Song

തീയേറ്ററിൽ വൻ വിജയമായി മുന്നേറുന്ന 2018..! മനോഹരം വീഡിയോ സോങ്ങ് കാണാം..

തിയേറ്ററുകളിൽ വമ്പൻ വിജയം കാഴ്ചവച്ചു കൊണ്ട് മുന്നേറുകയാണ് ജൂഡ് ആൻറണി ജോസഫ് അണിയിച്ചൊരുക്കിയ 2018 എവരിവൺ ഈസ് എ  ഹീറോ എന്ന ചിത്രം . ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ 2018ലെ ഒരു വീഡിയോ ഗാനമാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. വെൺമേഘം എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം തിങ്ക്  മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്.

ജോ പോൾ വരികൾ തയ്യാറാക്കിയ ഈ ഗാനത്തിന് നൽകിയിരിക്കുന്നത് നോബിൻ പോൾ ആണ്. കെ എസ് ഹരീശങ്കർ ആണ് ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ , ആസിഫ് അലി, ലാൽ , നരേൻ , അപർണ ബാലമുരളി, തൻവി റാം ,ഗൗതമി എന്നിവരെയെല്ലാം തന്നെ ഈ ഗാനരംഗത്തിൽ കാണാൻ സാധിക്കും. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിച്ചിട്ടുള്ളത്.

കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ് , കലൈയരശൻ , സുധീഷ് , ഗിലു ജോസഫ് , വിനീത കോശി, അജു വർഗീസ്, ശിവദ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. 2018ലെ വെള്ളപ്പൊക്കത്തിന് ആസ്പദമാക്കിയ അണിയിച്ചൊരുക്കിയ ഈ ചിത്രത്തിന്റെ രചയിതാവ് സംവിധായകൻ ജൂഡ് തന്നെയാണ്.

കാവ്യാ ഫിലിം കമ്പനി, പി കെ പ്രൈം പ്രൊഡക്ഷൻ എന്നിവ നിർമ്മാണം നിർവഹിച്ച ഈ ചിത്രത്തിൻറെ നിർമ്മാതാക്കൾ വേണു കുന്നപ്പള്ളി, ആന്റോ ജോസഫ് , സി കെ പത്മകുമാർ എന്നിവരാണ് . അഖിൽ പി ധർമ്മരാജൻ ചിത്രത്തിൻറെ സഹ രചയിതാവാണ്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൻറെ എഡിറ്റർ ചമൻ ചാക്കോ ആണ് .

തീയേറ്ററിൽ വൻ വിജയമായി മുന്നേറുന്ന 2018..! മനോഹരം വീഡിയോ സോങ്ങ് കാണാം.. Read More »

ധ്യാൻ ശ്രീനിവാസൻ, പ്രയാഗ മാർട്ടിൻ ഒന്നിക്കുന്ന ബുള്ളറ്റ് ഡയറീസ്..! പ്രേക്ഷക ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

ധ്യാൻ ശ്രീനിവാസൻ , പ്രയാഗ മാർട്ടിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു പുത്തൻ ചിത്രമായ ബുള്ളറ്റ് ഡയറീസിലെ വീഡിയോ ഗാനം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. നാലര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. വെയിൽ എല്ലാം എന്ന വരികളുടെ ആരംഭിക്കുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ഷാൻ റഹ്മാൻ ഈണം പകർന്ന ഈ ഗാനം അതിമനോഹരമായി ആലപിച്ചിട്ടുള്ളത് സൂരജ് സന്തോഷ്, മേഘ ജോസ്കുട്ടി എന്നിവർ ചേർന്നാണ്. ധ്യാൻ ശ്രീനിവാസന്റെ കഥാപാത്രവും പ്രയാഗ മാർട്ടിന്റെ കഥാപാത്രവും തമ്മിലുള്ള മനോഹരമായ രംഗങ്ങൾ ആണ് ഈ വീഡിയോ ഗാനത്തിൽ കാണാൻ സാധിക്കുന്നത്. നേഴ്സ് വേഷത്തിലാണ് പ്രയാഗ ചിത്രത്തിൽ അഭിനയിക്കുന്നത്.



ഈ ഇരു താരങ്ങളെ കൂടാതെ ജോണി ആൻറണി, രഞ്ജി പണിക്കർ , സുധീർ കരമന, ശ്രീലക്ഷ്മി, സേതുലക്ഷ്മി, നിഷ സാരംഗ്, അൽത്താഫ്, ഷാലു റഹീം, ശ്രീകാന്ത് മുരളി , കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂർ, കെ വി മനോജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് മാണ്ടൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത് അദ്ദേഹം തന്നെയാണ്. ബി ത്രീ എം ക്രിയേഷൻസ് ആണ് ബുള്ളറ്റ് ഡയറിസിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഫൈസൽ അലി ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് രഞ്ജൻ എബ്രഹാം ആണ് .



മേക്കപ്പ് – രഞ്ജിത്ത് അമ്പാടി, ആർട്ട് ഡയറക്ടർ – അജയ് മാങ്ങാട്, കോസ്റ്റ്യൂം ഡിസൈനർ – സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ – സഫി അയുർ , ആക്ഷൻ – റൺ രവി , ഫെനിക്സ് പ്രഭു , അസോസിയേറ്റ് ഡയറക്ടർ – ബിജേഷ് നാരായണൻ , രാമചന്ദ്രൻ പൊയ്ല്ലൂർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ . ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിലെ മറ്റൊരു പ്രെമോ ഗാനം കൂടി സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ കൈതപ്രത്തെ കൂടാതെ അനു എലിസബത്ത് ജോസും ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ധ്യാൻ ശ്രീനിവാസൻ, പ്രയാഗ മാർട്ടിൻ ഒന്നിക്കുന്ന ബുള്ളറ്റ് ഡയറീസ്..! പ്രേക്ഷക ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം.. Read More »

തീയറ്ററിൽ വൻ വിജയമായി മുന്നേറുന്ന പൊന്നിയിൻ സെൽവൻ ഭാഗം 2.. പ്രൊമോ വീഡിയോ കാണാം..

തീയറ്ററുകളിൽ വമ്പൻ വിജയം കാഴ്ചവച്ചുകൊണ്ട് കുതിച്ചുയുകയാണ് മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ ഭാഗം 2 . ഏപ്രിൽ 28 മുതൽ പ്രദർശനം ആരംഭിച്ച ഈ ചിത്രം രണ്ടാം ദിനം കൊണ്ട് തന്നെ ബോക്സ് ഓഫീസ് കളക്ഷനിൽ 100 കോടി ക്ലബ്ബിൽ ഇടം നേടി. ആദ്യ ഭാഗത്തേതുപോലെ തന്നെ വമ്പൻ പ്രേക്ഷക സ്വീകാര്യതയാണ് രണ്ടാം ഭാഗത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്.



ഇപ്പോൾ സോഷ്യൽ മീഡിയയിൽ രണ്ടാം ഭാഗത്തിന്റെ ഒരു പ്രമോ വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്. ടിപ്സ് തമിഴ് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ഈ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് സ്വന്തമാക്കിയത്. 38 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ദൃശ്യത്തിൽ വിക്രം അവതരിപ്പിച്ച ആദിത്യ കരികാലനെയും ഐശ്വര്യ റായി അവതരിപ്പിച്ച നന്ദിനി എന്ന കഥാപാത്രത്തെയും ആണ് കാണിച്ചിരിക്കുന്നത്. ഇവരുടെ ബാല്യകാലവും അവർക്കിടയിൽ ഉണ്ടായിരുന്ന പ്രണയ രംഗവും ഈ പ്രെമോ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.



ചിന്നജിരു നിലവ് എന്ന ഗാനത്തോടെയാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ അണിയിച്ചൊരുക്കിയ ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് ഇളങ്കോ കൃഷ്ണൻ ആണ് . ഹരിചരൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ലൈക്കാ പ്രൊഡക്ഷൻസിന്റെയും മദ്രാസ് ടോക്കിസിന്റെയും ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മണിരത്നവും സുഭാസ്കരനും ചേർന്നാണ്.



ചിയാൻ വിക്രം, ഐശ്വര്യ റായ്, ജയം രവി , കാർത്തി, തൃഷ , പ്രഭു, ആർ ശരത് കുമാർ , വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി , ശോഭിത ധൂലിപാല, ജയറാം , പ്രകാശ് രാജ്, റഹ്മാൻ , രാധാകൃഷ്ണൻ പാർത്ഥിപൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രവിവർമ്മൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് ശ്രീകർ പ്രസാദ് ആണ്.

തീയറ്ററിൽ വൻ വിജയമായി മുന്നേറുന്ന പൊന്നിയിൻ സെൽവൻ ഭാഗം 2.. പ്രൊമോ വീഡിയോ കാണാം.. Read More »

പ്രേക്ഷക ശ്രദ്ധ നേടിയ അനുരാഗ സുന്ദരി വീഡിയോ സോങ്ങ് കാണാം..

ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് അനുരാഗം . ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ അനുരാഗത്തിലെ ഏറ്റവും പുതിയ ഗാനം ഇടം നേടുകയാണ്. ഈ ഗാനത്തിൽ അശ്വിൻ ജോസഫ് , ഗൗരി കിഷൻ, ഷീല, ജോണി ആൻറണി എന്നിവർ ഒന്നിക്കുന്നു. ജോയൽ ജോൺസാണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഡിറ്റോ പി തങ്കച്ചനാണ് ഗാനത്തിന് വരികൾ തയ്യാറാക്കിയിട്ടുള്ളത് .

ഈ ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലാൻ ആണ് . ഈ അടുത്തിടെ പുറത്തിറങ്ങിയ അനുരാഗതരെ മറ്റൊരു റൊമാൻറിക് സോഷ്യൽ മീഡിയയിൽ ഇടം നേടിയിരുന്നു. ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചവയാണ് ഇതിലെ മറ്റു ഗാനങ്ങൾ ആയ ‘മിഥുനം മധുരം’ , തമിഴ് മെലഡി ഗാനം ‘യെഥുവോ ഒൺട്ര്’, ‘ചില്ല് ആണേ’ എന്നിവ. ഈ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരാണ് ബാലു തങ്കച്ചൻ , ഡോൺ തങ്കച്ചൻ ബാല,ഗോഡ്ഫ്രി ഇമാനുവൽ ,അബ്ജാക്ഷ് കെ എസ് , എന്നിവർ . അടുത്തമാസം അഞ്ചിനാണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്.



പൂർണ്ണമായും ഒരു പ്രണയകഥാ പശ്ചാത്തലത്തിലാണ് അനുരാഗം അണിയിച്ചൊരുക്കുന്നത്. മലയാളത്തിലെ പല പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പല പ്രായത്തിലും ഉള്ളവരുടെ വ്യത്യസ്തമായ പ്രണയത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അശ്വിൻ ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരം തന്നെയാണ് ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളതും. ഗൗതംവാസുദേവ മേനോൻ , ജോണി ആന്റണി,ദേവയാനി, ഷീല, ഗൗരി ജി കിഷന്‍, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി താരങ്ങളും ഈ ചിത്രത്തിൻറെ താരനിരയിൽ അണിനിരക്കുന്നു. ലക്ഷ്മിനാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നീ ബാനറുകളിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവർ ചേർന്നാണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുരേഷ് ഗോപിയാണ്. കൈകാര്യം ചെയ്തത് ലിജോ പോളാണ്.

പ്രേക്ഷക ശ്രദ്ധ നേടിയ അനുരാഗ സുന്ദരി വീഡിയോ സോങ്ങ് കാണാം.. Read More »

പ്രേക്ഷക ശ്രദ്ധ നേടിയ ഷൈൻ ടോം ചാക്കോ , അഹാന കൃഷ്ണ ഒന്നിക്കുന്ന അടി.. വീഡിയോ സോങ്ങ് കാണാം..

ഷൈൻ ടോം ചാക്കോ , അഹാന കൃഷ്ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കിക്കൊണ്ട് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അടി. ഏപ്രിൽ 14ന് വിഷുവിനോട് അനുബന്ധിച്ച് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ടീസർ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. അതിനുശേഷം ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ . മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ഈ വീഡിയോ ഗാനം ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് സ്വന്തമാക്കിയത്.



ഈയടുത്ത് വിവാഹിതരായ ദമ്പതികളായാണ് ചിത്രത്തിൽ ഷൈൻ ടോമും അഹാനയും വേഷമിടുന്നത്. ഇവർക്കിടയിലെ പ്രണയരംഗങ്ങളാണ് ഇപ്പോൾ പുറത്തിറങ്ങിയ ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. തോനെ മോഹങ്ങൾ എന്ന വരികൾ തുടങ്ങുന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ഷറഫു വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്ത ആണ് . ഹനിയാ നഫീസ, കോവിഡ് വസന്ത എന്നിവർ ചേർന്നാണ് ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്.



ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയൻ ആണ് . ലില്ലി , അന്വേഷണം എന്നീ മലയാള ചിത്രങ്ങൾ ഒരുക്കിക്കൊണ്ട് മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ സംവിധായകനാണ് പ്രശോഭ്. ദുൽഖർ സൽമാന്റെ വേഫാറർ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാൻ , ജോം വർഗീസ് എന്നിവരാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ . രതീഷ് രവി ആണ് ചിത്രത്തിൻറെ കഥ തയ്യാറാക്കിയത്. ഫെയ്സ് സിദ്ദിഖ് ക്യാമറ ചരിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചത് നൗഫൽ അബ്ദുള്ളയാണ്. ഷറഫുവിനെ കൂടാതെ അൻവർ അലിയും ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ തയ്യാറാക്കിയിട്ടുണ്ട്. മൂന്നര മിനിറ്റ് ധൈര്യമുള്ള ഈ വീഡിയോ ഗാനം പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ഇപ്പോൾ നടന്നത്. അഹാന , ഷൈൻ എന്നിവരുടെ അഭിനയ മികവും പ്രത്യേക പ്രശംസ അർഹിക്കുന്നുണ്ട്.

പ്രേക്ഷക ശ്രദ്ധ നേടിയ ഷൈൻ ടോം ചാക്കോ , അഹാന കൃഷ്ണ ഒന്നിക്കുന്ന അടി.. വീഡിയോ സോങ്ങ് കാണാം.. Read More »

അധ്യാപിക വിദ്യാർത്ഥി പ്രണയ കഥയുമായി സംയുക്ത മേനോൻ ധനുഷ് ചിത്രം വാത്തി..! ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

തമിഴ് തെലുങ്ക് ഭാഷകളിലായി കഴിഞ്ഞമാസം പ്രദർശനത്തിന് എത്തിയ ചിത്രമായിരുന്നു വാത്തി . ധനുഷിനെ നായകനാക്കിക്കൊണ്ട് ഒരുക്കിയ ഈ ചിത്രം തമിഴിൽ വാത്തി എന്ന പേരിലും തെലുങ്കിൽ സാർ എന്ന പേരിലും ആയിരുന്നു പുറത്തിറങ്ങിയത് . ഇപ്പോഴിതാ എന്ന ചിത്രത്തിലെ ഏറെ ട്രെൻഡിങ് ആയി മാറിയ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മാസ്റ്റാറു മാസ്റ്റാറു എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ആദിത്യ മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിട്ടുള്ള ഈ ഗാനം ഒരു കോടിയിലധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത് .

മൂന്ന് മിനിറ്റിൽ അധികം ദൈർഘ്യമുള്ള ഈ വീഡിയോ ഗാനത്തിൽ മലയാളി താരം സംയുക്തയേയും നടൻ ധനുഷിനെയുമാണ് കാണാൻ സാധിക്കുന്നത്. സരസ്വതി പട്ടൂര , രാമജോഗ്യ ശാസ്ത്രി ചേർന്ന് വരികൾ തയ്യാറാക്കിയ ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ജീ വി പ്രകാശ് കുമാറാണ് . ശ്വേതാ മോഹൻ ആണ് ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡിങ് ആയി മാറിയ ഒരു ഗാനം കൂടിയായിരുന്നു ഇത്. അതിനാൽ തന്നെ വീഡിയോ റിലീസ് ചെയ്തപ്പോൾ വൻ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.

പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യതയും പ്രശംസയും നേടിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വെങ്കി അറ്റ്ലൂറി ആണ് . അദ്ദേഹം തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിട്ടുള്ളത്. സംയുക്ത മേനോൻ , ധനുഷ് എന്നീ കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ ഈ ചിത്രത്തിൽ സായികുമാർ , തനിക്കെല്ല ഭരണി, സമുദ്രക്കനി, തൊട്ടാപള്ളി മധു , നര ശ്രീനിവാസ് , പമ്മി സായ്, ഹൈപ്പർ ആദി, ആടുകളം നരൻ , ഇളവരശ് ,മൊട്ട രാജേന്ദ്രൻ , ഷരാ , ഹരീഷ് പാരഡി , പ്രവീണ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

സിത്താര എന്റർടൈമെന്റ്സ് ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്. ശ്രീകര സ്റ്റുഡിയോസ് ആണ് ഈ ചിത്രം അവതരിപ്പിച്ചത്. നാഗവംശി എസ് , സായ് സൗജന്യ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വെങ്കട് ആണ് ഒരുക്കിയിട്ടുള്ളത് . ജെ യുവരാജ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് നവീൻ നൂലി ആണ് . അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈനറായും ലക്ഷ്മി വേണുഗോപാൽ പി ആർ ഓ ആയും പ്രവർത്തിച്ചു.

അധ്യാപിക വിദ്യാർത്ഥി പ്രണയ കഥയുമായി സംയുക്ത മേനോൻ ധനുഷ് ചിത്രം വാത്തി..! ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം.. Read More »

KGF ലൂടെ തരംഗം സൃഷ്ടിച്ച രവി ബസ്‌റൂറിന്റെ മറ്റോരു കിടിലൻ ഐറ്റം..! കബ്സ..വീഡിയോ സോങ്ങ് കാണാം..

കെ ജി എഫ് സീരിസ് സൃഷ്‌ടിച്ച വമ്പൻ തരംഗത്തിന് ശേഷം ഇന്ത്യൻ സിനിമയെ ഞെട്ടിക്കാൻ മറ്റൊരു ബ്രഹ്മാണ്ഡ കന്നഡ ചിത്രം കൂടി ഒരുങ്ങുകയാണ്. കന്നഡയിലെ റിയൽ സൂപ്പർസ്റ്റാർ ഉപേന്ദ്രയും, അഭിനയ ബാദ്ഷ കിച്ചാ സുദീപും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന “കബ്സ” ആണ് ഈ ചിത്രം . പാൻ ഇന്ത്യൻ റിലീസായാണ് ഈ ചിത്രം എത്തുന്നത്. ഇതിനോടകം പുറത്തുവന്ന ഈ ചിത്രത്തിൻറെ ടീസറും രണ്ട് ഗാനങ്ങളും വമ്പൻ പ്രേക്ഷകശ്രദ്ധയാണ് പിടിച്ചു പറ്റിയത്. അതിനുശേഷം ഇപ്പോഴിതാ ചിത്രത്തിലെ മൂന്നാമത്തെ ഗാനവും റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. പാൽ പാൽ പല്ലാങ്കുഴി എന്ന വരികളോടെ ആരംഭിക്കുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിട്ടുള്ളത്. ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് മധുര കവിയും ഗാനം ആലപിച്ചിരിക്കുന്നത്
വാഗു, അരുൺ വിജയ് എന്നിവരും ചേർന്നാണ്. ഈ ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത് കെജിഎഫ് എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ വമ്പൻ തരംഗം സൃഷ്ടിച്ച രവി ബസ്‌റൂർ ആണ് . ആനന്ദ് ഓഡിയോ യൂട്യൂബ് ചാനലിലാണ് ഈ ഗാനത്തിന്റെ ലിറിക് വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

പ്രശസ്ത സംവിധായകനായ ആർ ചന്ദ്രുവാണ് കബ്‌സ സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീ സിദ്ധേശ്വര എന്റർപ്രൈസസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമാതാവ് ആർ ചന്ദ്രശേഖർ ആണ് . എം. ടി .ബി നാഗരാജ് ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. മാസ് ആക്ഷൻ പിരിയോഡിക് എന്റർടെയിനർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം 1947-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത്. ശ്രേയ സരൺ , കോട്ട ശ്രീനിവാസറാവു, കബിർദ്ദുഹൻ സിംങ് , മുരളി ശർമ്മ, പോശാനി കൃഷ്ണ മുരളി, ജോൺ കൊക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ എന്നിവരും ഈ ചിത്രത്തിൻറെ താരനിരയിൽ അണിനിരക്കുന്നുണ്ട്. കന്നഡ ഭാഷക്ക് പുറമെ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ഒറിയ തുടങ്ങി ഏഴ് ഇന്ത്യൻ ഭാഷകളിലായാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് പീറ്റർ ഹൈയ്ൻ, രവിവർമ്മ, റാം ലക്ഷ്മൺ, വിജയ്, വിക്രം മോർ എന്നിവരാണ്. എ ജെ ഷെട്ടി ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിലെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് മഹേഷ് റെഡ്‌ഡിയാണ്. ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന്റെ ഹൈലൈറ്റ് ഉപേന്ദ്ര, ടാന്യ ഹോപ് എന്നിവരുടെ നൃത്തമാണ്.

KGF ലൂടെ തരംഗം സൃഷ്ടിച്ച രവി ബസ്‌റൂറിന്റെ മറ്റോരു കിടിലൻ ഐറ്റം..! കബ്സ..വീഡിയോ സോങ്ങ് കാണാം.. Read More »

മമ്മൂട്ടി ചിത്രം ഏജൻ്റ്..! ശ്രദ്ധ നേടി ചിത്രത്തിലെ ഗാനം കാണാം..

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്ക് യുവതാരം അഖിൽ അക്കിനേനിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ഏജന്റ്. യാത്ര എന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറഞ്ഞ തെലുങ്ക് ചിത്രത്തിന് ശേഷം മമ്മൂട്ടി വേഷമിടുന്ന അടുത്ത തെലുങ്ക് ചിത്രമാണ് ഏജന്റ്. സൂപ്പർ ഹിറ്റ് സംവിധായകനായ സുരീന്ദർ റെഡ്ഢിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.

ഏജന്റ് റിലീസ് ചെയ്യുന്നത് വരുന്ന ഏപ്രിൽ 28 ന് ആണ്. ഈ ചിത്രത്തിൻറെ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള ടീസർ വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു റൊമാൻറിക് വീഡിയോ ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ഈ ഗാനരംഗത്തിൽ വേഷമിട്ടിരിക്കുന്നത് നായകൻ അഖിൽ അക്കിനേനി, നായികാ വേഷം ചെയ്യുന്ന സാക്ഷി വൈദ്യ എന്നിവരാണ് . മല്ലി മല്ലി എന്ന വരികളോടെ ആരംഭിക്കുന്ന ഈ പ്രണയ ഗാത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിട്ടുള്ളത്.

ഈ ഗാനത്തിന്റെ രചയിതാവ് ആദിത്യ അയ്യങ്കാർ ആണ്. ഹിപ് ഹോപ് തമിഴനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് നൽകിയതും അദ്ദേഹം തന്നെയാണ്. ഗ്ലാമറസ് ലുക്കിൽ ആണ് നടി സാക്ഷി വൈദ്യ ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജേസൺ ബോൺ എന്ന ഹോളിവുഡ് ഫിലിം സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ചിത്രത്തിൻറെ ഷൂട്ടിംഗ് നടത്തിയത് . രാമബ്രഹ്മം സുങ്കര നിർമ്മാണം നിർവഹിച്ച ഈ ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. രാകുല്‍ ഹെരിയൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റർ നവീൻ നൂലി ആണ് . മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത് മഹാദേവ് എന്ന് പേരുള്ള ഒരു മിലിട്ടറി ഓഫീസർ ആയാണ് .

മമ്മൂട്ടി ചിത്രം ഏജൻ്റ്..! ശ്രദ്ധ നേടി ചിത്രത്തിലെ ഗാനം കാണാം.. Read More »

ബാലകൃഷ്ണയുടെ കൂടെ നിറഞ്ഞാടി മലയാളികളുടെ പ്രിയ താരം ഹണി റോസ്..!

നന്ദമുറി ബാലകൃഷ്ണ പ്രധാന വേഷത്തിൽ എത്തിയ പുത്തൻ ചിത്രമായിരുന്നു വീര സിംഹ റെഡി . ജനുവരി 12ന് പ്രദർശനത്തിനെത്തിയ ഈ ചിത്രം വമ്പൻ വാണിജ്യ വിജയമാണ് സ്വന്തമാക്കിയത്. നന്ദ മുറി ബാലകൃഷ്ണയുടെ കരിയറിലെ ഏറ്റവും വലിയ ആഗോള ഗ്രോസ് കളക്ഷൻ ആണ് ഈ ചിത്രം നേടിക്കൊടുത്തത്. താരത്തോടൊപ്പം ഈ ചിത്രത്തിൽ മലയാളി താരമായ ഹണി റോസ് , ശ്രുതി ഹാസൻ , വരലക്ഷ്മി ശരത് കുമാർ , ദുനിയ വിജയ് തുടങ്ങി താരങ്ങളും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു . ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ഈ ചിത്രത്തിലെ പുതിയൊരു വീഡിയോ ഗാനമാണ് ശ്രദ്ധ നേടുന്നത്.

ലെറിക്കൽ വീഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ വമ്പൻ ശ്രദ്ധ പിടിച്ചു പറ്റിയ ഗാനമായിരുന്നു ഇതിലെ മാ ബവ മനോഭാവലു എന്നത് . ഇപ്പോഴിതാ ഈ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. പുറത്തിറങ്ങി മണിക്കൂറുകൾ തികയും മുൻപ് തന്നെ നിരവധി കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്.

ബാലയ്യയ്ക്കൊപ്പം നടി ഹണി റോസും ചന്ദ്രിക രവിയുമാണ് ചുവട് വയ്ക്കുന്നത്. ഈ വീഡിയോ ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറുന്നത് ചന്ദ്രികയുടെ തീവ്ര ഗ്ലാമർ പ്രദർശനം തന്നെയാണ് . ഹണി റോസും ആരാധകരെ മയക്കുന്ന ലുക്കിലാണ് എത്തിയിട്ടുള്ളത്. രാമ ജോഗിയ ശാസ്ത്രി രചന നിർവഹിച്ച ഈ ഗാനം മനോഹരമായി പാടിയിരിക്കുന്നത് സഹിതി ചഗന്തി, സത്യ യാമിനി , രേണു കുമാർ എന്നിവർ ചേർന്നാണ്. ഈ ഗാനത്തിന് ഈണം നൽകിയിട്ടുള്ളത് തമൻ എസ് ആണ്.

ബാലകൃഷ്ണയുടെ കൂടെ നിറഞ്ഞാടി മലയാളികളുടെ പ്രിയ താരം ഹണി റോസ്..! Read More »

റൊമാൻ്റിക് രംഗങ്ങളിൽ ശ്രദ്ധ നേടി അനശ്വര രാജൻ്റെ തമിൾ ചിത്രം തഗ്സിലെ പുതിയ വീഡിയോ സോങ്ങ് കാണാം..!

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായി തന്റെ കരിയർ ആരംഭിച്ച താരസുന്ദരിയാണ് നടി അനശ്വര രാജൻ . തുടക്കം ബാലതാരം ആയിട്ടായിരുന്നു എങ്കിലും ഒട്ടും വൈകാതെ തന്നെ നായികയായും മലയാള സിനിമയിൽ അനശ്വര തിളങ്ങി. റാങ്കി എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച അനശ്വരയുടെ പുത്തൻ തമിഴ് ചിത്രത്തിലെ ഒരു ഗാനരംഗം ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുകയാണ്. ഹേയ് സിനാമിക എന്ന ചിത്രം ഒരുക്കിക്കൊണ്ട് സംവിധാന രംഗത്തേക്ക് ചുവടുവെച്ച കൊറിയോഗ്രാഫർ ബ്രിന്ദ മാസ്റ്ററിന്റെ രണ്ടാമത് ചിത്രത്തിലാണ് അനശ്വര നായികയായി വേഷമിടുന്നത്.

തഗ്സ് എന്നാണ് ചിത്രത്തിൻറെ പേര് . ഹൃദു ഹരൂൺ എന്ന പുതുമുഖ താരമാണ് ഈ ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്യുന്നത്. തഗ്സിലെ ഏയ് അഴഗിയേ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ലിറിക്കൽ വീഡിയോ പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയത്. മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ ഗാനം രംഗത്തിൽ നായിക നായകന്മാരായ വേഷമിടുന്ന അനശ്വരയേയും ഹൃദു ഹരൂണിനേയും കാണാൻ സാധിക്കും. ഇരുവരും തമ്മിലുള്ള അതിമനോഹരമായ പ്രണയ രംഗമാണ് ഈ ഗാന രംഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

വിവേക് ആണ് ഈ റൊമാന്റിക് ഗാനത്തിന് വരികൾ തയ്യാറാക്കിയത്. ഈണം നൽകിയിരിക്കുന്നത് സാം സിഎസ് ആണ് . കപിൽ കപിലൻ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് . ബോബി സിംഹ , ആർ കെ സുരേഷ് , മുനിഷ്കന്ത് , ശരത് അപ്പാനി , പി എൽ തെനപ്പൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ . റിയ ഷിബു , മുംതാസ് എം എന്നിവർ ചേർന്ന് നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം ഒരുങ്ങുന്നത് എച്ച് ആർ പിക്ചേഴ്സ് , ജിയോ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ആണ് . പ്രിയേഷ് ഗുരുസ്വാമി ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് പ്രവീൺ ആൻറണിയാണ്.

റൊമാൻ്റിക് രംഗങ്ങളിൽ ശ്രദ്ധ നേടി അനശ്വര രാജൻ്റെ തമിൾ ചിത്രം തഗ്സിലെ പുതിയ വീഡിയോ സോങ്ങ് കാണാം..! Read More »

Scroll to Top