
മെഗാ സ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തി റിലീസിന് ഒരുങ്ങി നിൽക്കുന്ന പുത്തൻ ചിത്രമാണ് ഭീഷ്മ പർവ്വം. മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ മാസ്സ് ചിത്രം ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകൻ അമൽ നീരദ് ആണ്. ചിത്രത്തിൽ മൈക്കൽ എന്ന കഥാപാത്രമായാണ് മമ്മൂക്ക എത്തുന്നത്. കട്ടി താടിയും നീട്ടി വളർത്തിയ മുടിയുമായി ഒരു ഗംഭീര ലുക്കാണ് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്. ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോഴിതാ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. മെഗാ മാസ്സ് ടീസർ എന്ന്…

സിനിമലോകത്തിന് ഞെട്ടലുണ്ടാക്കി കൊണ്ട് കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാർ അന്തരിച്ചത് കഴിഞ്ഞ വർഷമാണ്. ആരാധകരേയും സഹപ്രവർത്തകരേയും താരത്തെ സ്നേഹിക്കുന്ന എല്ലാവരേയും കണ്ണീരിലാഴ്ത്തി കൊണ്ട് ഞെട്ടിച്ചു കൊണ്ട് 2021 ഒക്ടോബർ 29 ന് ഹൃദയാഘാതം മൂലമാണ് പുനീത് രാജ്‌കുമാർ മരണപ്പെട്ടത്. കന്നഡ സിനിമാ ലോകത്തിന് വലിയ ഷോക്ക് ആയിരുന്നു 46 വയസ്സ് മാത്രം പ്രായം ഉണ്ടായിരുന്ന പുനീത് എന്ന അതുല്യ പ്രതിഭയുടെ വിയോഗം. സിനിമാ പ്രവർത്തകർക്കും ആരാധകർക്കും അത്രമാത്രം പ്രിയപെട്ടവൻ ആയിരുന്നു അപ്പു എന്ന് ഏവരും സ്നേഹത്തോടെ…

മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാന്റെ റീലീസിനൊരുങ്ങി നിൽക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് ഹേ സിനാമിക. ദുൽഖറിനൊപ്പം താരസുന്ദരിമാരായ കാജൽ അഗർവാളും അദിതി റാവും നായികാ വേഷങ്ങളിൽ എത്തുന്നു . പ്രശസ്ത ഡാൻസ് മാസ്റ്റർ ആയ ബ്രിന്ദ ഗോപാലിന്റെ സംവിധാനത്തിലെ ആദ്യ ചുവടുവയ്പാണ് ഈ ചിത്രം . ബ്രിന്ദ മാസ്റ്റർ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ രചന കൈകാര്യം ചെയ്യുന്നത് മദൻ കർക്കിയാണ്. ഒരു റൊമാന്റിക് കോമഡി മൂഡിൽ ഒരിക്കിയിരിക്കുന്ന ചിത്രമാണ് ഹേ സിനാമിക . ഇതിനോടകം…

മലയാളത്തിലെ യുവ താരസുന്ദരി ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ ചിത്രമാണ് “അർച്ചന 31 നോട്ട് ഔട്ട് ” . കേരളത്തിലെ തീയേറ്ററുകളിൽ ഫെബ്രുവരി പതിനൊന്നിന് പ്രദർശനത്തിനെത്തുകയാണ് ഈ ചിത്രം. നവാഗതനായ അഖില്‍ അനില്‍കുമാറിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ അഖില്‍ അനില്‍കുമാറും അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവരും ഒന്നിച്ചാണ്. ഈ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടത് ഈ കഴിഞ്ഞ ആഴ്ച ആണ്. മാത്തൻ, ജെയിംസ് പോൽ എന്നിവർ…

മലയാള നടന്മാരിൽ ശ്രദ്ധേയനായ അനൂപ് മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 21 ഗ്രാംസ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യ ടീസർ കാണുമ്പോൾ തന്നെ ചിത്രം ആദ്യാവസാനം വരെ ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണ കഥയാണ് അവതരിപ്പിക്കുന്നതെന്ന് മനസിലാക്കാം. ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ എൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്…

വെല്ലുവിളികൾ ഇഷ്ടപ്പെടുന്ന മനുഷ്യനായിരുന്നു പോലീസ് ഉദ്യോഗസ്ഥനായ മൗറോ പ്രോസ്പെരി . മാരത്തിന്നുകൾ ഇഷ്ടപ്പെടുകയും അതിൽ പങ്കെടുക്കുകയും ചെയ്യാറുള്ള പ്രോസ്പെരി , സഹാര മാരത്തണിനെ കുറിച്ച് കേട്ടപ്പോൾ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. ആറ് ദിവസങ്ങളോളം നീളുന്ന 156 മൈലുകൾ ഉൾക്കൊള്ളുന്നതാണ് സഹാറ മാരത്തൺ . ഇതിൽ പങ്കടുക്കാനായി അദ്ദേഹം പരിശീലനം ആരംഭിക്കുകയും ചെയ്തു. ദിവസവും 25 മൈൽ വീതം ഓടി, വെള്ളത്തിന്റെ അളവ് കുറച്ചു . തീവ്രമായ തയ്യാറെടുപ്പകൾക്ക് ശേഷം അദ്ദേഹം മൊറോക്കയിൽ എത്തി. 1994 ലെ ആ…

മുംബൈയിലെ കാമാത്തിപുര എന്ന സ്ഥലത്ത് ജനിച്ച ലൈംഗിക തൊഴിലാളിയായ ‘ഗംഗുഭായി കോതേവാലി’ എന്ന സ്ത്രീയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘ഗംഗുഭായി കതിത്വവാദി’. സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ പുത്തൻ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഗംഗുഭായിയെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരസുന്ദരിയായ ആലിയ ഭട്ടാണ്. പദ്മാവതിന് ശേഷം സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ചിത്രമാണിത്. പ്രേക്ഷകർക്കായി നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സഞ്ജയുടെ മറ്റൊരു ഹിറ്റ് ചിത്രമായിരിക്കും ഇതെന്ന് നമുക്ക് പ്രതീക്ഷിക്കാം.…

മാമാങ്കം എന്ന മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രത്തിനും ജോജു ജോർജിന്റെ ജോസഫ് എന്ന ഹിറ്റ് ചിത്രത്തിനും ശേഷം എം പത്മകുമാർ ഒരുക്കുന്ന പത്താം വളവ് എന്ന ത്രില്ലർ ചിത്രം പ്രേക്ഷക സദസ്സിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യ ടീസർ പുറത്തു വിട്ടത് കഴിഞ്ഞ ദിവസമാണ്. ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് വളരെ തീവ്രമായ അഭിനയ മുഹൂർത്തങ്ങളും കഥാ സന്ദർഭങ്ങളുമാണ് . ഇതിന്റെ ടീസറിൽ നിന്നും പത്താം വളവ് ഒരു സൂപ്പർ ത്രില്ലർ ആയി മാറുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ…

പ്രശസ്ത തെന്നിന്ത്യൻ താരങ്ങളായ കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിച്ചെത്തുന്ന പുത്തൻ ചിത്രമായ രണ്ടഗം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നേറുകയാണ് ഈ ടീസർ . ടോവിനോ തോമസിനെ നായകനാക്കി ഒരുക്കിയ തീവണ്ടി എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ ടി.പി ഫെല്ലിനിയാണ് ഈ ചിത്രം ഒരുക്കുന്നത്. കുഞ്ചാക്കോ ബോബൻ ആദ്യമായി തമിഴിൽ വേഷമിടുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. മലയാളത്തിലും തമിഴിലും ഒരുക്കുന്ന ഈ ചിത്രം ഒറ്റ് എന്ന പേരിലാണ്…

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് തമിഴ് ചിത്രമായ ഡോണിലെ ഏറ്റവും പുതിയ ഗാനമാണ്. ഇന്നലെ പുറത്തുവിട്ട ഈ ഗാനം 20 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത്. ഈ ചിത്രത്തിന്റെ നായകനായ ശിവകാർത്തികേയൻ തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും. ഇപ്പോൾ സൂപ്പർ ഹിറ്റായി മാറുന്നത് ഈ ചിത്രത്തിന് വേണ്ടി അനിരുദ്ധ് രവിചന്ദർ ഈണമിട്ട ബേ, കണ്ണാലെ തിട്ടിടാതെ എന്ന വരികളോടെ ആരംഭിക്കുന്ന പ്രണയ ഗാനമാണ് . സോഷ്യൽ മീഡിയ കീഴടക്കിയ ഈ ഗാനത്തെ ക്കുറിച്ച് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്…