
അരയന്നങ്ങളുടെ വീട് എന്ന മമ്മൂട്ടി ചിത്രത്തിൽ അദ്ദേഹത്തിന്റെ നായികയായി സിനിമരംഗത്ത് അരങ്ങേറ്റ് കുറിച്ച താരമാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളി അല്ലാത്ത ലക്ഷ്മി പ്രേക്ഷക ശ്രദ്ധ നേടിയത് മലയാള ചിത്രങ്ങളിലുടെ ആണ്. മലയാളത്തിലെ താരരാജക്കന്മാരായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും കൂടെ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. അമ്പത്തിയൊന്ന് വയസ്സ് പിന്നിട്ട താരം ഇതുവരേയും വിവാഹം കഴിച്ചട്ടില്ല. എന്നാൽ തന്റെ വിവാഹത്തെക്കുറിച്ച് ലക്ഷ്മി പറയുന്നത് “താൻ വിവാഹം കഴിക്കാതെ ഇരുന്നത് അല്ല , തനിക്ക് പറ്റിയ ആളെ ഇതുവരെ കണ്ടുമുട്ടിയില്ല ” എന്നതാണ്. 1970…

മലയാളി പ്രേക്ഷകർക്കിടയിൽ തരംഗമായി മറ്റൊരു യൂട്യൂബ് ഹൃസ്വ ചിത്രം കൂടി . ഈ കഴിഞ്ഞ ജനുവരി ഇരുപത്തിയേഴിനു യൂട്യൂബിൽ റിലീസ് ചെയ്ത ട്രയാംഗിൾ- എ ഫ്‌ളവർ സ്റ്റോറി എന്ന ഹ്രസ്വ ചിത്രമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ആറു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഇതിനോടകം ഈ ഹൃസ്വ ചിത്രം നേടിയെടുത്തത്. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ആഷിക അശോകൻ, അശ്വതി നായർ, മക്ബൂൽ സൽമാൻ, സന്ജ സോമനാഥ്, സാനിഫ്, കെ ജയകൃഷ്ണൻ, ആൻസു മരിയ എന്നിവരാണ് .…

താര വിവാഹങ്ങൾ ഏറെ കൊട്ടിഘോഷിക്കപ്പെടുന്നവയാണ്. എന്നാൽ അതിൽ പല ദാമ്പത്യത്തിനും അധികം ആയുസ്സ് ഉണ്ടാകുകയില്ല. പരസ്പരം മനസ്സിലാക്കാൻ കഴിയാത്തതാണ് ഏതൊരു ദാമ്പത്യ തകർച്ചയുടേയും പ്രധാന കാരണം. അത്തരത്തിൽ ദാമ്പത്യ ജീവിതം തകർന്നു പോയ പത്ത് സിനിമാ താരങ്ങൾ . ജഗതി ശ്രീകുമാർ – മല്ലിക ആയിരത്തി അഞ്ഞൂറോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ച ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന നടനാണ് ജഗതി ശ്രീകുമാർ . 1974 മുതൽ മലയാള സിനിമാലോകത്ത് നടിയായും സഹ നടിയായും തിളങ്ങിയ താരമാണ് മല്ലിക. ഒരേ…

കേരളത്തിൽ വലിയ വിവാദം സൃഷ്ടിച്ച കോടതിയിൽ ഇപ്പോഴും കേസ് നിൽക്കുന്ന സംഭവമാണ് അട്ടപ്പാടി മധു കൊലക്കേസ് . ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടി സ്വദേശിയായ മധു എന്ന യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം അട്ടപ്പാടിയിൽ ഉണ്ടായത് ഏകദേശം നാലു വർഷത്തോളം മുൻപാണ്. ഇപ്പോഴിതാ ഈ സംഭവത്തെ ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുകയാണ്. വിശപ്പ് പ്രമേയമായി മുടുക ഗോത്ര ഭാഷയിൽ, ആദിവാസി ( ദി ബ്ലാക്ക് ഡെത്ത് ) എന്ന പേരിൽ…

മലയാളത്തിലെ യുവ താര സുന്ദരി നടി ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അർച്ചന 31 നോട്ട് ഔട്ട്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യത്തെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ ഗാനം പുറത്തുവിട്ടിട്ടുള്ളത്. മാത്തൻ, ജെയിംസ് പോൾ എന്നിവരാണ് ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. മാത്തൻ തന്നെ സംഗീതം പകർന്ന ഈ ഗാനം പ്രശസ്‌ത നടനും സംവിധായകനുമായ രമേശ് പിഷാരടിയാണ്…

മലയാളത്തിലെ യുവതാര സുന്ദരിമാരിൽ ശ്രദ്ധേയയാണ് നടി നിരഞ്ജന അനൂപ്. രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് ഒട്ടേറെ അവസരങ്ങൾ ഈ താര സുന്ദരിയെ തേടിയെത്തി. കെയർ ഓഫ് സൈറ ബാനു, ഗൂഢാലോചന, പുത്തൻ പണം, ബി.ടെക്, ഇര , കല വിപ്ലവം പ്രണയം, ലളിതം സുന്ദരം എന്നി ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു. കിംഗ് ഫിഷ്, ബെർമുഡ, ദി സീക്രെട്ട് ഓഫ് വുമൺ എന്നിവയാണ്…

മലയാളികളുടെ പ്രിയ നടൻ ജോജു ജോർജ് നായകനാവുന്ന പുതിയ ചിത്രമാണ് ഫ്രീഡം ഫൈറ്റ് . ഈ ചിത്രവും ഒ ടി ടി റിലീസായാണ് എത്തുക. കഴിഞ്ഞ മാസം ഒടിടി റിലീസ് ആയി എത്തിയ ജോജുവിന്റെ മധുരം എന്ന ചിത്രം വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഓൺലൈൻ പ്ലാറ്റ്‌ഫോമായ സോണി ലൈവിലൂടെ ആയിരുന്നു മധുരം റീലീസ് ചെയ്തത്. ഫ്രീഡം ഫൈറ്റും റിലീസ് ചെയ്യുന്നത് ഇതേ പ്ലാറ്റ്ഫോമിലൂടെയാണ്. റിപ്പബ്ലിക് ഡേ പ്രമാണിച്ചു ഈ ചിത്രത്തിന്റെ ട്രൈലെർ സോണി ലൈവ്…

യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ പ്രധാന വേഷത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ഹേ സിനാമിക. പ്രശസ്ത ഡാൻസ് കൊറിയോഗ്രഫർ ആയ ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മദൻ കർക്കി ആണ്. അടുത്ത മാസം ഫെബ്രുവരി 25 നു ആണ് ഹേ സിനാമിക തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുക . ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ഒപ്പം ദുൽഖർ ആലപിച്ച ചിത്രത്തിലെ ഒരു ഗാനവും ഇതിനോടകം സൂപ്പർ ഹിറ്റുകളായി മാറിയവ ആണ്.…

നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് തിരിമാലി. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജീവ് ഷെട്ടി ആണ്. ബിബിൻ ജോർജ്, ധർമജൻ ബോൾഗാട്ടി, ജോണി ആന്റണി, അന്ന രാജൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ഈ കഴിഞ്ഞ ആഴ്ചയിലാണ് ഈ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തത്. ശേഷം ഈ ചിത്രത്തിലെ ഒരു ഐറ്റം ഡാൻസിന്റെ ടീസർ വീഡിയോയും പുറത്തുവിട്ടിരുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ആ ടീസറിന്…