Trailer

കുഞ്ചാക്കോ ബോബൻ പള്ളിയിലച്ഛനായി എത്തുന്ന എന്താടാ സജി.. ട്രൈലർ കാണാം..

കുഞ്ചാക്കോ ബോബൻ , ജയസൂര്യ , നിവേദ തോമസ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ ചിത്രമാണ് എന്താടാ സജി. ഏപ്രിൽ എട്ടിന് പ്രദർശനത്തിന് ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. രണ്ടുമിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ മാജിക് ഫിലിംസ് യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. സജിമോൾ എന്ന ടൈറ്റിൽ കഥാപാത്രമായാണ് ചിത്രത്തിൽ നിവേദ തോമസ് വേഷമിടുന്നത്. കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ ഒരു പുണ്യാളന്റെ കഥാപാത്രമാണ് കൈകാര്യം ചെയ്യുന്നതെന്ന് ട്രെയിലർ രംഗങ്ങൾ സൂചിപ്പിക്കുന്നു. രമേശ് പിഷാരടിയുടെ വോയിസ് ഓവറോടുകൂടിയാണ് വീഡിയോ ആരംഭിക്കുന്നത്.നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും സ്ക്രീനിൽ ഒന്നിക്കുന്നു എന്നതും ഈ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നു. റോമൻസ് എന്ന ചിത്രത്തിലാണ് നിവേദ തോമസ് കുഞ്ചാക്കോ ബോബൻ താര ജോടികൾ ഒന്നിച്ച് അഭിനയിച്ചത്. ഏതായാലും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന ഒരു ട്രെയിലർ വീഡിയോ തന്നെയാണ് ഇപ്പോൾ പുറത്തു വിട്ടിട്ടുള്ളത്.നവാഗതനായ ഗോഡ്‌ഫി സേവിയർ ബാബു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത് തന്നെയാണ്. ലിസ്റ്റൻ സ്റ്റീഫൻ നിർമ്മാണം നിർവഹിക്കുന്ന എന്താടാ സജി അവതരിപ്പിക്കുന്നത് മാജിക് ഫ്രെയിംസ് ആണ് . ജസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിൻറെ സഹ നിർമ്മാതാവാണ്. ജിത്തു ദാമോദർ ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിട്ടുള്ളത് രതീഷ് രാജ് ആണ് . വില്യം ഫ്രാൻസിസ് ആണ് ചിത്രത്തിൻറെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ നിവേദ തോമസ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ എന്നിവരെ കൂടാതെ ആര്യ ബഡായി , രാജേഷ് ശർമ , പ്രേം പ്രകാശ്, സിദ്ധാർത്ഥ ശിവ, സെന്തിൽ കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ഷൈൻ നീഗം പോലീസ് വേഷത്തിൽ എത്തുന്ന കൊറോണ പേപ്പേഴ്സ്..! ശ്രദ്ധ നേടിയ ട്രൈലർ കാണാം..

മലയാളത്തിൻറെ പ്രശസ്ത സംവിധായകൻ പ്രിയദർശൻ അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് കൊറോണ പേപ്പേഴ്സ് . യുവതാരങ്ങളിൽ ശ്രദ്ധേയരായ നടൻ ഷൈൻ നീഗം, നടൻ ഷൈൻ ടോം ചാക്കോ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ കൊറോണ പേപ്പേഴ്സിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. മോഹൻലാൽ , മഞ്ജു വാര്യർ , ജ്യോതിക , സൂര്യ താരങ്ങളും അണിനിരന്നു കൊണ്ടായിരുന്നു ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ റിലീസ് ചെയ്തത്. ആശിർവാദ് സിനിമാസ് യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുള്ളത്.ഒന്നേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത്. ഒരു ആക്ഷൻ ത്രില്ലർ പാറ്റേണിൽ ആണ് ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത് എന്ന കാര്യം ഈ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. ചിത്രത്തിൽ പോലീസ് വേഷത്തിലാണ് നടൻ ഷൈൻ നീഗം എത്തുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് എത്തിയ ഈ വീഡിയോ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ഉയർന്നിരിക്കുകയാണ്. പ്രിയദർശന്റെ ഒരു മികച്ച തിരിച്ചുവരവ് ആകട്ടെ എന്നാണ് പ്രേക്ഷകരിൽ പലരും അഭിപ്രായപ്പെടുന്നത്.ഫോർ ഫ്രെയിംസ് സൗണ്ട് കമ്പനി ആണ് ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്. ശ്രീ ഗണേഷ് ആണ് ചിത്രത്തിൻറെ കഥ തയ്യാറാക്കിയിട്ടുള്ളത്. ഷൈൻ നീഗം, ഷൈൻ ടോം ചാക്കോ എന്നിവ കൂടാതെ സിദ്ദിഖ്, ജീൻ ലാൽ , ഗായത്രി ശങ്കർ , സന്ധ്യ ഷെട്ടി , മണിയൻപിള്ള രാജു, വിജിലേഷ് , ഹന്ന റെജി കോശി എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് കെ പി ആണ് . ദിവാകർ മണി ആണ് ചിത്രത്തിൻറെ ഛായാഗ്രഹകൻ . ചിത്രത്തിൻറെ എഡിറ്റർ എം എസ് അയ്യപ്പൻ നായർ ആണ്. രാജശേഖർ, രവി ത്യാഗരാജൻ എന്നിവരാണ് ഇതിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്.

ഷൈൻ ടോം ചാക്കോ, കീർത്തി സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന തെലുങ്ക് ചിത്രം ദസറ.. ട്രൈലർ കാണം..

നാനിയെ കേന്ദ്ര കഥാപാത്രമായി അണിയിച്ചൊരുക്കി പ്രദർശനത്തിന് ഒരുങ്ങുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ദസറ . 2023 മാർച്ച് 30 ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒരു ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. എസ്എൽവി സിനിമാസ് യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടും മുൻപേ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്.രക്തരൂക്ഷിതമായ ഒരു ട്രെയിലർ വീഡിയോ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. നാനിയുടെ ആക്ഷൻ രംഗങ്ങളോട് കൂടിയ കിടിലൻ പ്രകടനം തന്നെയാണ് ഈ ട്രെയിലർ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മലയാളി താരം ഷൈൻ ടോം ചാക്കോയും ഈ ട്രെയിലർ വീഡിയോയിൽ കാണാം. സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിലാണ് ദസറ ഒരുക്കിയിട്ടുള്ളത്. ഒരു ആക്ഷൻ ഡ്രാമ ചിത്രമായാണ് ദസറ ഒരുങ്ങുന്നത്. രണ്ടേകാൽ മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഉയർത്തുകയാണ്. നിരവധി ആരാധകരാണ് നാനീയുടെ പ്രകടനത്തെ പ്രശംസിച്ച വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.തെലുങ്കിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ഈ ചിത്രത്തിൻറെ പതിപ്പ് റിലീസ് ചെയ്യും. ഈ ചിത്രം ഒരുക്കിയിട്ടുള്ളത് സംവിധായകൻ ശ്രീകാന്ത് ഒഡേല ആണ് . കീർത്തി സുരേഷ് ആണ് നാനിയുടെ നായികയായി ഈ ചിത്രത്തിൽ വേഷമിടുന്നത് . ഈ ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത് ശ്രീകാന്ത് ഒഡേല തന്നെയാണ്. ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് സുധാകർ ചെറുകുറിയാണ്. സന്തോഷ് നാരായണനാണ് ദസറയ്ക്ക് വേണ്ടി സംഗീതം തയ്യാറാക്കിയത്. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റർ നവീൻ നൂലി ആണ് . സമുദ്രക്കനി, ദീക്ഷിത് ഷെട്ടി, സായി കുമാർ , ഷംന കാസിം, സജോൾ ചൗധരി എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

കാജൽ അഗർവാൾ പോലീസ് വേഷത്തിൽ എത്തുന്നു “ഖോസ്തി”.. കിടിലൻ ട്രെയിലർ കാണാം..

നടി കാജൽ അഗർവാൾ പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ തെലുങ്കു ചിത്രമാണ് ഖോസ്തി . ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിൻറെ ട്രെയിലർ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളത്. ഒരു കോമഡി ഹൊറർ ത്രില്ലർ പാറ്റേണിൽ ആണ് ഈ ചിത്രം അണിയിച്ച് ഒരുക്കിയിട്ടുള്ളത് എന്ന കാര്യം ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. രസകരമായ നർമ്മരംഗങ്ങൾക്കൊപ്പം പേടിപ്പെടുത്തുന്ന സീനുകളും ഈ ട്രെയിലർ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് ഖോസ്തിയുടെ ട്രെയിലർ വീഡിയോ സ്വന്തമാക്കിയത്.കാജൽ അഗർവാൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൽ താരത്തെ കൂടാതെ കെ എസ് രവികുമാർ , യോഗി ബാബു , റെഡിൻ കിംഗ്സ്ലി , തങ്കദുരൈ , ജഗൻ, ഉർവശി, സത്യൻ,ആടുകളും നരേൻ , മനോബാല, മൊട്ട രാജേന്ദ്രൻ , മയിൽ സാമി, സ്വാമിനാഥൻ, ദേവദർശിനി , സുരേഷ് മേനോൻ , സുബ്ബു പഞ്ചു അരുണാചലം, ലിവിങ്സ്റ്റൺ , ശാന്തന ഭാരതി , മദൻ ബാബു, രാധിക ശരത് കുമാർ എന്നിവരും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട് .ഈ ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ളത് കല്യാൺ ആണ് . ഈ ചിത്രത്തിൻറെ നിർമ്മാണം സീഡ് പിക്ച്ചേഴ്സ് ആണ് നിർവഹിക്കുന്നത്. എ കുമാർ ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ് . ഖോസ്തിയിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത് സാം സി എസ് ആണ് . ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ജേക്കബ് രതിൻ രാജും എഡിറ്റിംഗ് നിർവഹിച്ചത് വിജയ് വേലുക്കുട്ടിയും ആണ് . ബില്ല ജഗൻ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്. ട്രെയിലർ എത്തിയതോടെ കാജൽ അഗർവാൾ ഫാൻസ് ഏറെ ആകാംക്ഷയുടെ ചിത്രത്തിനായി കാത്തിരിക്കുകയാണ്. മാർച്ച് 22നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പ്രേക്ഷക ശ്രദ്ധ നേടി വിജയ് സേതുപതി ചിത്രം വിടുതലൈ ഭാഗം 1..! ട്രൈലർ കാണാം..

തമിഴ് താരം സൂരി നായകനായി അരങ്ങേറ്റം കുറിക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് വിടുതലൈ ഭാഗം 1. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പീരിയഡ് ക്രൈം ത്രില്ലർ പാറ്റേണിൽ ആണ് അണിയിച്ച് ഒരുക്കിയിട്ടുള്ളത്. തുണൈവൻ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്. ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ട്രെയിലർ വീഡിയോ 59 ലക്ഷത്തിലധികം കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയത്. രണ്ടേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത്.വിഘടനവാദ ഗ്രൂപ്പായ പീപ്പിൾസ് ആർമിയുടെ തലവൻ പെരുമാൾ എന്ന വാത്തിയാരെ പിടിക്കാൻ ശ്രമിക്കുന്നതായ രംഗങ്ങളാണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓപ്പറേഷൻ ഘോസ്തുണ്ട് എന്ന പേരിൽ പോലീസുകാർ നടത്തുന്ന പരിശ്രമങ്ങളും അതേ തുടർന്നുള്ള പ്രശ്നങ്ങളും മറ്റുമാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഈ ഓപ്പറേഷനിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന കുമരേശൻ എന്ന കോൺസ്റ്റബിൾ കഥാപാത്രത്തെയാണ് നടൻ സൂരി അവതരിപ്പിക്കുന്നത്. പെരുമാൾ എന്ന വാത്തിയാരായി വേഷമിടുന്നത് നടൻ വിജയ് സേതുപതിയാണ്. ഗൗതം വാസുദേവ് മേനോൻ , ഭവാനി ശ്രീ , പ്രകാശ് രാജ് , രാജീവ് മേനോൻ , ചേതൻ , ഇളവരസ് , മുന്നാർ രമേഷ് , ശരവണ സുബ്ബൈയ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.മാർച്ച് 31ന് ആയിരിക്കും ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് എൽറെഡ് കുമാർ ആണ്. വി മണികണ്ഠൻ ചിത്രത്തിന്റെ സഹനിർമ്മാതാവാണ്. ആർ വേൽരാജ് ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റർ ആർ രാമർ ആണ് . പീറ്റർ ഹെയ്ൻ, ശിവ എന്നിവരാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ചിത്രത്തിൻറെ കഥ തയ്യാറാക്കിയിട്ടുള്ളത് ജയമോഹൻ ആണ് . ഇളയരാജ ആണ് ചിത്രത്തിൻറെ സംഗീതസംവിധായകൻ .

പ്രഭുദേവ നായകനായി എത്തുന്ന സൈക്കോ ത്രില്ലർ ചിത്രം ബഗീര..! ട്രൈലർ കാണാം..

നടൻ പ്രഭുദേവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് ബഗീര . മാർച്ച് മൂന്നിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 2021ൽ ചിത്രത്തിൻറെ ആദ്യ ട്രെയിലർ പങ്കുവെച്ചിരുന്നു. ഇതിന് കാരണം 2022ൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് പിന്നീട് ചില സാഹചര്യങ്ങൾ കൊണ്ട് ചിത്രത്തിൻറെ റിലീസ് നീണ്ടു പോകുകയായിരുന്നു. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെ രണ്ട് ദിവസം മുൻപാണ് ബഗീരയുടെ രണ്ടാം ട്രെയിലർ പുറത്തുവിട്ടത്. റിലീസ് തീയതി കൂടി അറിയിച്ചു കൊണ്ടാണ് ട്രെയിലർ എത്തിയിട്ടുള്ളത്. രണ്ടു മിനിറ്റ് ആയിരിക്കുമ്പോൾ ഈ ട്രെയിലർ വീഡിയോ 22 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഇതിനോടകം നേടിയത്.

ഒരു സൈക്കോളജിക്കൽ ത്രില്ലർ പാറ്റേണിലാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത് എന്ന കാര്യം ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലറിൽ നിന്നും വ്യക്തമാണ്. നായകനായി എത്തുന്ന പ്രഭുദേവിക്കൊപ്പം 7 നായികമാരാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്. അമൈറ ദസ്തൂർ, രമ്യ നമ്പീശൻ , ജനനി അയ്യർ, സഞ്ചിത ഷെട്ടി, ഗായത്രി ശങ്കർ , സാക്ഷി അഗർവാൾ, സോണിയ അഗർവാൾ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഇവരെ കൂടാതെ സായി കുമാർ , നാസർ, പ്രഗതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. വ്യത്യസ്ത ഗെറ്റപ്പുകളിൽ നടൻ പ്രഭുദേവ ഈ ചിത്രത്തിൽ എത്തുന്നു എന്നതും ശ്രദ്ധേയമാണ്.

അദിക് രവിചന്ദ്രൻ ആണ് ഈ ചിത്രത്തിൻറെ സംവിധായകൻ. അദ്ദേഹം തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിട്ടുള്ളത്. ഭരതൻ പിക്ചേഴ്സ് ബാനറിൽ ആർ വി ഭരതനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എസ് വി ആർ രവിശങ്കർ ചിത്രത്തിന്റെ സഹ നിർമാതാവാണ്. ഗണേശൻ എസ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. സെൽവ കുമാർ എസ് കെ , അഭിനന്ദൻ രാമാനുജം എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റർ റൂബൻ ആണ്. പാ. വിജയ്, അദിക് രവിചന്ദ്രൻ , റോകേഷ് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചിട്ടുള്ളത്. രാജശേഖർ, അൻമ്പറിവ് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്. മേക്കപ്പ് – കുപ്പുസ്വാമി, സ്റ്റിൽസ് – സാരഥി, കോസ്റ്റ്യൂം – സായ് , പി ആർ ഓ – സുരേഷ് ചന്ദ്ര, രേഖ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രവർത്തകർ.

തെന്നിന്ത്യൻ താരസുന്ദരി നടി ആൻഡ്രിയ ജെർമിയ നയികമായി എത്തുന്ന നോ എൻട്രി.. ട്രൈലർ കാണാം..

തെന്നിന്ത്യൻ താരസുന്ദരി നടി ആൻഡ്രിയ ജെർമിയ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നോ എൻട്രി. പ്രദർശനത്തിന് ഉടൻ എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് . പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ട്രൈലർ വീഡിയോ സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയൽ ഇത്തരമൊരു ചിത്രം ആദ്യമായാകും വരുന്നത്. ആക്ഷൻ സർവൈവൽ ത്രില്ലർ കാറ്റഗറിയിൽ ഒരുങ്ങുന്ന ഈ ചിത്രം സ്ത്രീ കഥാപാത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി കൊണ്ടാണ് ഒരുക്കിയിട്ടുള്ളത്. ഒറ്റപ്പെട്ട ഒരു സ്ഥലത്ത് കുടുങ്ങിപ്പോകുന്ന ഒരു സംഘം യുവാക്കളും യുവതികളും , അവിടെ വൈറസ് ബാധിച്ച ഒരു നായ്ക്കൂട്ടവും . ഇവരുടെ പോരാട്ടമാണ് കഥയിൽ പറയുന്നത്. ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലറിൽ നിന്ന്

ഈ ചിത്രത്തിൻറെ ഹൈലൈറ്റ് ആയി മാറുന്നത് കേന്ദ്ര കഥാപാത്രമായ ആൻഡ്രിയയുടെ ആക്ഷൻ രംഗങ്ങൾ ആണെന്ന് മനസ്സിലാക്കാം. പ്രേക്ഷകനെ ആദ്യാവസാനം വരെ ശ്വാസമടക്കിപ്പിടിച്ച് ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ ഈ ചിത്രത്തിന് സാധിക്കും എന്നാണ് ഇതിൻറെ ട്രെയിലർ നമ്മളോട് പറയുന്നത്. ആൻഡ്രിയയെ കൂടാതെ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് സതീഷ്, അധവ് കണ്ണദാസൻ,പ്രതാപ് പോത്തൻ, രണ്യ, സാക്ഷി അഗർവാൾ, മാനസ്, ജാൻവി, ജയശ്രീ എന്നിവരാണ് .

ആർ അലഗുകാർത്തിക് ആണ് ഈ സർവൈവൽ ത്രില്ലർ ചിത്രത്തിൻറെ സംവിധായകൻ :ചിത്രത്തിനുവേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് രമേശ് ചക്രവർത്തിയും എഡിറ്റിംഗ് നിർവഹിച്ചത് പ്രദീപ് ഈ രാഘവുമാണ്. ചിത്രത്തിൻറെ റിലീസ് തീയതി ഉടൻ തന്നെ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ . ശ്രീധർ അരുണാചലം നിർമ്മിക്കുന്ന ഈ ചിത്രം ജംബോ സിനിമാസിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത്. നോ എൻട്രി എന്ന ചിത്രത്തിന് പുറമേ പിസാസ് 2, കാ, മല്ലിഗൈ, ബോബി ആന്റണി ചിത്രം, ദിനേശ് സെൽവരാജ് ചിത്രം തുടങ്ങി അഞ്ചോളം ചിത്രങ്ങളാണ് ആൻഡ്രിയയുടെതായി പുറത്തിറങ്ങാനുള്ളത്. ഈ ചിത്രങ്ങളിൽ എല്ലാം തന്നെ നായിക വേഷം കൈകാര്യം ചെയ്യുന്നത് താരമാണ്.

അഞ്ചു കുര്യൻ നയികനായി എത്തുന്ന സിംഗിൾ ശങ്കറും സ്മാർട്ട്ഫോൺ സിമ്രാനും..! ട്രൈലർ കാണം..

വിഘ്നേഷ് ഷാ പി എൻ സംവിധാനം ചെയ്യുന്ന പുത്തൻ തമിഴ് ചിത്രമാണ് “സിംഗിൾ ശങ്കറും സ്മാർട്ട്ഫോൺ സിമ്രാനും ” . ഫെബ്രുവരി 24 മുതൽ പ്രദർശനം ആരംഭിക്കാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. ടിപ്സ് തമിഴ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് സ്വന്തമാക്കിയത് . വ്യത്യസ്തവും രസകരവുമായ ഒരു ആശയവുമായാണ് സിംഗിൾ ശങ്കറും സ്മാർട്ട്ഫോൺ സിമ്രാനും പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ഒരുങ്ങുന്നത്.

ചിത്രത്തിന്റെ കഥ വികസിക്കുന്നത് സ്‌മാർട്ട്‌ഫോണിൽ വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയാണ്. നിർമ്മിത ബുദ്ധിയായ ബോട്ടിനോടുള്ള പ്രണയമാണ് ചിത്രത്തിൻറെ കാതൽ. ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ സിംഗിൾ ശങ്കർ എന്ന കഥാപാത്രമായി വേഷമിടുന്നത് നടൻ ശിവയും സ്മാർട്ട്ഫോൺ സിമ്രാനായി എത്തുന്നത് നടി മേഘ ആകാശുമാണ്. ഇവരെ കൂടാതെ മനോ , മലയാളി താരം അഞ്ചു കുര്യൻ , മൊട്ട രാജേന്ദ്രൻ, മകപ ആനന്ദ്, ഷാ റാ, ഭഗവതി പെരുമാൾ, കുക്കു വിത്ത് കോമാലി ബാല എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

തമിഴിൽ ഇത്തരം ഒരു ചിത്രം ആദ്യമായി ആയിരിക്കും. ഒരു സൈബർ കോമഡി പാറ്റേണിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ ഗ്രാഫിക്സും ചിത്രത്തിൻറെ ആശയവും എല്ലാം ഒരുപാട് ശ്രദ്ധ നേടുന്നുണ്ട്. ലാർക്ക് സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കെ കുമാറാണ് . സംവിധായകൻ വിഘ്നേഷ് തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിട്ടുള്ളത് . അർത്തുർ എ വിൽസൺ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഭൂപതി സെൽവരാജ് എസ് എൻ ഫാസിൽ എന്നിവർ ചേർന്നാണ്. വിഎസ് എക്സ് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൻറെ വിഎഫ്എസ് ടീം സെന്റിൽ ബി ആണ് . ഫീയോണിക്സ് പ്രഭു ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്.

ചേച്ചിയെ എനിക്ക് ഇഷ്ടമാണ്..!കൗമാര പ്രണയത്തിന്റെ കഥയുമായി ക്രിസ്റ്റി..! ട്രൈലർ കാണാം..

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടൻ മാത്യു തോമസും പട്ടം പോലെ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി മാളവിക മോഹനനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ മലയാള ചിത്രമാണ് ക്രിസ്റ്റി . ആൽവിൻ ഹെൻറിയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന ഈ ചിത്രം ഫെബ്രുവരി 17 ആണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിൻറെ പോസ്റ്റർ, ടീസർ , വീഡിയോ ഗാനം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവയ്ക്കെല്ലാം ശേഷം ഇപ്പോഴിതാ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. 1.3 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ് ഈ വീഡിയോ.ഒരു യഥാർത്ഥ പ്രണയകഥയെ ആസ്പദമാക്കിയാണ് സംവിധായകൻ ആൽവിൻ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. പൂവ്വാർ എന്ന ഗ്രാമവും അവിടെ അരങ്ങേറുന്ന മനോഹരമായ ഒരു പ്രണയകഥയും ആണ് ഈ ചിത്രം പറയുന്നത്. വിദ്യാർത്ഥിയായ നായകന് തന്നെക്കാൾ പ്രായം കൂടിയ നായികയോട് പ്രണയം തോന്നുന്നത് അത് തുറന്നു പറയുന്നതുമായ രംഗങ്ങളാണ് ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മാത്യു തോമസ് , മാളവിക എന്നിവരുടെ അഭിനയ മികവ് ഏറെ ശ്രദ്ധ നേടുന്നുണ്ട്.ആൽവിൻ ഒരുക്കിയ ക്രിസ്റ്റിയുടെ കഥയ്ക്ക് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി ആർ ഇന്ദുഗോപനും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്. സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം റോക്കി മൗണ്ടൈൻ സിനിമാസിന്റെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിനുവേണ്ടി ക്യാമറ കൈകാര്യം ചെയ്തത് ആനന്ദ് സി ചന്ദ്രനും എഡിറ്റിംഗ് ചെയ്തത് മനു ആന്റണിയും ആണ്. ഗോവിന്ദ് വസന്തയാണ് ക്രിസ്റ്റിയിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. മാത്യു തോമസ്, മാളവിക മോഹനൻ എന്നിവർക്കൊപ്പം മഞ്ജു പത്രോസ്, മുത്തുമണി, വീണ നായർ , സ്മിനു സിജോ, ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, രാഹുൽ രഘു , അരവിന്ദ് എസ് കെ എന്നീ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

4k ദൃശ്യ മികവോടെ തിയറ്ററിൽ പിന്നെയും ഇളക്കി മറിച്ച് സ്ഫടികം..! പുത്തൻ ട്രൈലർ കാണാം..

1995ലാണ് ഭദ്രന്റെ സംവിധാന മികവിൽ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ സ്ഫടികം റിലീസ് ചെയ്തത്. ചിത്രത്തിൻറെ കഥ ഒരിക്കിയതും സംവിധായകൻ ഭദ്രൻ തന്നെയായിരുന്നു. ചിത്രത്തിലെ ആടുതോമ എന്ന കഥാപാത്രം മോഹൻലാലിൻറെ അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങളിൽ ഒന്നു കൂടിയാണ്. ആ കഥാപാത്രം പ്രേക്ഷകരിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമായിരുന്നില്ല. ഇപ്പോഴിതാ 4K മികവോടുകൂടി സ്ഫടികം ഒരിക്കൽ കൂടി തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നു. ഫെബ്രുവരി 9 ന് ആണ് ചിത്രത്തിന്റെ റി- റിലീസ്.

റി- റിലീസിന് മുന്നോടിയായി ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ പങ്കു വച്ചിരിക്കുകയാണ്. മാറ്റിനി നൗ എന്ന യൂടൂബ് ചാനലിലൂടെയാണ് ട്രൈലർ വീഡിയോ റിലീസ് ചെയ്തത്. ഒന്നേമുക്കാൽ മിനുട്ട് ദൈർഘ്യമുള്ള ഈ വീഡിയോ 12 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. ചിത്രത്തിൽ ഹൈലൈറ്റ് ആയി മാറിയ പല മാസ്സ് ഡയലോഗുകളും രംഗങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് ട്രെയിലർ പുറത്തുവിട്ടിട്ടുള്ളത്. 4k മികവിൽ എത്തുന്ന ആടുതോമയെ കാണാനുള്ള ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകരും. ചിത്രത്തിൻറെ വരവിനെ സ്വീകരിച്ചു കൊണ്ടുള്ള നിരവധി കമന്റുകളും ഒപ്പം ഇനി ഇതുപോലെ വരാൻ ആഗ്രഹിക്കുന്ന നിരവധി പഴയകാല ചിത്രങ്ങളുടെ പേരും പ്രേക്ഷകർ കുറിച്ചിട്ടുണ്ട്.

തിലകൻ , രാജൻ പി ദേവ് , കെപിഎസി ലളിത, ചിപ്പി, ഉർവശി, നെടുമുടി വേണു തുടങ്ങിയ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ . അക്കാലത്ത് 200 ദിവസത്തിലേറെയാണ് ചിത്രം തീയേറ്ററുകളിൽ പ്രദർശിപ്പിച്ചത്. വാണിജ്യപരമായി വൻവിജയം കാഴ്ചവയ്ക്കുവാനും ഈ ചിത്രത്തിന് സാധിച്ചിരുന്നു . മലയാളത്തിൽ വമ്പൻ വിജയമായതോടെ തെലുങ്ക് തമിഴ് കന്നട ഭാഷകളിൽ റീമേക്കുകൾ ഒരുങ്ങിയിരുന്നു. 2020 മാർച്ചിലായിരുന്നു ചിത്രത്തിൻറെ ഡിജിറ്റൽ റീമാസ്റ്ററിംഗും മറ്റ് പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ചും പ്രഖ്യാപനം നടന്നത്. 2020ൽ റിലീസ് ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും കോവിഡിന് തുടർന്ന് അത് നീണ്ടു പോവുകയായിരുന്നു. രണ്ടുകൂടി രൂപ ചെലവിട്ടു കൊണ്ടാണ് റീമാസ്റ്ററിംഗ് പൂർത്തീകരിക്കുന്നത്. ഫെബ്രുവരി 9 മുതൽ 4 K ഡോൾബി അറ്റ്മോസിൽ സ്ഫടികം ആസ്വദിക്കാം.

Scroll to Top