Movie Updates

  • പ്രേക്ഷക ശ്രദ്ധ നേടി പാപ്പൻ ലെ.. മനോഹര ഗാനം കാണാം..

    പ്രേക്ഷക ശ്രദ്ധ നേടി പാപ്പൻ ലെ.. മനോഹര ഗാനം കാണാം..

    സുരേഷ് ഗോപിയെ നായകനാക്കി സംവിധായകൻ ജോഷി അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് പാപ്പൻ. ജൂലൈ 29 ന് റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രത്തിലെ ഒരു ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. നീയിന്നൊരാളിൽ എന്ന വരികളോടെ തുടങ്ങുന്ന മനോഹര ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ് സൈന മ്യൂസിക് യൂടുബ് ചാനലിലൂടെ പുറത്തുവന്നിരിക്കുന്നത് . ഈ ലെറിക്കൽ വീഡിയോയിൽ നടൻ സുരേഷ് ഗോപിയുടെയും നായിക നൈല ഉഷയുടേയും സ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഗാനത്തെ പ്രശംസിച്ച് കൊണ്ട് നിരവധി പ്രേക്ഷകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ…

  • ജീവ നായകനായി എത്തുന്ന ചിത്രത്തിലെ കിടിലൻ വീഡിയോ സോങ്ങ് കാണാം..

    ജീവ നായകനായി എത്തുന്ന ചിത്രത്തിലെ കിടിലൻ വീഡിയോ സോങ്ങ് കാണാം..

    ജീവ നായകനായി എത്തിയ ഒരു കോമഡി, റൊമാന്റിക് ചിത്രമായിരുന്നു വരലരു മുക്കിയം. ഈ ചിത്രത്തിലെ മല്ലു ഗേൾ എന്ന ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. നടി കാശ്മീര പരദേശി ആണ് ചിത്രത്തിൽ നായികയായി എത്തിയത്. ഈ ലെറിക്കൽ വീഡിയോയിലും ജീവ- കാശ്മീര താരജോടികളെയാണ് കാണാൻ സാധിക്കുന്നത്. ഇരുവരുടേയും സ്റ്റിൽസും കിടിലൻ നൃത്ത ചുവടുകളും ഒപ്പം ഗാനത്തിന്റെ മേക്കിങ് രംഗങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു ലെറിക്കൽ വീഡിയോ ഗാനമാണ് ഇത്. ജീവയുടെ അത്യുഗ്രൻ…

  • ജോജു ജോർജ് നായകനായി എത്തുന്ന ലാൽ ജോസ് ചിത്രം സോളമൻ്റെ തേനീച്ചകൾ.. ക്യാരക്ടർ ടീസർ കാണാം..

    ജോജു ജോർജ് നായകനായി എത്തുന്ന ലാൽ ജോസ് ചിത്രം സോളമൻ്റെ തേനീച്ചകൾ.. ക്യാരക്ടർ ടീസർ കാണാം..

    ജോജു ജോർജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സോളമന്റെ തേനീച്ചകൾ . ലാൽ ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒരു ക്യാരക്ടർ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിൽ സോളമൻ എന്ന കഥാപാത്രമായി വേഷമിടുന്നത് ജോജു ജോർജ് ആണ്. സോളമന്റെ കഥാപാത്രത്തെ കുറിച്ചുള്ള ഒരു ടീസറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു റൊമാന്റിക് ത്രില്ലർ ചിത്രമായ സോളമന്റെ തേനീച്ചകളിൽ വളരെ ശക്തമായ ഒരു കഥാപാത്രമായാണ് ജോജു എത്തുന്നതെന്ന് ഈ ടീസറിൽ നിന്നും വ്യക്തമാണ്. ചിത്രത്തിന്റെ ക്യാരക്ടർ…

  • ഗംഭീര ആക്ഷൻ രംഗങ്ങളുമായി രവി തേജ നായകനായി എത്തുന്ന രാമറാവു ഓൺ ഡ്യൂട്ടി.. ട്രൈലർ കാണാം..

    ഗംഭീര ആക്ഷൻ രംഗങ്ങളുമായി രവി തേജ നായകനായി എത്തുന്ന രാമറാവു ഓൺ ഡ്യൂട്ടി.. ട്രൈലർ കാണാം..

    ജൂലൈ 29 ന് റിലീസിന് ഒരുങ്ങുന്ന രാമറാവു ഓൺഡ്യൂട്ടി എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് . ശരത്ത് മാണ്ഡവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നടൻ രവി തേജ ആണ് നായകനായി വേഷമിടുന്നത്. ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ബി രാമറാവു എന്ന സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെയാണ് രവി തേജ അവതരിപ്പിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും റൊമാൻസും മാസ്സ് ഡയലോഗുകളും എല്ലാം ഉൾക്കൊള്ളിച്ച ഒരു ട്രൈലറാണ് ഇപ്പോൾ…

  • ഭൂതമായി പ്രഭു ദേവ…! രമ്യ നമ്പീശൻ നായികയായി എത്തുന്ന മൈ ഡിയർ ഭൂതം ട്രൈലർ കാണാം..

    ഭൂതമായി പ്രഭു ദേവ…! രമ്യ നമ്പീശൻ നായികയായി എത്തുന്ന മൈ ഡിയർ ഭൂതം ട്രൈലർ കാണാം..

    എൻ. രാഘവൻ സംവിധാനം ചെയ്ത് പ്രഭുദേവ, മാസ്റ്റർ അശ്വന്ത് അശോക് കുമാർ , രമ്യ നമ്പീശൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തി ഈ അടുത്ത് പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് മൈ ഡിയർ ഭൂതം. മൈ ഡിയർ ഭൂതം എന്ന ഈ ചിത്രത്തിന്റെ ഒരു സ്നീക്ക് പീക്ക് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പ്രഭുദേവയും മാസ്റ്റർ അശ്വന്ത് അശോകും ചേർന്നുള്ള ഒരു രസകരമായ രംഗമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ ഭൂതമായാണ് പ്രഭുദേവ എത്തുന്നത്. അശ്വന്ത് അശോകിന്റെ അമ്മയായി…

  • ആരാധകരെ പോട്ടി ചിരിപ്പിക്കാൻ ടൊവിനോ കോമഡി ആക്ഷൻ ചിത്രം തല്ലുമാല.. ട്രൈലർ കാണാം..

    ആരാധകരെ പോട്ടി ചിരിപ്പിക്കാൻ ടൊവിനോ കോമഡി ആക്ഷൻ ചിത്രം തല്ലുമാല.. ട്രൈലർ കാണാം..

    ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല . ഓഗസ്റ്റ് 12 ന് റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു കോമഡി ആക്ഷൻ ചിത്രമായ തല്ലുമാലയുടെ വളരെ രസകരമായ ഒരു ട്രൈലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കോമഡി രംഗങ്ങൾക്കൊപ്പം അടിയോടടിയുമായി നടൻ ടൊവിനോയും എത്തുന്നു. മണവാളൻ വസീം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്. താരത്തിന്റെ നായികയായി എത്തുന്നത് നടി…

  • പിന്നെ എന്നാട ഉവേ.. കുളിച്ചേക്കാം..! തിയറ്റർ ഇളക്കി മറിച്ച കടുവയിലെ ഫൈറ്റ് സീൻ കാണാം..

    പിന്നെ എന്നാട ഉവേ.. കുളിച്ചേക്കാം..! തിയറ്റർ ഇളക്കി മറിച്ച കടുവയിലെ ഫൈറ്റ് സീൻ കാണാം..

    തിയറ്ററുകളിൽ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുന്ന ഷാജി കൈലാസ് – പൃഥ്വിരാജ് ചിത്രമാണ് കടുവ. ബോക്സ് ഓഫീസിൽ ഗംഭീരവിജയമാണ് ഈ ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം കാഴ്ച വയ്ക്കുന്നത് . ഈ അടുത്ത് ചിത്രത്തിന്റെ വിജയത്തെ തുടർന്ന് ഒരു സക്സസ് ടീസറും തൊട്ടു പിന്നാലെ ചിത്രത്തിലെ ഒരു വീഡിയോ ഗാനവും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ചിത്രത്തിലെ കിടിലൻ ഫൈറ്റ് സീൻ വീഡിയോ ആണ് . മാജിക് ഫ്രെയിംസിന്റെ…

  • ഗ്ലാമർ ആക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി ടീസ് മാർ ഖാൻ ടീസർ കാണാം…

    ഗ്ലാമർ ആക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി ടീസ് മാർ ഖാൻ ടീസർ കാണാം…

    കല്യാൺ ജി ഗോഗനയുടെ സംവിധാന മികവിൽ ആദി സായ്കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ടീസ് മാർ ഖാൻ . ഈ ആക്ഷൻ ഡ്രാമ ചിത്രത്തിന്റെ ആദ്യ ടീസർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും പുറത്തു വിട്ടിരിക്കുകയാണ്. ആദിത്യ മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെ തന്നെയാണ് രണ്ടാം ടീസറും റിലീസ് ചെയ്തിരിക്കുന്നത്. അത്യുഗ്രൻ മാസ്സ് രംഗങ്ങളും ആക്ഷനും പ്രണയ രംഗങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള അതി ഗംഭീര ടീസറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്…

  • താരങ്ങളുടെ ഗംഭീര പ്രകടനത്തിൽ ശ്രദ്ധ നേടി മലയൻ കുഞ്ഞ് ട്രൈലർ..

    താരങ്ങളുടെ ഗംഭീര പ്രകടനത്തിൽ ശ്രദ്ധ നേടി മലയൻ കുഞ്ഞ് ട്രൈലർ..

    അതിജീവനത്തിന്റെ കഥ പറയുന്ന ഫഹദ് ഫാസിൽ ചിത്രം മലയൻ കുഞ്ഞിന്റെ ഒഫീഷ്യൽ ട്രൈലർ പുറത്തിറങ്ങി. ജൂലൈ 22 ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ് ഈ ചിത്രം. ഫഹദ് ഫാസിലിന്റെ അതിഗംഭീര വേഷം തന്നെയാണ് ഈ ട്രൈലറിൽ കാണാൻ സാധിക്കുന്നത്. ഒരു സർവൈവൽ ത്രില്ലറായ ഈ ചിത്രം കേരളത്തിലെ ഹൈറേഞ്ചുകളിൽ സംഭവിച്ച യഥാർത്ഥ മണ്ണിടിച്ചലിനെ ആസ്പതമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മണ്ണിടിച്ചലിന്റെ തീവ്ര രംഗങ്ങളും രക്ഷപ്പെടാനും രക്ഷപ്പെടുത്തിനുമുള്ള പ്രയാണങ്ങളുമാണ് ട്രൈലറിൽ ഉൾക്കൊളളിച്ചിരിക്കുന്നത്. ഒരു ഇലക്ട്രോണിക്സ് ടെക്നീഷ്യനായാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ എത്തുന്നത്.…

  • അണ്ടർ കവർ എജൻ്റായി മമ്മൂട്ടി..!  “ഏജൻ്റ്” ട്രൈലർ കാണാം..

    അണ്ടർ കവർ എജൻ്റായി മമ്മൂട്ടി..! “ഏജൻ്റ്” ട്രൈലർ കാണാം..

    സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന പുത്തൻ തെലുങ്ക് ഭാഷ ചിത്രമാണ് ഏജന്റ് . മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. അഖിൽ അക്കിനേനി, സാക്ഷി വൈദ്യ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങൾ . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ എ കെ എന്റർടൈൻമെന്റ്സിന്റെ യൂട്യൂബ് ചാനലിലൂടെ ചിത്രത്തിന്റെ ആദ്യ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. അതി ഗംഭീരം എന്ന് തന്നെ വിശേഷിപ്പിക്കാം ഈ ടീസറിനെ . മാസ്സ്…