
ഓഗസ്റ്റ് 12 ന് റിലീസിന് ഒരുങ്ങുന്ന തമിഴ് താരം കാർത്തിയുടെ പുത്തൻ ചിത്രമാണ് വിരുമൻ . കൊമ്പൻ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ മുത്തയ്യയും കാർത്തിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അദിതി ശങ്കർ ആണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെ വിരുമനിലെ ഒരു വീഡിയോ ഗാനത്തിന്റെ പ്രെമോ റിലീസ് ചെയ്തിരിക്കുകയാണ്. മധുര വീരൻ എന്ന ഗാനത്തിന്റെ 53 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഒരു പ്രെമോ വീഡിയോ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.…

അനശ്വര രാജനെ കേന്ദ്ര കഥാപാത്രമാക്കി വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് മൈക്ക്. ഓഗസ്റ്റ് 19 ന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. സാറ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അനശ്വര അവതരിപ്പിക്കുന്നത് . ഒരു ആൺകുട്ടിയായി മാറാൻ ആഗ്രഹിക്കുന്ന കഥാപാത്രമാണ് സാറയുടേത്. അതിനാൽ തന്നെ ക്രോപ് ഹെയറും ജീൻസും ടോപ്പും ഒക്കെയാണ് സാറയുടെ വേഷം. ആൺകുട്ടികൾക്ക് മാത്രമാണ് എല്ലാ കാര്യങ്ങൾക്കും സ്വാതന്ത്ര്യമുള്ളതെന്ന് പറഞ്ഞു കൊണ്ടാണ് ഈ ട്രൈലർ വീഡിയോ…

വ്യത്യസ്തമായ ഒരു കഥാപശ്ചാത്തലവുമായി എത്തിയ തെലുങ്ക് ചിത്രമായിരുന്നു ഗാന്ധർവ . അപ്സർ സംവിധാനം ചെയ്ത ഈ ചിത്രം ജൂലൈ 8 ന് ആണ് പ്രദർശനത്തിന് എത്തിയത്. ഇപ്പോഴിതാ ആദിത്യ മ്യൂസിക് യൂട്യൂബ് ചാനലിൽ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം എത്തിയിരിക്കുകയാണ്. ഇമയിൻണ്ടോ ഇമോ എന്ന ഗാനമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഭഷ്യ ശ്രീ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് റാപ് റോക്ക് ഷക്കീൽ ആണ്. ഹെമ ചന്ദ്ര, സുനീത എന്നിവർ ചേർന്നാണ്…

നമ്പി നാരായണൻ ആ പേരുകേൾക്കാത്ത മലയാളി ഉണ്ടാവില്ല. കുപ്രസിദ്ധമായ ഇസ്രോ ചാരക്കേസിന്റെ ഏറ്റവും വലിയ ഇരയായിരുന്നു ആ മഹാനായ ശാസ്ത്രജ്ഞൻ . ഒരു പക്ഷെ പുതു തലമുറ ആ മഹാനായ ശാസ്ത്രജ്ഞനെ അറിയുന്നതും, പോലീസ് ഉം രാഷ്ട്രീയക്കാരും ചേർന്ന് നടത്തിയ നാടകീയ സംഭവങ്ങളെ മനസിലാക്കുന്നതും ഈ അടുത്ത് പുറത്തുവന്ന സിനിമയിലൂടെ തന്നെ ആവണം. റോക്കറ്ററി ദി നമ്പി എഫക്ട് എന്നായിരുന്നു ശ്രി മാധവൻ ആദ്യമായി സംവിധാനം ചെയ്ത ആ സിനിമയുടെ പേര്. നമ്പി നാരായണന്റെ ജീവിതത്തെ അടിസ്ഥാനമാക്കി…

മലയാളത്തിലെ ശ്രദ്ധേയ നടനും സൂപ്പർ ഹിറ്റ് രചയിതാവുമായ വിഷ്ണു ഉണ്ണികൃഷ്ണനും നടനും പ്രശസ്ത സംവിധായകനുമായ ജോണി ആന്റണിയും പ്രധാനവേഷങ്ങളിൽ എത്തുന്ന പുത്തൻ ചിത്രമാണ് സബാഷ് ചന്ദ്രബോസ്. ദേശീയ അവാർഡ് ജേതാവായ സംവിധായകൻ വി സി അഭിലാഷ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് അഞ്ചിന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ട്രൈലെർ രംഗങ്ങളിൽ ആദ്യാവസാനം പ്രേക്ഷകനെ പൊട്ടി ചിരിപ്പിക്കുന്നതിനാൽ ഈ ചിത്രം ഒരു വലിയ ചിരി വിരുന്നു തന്നെയാവും…

മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസിനെ നായകനായി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല . തിയറ്ററുകളിൽ ഓഗസ്റ്റ് 12 ന് ആഗോള തലത്തിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ് ഈ ചിത്രം. ഒരു കോമഡി ആക്ഷൻ ചിത്രമായ തല്ലുമാലയിലെ ഒരു കിടിലൻ വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. “ണ്ടാക്കിപ്പാട്ട് ” എന്ന പേരിൽ പുറത്തിറങ്ങിയ ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഒരു ദിവസം കൊണ്ട് പന്ത്രണ്ട് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ്…

നടി അമല പോൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കാഡവർ . ആഗസ്റ്റ് 12 മുതൽ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. തമിഴിന് പുറമേ തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ഈ ചിത്രം പുറത്തിറങ്ങും. അനൂപ് എസ് പണിക്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഫോറൻസിക് ക്രൈം ത്രില്ലർ ചിത്രമാണ്. ചിത്രത്തിൽ ഒരു ഫോറൻസിക്…

എം.എസ്. രാജശേഖർ റെഡ്ഢി സംവിധാന മികവിൽ ഒരുങ്ങുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് മച്ചേർല നിയോജകവർഗ്ഗം. ആഗസ്റ്റ് 12 ന് റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിൽ നിതിൻ, കൃതി ഷെട്ടി, കാതറിൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലർ റിലീസ് ചെയ്തിരിക്കുകയാണ്. ആദിത്യ മ്യൂസിക് യൂട്യുബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന ഈ വീഡിയോ പുറത്തിറങ്ങി മണിക്കൂറുകൾ തികയുമ്പോഴേക്കും ആറ് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയത്. മൂന്ന് മിനിട്ടോളം ദൈർഘ്യമുള്ള ഈ ട്രൈലർ വീഡിയോ കോമഡി, ആക്ഷൻ…

സോഷ്യൽ മീഡിയയിൽ വൈറലായി മുന്നേറുകയാണ് പൃഥ്വിരാജ് ചിത്രം കടുവയിലെ വീഡിയോ ഗാനം. ഷാജി കൈലാസ് ഒരുക്കുന്ന ഈ ചിത്രത്തിലെ പാല പള്ളി തിരുപ്പള്ളി എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് . ലെറിക്കൽ വീഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ പ്രേക്ഷകരിൽ ഓളം സൃഷ്ടിച്ച ഗാനമായിരുന്നു ഇത്. ഇപ്പോഴിതാ ഗാനത്തിന്റെ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മാജിക്ക് ഫ്രെയിംസ് മ്യൂസികിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ഗാനത്തിൽ പാല ഉറങ്ങാതെ കാത്തിരിക്കുന്ന പാലപ്പള്ളി പെരുന്നാളും അതിന്റെ ആഘോഷങ്ങളുമാണ്…

അനൂപ് ബണ്ഡാരി സംവിധാനം ചെയ്ത് ജൂലൈ 28 ന് ആഗോള റിലീസ് ആയി എത്തിയ ഏറ്റവും പുതിയ കന്നഡ ചിത്രമാണ് വിക്രാന്ത് റോണ. കിച്ച സുധീപ് ആണ് ഈ ചിത്രത്തിലെ നായകനായി എത്തുന്നത്. ഈച്ച എന്ന ചിത്രത്തിലെ നെഗറ്റീവ് റോൾ ചെയ്ത് മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് കിച്ച സുധീപ്. ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പിലെ ഒരു വീഡിയോ ഗാനത്തിന്റെ ടീസർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ് . രാരാരാക്കമ്മാ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഹിന്ദി…