് മോഡളിൽ നീണ്ട ഇടവേള എടുത്ത നേഹ പൂർണ ശക്തിയിൽ തിരിച്ചു വരവ് നടത്തിയിരുന്നു. പല മോഡൽസും മടി ചെയ്യാൻ മടിച്ചിരുന്ന കോണ്ടം പരസ്യത്തിൽ മോഡലായി നേഹ അഭിനയിച്ചിരുന്നു. ഇതിലൂടെ തന്നെ അനേകം ആരാധകരെയും സ്വന്തമാക്കാൻ നേഹയ്ക്ക് കഴിഞ്ഞു. ഇപ്പോൾ വളരെ മികച്ച മോഡലായി ജീവിതം മുന്നോട്ടു കൊണ്ടു പോയികൊണ്ടിരിക്കുകയാണ് നേഹ.

അവഗണനകൾ മാത്രമായിരുന്നു മോഡലിംഗ് രംഗത്തേക്ക് വന്നപ്പോൾ..! മലയാളി മോഡൽ മനസ്സ് തുറക്കുന്നു.. Read More »

സോഷ്യൽ മീഡിയയിൽ വൈറലായി മീര വാസുദേവൻ്റെ വർക്കൗട്ട് വീഡിയോ..!

താരരാജാവായ മോഹൻലാലിനോടൊപ്പം നായികകഥാപാത്രമാകു വാൻ ഏതൊരു നടിയുടെയും ഭാഗ്യമാണ്.അങ്ങനെ ഒരു ഭാഗ്യം നേടിയെടുത്ത നടിയാണ് മീരവാസുദേവൻ.. തന്മാത്ര എന്ന ബ്ലെസി ചിത്രത്തിലൂടെ മലയാളി മനസുകളെ കീഴ്പ്പെടുത്തുവാൻ ഈ തെന്നിന്ത്യൻ താരത്തിനു സാധിച്ചു…

2005ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ഒരുപാട് അവാർഡ് നേടികൊടുക്കു വാനും അൽഷിമെഴ്സ് എന്ന അസുഖം പിടിപെട്ടുബുദ്ധിമുട്ടുന്ന വ്യക്തികളുടെ നിസഹായാവസ്ഥ തുറന്നുകാട്ടുവാനും മോഹൻലാൽ എന്ന മഹാനടനിലൂടെ സംവിധാ യാകാന് സാധിച്ചു.മഹാനടന്റെ ഒപ്പത്തിനൊപ്പം അഭിനയമികവ് പുലർത്തുവാൻ ലേഖ എന്ന കഥപാത്രത്തിലൂടെ മീരയ്ക്ക് സാധിച്ചു.

നിർത്തം മോഡലിംഗ് എന്നിങ്ങനെ ഒരുപാട് മേഖലകളിൽ തിളങ്ങി. വിദ്യാഭ്യാസത്തെ മാറ്റിനിർത്താതെ ഒപ്പം കൂടെ കൂട്ടി ബാച്ച്ലർ ഡിഗ്രി കരസ്തമാക്കി.. മോഡലിംഗ് രംഗത്ത് ഒരുപാട് പ്രതിസന്ധി നേരിടേണ്ടതായി വന്നെകിലും തളരാതെ മീര പിടിച്ചു നിന്നു.

വിവാഹജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ മീരയ്ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്.. അത് ഒരുപരിതിവരെ കരിയർനെ ബാധിച്ചിട്ടുണ്ടെന്നു മീര പറയുകയുണ്ടായി. നല്ല അവസരങ്ങൾ തനിക്ക് നഷ്ടമായതിൽ താരത്തിനു വളരെയധികം സങ്കടവുമുണ്ട്. മലയാളി പ്രേക്ഷരുടെ മുന്നിൽ ഒരു നീണ്ട ഇടവേളക്ക് ശേഷം മിനിസ്‌ക്രീനിൽ മീര പ്രേത്യക്ഷപെടുകയുണ്ടായി.

ബിഗ്സ്‌ക്രീനിൽനിന്നും മിനിസ്‌ക്രീനിലേക്കുള മീരയുടെ വരവ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്ന കുടുബവിളകിലെ സുമിത്ര എന്ന കേന്ദ്രകഥാപാത്രമായാണ് മീര പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.3 മക്കളുടെ അമ്മയായി കുടുബത്തിലെ നല്ല ഒരു മരുമകളായി കുടുബം മുന്നോട്ടു കൊണ്ടുപോകുന്ന സുമിത്രയുടെ
ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന ഭർത്താവിന്റെ കാമുകി.

ജീവിതത്തിൽ ഒറ്റപെട്ടു പോകുമെന്ന അവസ്ഥയിൽ വീണുപോകാതെ സ്വന്തംകാലിൽ പിടിച്ചുനിൽക്കാൻ നെട്ടോട്ടം ഓടുന്ന സ്ത്രീ കഥാപാത്രത്തെ നടി വളരെ ഭംഗിയമായി അവതരിപ്പിച്ചു. സാരിയിൽ നാടൻ വേഷത്തിൽ സ്‌ക്രീനിൽ തിളങ്ങുന്ന മീരയെ ഏഷ്യാനെറ്റ്‌ പ്രേഷകർ വളരെ ആരാധനയോടും സ്നേഹത്തോടും ആണ് കാണുന്നത്

അടുത്തിടയായി സോഷ്യൽ മിഡിയയിലൂടെ നടി തന്റെ വർക്ഔട് വീഡിയോ പങ്കുവെക്കുകയുണ്ടായി. ന്യൂ ലുക്കിൽ അടിപൊളി ആയി വർക്ക്‌ ഔട്ട്‌ ചെയ്യുന്ന മീരയുടെ ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടിസ്വീകരിച്ചു.ഏത് പ്രായത്തിലും തന്റെ സൗന്ദര്യവും ആരോഗ്യവും നിലനിർത്തുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും മീര വരുത്തുന്നില്ല എന്ന് ഇതിലൂടെ മനസിലാക്കാം

സോഷ്യൽ മീഡിയയിൽ വൈറലായി മീര വാസുദേവൻ്റെ വർക്കൗട്ട് വീഡിയോ..! Read More »

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വരുന്നു.. തമിഴിൽ..!

സുരാജ് വെഞ്ഞാറമൂടും സൗബിനും വ്യത്യസ്ത വേഷത്തിൽ എത്തി കൈയടികൾ വാരികൂട്ടിയ സിനിമയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25. 2019ൽ സിനിമ പ്രേഷകരുടെ മുന്നിലെത്തിയ സയൻസ് ഫിക്ഷൻ കോമഡി സിനിമയായ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തിളക്കമാർന്ന വിജയമായിരുന്നു നേടിയത്. മൂൺഷൂട്ട് എന്റർടൈൻമെന്റ് ബാനറിൽ സന്തോഷ്‌ ടി കുറുവിളയുടെ നിർമാണത്തിൽ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സംവിധാനം നിർവഹിയിരിക്കുന്നത്.

ഒരു അച്ഛന്റെയും മകന്റെയും ഇടയിലേക്ക് മനുഷ്യ നിർമിതമായ റോബോട്ടിനെ കൊണ്ടു വരുകയും പിന്നീട് അച്ഛൻ റോബോട്ടിനെ മകനായി സ്നേഹിക്കുകയും ചെയുന്ന കഥയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25 വെക്തമാക്കുന്നത്. പുതുമ നിറഞ്ഞ ഈ പ്രേമയം വളരെ രസകരമായിട്ടാണ് അണിയറ പ്രവർത്തകർ പ്രേഷകരുടെ മുന്നിൽ അവതരിപ്പിച്ചത്. സുരാജിന്റെ പുത്തൻ മാറ്റവും ആരാധകർ സ്വീകരിച്ചിരുന്നു.

ഇപ്പോൾ ഇത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ 5.25 തമിഴ് പതിപ്പിലേക്ക് റീമേക്ക് ചെയ്യാൻ പോകുകയായിരുന്നു. മലയാള വേർഷൻ ആരാധകർ സ്നേഹത്തോടെ സ്വീകരിച്ചപ്പോൾ തമിഴ് വേർഷൻ വേണ്ടി ഏറെ കാത്തിരിപ്പിലാണ് മലയാളവും തമിഴ് സിനിമ ലോകവും. കൂഗിൾ കുട്ടപ്പ എന്നാണ് തമിഴ് വേർഷനിൽ സിനിമയ്ക്ക് നൽകിയിരിക്കുന്ന പേര്. കേന്ദ്ര കഥാപാത്രമായ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച വേഷം കെ എസ്‌ രവികുമാറാണ് കൈകാര്യം ചെയുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക് സോഷ്യൽ മീഡിയ എങ്ങും വൈറലാണ്. തർഷൻ, ലോസ്ലിയ, യോഗി ബാബു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ശമ്പരി, ശരവണൻ എന്നിവറുടെ കൂട്ടിക്കെത്തിലാണ് സംവിധാനം ഒരുക്കാൻ പോകുന്നത്. മലയാളത്തിൽ നിരവധി പുരസ്‌കാരങ്ങൾ വാരികൂട്ടിയ ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ രണ്ടാം ഭാഗം സംവിധായകൻ പുറത്ത് വിട്ടിരുന്നു. ഏലിയൻ അളിയൻ എന്നാണ് സിനിമയുടെ രണ്ടാ ഭാഗത്തിന്റെ പേര്.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വരുന്നു.. തമിഴിൽ..! Read More »

മോഹം കൊണ്ട് മാത്രം നടി ആവില്ല..! അഭിനയ മോഹവുമായി നടകുന്നവരോട് അനു സിത്താരക്ക് പറയാനുള്ളത്..

ജീവിതത്തിൽ വിജയം കൈവരിച്ചിട്ടുള്ള വ്യക്തികളുടെ അനുഭവങ്ങൾ തന്നെയാണ് പല പ്രശ്നങ്ങളും സഹിച്ചുകൊണ്ട് ജീവിക്കുന്ന പല ജനങ്ങളുടെയും പ്രചോദനം. പല സ്വപ്നങ്ങൾ എത്തിപ്പെടാൻ സാധിക്കാതെ വരുമ്പോൾ ഇതുപോലുള്ള പ്രചോദനങ്ങൾ മനുഷ്യർക്ക് താങ്ങും തണലും ആണ്. ചലച്ചിത്ര ലോകത്ത് ഇത് ഒരു പതിവ് തന്നെയാണ് അവരുടെ വിജയകഥകൾ പലരുടെയും ജീവിതത്തിന് വെളിച്ചം പകർന്നിട്ടുണ്ട്, അവര് ജീവിതകഥ ഉപദേശമായി നൽകാറുണ്ട്. ഇതാ ഇപ്പോൾ അനുസിതാര തന്റെ ജീവിത താളുകളിൽ നിന്നും ഒരു ഉപദേശ വാക്കുകൾ പുതിയ തലമുറയ്ക്ക് നൽകുകയാണ്. റെഡ് എസ് എമ്മിനെ നൽകിയ അഭിമുഖത്തിലാണ് താരം ഇത് തുറന്നു പറഞ്ഞത്.

താര ത്തിന്റെ ജീവിതത്തിലെ അനുഭവങ്ങളും താരം കഷ്ടപ്പെട്ട് ഈ നിലയിലെത്തിയത് കാരണങ്ങളും, പങ്കുവെക്കുകയുണ്ടായി. 2013ലാണ് അനു വിന്റെ സിനിമാ രംഗത്തേക്കുള്ള കടന്നുവരവ് സുരേഷ് അച്ചു സംവിധാനം ചെയ്യുന്ന പൊട്ടാസ് ബോംബ് ലൂടെയാണ് അനു സിനിമ ലോകത്തേക്ക് കടന്നുവന്നത്. സത്യൻ അന്തിക്കാട് എന്റെ ഒരു ഇന്ത്യൻ പ്രണയകഥയിലൂടെ നല്ലൊരു വേഷവും നടി കൈകാര്യം ചെയ്തിരുന്നു. ലക്ഷ്മി ഗോപാല സ്വാമിയുടെ കുട്ടിക്കാലം ആയിരുന്നു അനുസിത്താരയുടെ വേഷം പ്രേക്ഷകമനസ്സുകളിൽ അന്ന് ഇടം നേടിയ ഒരു നല്ല കഥാപാത്രം തന്നെയായിരുന്നു. പുതുതായി സിനിമാരംഗത്തേക്ക് കാൽ വയ്ക്കുന്ന അല്ലെങ്കിൽ സിനിമാലോകത്തേക്ക് വരാൻ താൽപര്യപ്പെടുന്ന പൊതു നടിമാരോട് അനുസിത്താര പറയാനുള്ളത് ഇത്രമാത്രം, നടി ആവണം എന്ന് ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും നടി ആയിരിക്കും നല്ലപോലെ ആഗ്രഹിക്കുമ്പോൾ അതിനുവേണ്ടി നല്ലപോലെ കഷ്ടപ്പെടണം കഷ്ടപ്പെടുന്ന അതിനുള്ള നല്ലൊരു ബലം ലഭിക്കാതിരിക്കില്ല.

നല്ലപോലെ ശ്രമിക്കുക തന്നെ വേണം ആഗ്രഹം മാത്രം പോരാ എന്നാണ് അനുസിതാര പറഞ്ഞത്. മോഹം കൊണ്ടാൽ മാത്രം നിങ്ങൾ നടി ആവുകയില്ല അതിനു വേണ്ടി ശ്രമിക്കുക തന്നെ വേണം. അതിനു ശേഷം നടി ഹാപ്പി വെഡിങ് രാമന്റെ ഏദൻതോട്ടം അച്ചായൻസ് മാമാങ്കം തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ താരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ഇപ്പോൾ മലയാളനടിമാരുടെ ഇടയിലെ പ്രധാനി തന്നെയാണ് അനുസിതാര. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ വേഷങ്ങളും ചെയ്തുകൊണ്ട് ബിഗ് സ്ക്രീനിൽ ഇന്നും തിളങ്ങി നിൽക്കുകയാണ് അനുസിതാര ഒരുപിടി നല്ല വേഷങ്ങൾ നൽകിക്കൊണ്ട് ജനമനസ്സുകൾ കീഴടക്കി ചുരുങ്ങിയ കാലം കൊണ്ട്. എണ്ണപ്പെട്ട മുഖ്യ നടിമാരുടെ കൂട്ടത്തിൽ അനുസിത്താര യും ഉണ്ട് ഇന്നിപ്പോൾ പ്രേക്ഷകമനസ്സുകളിൽ പ്രധാനി തന്നെയാണ് അനുസിത്താര.

മോഹം കൊണ്ട് മാത്രം നടി ആവില്ല..! അഭിനയ മോഹവുമായി നടകുന്നവരോട് അനു സിത്താരക്ക് പറയാനുള്ളത്.. Read More »

ഞാൻ നടി അല്ലത്തിരുന്നെങ്കിൽ കല്യാണം കഴിച്ച് മൂന്ന് കുട്ടികളുടെ അമ്മ ആയിരുന്നേനെ..! കാവ്യ മാധവൻ

ഒരു കാലത്ത് മലയാള സിനിമ നടിമാരിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന താരമാണ് കാവ്യാ മാധവൻ. ഒരുപാട് സിനിമകളിലും പ്രേമുഖ നടന്മാരുടെ നായികയായും നടിയ്ക്ക് തിളങ്ങാൻ അവസരം ലഭിച്ചിട്ടുണ്ട്. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും നീണ്ട ഇടവേള എടുത്തിരിക്കുകയാണ് നടി.

നടിയുടെ ആദ്യ വിവാഹ ബന്ധം വേർ പിരിയുകയായിരുന്നു. പിന്നീടായിരുന്നു നടൻ ദിലീപിനെ ജീവിത പങ്കാളിയാക്കുന്നത്. ഇപ്പോൾ ഇരുവർക്കും ഒരു മകളുണ്ട്. എന്നാൽ നടിയുടെ പഴയ കാല അഭിമുഖങ്ങൾ കുത്തിപ്പൊക്കി കൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇപ്പോൾ നടിയുടെ പഴയ കാല അഭിമുഖത്തിന്റെ ചില വാക്കുകളാണ് ആരാധകർ ഏറ്റെടുക്കുന്നത്.

സിനിമയിൽ എത്തിയില്ലെങ്കിൽ താൻ ആരായി തീരുമെന്ന ചോദ്യത്തിനായിരുന്നു നടി മറുപടി പറഞ്ഞത്. ആരുടെയും സഹായമില്ലാതെ സ്വയം കഴിവിലാണ് നടി സിനിമയിലേക്ക് എത്തിയത് എന്നും അതിൽ താനും തന്റെ മാതപിതാൾക്കളും അഭിമാനിക്കുന്നു എന്ന് നടി പറയുന്നു. സിനിമയിലേക്ക് വരാൻ നടി വിദ്യാഭ്യാസം തുടങ്ങി നിരവധി കാര്യങ്ങൾ പാതി വഴി ഉപേക്ഷിക്കേണ്ടി വന്നു.

സിനിമയിൽ വന്നില്ലെങ്കിൽ രണ്ടോ മൂന്നോ കുഞ്ഞകളുടെ അമ്മയായി നല്ലൊരു കുടുബിനിയായി കഴിയേണ്ടി വരും. അങ്ങനെ സംഭവിച്ചെങ്കിൽ താൻ ഒരിക്കലും ഒരു ജോലിക്കും പോവേണ്ടി വരില്ല എന്നായിരുന്നു താരം തുറന്നു പറഞ്ഞത്. താൻ സിനിമയിൽ എത്തിയത് ഒരു ഭാഗ്യമായിട്ടാണ് കാണുന്നത് എന്ന് നടി കൂട്ടിചേർത്തിരുന്നു.

ഞാൻ നടി അല്ലത്തിരുന്നെങ്കിൽ കല്യാണം കഴിച്ച് മൂന്ന് കുട്ടികളുടെ അമ്മ ആയിരുന്നേനെ..! കാവ്യ മാധവൻ Read More »

എനിക്കൊരു കാമുകൻ ഉണ്ടെങ്കിൽ..! വൈറൽ ആയി എസ്തർ അനിലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്..!!

സോഷ്യൽ മീഡിയയിൽ തരംഗമായി നിറഞ്ഞു നിൽക്കുന്ന താരമാണ് എസ്തർ, ദൃശ്യം ടു ഇറങ്ങിയ തോടുകൂടി താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുകയാണ്, ദൃശ്യം ഒന്നാം ഭാഗത്തിലൂടെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവച്ചത് അതിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയും ചെയ്തു. പിന്നീട് മൊഴിമാറ്റി ചിത്രീകരിച്ചപ്പോൾ തെലുങ്ക് തമിഴ് പതിപ്പുകളിലും എത്ര തന്നെയായിരുന്നു അഭിനയിച്ചിരുന്നത് അന്ന് കൊച്ചു കുട്ടിയായിരുന്ന എസ്റ്റർ ഇപ്പോൾ ഒരു കോളേജ് കുമാരിയാണ്. ദൃശ്യം ടുവിൽ എത്ര അഭിനയിച്ചിരിക്കുന്ന കഥാപാത്രം ചെറിയ കുട്ടിയല്ല, തന്റെ ജീവിതത്തിലെ പോലെ തന്നെ ഒരു കോളേജ് കുമാരി ആയിരുന്നു കഥാപാത്രം.

ദൃശ്യം 2 ഓൺലൈൻ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം ഓ ടി ടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തത് ഇതിനകം തന്നെ ജനങ്ങൾ ഏറ്റെടുത്തിരുന്നു വൻവിജയമായിരുന്നു സിനിമ.താരമിപ്പോൾ ഹൈദരാബാദിലാണ് ദൃശ്യം പൂവിന്റെ തെലുങ്ക് ചിത്രീകരണത്തിന് വേണ്ടിയാണ് താരം ഇപ്പോൾ ഹൈദരാബാദിലേക്ക് പോയിരിക്കുന്നത്. കഴിഞ്ഞ ദിവസം എത്ര സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു ആ പോസ്റ്റിൽ തന്റെ ഒരു ഫോട്ടോയും ക്യാപ്റ്റനും ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ആ കമന്റ് ഇങ്ങനെയായിരുന്നു എനിക്കൊരു കാമുകൻ ഉണ്ടായിരുന്നെങ്കിൽ. പിന്നീട് ഈ കമന്റ് പിന്നാലെ ആരാധകവൃന്ദം ഏറ്റുപിടിച്ചു ഒടുവിൽ താരം തന്നെ അത് റീ പോസ്റ്റ് ചെയ്തു ഞാനൊരു ബോയ്ഫ്രണ്ടിനെ തിരിയുന്നില്ല എന്നു പറഞ്ഞു വളരെ വൈറലായി കൊണ്ടിരിക്കുകയാണ് ഈ പോസ്റ്റ് അതിനോട് ചേർന്ന കുറിപ്പും.

എനിക്കൊരു കാമുകൻ ഉണ്ടെങ്കിൽ..! വൈറൽ ആയി എസ്തർ അനിലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്..!! Read More »

കിടിലൻ ഡാൻസുമായി ബോളിവുഡ് താരം ജാൻവി കപൂർ..!! വീഡിയോ കാണാം..

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും ബോളിവുഡിലെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ താരമാണ് ജാൻവി കപൂർ. ഹിന്ദി സിനിമലോകത്തെ അറിയപ്പെടുന്ന കപൂർ കുടുംബത്തിലെ ഒരംഗമാണ് ജാൻവി. ബോളിവുഡിന്റെ ഇതിഹാസ നായികയായിരുന്ന ശ്രീദേവിയുടെയും നിർമിതവായ ബോണി കപൂറിന്റെയും മക്കളിൽ ഒരാളാണ് താരം. എന്നാൽ താരം ചുരുങ്ങിയ നാളുകൾ കൊണ്ട് ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു.താരം സിനിമ മേഖലയിലേക്ക് കടന്ന് വരുന്നത് 2018ലാണ്. ഇക്കഴിഞ്ഞ മൂന്നു വർഷങ്ങൾ കൊണ്ട് ഹിന്ദി സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറാൻ താരത്തിന് സാധിച്ചു.

ചുരുങ്ങിയ കാലയളവിനുള്ളിൽ താരത്തിന്റെ സിനിമയിലെ വളർച്ച ആരിലും അസൂയ ജനിപ്പിക്കുന്നതാണ്.മൂന്ന് വർഷത്തിനുള്ളിൽ ഏഴ് ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. താരത്തിന്റെ റിലീസ് ചെയ്ത ചിത്രങ്ങൾ ഗോസ്റ് സ്റ്റോറീസ്, ഗുഞ്ജൻ സക്‌സേന ദി കാർഗിൽ ഗേൾ,ആൻഗ്രെസി മീഡിയം, റൂഹി എന്നിവയാണ്. ഇനി ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാൻ ഉള്ളത്. ഇതിൽ ഗുഡ് ലക് ജെറി, ദോസ്താന ടു എന്നിവയുടെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ് താരം.താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം 10മില്യണിൽ കൂടുതൽ ആരാധകരാണ് പിന്തുടരുന്നത്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.താരം എന്ത് പങ്ക് വച്ചാലും നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ താരത്തിന്റെ ബെല്ലി ഡാൻസ് ചെയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്.താരത്തിന്റെ ആരാധകർ ബെല്ലി ഡാൻസ് വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ്.

കിടിലൻ ഡാൻസുമായി ബോളിവുഡ് താരം ജാൻവി കപൂർ..!! വീഡിയോ കാണാം.. Read More »

കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിക്കുന്ന നിഴൽ തിയേറ്ററിലേക്..

തെന്നിന്ത്യൻ സിനിമ ലോകത്തെ താരറാണി നയൻതാരയും മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബനും ആദ്യമായി ഒരുമിക്കുന്ന ‘നിഴല്‍’ എന്ന ചിത്രം ഈ വരുന്ന ഏപ്രില്‍ 4ന് ഈസ്റ്റര്‍ റിലീസായി തിയേറ്ററുകളിലെത്തുകയാണ് ഇതിനു മുൻപ് ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ ആരാധകർക്കായി പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആണ്. അദേഹത്തിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് ഈ ചിത്രം.

ഈ ചിത്രം ഒരു ത്രില്ലർ ഗണത്തിലാണ് ഉൾപെടുന്നത്. എസ് സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് ദീപക്. ഡി. മേനോനാണ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സൂരജ്. എസ്.കുറുപ്പാണ്. അരുൺ ലാൽ എസ്. പി ചിത്രത്തിന്റെ സംവിധായകനും കൂടെ ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിൽ നായകനായ കുഞ്ചാക്കോ ബോബനെയും നായികയായ നയന്‍താരയെയും കൂടാതെ സൈജു കുറുപ്പ്, മാസ്റ്റര്‍ ഐസിന്‍ ഹാഷ്, വിനോദ് കോവൂര്‍, സാദിക്ക്, ഡോ.റോണി, ദിവ്യ പ്രഭ, അനീഷ് ഗോപാല്‍, സിയാദ് യദു എന്നിവരും വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവരുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകനായ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ്. ഈസ്റ്റർ കാലത്തെ പുത്തൻ റിലീസുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിക്കുന്ന നിഴൽ തിയേറ്ററിലേക്.. Read More »

Scroll to Top