Song

പ്രേക്ഷക ശ്രദ്ധ നേടിയ ഷൈൻ ടോം ചാക്കോ , അഹാന കൃഷ്ണ ഒന്നിക്കുന്ന അടി.. വീഡിയോ സോങ്ങ് കാണാം..

ഷൈൻ ടോം ചാക്കോ , അഹാന കൃഷ്ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കിക്കൊണ്ട് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അടി. ഏപ്രിൽ 14ന് വിഷുവിനോട് അനുബന്ധിച്ച് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ടീസർ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. അതിനുശേഷം ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ . മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ഈ വീഡിയോ ഗാനം ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് സ്വന്തമാക്കിയത്.



ഈയടുത്ത് വിവാഹിതരായ ദമ്പതികളായാണ് ചിത്രത്തിൽ ഷൈൻ ടോമും അഹാനയും വേഷമിടുന്നത്. ഇവർക്കിടയിലെ പ്രണയരംഗങ്ങളാണ് ഇപ്പോൾ പുറത്തിറങ്ങിയ ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. തോനെ മോഹങ്ങൾ എന്ന വരികൾ തുടങ്ങുന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ഷറഫു വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്ത ആണ് . ഹനിയാ നഫീസ, കോവിഡ് വസന്ത എന്നിവർ ചേർന്നാണ് ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്.



ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയൻ ആണ് . ലില്ലി , അന്വേഷണം എന്നീ മലയാള ചിത്രങ്ങൾ ഒരുക്കിക്കൊണ്ട് മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ സംവിധായകനാണ് പ്രശോഭ്. ദുൽഖർ സൽമാന്റെ വേഫാറർ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാൻ , ജോം വർഗീസ് എന്നിവരാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ . രതീഷ് രവി ആണ് ചിത്രത്തിൻറെ കഥ തയ്യാറാക്കിയത്. ഫെയ്സ് സിദ്ദിഖ് ക്യാമറ ചരിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചത് നൗഫൽ അബ്ദുള്ളയാണ്. ഷറഫുവിനെ കൂടാതെ അൻവർ അലിയും ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ തയ്യാറാക്കിയിട്ടുണ്ട്. മൂന്നര മിനിറ്റ് ധൈര്യമുള്ള ഈ വീഡിയോ ഗാനം പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ഇപ്പോൾ നടന്നത്. അഹാന , ഷൈൻ എന്നിവരുടെ അഭിനയ മികവും പ്രത്യേക പ്രശംസ അർഹിക്കുന്നുണ്ട്.

അധ്യാപിക വിദ്യാർത്ഥി പ്രണയ കഥയുമായി സംയുക്ത മേനോൻ ധനുഷ് ചിത്രം വാത്തി..! ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

തമിഴ് തെലുങ്ക് ഭാഷകളിലായി കഴിഞ്ഞമാസം പ്രദർശനത്തിന് എത്തിയ ചിത്രമായിരുന്നു വാത്തി . ധനുഷിനെ നായകനാക്കിക്കൊണ്ട് ഒരുക്കിയ ഈ ചിത്രം തമിഴിൽ വാത്തി എന്ന പേരിലും തെലുങ്കിൽ സാർ എന്ന പേരിലും ആയിരുന്നു പുറത്തിറങ്ങിയത് . ഇപ്പോഴിതാ എന്ന ചിത്രത്തിലെ ഏറെ ട്രെൻഡിങ് ആയി മാറിയ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മാസ്റ്റാറു മാസ്റ്റാറു എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ആദിത്യ മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിട്ടുള്ള ഈ ഗാനം ഒരു കോടിയിലധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത് .

മൂന്ന് മിനിറ്റിൽ അധികം ദൈർഘ്യമുള്ള ഈ വീഡിയോ ഗാനത്തിൽ മലയാളി താരം സംയുക്തയേയും നടൻ ധനുഷിനെയുമാണ് കാണാൻ സാധിക്കുന്നത്. സരസ്വതി പട്ടൂര , രാമജോഗ്യ ശാസ്ത്രി ചേർന്ന് വരികൾ തയ്യാറാക്കിയ ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ജീ വി പ്രകാശ് കുമാറാണ് . ശ്വേതാ മോഹൻ ആണ് ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡിങ് ആയി മാറിയ ഒരു ഗാനം കൂടിയായിരുന്നു ഇത്. അതിനാൽ തന്നെ വീഡിയോ റിലീസ് ചെയ്തപ്പോൾ വൻ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.

പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യതയും പ്രശംസയും നേടിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വെങ്കി അറ്റ്ലൂറി ആണ് . അദ്ദേഹം തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിട്ടുള്ളത്. സംയുക്ത മേനോൻ , ധനുഷ് എന്നീ കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ ഈ ചിത്രത്തിൽ സായികുമാർ , തനിക്കെല്ല ഭരണി, സമുദ്രക്കനി, തൊട്ടാപള്ളി മധു , നര ശ്രീനിവാസ് , പമ്മി സായ്, ഹൈപ്പർ ആദി, ആടുകളം നരൻ , ഇളവരശ് ,മൊട്ട രാജേന്ദ്രൻ , ഷരാ , ഹരീഷ് പാരഡി , പ്രവീണ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

സിത്താര എന്റർടൈമെന്റ്സ് ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്. ശ്രീകര സ്റ്റുഡിയോസ് ആണ് ഈ ചിത്രം അവതരിപ്പിച്ചത്. നാഗവംശി എസ് , സായ് സൗജന്യ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വെങ്കട് ആണ് ഒരുക്കിയിട്ടുള്ളത് . ജെ യുവരാജ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് നവീൻ നൂലി ആണ് . അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈനറായും ലക്ഷ്മി വേണുഗോപാൽ പി ആർ ഓ ആയും പ്രവർത്തിച്ചു.

KGF ലൂടെ തരംഗം സൃഷ്ടിച്ച രവി ബസ്‌റൂറിന്റെ മറ്റോരു കിടിലൻ ഐറ്റം..! കബ്സ..വീഡിയോ സോങ്ങ് കാണാം..

കെ ജി എഫ് സീരിസ് സൃഷ്‌ടിച്ച വമ്പൻ തരംഗത്തിന് ശേഷം ഇന്ത്യൻ സിനിമയെ ഞെട്ടിക്കാൻ മറ്റൊരു ബ്രഹ്മാണ്ഡ കന്നഡ ചിത്രം കൂടി ഒരുങ്ങുകയാണ്. കന്നഡയിലെ റിയൽ സൂപ്പർസ്റ്റാർ ഉപേന്ദ്രയും, അഭിനയ ബാദ്ഷ കിച്ചാ സുദീപും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന “കബ്സ” ആണ് ഈ ചിത്രം . പാൻ ഇന്ത്യൻ റിലീസായാണ് ഈ ചിത്രം എത്തുന്നത്. ഇതിനോടകം പുറത്തുവന്ന ഈ ചിത്രത്തിൻറെ ടീസറും രണ്ട് ഗാനങ്ങളും വമ്പൻ പ്രേക്ഷകശ്രദ്ധയാണ് പിടിച്ചു പറ്റിയത്. അതിനുശേഷം ഇപ്പോഴിതാ ചിത്രത്തിലെ മൂന്നാമത്തെ ഗാനവും റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. പാൽ പാൽ പല്ലാങ്കുഴി എന്ന വരികളോടെ ആരംഭിക്കുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിട്ടുള്ളത്. ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് മധുര കവിയും ഗാനം ആലപിച്ചിരിക്കുന്നത്
വാഗു, അരുൺ വിജയ് എന്നിവരും ചേർന്നാണ്. ഈ ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത് കെജിഎഫ് എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ വമ്പൻ തരംഗം സൃഷ്ടിച്ച രവി ബസ്‌റൂർ ആണ് . ആനന്ദ് ഓഡിയോ യൂട്യൂബ് ചാനലിലാണ് ഈ ഗാനത്തിന്റെ ലിറിക് വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

പ്രശസ്ത സംവിധായകനായ ആർ ചന്ദ്രുവാണ് കബ്‌സ സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീ സിദ്ധേശ്വര എന്റർപ്രൈസസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമാതാവ് ആർ ചന്ദ്രശേഖർ ആണ് . എം. ടി .ബി നാഗരാജ് ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. മാസ് ആക്ഷൻ പിരിയോഡിക് എന്റർടെയിനർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം 1947-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത്. ശ്രേയ സരൺ , കോട്ട ശ്രീനിവാസറാവു, കബിർദ്ദുഹൻ സിംങ് , മുരളി ശർമ്മ, പോശാനി കൃഷ്ണ മുരളി, ജോൺ കൊക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ എന്നിവരും ഈ ചിത്രത്തിൻറെ താരനിരയിൽ അണിനിരക്കുന്നുണ്ട്. കന്നഡ ഭാഷക്ക് പുറമെ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ഒറിയ തുടങ്ങി ഏഴ് ഇന്ത്യൻ ഭാഷകളിലായാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് പീറ്റർ ഹൈയ്ൻ, രവിവർമ്മ, റാം ലക്ഷ്മൺ, വിജയ്, വിക്രം മോർ എന്നിവരാണ്. എ ജെ ഷെട്ടി ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിലെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് മഹേഷ് റെഡ്‌ഡിയാണ്. ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന്റെ ഹൈലൈറ്റ് ഉപേന്ദ്ര, ടാന്യ ഹോപ് എന്നിവരുടെ നൃത്തമാണ്.

മമ്മൂട്ടി ചിത്രം ഏജൻ്റ്..! ശ്രദ്ധ നേടി ചിത്രത്തിലെ ഗാനം കാണാം..

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്ക് യുവതാരം അഖിൽ അക്കിനേനിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ഏജന്റ്. യാത്ര എന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറഞ്ഞ തെലുങ്ക് ചിത്രത്തിന് ശേഷം മമ്മൂട്ടി വേഷമിടുന്ന അടുത്ത തെലുങ്ക് ചിത്രമാണ് ഏജന്റ്. സൂപ്പർ ഹിറ്റ് സംവിധായകനായ സുരീന്ദർ റെഡ്ഢിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.

ഏജന്റ് റിലീസ് ചെയ്യുന്നത് വരുന്ന ഏപ്രിൽ 28 ന് ആണ്. ഈ ചിത്രത്തിൻറെ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള ടീസർ വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു റൊമാൻറിക് വീഡിയോ ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ഈ ഗാനരംഗത്തിൽ വേഷമിട്ടിരിക്കുന്നത് നായകൻ അഖിൽ അക്കിനേനി, നായികാ വേഷം ചെയ്യുന്ന സാക്ഷി വൈദ്യ എന്നിവരാണ് . മല്ലി മല്ലി എന്ന വരികളോടെ ആരംഭിക്കുന്ന ഈ പ്രണയ ഗാത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിട്ടുള്ളത്.

ഈ ഗാനത്തിന്റെ രചയിതാവ് ആദിത്യ അയ്യങ്കാർ ആണ്. ഹിപ് ഹോപ് തമിഴനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് നൽകിയതും അദ്ദേഹം തന്നെയാണ്. ഗ്ലാമറസ് ലുക്കിൽ ആണ് നടി സാക്ഷി വൈദ്യ ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജേസൺ ബോൺ എന്ന ഹോളിവുഡ് ഫിലിം സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ചിത്രത്തിൻറെ ഷൂട്ടിംഗ് നടത്തിയത് . രാമബ്രഹ്മം സുങ്കര നിർമ്മാണം നിർവഹിച്ച ഈ ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. രാകുല്‍ ഹെരിയൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റർ നവീൻ നൂലി ആണ് . മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത് മഹാദേവ് എന്ന് പേരുള്ള ഒരു മിലിട്ടറി ഓഫീസർ ആയാണ് .

ബാലകൃഷ്ണയുടെ കൂടെ നിറഞ്ഞാടി മലയാളികളുടെ പ്രിയ താരം ഹണി റോസ്..!

നന്ദമുറി ബാലകൃഷ്ണ പ്രധാന വേഷത്തിൽ എത്തിയ പുത്തൻ ചിത്രമായിരുന്നു വീര സിംഹ റെഡി . ജനുവരി 12ന് പ്രദർശനത്തിനെത്തിയ ഈ ചിത്രം വമ്പൻ വാണിജ്യ വിജയമാണ് സ്വന്തമാക്കിയത്. നന്ദ മുറി ബാലകൃഷ്ണയുടെ കരിയറിലെ ഏറ്റവും വലിയ ആഗോള ഗ്രോസ് കളക്ഷൻ ആണ് ഈ ചിത്രം നേടിക്കൊടുത്തത്. താരത്തോടൊപ്പം ഈ ചിത്രത്തിൽ മലയാളി താരമായ ഹണി റോസ് , ശ്രുതി ഹാസൻ , വരലക്ഷ്മി ശരത് കുമാർ , ദുനിയ വിജയ് തുടങ്ങി താരങ്ങളും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു . ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ഈ ചിത്രത്തിലെ പുതിയൊരു വീഡിയോ ഗാനമാണ് ശ്രദ്ധ നേടുന്നത്.

ലെറിക്കൽ വീഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ വമ്പൻ ശ്രദ്ധ പിടിച്ചു പറ്റിയ ഗാനമായിരുന്നു ഇതിലെ മാ ബവ മനോഭാവലു എന്നത് . ഇപ്പോഴിതാ ഈ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. പുറത്തിറങ്ങി മണിക്കൂറുകൾ തികയും മുൻപ് തന്നെ നിരവധി കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്.

ബാലയ്യയ്ക്കൊപ്പം നടി ഹണി റോസും ചന്ദ്രിക രവിയുമാണ് ചുവട് വയ്ക്കുന്നത്. ഈ വീഡിയോ ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറുന്നത് ചന്ദ്രികയുടെ തീവ്ര ഗ്ലാമർ പ്രദർശനം തന്നെയാണ് . ഹണി റോസും ആരാധകരെ മയക്കുന്ന ലുക്കിലാണ് എത്തിയിട്ടുള്ളത്. രാമ ജോഗിയ ശാസ്ത്രി രചന നിർവഹിച്ച ഈ ഗാനം മനോഹരമായി പാടിയിരിക്കുന്നത് സഹിതി ചഗന്തി, സത്യ യാമിനി , രേണു കുമാർ എന്നിവർ ചേർന്നാണ്. ഈ ഗാനത്തിന് ഈണം നൽകിയിട്ടുള്ളത് തമൻ എസ് ആണ്.

റൊമാൻ്റിക് രംഗങ്ങളിൽ ശ്രദ്ധ നേടി അനശ്വര രാജൻ്റെ തമിൾ ചിത്രം തഗ്സിലെ പുതിയ വീഡിയോ സോങ്ങ് കാണാം..!

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായി തന്റെ കരിയർ ആരംഭിച്ച താരസുന്ദരിയാണ് നടി അനശ്വര രാജൻ . തുടക്കം ബാലതാരം ആയിട്ടായിരുന്നു എങ്കിലും ഒട്ടും വൈകാതെ തന്നെ നായികയായും മലയാള സിനിമയിൽ അനശ്വര തിളങ്ങി. റാങ്കി എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച അനശ്വരയുടെ പുത്തൻ തമിഴ് ചിത്രത്തിലെ ഒരു ഗാനരംഗം ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുകയാണ്. ഹേയ് സിനാമിക എന്ന ചിത്രം ഒരുക്കിക്കൊണ്ട് സംവിധാന രംഗത്തേക്ക് ചുവടുവെച്ച കൊറിയോഗ്രാഫർ ബ്രിന്ദ മാസ്റ്ററിന്റെ രണ്ടാമത് ചിത്രത്തിലാണ് അനശ്വര നായികയായി വേഷമിടുന്നത്.

തഗ്സ് എന്നാണ് ചിത്രത്തിൻറെ പേര് . ഹൃദു ഹരൂൺ എന്ന പുതുമുഖ താരമാണ് ഈ ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്യുന്നത്. തഗ്സിലെ ഏയ് അഴഗിയേ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ലിറിക്കൽ വീഡിയോ പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയത്. മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ ഗാനം രംഗത്തിൽ നായിക നായകന്മാരായ വേഷമിടുന്ന അനശ്വരയേയും ഹൃദു ഹരൂണിനേയും കാണാൻ സാധിക്കും. ഇരുവരും തമ്മിലുള്ള അതിമനോഹരമായ പ്രണയ രംഗമാണ് ഈ ഗാന രംഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

വിവേക് ആണ് ഈ റൊമാന്റിക് ഗാനത്തിന് വരികൾ തയ്യാറാക്കിയത്. ഈണം നൽകിയിരിക്കുന്നത് സാം സിഎസ് ആണ് . കപിൽ കപിലൻ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് . ബോബി സിംഹ , ആർ കെ സുരേഷ് , മുനിഷ്കന്ത് , ശരത് അപ്പാനി , പി എൽ തെനപ്പൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ . റിയ ഷിബു , മുംതാസ് എം എന്നിവർ ചേർന്ന് നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം ഒരുങ്ങുന്നത് എച്ച് ആർ പിക്ചേഴ്സ് , ജിയോ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ആണ് . പ്രിയേഷ് ഗുരുസ്വാമി ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് പ്രവീൺ ആൻറണിയാണ്.

അനിഖ സുരേന്ദ്രൻ നായികയായി എത്തുന്ന ഓ മൈ ഡാർലിങ്..! ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

ഫെബ്രുവരി 24 ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന പുത്തൻ മലയാള ചിത്രമാണ് ഓ മൈ ഡാർലിങ് . ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ബാലതാരമായി വന്ന് തെന്നിന്ത്യൻ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടി അനിഖ സുരേന്ദ്രൻ ആണ്. മലയാളത്തിൽ താരം നായികയായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രമാണ് ഓ മൈ ഡാർലിങ് . ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിൻറെ ടീസർ , ട്രെയിലർ വീഡിയോകൾ എല്ലാം തന്നെ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിനുശേഷം ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഡാർലിംഗ് വീഡിയോ സോങ് എന്ന പേരിൽ പുറത്തിറങ്ങിയ ഈ ഗാനം രംഗത്തിൽ വേഷമിട്ടിരിക്കുന്നത് അനിഖ തന്നെയാണ്. മൂന്ന് മിനിറ്റോളം ദൈർഘ്യമുളള ഈ വീഡിയോ ഗാനം ടി സീരിയസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ലിൻഡ വരികൾ രചിച്ച ആലപിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാൻ ആണ് .

പതിവിൽ നിന്നും വ്യത്യസ്തമായ ഒരു പ്രണയകഥയാണ് ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്നത്. ഈ ചിത്രത്തിൽ അനിഖ അവതരിപ്പിക്കുന്നത് ജെന്നി എന്ന കഥാപാത്രത്തെയാണ്. നർമ്മവും റൊമാന്‍സും ഇമോഷണൽ രംഗങ്ങളും ഒരുപോലെ കോർത്തിണക്കി കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആൻറണി, മഞ്ജു പിള്ള , വിജയരാഘവൻ , നന്ദു, അർച്ചന മേനോൻ , ഫുക്രു, ഡെയിൻ ഡേവിസ്, ഋതു, മനോജ് ശ്രീകണ്ഠ, ഷാജു ശ്രീധർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ .

ആൽഫ്രെഡ് ഡി സാമുവൽ ആണ് ഈ ചിത്രത്തിൻറെ സംവിധായകൻ. മനോജ് ശ്രീകണ്ഠ നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം ഒരുങ്ങുന്നത് ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറിൽ ആണ്. ഈ ചിത്രത്തിൻറെ രചയിതാവ് ജിനീഷ് കെ ജോയ് ആണ് . അൻസാർ ഷാ ആണ് ചിത്രത്തിൻറെ ഛായാഗ്രഹകൻ . എഡിറ്റിംഗ് നിർവഹിച്ചത് ലിജോ പോൾ ആണ് . ബാലതാരമായി മാത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയ അനിഖയുടെ നായിക വേഷം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

ആസിഫ് അലിയും മംമ്ത മോഹൻദാസും ഒന്നിക്കുന്ന മഹേഷും മാരുതിയും.! മനോഹര വീഡിയോ സോങ്ങ് കാണാം..

മംമ്ത മോഹൻദാസ് – ആസിഫ് അലി എന്നിവരെ നായിക നായകന്മാരാക്കി അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് മഹേഷും മാരുതിയും . ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനവും ടീസറും മറ്റും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇവയ്ക്കെല്ലാം ശേഷം ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. മനസ്സിൽ പാതിയിൽ എന്ന വരികളുടെ തുടങ്ങുന്ന മനോഹരമായ ഒരു റൊമാൻറിക് വീഡിയോ ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിട്ടുള്ളത്. ഗുഡ്വിൽ എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ മംമ്ത മോഹൻദാസ് – ആസിഫ് അലി എന്നിവരും ഇവർക്കൊപ്പം മാരുതി 800 എന്ന കാറും ഈ ഗാനരംഗത്തിൽ ഉണ്ട് . മംമ്ത, ആസിഫ് എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിലുള്ള പ്രണയമാണ് ഈ ഗാനരംഗത്തിൽ ചിത്രീകരിച്ചിട്ടുള്ളത്. ബി കെ ഹരിനാരായണൻ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് കേതർ ആണ്. ബി മുരളീകൃഷ്ണ ആണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ വീഡിയോ ഗാനത്തിന് ലഭിച്ചിട്ടുള്ളത്.

സേതുവിൻറെ സംവിധാനം മികവിൽ ഒരുങ്ങുന്ന ഈ ചിത്രം മണിയൻപിള്ള പ്രൊഡക്ഷന്റെ ബാനറിൽ നടൻ മണിയൻപിള്ള രാജുവാണ് നിർമ്മിക്കുന്നത്. സംവിധായകൻ സേതു തന്നെയാണ് ചിത്രത്തിൻറെ രചയിതാവ്. ഫയ്സ് സിദ്ദീഖ് ആണ് ഈ ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ളത്. ജിത്ത് ജോഷി ആണ് എഡിറ്റർ. സിജു വർഗീസ്, മിജു ഗോപൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ . പ്രൊഡക്ഷൻ ഡിസൈനർ – തയ്ഗു തവനൂർ, പ്രൊഡക്ഷൻ കൺട്രോളർ – അലക്സ് കുര്യൻ, കോസ്റ്റ്യും ഡിസൈനർ – സ്റ്റെഫി സേവിയർ , മേക്കപ്പ് – പ്രതിഭ രംഗൻ , സ്റ്റിൽസ് – ഹരി തിരുമല, മീഡിയ ഡിസൈൻ – പ്രമേഷ് പ്രഭാകർ , ചീഫ് അസോസിയേറ്റ് – വിനോദ് സോമസുന്ദരൻ എന്നിവരാണ് .

മലയാളം മൂവി ഡ്രൈവിംഗ് ലൈസൻസിൻ്റെ ഹിന്ദി റീമേക്ക് സെൽഫി..! കിടിലൻ വീഡിയോ സോങ്ങ് കാണാം..

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നടൻപൃഥ്വിരാജ് സുകുമാരനെ നായകനാക്കി സൂപ്പർ വിജയം നേടിയ മലയാള ചിത്രമായിരുന്നു ഡ്രൈവിങ് ലൈസൻസ് . വമ്പൻ വിജയം കാഴ്ചവച്ച ഈ ചിത്രത്തിൻറെ ഹിന്ദി പതിപ്പ് ഇപ്പോൾ എത്തുകയാണ്. ഡ്രൈവിംഗ് ലൈസൻസിന് രചന നിർവഹിച്ചത് അന്തരിച്ചു പോയ സച്ചിയും ചിത്രം സംവിധാനം ചെയ്തത് ലാൽ ജൂനിയറും ആയിരുന്നു. പ്രശസ്ത സംവിധായകൻ രാജ് മേഹ്തയാണ് ഹിന്ദി റീമേക്കിന്റെ സംവിധായകൻ . പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ ഡ്രൈവിംഗ് ലൈസൻസിൽ ചെയ്ത വേഷങ്ങൾ യഥാക്രമം സെൽഫിയിൽ അവതരിപ്പിക്കുന്നത് അക്ഷയ് കുമാർ, ഇമ്രാൻ ഹാഷ്മി എന്നിവരാണ് . സെൽഫി എന്ന ചിത്രത്തിൻറെ ഒരു ട്രെയിലറും മാസ് ഗാനവും എല്ലാം സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. അതിന് പിന്നാലെ ആയി ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു പുതിയ ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ഈ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത് നടൻ അക്ഷയ് കുമാർ, നായികയായ മൃണാൾ താക്കൂർ എന്നിവരാണ് .



മൃണാൾ ഈ ഗാനത്തിലെത്തുന്നത് അതീവ ഗ്ലാമറസ് ആയാണ് . സ്റ്റൈലിഷായി എത്തിയ അക്ഷയ് കുമാറും നല്ല രീതിയിൽ കയ്യടി നേടുന്നുണ്ട്. കുടിയെ നീ തേരി എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ വൈറലായി മാറുന്നത്. ദി പ്രൊഫെക്, സാറ എസ് ഖാൻ എന്നിവർ ചേർന്നാണ് ഈ ഗാനം പാടിയിട്ടുള്ളത്. തനിഷ്‌ക് ബാഗച്ചിയാണ് ദി പ്രൊഫെക്ന്റെ സംഗീതത്തെ പുനരാവിഷ്കരിച്ചത് . ഇവർ രണ്ട് പേരും ചേർന്നാണ് ഈ ഗാനത്തിന് വരികൾ രചിച്ചതും . പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, സ്റ്റാർ സ്റ്റുഡിയോസ് എന്നിവരും ഡ്രൈവിംഗ് ലൈസൻസിന്റെ ഈ ഹിന്ദി റീമേക്കിൽ നിർമ്മാണ പങ്കാളികൾ ആയിട്ടുണ്ട്. ഈ ചിത്രം ആഗോള റിലീസായി എത്തുന്നത് ഫെബ്രുവരി ഇരുപത്തിനാലിനാണ് . ഇതിന്റെ മലയാളം പതിപ്പ് നിർമ്മിച്ചത് പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് .

Scroll to Top